ഗ്രിൽ ചെയ്ത ചിക്കനും മാഷ് ചെയ്ത ഉരുളക്കിഴങ്ങും ആവിയിൽ വേവിച്ച പച്ചക്കറികളും നാരങ്ങ ബട്ടർ സോസും ചേർത്ത് ഒരു അടിപൊളി വിഭവം തയാറാക്കിയാലോ? ഈ കളർഫുൾ ഹെൽത്തി വിഭവം കുട്ടികൾക്ക് ഏറെ ഇഷ്ടമാകും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ മാരിനേഷനായി ചിക്കൻ ബ്രെസ്റ്റ് - 2 കഷണങ്ങൾ കുരുമുളക് പൊടി-1/4 ടീസ്പൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രിൽ ചെയ്ത ചിക്കനും മാഷ് ചെയ്ത ഉരുളക്കിഴങ്ങും ആവിയിൽ വേവിച്ച പച്ചക്കറികളും നാരങ്ങ ബട്ടർ സോസും ചേർത്ത് ഒരു അടിപൊളി വിഭവം തയാറാക്കിയാലോ? ഈ കളർഫുൾ ഹെൽത്തി വിഭവം കുട്ടികൾക്ക് ഏറെ ഇഷ്ടമാകും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

മാരിനേഷനായി

ചിക്കൻ ബ്രെസ്റ്റ് - 2 കഷണങ്ങൾ
കുരുമുളക് പൊടി-1/4 ടീസ്പൂൺ
വെളുത്തുള്ളി പൊടി - 1/2 ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
നാരങ്ങ നീര് - 1, 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി - ഒരു നുള്ള്

സോസിനായി

ബട്ടർ - 25 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
ഉള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
മൈദ - 1 ടീസ്പൂൺ
കുരുമുളക് പൊടി-1/4 ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
നാരങ്ങ നീര് - 1 ടീസ്പൂൺ
ചിക്കൻ സ്റ്റോക്ക് (മാഗി ക്യൂബ്) - 1 ബ്ലോക്ക്
വെള്ളം - 1 കപ്പ്
മഞ്ഞൾ പൊടി - ഒരു നുള്ള്
ഫ്രഷ് ക്രീം - 2 ടീസ്പൂൺ
മല്ലിയില (അലങ്കാരത്തിന്)
ഉരുളക്കിഴങ്ങിന്
ഉരുളക്കിഴങ്ങ് - 1 കപ്പ്
ഉപ്പ്-ആവശ്യത്തിന്
കുരുമുളക് - ഒരു നുള്ള്
ബട്ടർ - 1.1/2 ടീസ്പൂൺ
ആവിയിൽ വേവിച്ച പച്ചക്കറികൾ:
കാരറ്റ്
ചുവന്ന കാപ്സിക്കം
മഞ്ഞ കാപ്സിക്കം
പച്ച കാപ്സിക്കം
പയർ
ബ്രോക്കോളി 
ഉള്ളി
ബട്ടർ - 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
കുരുമുളക് പൊടി - ഒരു നുള്ള്
ഉപ്പ്-ആവശ്യത്തിന്
നാരങ്ങ നീര് - 1 ടീസ്പൂൺ
ഗ്രിൽഡ് ചിക്കൻ തയാറാക്കാനായി:

ADVERTISEMENT

1.ഒരു പാത്രത്തിൽ 2 കഷണം ചിക്കൻ ബ്രെസ്റ്റ് കുരുമുളക് പൊടി-1/4 ടീസ്പൂൺ, വെളുത്തുള്ളി പൊടി-1/2 ടീസ്പൂൺ, ഉപ്പ്-ആവശ്യത്തിന്, നാരങ്ങാനീര്-1 ,1/2 ടീസ്പൂൺ, മഞ്ഞൾപ്പൊടി-ഒരു നുള്ള്( നിറത്തിന്).ഒപ്പം യോജിപ്പിക്കാൻ നന്നായി ഇളക്കുക.

2.ഒപ്പം രാത്രിയിൽ മാരിനേറ്റ് ചെയ്യുക.

3.മാരിനേഷൻ ചെയ്ത ശേഷം ചിക്കൻ ഒരു പാനിൽ ചെറിയ തീയിൽ വേവിക്കുക. 

നാരങ്ങ ബട്ടർ സോസ് തയാറാക്കാൻ

ADVERTISEMENT

1.ഒരു പാനിൽ ബട്ടർ-25 ഗ്രാം, വെളുത്തുള്ളി അരിഞ്ഞത്-1 ടീസ്പൂൺ, ഉള്ളി അരിഞ്ഞത്-1 ടീസ്പൂൺ എന്നിവ ചേർത്ത് സവാളയും വെളുത്തുള്ളിയും ഗോൾഡൻ ആക്കിയ ശേഷം മൈദ-1 ടീസ്പൂൺ ചേർക്കുക.

2. ശേഷം വെള്ളം ചൂടാക്കി ചിക്കൻ സ്റ്റോക്ക് ചേർത്ത് ചെറിയ തീയിൽ കുറുക്കിയെടുക്കുക.

3. ശേഷം ഫ്രഷ് ക്രീം ചേർക്കുക.

4.ഇത് അൽപ്പം കട്ടിയുള്ളത് ആയാൽ കുരുമുളക് പൊടി-1/4 ടീസ്പൂൺ, ഉപ്പ്-ആവശ്യത്തിന് എന്നിവ ചേർക്കുക. അതോടൊപ്പം മഞ്ഞൾപ്പൊടി-ഒരു നുള്ള്, നാരങ്ങാനീര്-1 ടീസ്പൂൺ എന്നിവ ചേർക്കുക.

1. ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുത്ത് നന്നായി ഉടച്ചെടുക്കാം. കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

ബട്ടറും ചേർക്കാം.

‌ആവിയിൽ വേവിച്ച പച്ചക്കറികൾ1. ബീൻസ്, ബ്രോക്കോളി, എന്നിവ ബ്ലാൻഡ് ചെയ്യാം

2.ഒരു പാനിൽ ബട്ടറും വെളുത്തുള്ളിയും ഉള്ളിയും അരിഞ്ഞതും ക്യാപ്‌സിക്കവും ടോസ്റ്റ് ചെയ്ത് എടുക്കാം.

പ്ലേറ്റിങ്ങിനായി:

പ്ലേറ്റിന്റെ നടുക്കായി ചിക്കൻ വയ്ക്കുക.

2.മുകളിൽ നാരങ്ങ ബട്ടർ സോസ് ഒഴിക്കുക.

3.  ഉരുളക്കിഴങ്ങ്  വശത്ത് വയ്ക്കുക.

4. ആവിയിൽ വേവിച്ച പച്ചക്കറികൾ മറുവശത്ത് വയ്ക്കുക. ടേസ്റ്റി കളർഫുൾ വിഭവം റെഡി.

English Summary:

Grilled chicken with lemon butter sauce with mashed potatoes and steamed veggies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT