'ഓണക്കൂട്ട്' കഴിച്ചിട്ടുണ്ടോ? സിംപിളായി തയാറാക്കാം
സദ്യ ഉണ്ടാക്കുന്നത് കുറെ അധികം ചിട്ട വട്ടങ്ങളോടെയാണ്. ഉപ്പേരി മുതൽ പായസം വരെ സദ്യയിൽ ഉണ്ടാവും. ഇത്തവണത്തെ ഓണസദ്യയ്ക്ക് ചേരുന്ന ഒരു സ്പെഷൽ വിഭവമാണ് ഈ 'ഓണക്കൂട്ട് '. കുറെ അധികം പച്ചക്കറികൾ ചേർത്ത് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവം. കാണുമ്പോൾ സാമ്പാർ പോലെയും രുചി വേറിട്ടതാണ്. ഈ ഓണത്തിന്

സദ്യ ഉണ്ടാക്കുന്നത് കുറെ അധികം ചിട്ട വട്ടങ്ങളോടെയാണ്. ഉപ്പേരി മുതൽ പായസം വരെ സദ്യയിൽ ഉണ്ടാവും. ഇത്തവണത്തെ ഓണസദ്യയ്ക്ക് ചേരുന്ന ഒരു സ്പെഷൽ വിഭവമാണ് ഈ 'ഓണക്കൂട്ട് '. കുറെ അധികം പച്ചക്കറികൾ ചേർത്ത് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവം. കാണുമ്പോൾ സാമ്പാർ പോലെയും രുചി വേറിട്ടതാണ്. ഈ ഓണത്തിന് ഏതെങ്കിലും ഒരു ദിവസത്തെ സദ്യയ്ക്ക് ഇത് തയാറാക്കാം.
ചേരുവകൾ
മത്തങ്ങാ - 1/4 കപ്പ്
പടവലങ്ങ - 1/4 കപ്പ്
ഉരുളക്കിഴങ്ങ് - 1/4 കപ്പ്
ചേന - 1/4 കപ്പ്
പയർ - 1/4 കപ്പ്
കാരറ്റ് - 1/4 കപ്പ്
വഴുതനങ്ങ - 1/4 കപ്പ്
തക്കാളി - 3 എണ്ണം
പച്ചമുളക് - 6 എണ്ണം
വെള്ളരിക്ക - 1/4 കപ്പ്
നല്ലെണ്ണ - 1 ടീസ്പൂൺ
തുമര - 2 ടേബിൾസ്പൂൺ
മല്ലി - 2 ടേബിൾസ്പൂൺ
ഉലുവ - 1 നുള്ള്
ഉണക്കമുളക് - 7 എണ്ണം+ 2
കറിവേപ്പില
ഉപ്പ്
ഉഴുന്ന് - 1 ടീസ്പൂൺ
വെളിച്ചെണ്ണ - 1 ടീസ്പൂൺ
വാളൻ പുളി -1 ടേബിൾസ്പൂൺ
പാകം ചെയ്യുന്ന വിധം
ആദ്യം പച്ചക്കറികൾ എല്ലാം അവിയലിനു അരിയുന്നത് പോലെ അരിഞ്ഞെടുക്കണം. എന്നിട്ട് അത് പാകത്തിന് വെള്ളവും ഉപ്പും കറിവേപ്പിലയും ചേർത്ത് ചട്ടിയിലോ പ്രഷർ കുക്കറിലോ വേവിച്ചെടുക്കണം. കുക്കറിൽ ഒരു വിസിൽ വരുമ്പോൾ തീ ഓഫ് ചെയ്യണം. വേറെ ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഉഴുന്നും മല്ലിയും കൂടി മൂപ്പിക്കണം. അത് മൂത്തു വരുമ്പോൾ 7 ഉണക്കമുളകും കൂടി ചേർത്ത് മൂപ്പിച്ച ശേഷം തണുപ്പിക്കുക.
എന്നിട്ട് മിക്സിയിൽ ആദ്യം ഒന്ന് പൊടിച്ചിട്ട് അല്പം വെള്ളം ചേർത്ത് അരച്ചെടുക്കണം. അതിന് ശേഷം കുക്കറിൽ ആണ് പച്ചക്കറികൾ വേവിച്ചതെങ്കിൽ അത് ചട്ടിയിലേക്ക് മാറ്റി അരപ്പും ചേർത്ത് ചാറു കുറുക്കുമ്പോൾ ഒരു ടേബിൾസ്പൂൺ വാളൻപുളി നീര് കൂടി ചേർത്ത് വാങ്ങി വയ്ക്കുക. ചട്ടിയിലാണെങ്കിൽ പച്ചക്കറി വെന്ത് കഴിയുമ്പോൾ അതിൽ തന്നെ അരപ്പ് ചേർത്താൽ മതി. വേറെ ഒരു പാനിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 1 ടീസ്പൂൺ ഉഴുന്ന്, ഉണക്കമുളക് കറിവേപ്പില ചേർത്ത് മൂപ്പിച്ചു കറിയിൽ ഒഴിച്ച് ചൂടോടെ വിളമ്പാം.