സേമിയ പായസത്തിൽനിന്ന് പുഡ്ഡിങ്, പരിപ്പ് പായസത്തിൽനിന്ന് കുൽഫി; രുചിയുടെ മേക്ക് ഓവർ ഇങ്ങനെ
ഭക്ഷണം ഇഷ്ടപ്പെടുന്നയാൾ ഒരിക്കലും ഭക്ഷണ സാധനങ്ങളൊന്നും പാഴാക്കില്ലെന്നാണ് ഷെഫ് നളൻ ഷൈന്റെ പക്ഷം. ഊർജത്തിന് രൂപമാറ്റം സംഭവിക്കുന്നതു പോലെ ഒരു ഭക്ഷണത്തിൽനിന്ന് മറ്റൊരു ഭക്ഷണം പുനർജനിക്കും എന്നും അദ്ദേഹം ഉറപ്പു പറയുന്നു. ഓണത്തിന് അടപ്രഥമൻ, സേമിയാപ്പായസം ഇവ വയ്ക്കുന്നതോ വാങ്ങുന്നതോ അൽപം കൂടിപ്പോയാൽ...അയ്യോ ഇത് എങ്ങനെ കളയും എന്നോർത്ത് വിഷമിക്കേണ്ടതില്ല.

ഭക്ഷണം ഇഷ്ടപ്പെടുന്നയാൾ ഒരിക്കലും ഭക്ഷണ സാധനങ്ങളൊന്നും പാഴാക്കില്ലെന്നാണ് ഷെഫ് നളൻ ഷൈന്റെ പക്ഷം. ഊർജത്തിന് രൂപമാറ്റം സംഭവിക്കുന്നതു പോലെ ഒരു ഭക്ഷണത്തിൽനിന്ന് മറ്റൊരു ഭക്ഷണം പുനർജനിക്കും എന്നും അദ്ദേഹം ഉറപ്പു പറയുന്നു. ഓണത്തിന് അടപ്രഥമൻ, സേമിയാപ്പായസം ഇവ വയ്ക്കുന്നതോ വാങ്ങുന്നതോ അൽപം കൂടിപ്പോയാൽ...അയ്യോ ഇത് എങ്ങനെ കളയും എന്നോർത്ത് വിഷമിക്കേണ്ടതില്ല. എന്തിനേറേ നമ്മുടെ ചോറ് പോലും പാഴാക്കണ്ട, അതിൽനിന്ന് നല്ല പാൽപായസം വയ്ക്കാം. സേമിയ പായസത്തിൽനിന്ന് പുഡ്ഡിങും പരിപ്പ് പായസത്തിൽനിന്ന് കുൽഫിയുമെല്ലാം തയാറാക്കാം. സദ്യയ്ക്ക് വാഴ ഇല അൽപം കൂടുതൽ എണ്ണം വെട്ടിയാലും പേടിക്കേണ്ട, അതിൽനിന്ന് നല്ല സ്വയമ്പൻ ഇലമധുരം പാചകം ചെയ്യാം.
ചില നള കുറിപ്പുകൾ ജോർ ആണ് ചോറ്
ചോറ് അൽപം കൂടിപ്പോയോ, പേടിക്കേണ്ട അതിൽ അൽപം പാൽ ചേർത്ത് കുറുക്കിയെടുത്ത് പഞ്ചസാരയും മറ്റും ചേർത്താൽ നല്ല പായസമാക്കാം. പിസ്തയും മറ്റു ഫ്ലേവറുകളും ചേർത്ത് ഓരോ തരത്തിലുള്ള പായസം ഉണ്ടാക്കാം.
പാൽ കുറുക്കിയെടുത്ത് കട്ടിപ്പാലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിലേക്ക് നെയ്യിൽ ചൂടാക്കി കോരിയെടുത്ത ചോറ് ചേർക്കുക. കശുവണ്ടിപ്പരിപ്പ്, മുന്തിരിങ്ങ എന്നിവയും ചേർക്കാം. ഏലയ്ക്കാപ്പൊടി, പഞ്ചസാര ഇതെല്ലാം ആവശ്യാനുസരണം ചേർത്ത് കൊടുത്താൽ ഉഗ്രൻ പാൽപായസം റെഡി. സേമിയ പായസമാണ് ആവശ്യത്തിൽ അധികമെങ്കിൽ അതു കുറുക്കിയെടുത്ത് കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയുമെല്ലാം ചേർത്ത് പുഡ്ഡിങ് ആക്കാം. ചക്കപ്പായസത്തെയും ഇതുപോലെ മാറ്റിയെടുക്കാം. ആദ്യം ശർക്കര പാനിയാക്കണം. അതിലേക്ക് കുറുക്കിയ ചക്കപ്പായസം ചേർത്ത് ചക്കവരട്ടിയതു പോലെയാക്കാം. പിറ്റേദിവസം പാൽ ചേർത്ത് ചൂടാക്കി വീണ്ടും പായസവും ഉണ്ടാക്കാം.
പരിപ്പു പായസം മിഠായി,
പ്രഥമൻ കുൽഫി ഇഷ്ടായി
പരിപ്പുപായസത്തിൽനിന്ന് മിഠായി ഉണ്ടാക്കാം. പരിപ്പുപായസം ശർക്കര അൽപം കൂടുതൽ ചേർത്ത് കാരമലൈസ് ചെയ്ത് പീനട്ട് കാൻഡി (കപ്പലണ്ടി മിഠായി) പോലെയാക്കാം. പരിപ്പു പായസം അങ്ങനെ പരിപ്പുമിഠായിയാകും. അടപ്രഥമൻ പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലായതിനാൽ അൽപം ജാഗ്രത കൂടുതൽ വേണം. അതേസമയം അൽപം ശ്രദ്ധിച്ചാൽ ഇതിൽനിന്ന് മിൽക്കി ബാർ പോലെ ഉഗ്രൻ വിഭവം ഉണ്ടാക്കാം. പോപ്സിക്കിൾ മോൾഡിൽ അടപ്രഥമൻ ഒഴിച്ച് ഫ്രീസറിനകത്ത് വച്ചാൽ മാത്രം മതി. അടുത്ത ദിവസം അട കുൽഫി കഴിക്കാം.
കോൺ ഐസ് പോലെ സ്പൂൺ ഐസ്
സേമിയ പായസം കുറുക്കിയെടുത്ത് ഇതുപോലെ മോൾഡിൽ ഒഴിച്ച് ഫ്രീസറിൽ വച്ചാൽ കുട്ടിക്കാലത്തെ കോലൈസ് കഴിച്ച രൂചിയിൽ നുണയാം. അതിൽ രണ്ടു മുന്തിരിയും ഒക്കെ വച്ച് രുചിയും കാഴ്ചഭംഗിയും കൂട്ടാം. മോൾഡൊന്നും ഇല്ലെങ്കിൽ സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് സ്പൂണിട്ട് വച്ചാലും മതി. സ്പൂൺ ഐസ് തയാർ.
വാഴയിലയ്ക്കും മധുരം
വാഴയിലയും കറിവേപ്പിലയുമാണ് പ്രധാന ഘടകങ്ങൾ. നെയ്യ്, ഏലയ്ക്ക, പഞ്ചസാര, തേങ്ങാപ്പാൽ, അരിപ്പൊടി എന്നിവയും വേണം. വാഴയില വൃത്തിയായി കഴുകി ചെറുതായി അരിഞ്ഞ് മിക്സിയിൽ അടിച്ച് ഒരു തുണിയിലിട്ട് പിഴിയാം. ആ വെള്ളം ഉരുളിയിൽ ചൂടാക്കാം. വാഴയിലയുടെ ഗന്ധം കുറയ്ക്കാൻ അതിൽ അൽപം ഏലയ്ക്ക ചേർക്കാവുന്നതാണ്. അത് കുറുക്കിയെടുക്കാം. കോൺഫ്ലോർ, അരിപ്പൊടി, തേങ്ങാപ്പാൽ ഇവ ഒരു ചെറുപാത്രത്തിൽ ചേർത്തെടുത്ത് കുറുക്കിയെടുത്തതിലേക്ക് ഒഴിച്ച് ഒരേ ദിശയിൽ ഇളക്കിക്കൊണ്ടിരിക്കണം. ഇതിൽ അൽപം നെയ്യ് ചേർത്ത് പതുക്കെ ഇളക്കണം. പിന്നീട് കശുവണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വഴറ്റി ഇതിലേക്ക് ചേർത്താൽ വാഴയില മധുരം റെഡി.