ചര്‍മം തിളങ്ങും, എല്ലുകള്‍ക്ക് ശക്തി കൂടും! ബെസ്റ്റാണ് ഈ സൂപ്പ്
പണ്ടൊക്കെ മഴക്കാലമാകുമ്പോള്‍ വീടുകളില്‍ ഉണ്ടാക്കിയിരുന്ന ഒരു വിഭവമായിരുന്നു ആട്ടിന്‍ സൂപ്പ്. ആടിന്‍റെ കാലും തോളെല്ലുമെല്ലാം മണിക്കൂറുകളോളം വെള്ളത്തില്‍ വേവിച്ച് എടുക്കുന്ന ഈ സൂപ്പ്, ഒരു ഭക്ഷണം എന്നതിലുപരി, മരുന്നായാണ് കഴിക്കുന്നത്. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാനും മഴക്കാലങ്ങളിൽ വരുന്ന പനി, ചുമ, കൈ

പണ്ടൊക്കെ മഴക്കാലമാകുമ്പോള്‍ വീടുകളില്‍ ഉണ്ടാക്കിയിരുന്ന ഒരു വിഭവമായിരുന്നു ആട്ടിന്‍ സൂപ്പ്. ആടിന്‍റെ കാലും തോളെല്ലുമെല്ലാം മണിക്കൂറുകളോളം വെള്ളത്തില്‍ വേവിച്ച് എടുക്കുന്ന ഈ സൂപ്പ്, ഒരു ഭക്ഷണം എന്നതിലുപരി, മരുന്നായാണ് കഴിക്കുന്നത്. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാനും മഴക്കാലങ്ങളിൽ വരുന്ന പനി, ചുമ, കൈ കാൽ വേദന എന്നിവയ്ക്കുമെല്ലാം ഉത്തമ ഔഷധമാണ് ഇത്.
ആട്ടിന്‍സൂപ്പിലെ പോഷകങ്ങള്‍
സാവധാനത്തില്‍ വേവിച്ചെടുക്കുമ്പോള്‍, അസ്ഥികളിൽ നിന്ന് കൊളാജൻ, അമിനോ ആസിഡുകൾ, ധാതുക്കൾ, ജെലാറ്റിൻ തുടങ്ങിയ പോഷകങ്ങൾ സൂപ്പിലേക്ക് ഊറിയിറങ്ങുന്നതാണ് ആട്ടിന്‍സൂപ്പിനെ സ്പെഷ്യലാക്കുന്നത്. സന്ധികളുടെ ആരോഗ്യം, ചർമത്തിന്റെ ഇലാസ്തികത, മുടി വളർച്ച എന്നിവയെ സഹായിക്കുന്ന കൊളാജന്‍ ആണ് ഇതിലെ പ്രധാന ഘടകം. ഇതിലുള്ള ജെലാറ്റിൻ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പേശികളുടെ അറ്റകുറ്റപ്പണികള്‍, രോഗപ്രതിരോധ പ്രവർത്തനം, ഹോർമോൺ നിയന്ത്രണം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ അമിനോ ആസിഡുകള്‍ ഇതില്‍ ധാരാളമുണ്ട്. കൂടാതെ, അസ്ഥികളുടെ ആരോഗ്യം, ഊർജ്ജ ഉത്പാദനം, ഹൃദയത്തിൻ്റെ പ്രവർത്തനം എന്നിവയ്ക്ക് നിർണായകമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍, സന്ധികളുടെ ആരോഗ്യത്തിനും വീക്കം കുറയ്ക്കുന്നതിനും പേരുകേട്ട ഗ്ലൂക്കോസമൈൻ, കോണ്ട്രോയിറ്റിൻ എന്നിവ, ബി 12, ബി 6, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടന്‍ സൂപ്പ്.
മട്ടന്‍ സൂപ്പ് ഉണ്ടാക്കാം
ചേരുവകൾ
ആടിന്‍റെ എല്ല് – 1 കിലോ
വെള്ളം – 3.5 ലിറ്റർ
വറുത്ത മല്ലി - 1/2 കപ്പ്
ജീരകം - 1 ടേബിൾ സ്പൂൺ
കുരുമുളക് - 1/2 കപ്പ്
- 1 കപ്പ് സൂപ്പിന്-
നെയ്യ് - 1 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
ചെറിയ ഉള്ളി - 3 എണ്ണം
തയാറാക്കുന്ന വിധം
എല്ലുകൾ കഴുകി വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക (കൽ ചട്ടി ഉണ്ടെങ്കിൽ അതിൽ). ഇതിലേക്ക് മല്ലി, ജീരകം, കുരുമുളക് പൊടിച്ചതും ചേർക്കുക. നന്നായി തിളപ്പിക്കുക. വെള്ളം പകുതിയോളം ആയാൽ തീ കുറച്ച് ഇടുക. 1.5 ലിറ്റർ ആവുന്നതുവരെ ഇളം തീയിൽ വേവിക്കുക. ചൂട് പോയ ശേഷം അരിച്ചെടുക്കുക. എല്ലുകളെല്ലാം പിഴിഞ്ഞെടുക്കുക.
നെയ്യ് ചൂടാക്കി ഉള്ളി വഴറ്റുക. ഇത് സൂപ്പിലേക്ക് ഒഴിച്ച്, ഉപ്പും ചേര്‍ത്ത് ഇളം ചൂടിൽ കഴിക്കുക.
ഇത് മരുന്നായി ഉപയോഗിക്കുന്നവർ 3, 5, 7 പ്രാവശ്യം ആഴ്ചയിലോ മാസത്തിലോ കുടിക്കാൻ ശ്രമിക്കുക. രാവിലെയോ രാത്രി കിടക്കുന്നതിനു മുന്‍പോ കഴിക്കാം. തണുത്ത വെള്ളം, എരിവും പുളിയും എന്നിവ ഒഴിവാക്കുക. ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് തിളപ്പിക്കരുത്, ചൂടാക്കുക മാത്രം ചെയ്യുക. വിറകടുപ്പിന്‍റെ ഇളം ചൂടിൽ ഇത് 2 ദിവസത്തോളം കേടാകാതെ ഇരിക്കും. ഇത് കുടിച്ച ശേഷം 1/2 മണിക്കൂർ നേരത്തേക്ക് വെള്ളം, ഭക്ഷണം എന്നിവ കഴിക്കരുത്.
ആരൊക്കെ ശ്രദ്ധിക്കണം?
മട്ടന്‍ സൂപ്പില്‍ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. അതിനാല്‍ സന്ധിവാതം അല്ലെങ്കിൽ കിഡ്‌നിയിൽ കല്ലുകൾ ഉണ്ടാകാൻ സാധ്യതയുള്ളവർ ഇത് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.
കൂടാതെ, ഹിസ്റ്റമിൻ അസഹിഷ്ണുതയുള്ള വ്യക്തികള്‍ക്ക് ഈ സൂപ്പ് കഴിച്ചതിന് ശേഷം തലവേദന, ദഹന പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാം. ഹൃദയസംബന്ധമായ അസുഖങ്ങളോ ഉയർന്ന കൊളസ്ട്രോളോ ഉള്ള വ്യക്തികൾ, സന്ധിവാതമുള്ള ആളുകൾ തുടങ്ങിയവര്‍ എല്ലാം തന്നെ വൈദ്യനിര്‍ദ്ദേശം തേടിയ ശേഷം മാത്രമേ മട്ടന്‍ സൂപ്പ് കഴിക്കാന്‍ പാടുള്ളൂ.