നെല്ലിക്ക കൊണ്ട് അച്ചാറും ചമ്മന്തിയും മാത്രമല്ല, ഈ വെറൈറ്റി ഐറ്റവും ഉണ്ടാക്കാം
വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. നൂറ്റാണ്ടുകളായി ആയുര്‍വേദ ഔഷധങ്ങളിലും മറ്റും നെല്ലിക്ക ഉപയോഗിച്ചു വരുന്നു. ദഹനപ്രശ്നങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കും രോഗപ്രതിരോധശേഷിക്കുറവിനും കാഴ്ചക്കുറവിനും മുടി കൊഴിച്ചിലിനുമെല്ലാം ഉത്തമ ഔഷധമാണ് നെല്ലിക്ക. ദിവസവും ഓരോ നെല്ലിക്ക ഭക്ഷണത്തില്‍

വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. നൂറ്റാണ്ടുകളായി ആയുര്‍വേദ ഔഷധങ്ങളിലും മറ്റും നെല്ലിക്ക ഉപയോഗിച്ചു വരുന്നു. ദഹനപ്രശ്നങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കും രോഗപ്രതിരോധശേഷിക്കുറവിനും കാഴ്ചക്കുറവിനും മുടി കൊഴിച്ചിലിനുമെല്ലാം ഉത്തമ ഔഷധമാണ് നെല്ലിക്ക. ദിവസവും ഓരോ നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് യൗവനം നിലനിര്‍ത്താനും സഹായിക്കും.
നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും ചമ്മന്തി ഉണ്ടാക്കിയുമെല്ലാം ഉപയോഗിക്കാറുണ്ട്. ചോറിനൊപ്പം കൂട്ടാന്‍ നെല്ലിക്ക കൊണ്ട് തൊവയല്‍ ഉണ്ടാക്കാം. രുചികരവും പോഷകസമ്പന്നവുമായ ഈ വിഭവം കുട്ടികള്‍ക്ക് പോലും ഇഷ്ടമാകും.
ചേരുവകൾ
നെല്ലിക്ക - 100 ഗ്രാം
തേങ്ങ - 1/2 കപ്പ് ചിരവിയത്
ഉപ്പ്
പുളി
ശര്‍ക്കര - 1/2 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് - 3 ടേബിൾസ്പൂൺ
ചുവന്ന മുളക് 5-7
ജീരകം - 1 ടീസ്പൂൺ
കുറച്ച് കറിവേപ്പില
ഇഞ്ചി അരിഞ്ഞത്
തട്കയ്ക്ക്:-
എള്ളെണ്ണ - 2-3 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ചുവന്ന മുളക് - 2 അരിഞ്ഞത്
കായം - 1/2 ടീസ്പൂൺ
കുറച്ച് കറിവേപ്പില
തയാറാക്കുന്ന വിധം
- ആദ്യമായി, ഒരു ഇഡ്ഡലിത്തട്ടില്‍ വെച്ച് നെല്ലിക്ക പതിനഞ്ചു മിനിറ്റ് ആവി കയറ്റി വേവിക്കുക. പുറത്തെടുത്ത ശേഷം കുരു കളയുക.
- ഒരു പാനില്‍ എണ്ണ ചൂടാക്കി, അതിലേക്ക് ഉഴുന്ന്പരിപ്പ്, ചുവന്ന മുളക്, ഇഞ്ചി, കറിവേപ്പില,ജീരകം മുതലായവ ചേര്‍ക്കുക. രണ്ടു മിനിറ്റ് നേരം നന്നായി ഇളക്കുക.
- ഇത് തണുത്ത ശേഷം ഒരു മിക്സി ജാറിലേക്ക് മാറ്റുക. പുളി, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം നെല്ലിക്ക, തേങ്ങ എന്നിവ കൂടി ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക.
- ഇനി തട്കയാണ്. അതിനായി ഒരു പാനില്‍ എണ്ണ ചൂടാക്കി, കടുക് പൊട്ടിക്കുക. ഇതിലേക്ക് ചുവന്ന മുളക്, കായം, കറിവേപ്പില എന്നിവ ചേര്‍ക്കുക. ശേഷം മിക്സിയില്‍ അടിച്ചെടുത്ത കൂട്ട് ഇതിലേക്ക് ഇട്ട് നന്നായി ഇളക്കുക. ശര്‍ക്കര കൂടി ചേര്‍ത്തിളക്കി വാങ്ങി വയ്ക്കുക. തൊവയല്‍ റെഡി! ഇത് ചൂടു ചോറിനൊപ്പം കഴിക്കാം.