ചിക്കന്‍ 65 അല്ല, ഇത് ചക്ക 65; സംഭവം പൊളിക്കും!
വേനലവധിയെന്നാല്‍ ചക്കയും മാങ്ങയുമെല്ലാം സുലഭമായി കിട്ടുന്ന കാലമാണ്. ഈ സമയത്ത് ഒട്ടേറെ പാചക പരീക്ഷണങ്ങളും നടത്താം. ചിക്കന്‍ 65 ഉണ്ടാക്കുന്നത് പോലെ ചക്ക 65 ഉണ്ടാക്കിയാലോ? വളരെ സ്വാദിഷ്ടമായ ഈ വിഭവം എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം... ∙നമ്മുടെ നാട്ടില്‍ ഇടിച്ചക്ക എന്നറിയപ്പെടുന്ന ചെറിയ ചക്കയാണ്

വേനലവധിയെന്നാല്‍ ചക്കയും മാങ്ങയുമെല്ലാം സുലഭമായി കിട്ടുന്ന കാലമാണ്. ഈ സമയത്ത് ഒട്ടേറെ പാചക പരീക്ഷണങ്ങളും നടത്താം. ചിക്കന്‍ 65 ഉണ്ടാക്കുന്നത് പോലെ ചക്ക 65 ഉണ്ടാക്കിയാലോ? വളരെ സ്വാദിഷ്ടമായ ഈ വിഭവം എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം...
∙നമ്മുടെ നാട്ടില്‍ ഇടിച്ചക്ക എന്നറിയപ്പെടുന്ന ചെറിയ ചക്കയാണ് ഇതിനു വേണ്ടത്. ആദ്യം തന്നെ ചക്കയുടെ പുറമെയുള്ള പച്ച ഭാഗം മുഴുവനായും ചെത്തി കളയുക. എന്നിട്ട് ചക്ക മടലും കുരുവും അടക്കം, ചെറുതായി ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക.
∙ഈ ചക്ക ഉപ്പും മഞ്ഞളും ഇട്ടു വേവിക്കുക. ഇത് ഒരു തുള്ളി വെള്ളമില്ലാതെ ഉണക്കിയെടുക്കുക.
∙ഒരു ബൗളിൽ കുറച്ച് അരിപ്പൊടി, കോൺഫ്ലോർ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാനീര്, മുട്ട എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ആവശ്യമെങ്കില്‍ ചുവന്ന ഫുഡ് കളറും ചേര്‍ക്കാം.
∙ നേരത്തെ ഉണക്കി വെച്ച ചക്ക എടുത്ത് ഇതിലേക്ക് ഇട്ടു കുഴച്ചെടുക്കുക. ചക്കക്കഷ്ണത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഈ മാവ് എത്തണം.
∙ഒരു പാനില്‍ എണ്ണ ഒഴിച്ച്, അതിലേക്ക് ഈ ചക്ക ഓരോന്നായി വച്ചു കൊടുക്കുക. ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരുക. അല്‍പ്പം കറിവേപ്പിലയും പച്ചമുളകും എണ്ണയില്‍ വറുത്തു കോരി ഇതിനു മുകളില്‍ അലങ്കാരത്തിനായി വയ്ക്കാം. ഇതു നല്ലൊരു നാലുമണിപലഹാരമായി കഴിക്കാവുന്നതാണ്.