അയ്യോ ഇനി വാഴപ്പോളയും കളയേണ്ട! ഇന്നേവരെ ആരും കാണാത്ത വിഭവം
വാഴയുടെ ഇലയും തണ്ടും പഴവും കൂമ്പുമെല്ലാം ഉപകാരമുള്ള ഭാഗങ്ങളാണ്. എന്നാല്‍ ചുമ്മാ പൊളിച്ചു കളയുന്ന വാഴപ്പോള കൊണ്ട് എന്തെങ്കിലും പലഹാരം ഉണ്ടാക്കുന്നതായി കേട്ടിട്ടുണ്ടോ? ഇന്തൊനേഷ്യയിലെ വളരെ ജനപ്രിയമായ ഒരു വിഭവമാണ് ഇത്. 'ക്രിപിക് ബതാങ്ങ് പിസാംഗ്' എന്നാണ് ഇതിനു പേര്. ഇത് ഉണ്ടാക്കുന്ന ഒരു വിഡിയോ ഈയിടെ

വാഴയുടെ ഇലയും തണ്ടും പഴവും കൂമ്പുമെല്ലാം ഉപകാരമുള്ള ഭാഗങ്ങളാണ്. എന്നാല്‍ ചുമ്മാ പൊളിച്ചു കളയുന്ന വാഴപ്പോള കൊണ്ട് എന്തെങ്കിലും പലഹാരം ഉണ്ടാക്കുന്നതായി കേട്ടിട്ടുണ്ടോ? ഇന്തൊനേഷ്യയിലെ വളരെ ജനപ്രിയമായ ഒരു വിഭവമാണ് ഇത്. 'ക്രിപിക് ബതാങ്ങ് പിസാംഗ്' എന്നാണ് ഇതിനു പേര്. ഇത് ഉണ്ടാക്കുന്ന ഒരു വിഡിയോ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വീട്ടില്‍ ഇനി വാഴക്കുല വെട്ടുമ്പോള്‍ ഈ വിഭവം പരീക്ഷിച്ചു നോക്കിയാലോ? ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
- ഇതിനായി ആദ്യം തന്നെ വാഴയുടെ പോള എടുത്ത് നടുവിലെ വല പോലുള്ള ഭാഗം വെട്ടിയെടുക്കുക. ഇത് ദീര്‍ഘചതുരത്തിലുള്ള കഷ്ണങ്ങളായി മുറിക്കുക
- ഏകദേശം ആറു ലിറ്റര്‍ വെള്ളത്തില്‍ 3 ടീസ്പൂണ്‍ ചുണ്ണാമ്പ്, 3 ടേബിള്‍ സ്പൂണ്‍ ഉപ്പ് എന്നിവ കലക്കുക. നേരത്തെ മുറിച്ചു വച്ച ഭാഗങ്ങള്‍ ഇതില്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ഒരു ദിവസം മുഴുവന്‍ ഇങ്ങനെ വയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ കറ മുഴുവന്‍ പോയിക്കിട്ടും. ഒരു ദിവസത്തിന് ശേഷം ഇത് എടുത്ത് ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക.
- ശേഷം, ഉപ്പ്, കുരുമുളക് പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരം മസാല മുതലായവ ചേര്‍ത്ത വെള്ളത്തില്‍ ഇട്ട് ഇത് മാരിനേറ്റ് ചെയ്യാന്‍ വെക്കുക.
- ഒരു പാത്രത്തില്‍ കോണ്‍ഫ്ലോര്‍, അരിപ്പൊടി, കടലപ്പൊടി മുതലായവ ഒരേ അളവില്‍ എടുത്ത് മിക്സ് ചെയ്യുക.
- വാഴപ്പോള കഷ്ണങ്ങള്‍ വെള്ളത്തില്‍ നിന്നെടുത്ത് ഇതില്‍ മുക്കി എടുക്കുക. അടുപ്പത്ത് വലിയ ഒരു ചീനച്ചട്ടി വെച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് ഈ കഷ്ണങ്ങള്‍ ഓരോന്നായി ഇട്ടു പൊരിച്ചെടുക്കുക.
ഇന്തൊനേഷ്യക്കാരുടെ ക്രിപിക്
പഴങ്ങളും പച്ചക്കറികളും കിഴങ്ങ് വര്‍ഗ്ഗങ്ങളും മത്സ്യവും മാംസവുമെല്ലാം ഇങ്ങനെ ഫ്രൈ ചെയ്തെടുക്കുന്നതിനെ ക്രിപിക് എന്നാണ് ഇന്തോനേഷ്യക്കാര്‍ വിളിക്കുന്നത്. സാധാരണയായി മറ്റു രാജ്യങ്ങളില്‍ 'ചിപ്സ്' എന്ന് വിളിക്കുന്ന അതേ പലഹാര ഇനങ്ങള്‍ തന്നെയാണ് ഇത്. ഉണക്കിയ ആപ്പിളിൽ നിന്ന് നിർമ്മിക്കുന്ന ക്രിപിക് അപെൽ, ചീര കൊണ്ട് ഉണ്ടാക്കുന്ന കൃപിക് ബായം, മുളകു കൊണ്ട് ഉണ്ടാക്കുന്ന ക്രിപിക് കേബ്, മത്സ്യം കൊണ്ട് ഉണ്ടാക്കുന്ന ക്രിപിക് ഐക്കൻ, കൂണിൽ നിന്ന് ഉണ്ടാക്കുന്ന ക്രിപിക് ജാമുർ, ചക്കയിൽ നിന്ന് ഉണ്ടാക്കുന്ന കൃപിക് നങ്ക, മരച്ചീനി കൊണ്ട് നിർമ്മിക്കുന്ന കൃപിക് സിങ്കോങ്, മധുരക്കിഴങ്ങിൽ നിന്ന് നിർമ്മിക്കുന്ന ക്രിപിക് ഉബി മുതലായവയെല്ലാം വളരെ ജനപ്രിയമാണ്.