സാലഡുകളിലെ സ്ഥിരം സാന്നിധ്യമാണ് കാബേജ്. തോരനായും സൂപ്പായുമൊക്കെ ഇത് കഴിക്കാറുണ്ട്. നിരവധി പോഷകഗുണങ്ങളുള്ള കാബേജ് ഇളംപച്ചനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമെല്ലാം ലഭ്യമാണ്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാലഡുകളിലെ സ്ഥിരം സാന്നിധ്യമാണ് കാബേജ്. തോരനായും സൂപ്പായുമൊക്കെ ഇത് കഴിക്കാറുണ്ട്. നിരവധി പോഷകഗുണങ്ങളുള്ള കാബേജ് ഇളംപച്ചനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമെല്ലാം ലഭ്യമാണ്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം കാത്തു സൂക്ഷിക്കാനുമെല്ലാം കാബേജിന് കഴിവുണ്ട്. അതേപോലെ, ഉയര്‍ന്ന അളവില്‍ ഫൈബര്‍ ഉള്ളതിനാല്‍ വിശപ്പിനെ നിയന്ത്രിക്കാനും തടി കുറയ്ക്കാനുമെല്ലാം വളരെ മികച്ചതാണ് കാബേജ് വിഭവങ്ങള്‍. 

ADVERTISEMENT

ഒരു മുട്ടയും അല്‍പം കാബേജും ഉണ്ടെങ്കില്‍ രുചികരമായ പാന്‍കേക്ക് തയാറാക്കാം. പോഷകസമൃദ്ധമായ ഈ വിഭവം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം എന്ന് മാത്രമല്ല, പെട്ടെന്ന് വയറും നിറയും. 'ഡോണ്‍ കാബേജ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ഈ റെസിപ്പി ഇതിനോടകം ലക്ഷക്കണക്കിന്‌ പേര്‍ കണ്ടുകഴിഞ്ഞു. ഇത് ഉണ്ടാക്കുന്ന രീതി നോക്കാം.

ആദ്യം തന്നെ കാബേജ് നീളത്തില്‍ നൈസായി അരിയുക. 150 ഗ്രാം കാബേജിന് ഒരു മുട്ട എന്ന രീതിയിലാണ് എടുക്കേണ്ടത്. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും കൂടി തൂവിയ ശേഷം, നന്നായി ഇളക്കി മാറ്റിവയ്ക്കുക. കുറച്ചു കഴിഞ്ഞ് നോക്കുമ്പോള്‍ വെള്ളം ഊറി വന്ന് നില്‍ക്കുന്നതായി കാണാം. ഇതും കാബേജും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. ഈ സമയത്ത്  കാബേജും മുട്ടയും ഒരുമിച്ചു ചേര്‍ന്ന് നന്നായി മിക്സായി മാവ് പരുവത്തില്‍ ആയത് കാണാം. ഇത് കൂടുതല്‍ നേരം വെക്കാതെ അപ്പോള്‍ത്തന്നെ ചുട്ടെടുക്കുക. ഒരു പാന്‍ അടുപ്പത്തു വെച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് അല്‍പ്പം എണ്ണ പുരട്ടിയ ശേഷം, ഈ മിക്സ് ഒഴിക്കുക. കുറഞ്ഞ തീയില്‍ വേവിച്ചെടുക്കുക. കാബേജ് മുട്ട പാന്‍കേക്ക് റെഡി!

English Summary:

Cabbage Egg Pancake Recipe