ചപ്പാത്തിയുടെ കൂടെ ഇങ്ങനെയൊരു കറിയോ? സൂപ്പർ!
ചപ്പാത്തിയുടെ കൂടെ ചിക്കനും ബീഫും വെജിറ്റബിൾ കറിയും ടോമാറ്റോ റോസ്റ്റും മാത്രമല്ല, വെറൈറ്റി കറികളും തയാറാക്കാറുണ്ട്. അങ്ങനെയൊരു സ്പെഷൽ കറിയുടെ റെസിപ്പിയാണ് ഇന്നു പങ്കുവയ്ക്കുന്നത്. ഉരുളക്കിഴങ്ങ് കോളി ഫ്ലവർ കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ഉരുളക്കിഴങ്ങ് :2 കോളിഫ്ലവർ :1 സവാള

ചപ്പാത്തിയുടെ കൂടെ ചിക്കനും ബീഫും വെജിറ്റബിൾ കറിയും ടോമാറ്റോ റോസ്റ്റും മാത്രമല്ല, വെറൈറ്റി കറികളും തയാറാക്കാറുണ്ട്. അങ്ങനെയൊരു സ്പെഷൽ കറിയുടെ റെസിപ്പിയാണ് ഇന്നു പങ്കുവയ്ക്കുന്നത്. ഉരുളക്കിഴങ്ങ് കോളി ഫ്ലവർ കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് :2
കോളിഫ്ലവർ :1
സവാള :3
തക്കാളി :2
പച്ചമുളക് :3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി :1ടീസ്പൂൺ
മുളക് പൊടി :2ടീസ്പൂൺ
മല്ലിപൊടി :2ടീസ്പൂൺ
കസ്തൂരി മേതി
ഉപ്പ്
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ചേർക്കുക. വഴന്നു വരുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. പൊടികൾ ചേർക്കുക.
തക്കാളി ചേർത്ത് വഴറ്റുക. ഉരുളക്കിഴങ്ങ് ചേർത്ത് വെള്ളം ഒഴിച്ച് വേവിക്കുക. പകുതി വേവാകുമ്പോള്‍ കോളി ഫ്ലവർ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിച്ച് അവസാനം കസ്തൂരി മേത്തി ചേർത്ത് വാങ്ങുക. ആലൂ ഗോബി തയാർ.