വെളുത്തുള്ളിയും കുരുമുളകുമൊക്കെ ചതച്ചു ചേർത്ത രസം ചോറിന് സൂപ്പറാണ്. മറ്റൊരു കറിയില്ലെങ്കിലും ഇതുമാത്രം മതി. പല രുചിയിലും രസം തയാറാക്കാറുണ്ട്. വ്യത്യസ്തമായി ചെമ്പരത്തി രസം ഉണ്ടാക്കിയാലോ? കണ്ണ് തള്ളേണ്ട, ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണ് ചെമ്പരത്തി. ഇതുകൊണ്ട് എങ്ങനെ രുചിയൂറും രസം തയാറാക്കാമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളുത്തുള്ളിയും കുരുമുളകുമൊക്കെ ചതച്ചു ചേർത്ത രസം ചോറിന് സൂപ്പറാണ്. മറ്റൊരു കറിയില്ലെങ്കിലും ഇതുമാത്രം മതി. പല രുചിയിലും രസം തയാറാക്കാറുണ്ട്. വ്യത്യസ്തമായി ചെമ്പരത്തി രസം ഉണ്ടാക്കിയാലോ? കണ്ണ് തള്ളേണ്ട, ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണ് ചെമ്പരത്തി. ഇതുകൊണ്ട് എങ്ങനെ രുചിയൂറും രസം തയാറാക്കാമെന്ന് നോക്കാം.

ചെമ്പരത്തി പൂവ് വൃത്തിയാക്കി കഴുകി ഇതളുകൾ അടർത്തി അരിഞ്ഞെടുക്കാം. ചുവന്നമുളകും മല്ലിയും കുരുമുളകും ജീരകവും വെളുത്തുള്ളിയും ഇഞ്ചിയും എല്ലാം നന്നായി ചതച്ചെടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള മുളക്പൊടിയും മഞ്ഞപൊടിയും ഉപ്പും ചെറുതായി അരിഞ്ഞ തക്കാളിയും ചേർത്ത് നന്നായി ‍യോജിപ്പിക്കാം. അതിലേക്ക് വാളൻപുളിയും പിഴിഞ്ഞ് ചേർക്കാം. 

ADVERTISEMENT

ശേഷം ചട്ടിയിലേക്ക് ആവശ്യത്തിന് വെള്ളവും കായപ്പൊടിയും ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം. നന്നായി തിളച്ച് വരുമ്പോൾ അരിഞ്ഞ ചെമ്പരത്തി പൂവും ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കാം. തീ അണയ്ക്കാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം. രുചിയൂറും ചെമ്പരത്തി രസം തയാ‌ർ.

English Summary:

Rare and Tasty Hibiscus Rasam Recipe