ദഹനത്തിന് വളരെ നല്ലതാണ് രസം. നന്നായി ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് രസം കുടിക്കുന്നത് നമ്മുടെ പതിവാണ്. പുളി, കുരുമുളക്, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന രസം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ആന്‍റി ഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദഹനത്തിന് വളരെ നല്ലതാണ് രസം. നന്നായി ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് രസം കുടിക്കുന്നത് നമ്മുടെ പതിവാണ്. പുളി, കുരുമുളക്, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന രസം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ആന്‍റി ഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റൈബോഫ്‌ളേവിന്‍, നിയാസിന്‍, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, മഗ്നീഷ്യം, സിങ്ക്, സെലീനിയം, കോപ്പര്‍, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. 

ദഹനം കൂട്ടുന്നത് പോലെ തന്നെ വയറിനുള്ളിലെ ഗ്യാസ് കളയാനും രസം സഹായിക്കുന്നു. പരിപ്പ് രസം, തക്കാളി രസം തുടങ്ങി വിവിധ രീതികളില്‍ രസം തയാറാക്കാറുണ്ട്. എന്നാല്‍ മുല്ലപ്പൂ മൊട്ട് ഉപയോഗിച്ച് രസം ഉണ്ടാക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

- ഒരു മിക്‌സർ ഗ്രൈൻഡറിൽ 1 ടീസ്പൂൺ ജീരകം, 1 ടീസ്പൂൺ കുരുമുളക്, 3 വെളുത്തുള്ളി അല്ലികള്‍ എന്നിവ ചേർത്ത് ചതച്ചെടുക്കുക.

- ഇനി ഒരു പാത്രത്തിൽ നെല്ലിക്കാവലുപ്പത്തില്‍ പുളി, 1 തക്കാളി, 1 കപ്പ് വെള്ളം, 1 ടീസ്പൂൺ കായം, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ADVERTISEMENT

https://www.instagram.com/reel/DAao1PdPH2y/?utm_source=ig_web_copy_link

- ഒരു പാനിൽ 1 ടേബിള്‍ സ്പൂൺ എണ്ണ, 1 ടീസ്പൂൺ കടുക്, 1 ചുവന്ന മുളക്, കറിവേപ്പില, ചതച്ച മസാലകൾ, തയാറാക്കിയ തക്കാളി പുളി മിക്സ്, 1 കപ്പ് വെള്ളം എന്നിവ ചേർക്കുക.

ADVERTISEMENT

- ഇത് നുര വരാൻ തുടങ്ങിയാൽ തീ ഓഫ് ചെയ്ത് മല്ലിയിലയും 1/4 കപ്പ് കഴുകിയ മുല്ലപ്പൂവും ചേർക്കുക. 

- 15 മിനിറ്റ് വച്ച ശേഷം  മുല്ലപ്പൂ നീക്കം ചെയ്യുക. നല്ല മുല്ലപ്പൂ സുഗന്ധമുള്ള രസം റെഡി!

English Summary:

Jasmine Bud Rasam Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT