മിക്സിയിൽ അരച്ചെടുത്താല്‍ കിഴങ്ങ് ചിപ്സ് സൂപ്പറായി ഉണ്ടാക്കാം
Homestyle Potato Chips Recipe
Homestyle Potato Chips Recipe
Homestyle Potato Chips Recipe
പൊട്ടറ്റോ ചിപ്സ് എല്ലാവർക്കും പ്രിയമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്, കപ്പ കൊണ്ടുള്ള ചിപ്സ് പോലെ തന്നെ ചായയുടെ കൂടെ കിഴങ്ങ് ചിപ്സും സൂപ്പറാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് 1
എണ്ണ 1/2 കപ്പ്
ഉപ്പ് അര സ്പൂൺ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി ചെറുതായി അരിഞ്ഞ് നാലഞ്ച് വെള്ളത്തിൽ കഴുകിയശേഷം മിക്സിയുടെ ജാറില്‍ ഇട്ട് പേസ്റ്റാക്കി എടുക്കുക. തയാറാക്കിയ പേസ്റ്റ് അളന്ന് അതിന്റെ രണ്ടരട്ടി വെള്ളം ചേർത്ത് ഈ ഒരു മാവ് കുറുക്കി എടുക്കുക.
മാവ് കുറച്ച് തണുത്തതിനു ശേഷം ഒരു പ്ലാസ്റ്റിക് കവർ എണ്ണ തടവി ആവശ്യനുസരിച്ച് സൈസിൽ കോരിയൊഴിച്ച് ചിപ്സ് റെഡിയാക്കാം. ശേഷം ഉണക്കിയെടുത്താൽ എളുപ്പത്തിൽ ഹോം മെയ്ഡ് പൊട്ടറ്റോ ചിപ്സ് റെഡിയാകും.