മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവങ്ങളില്‍ ഒന്നാണ് ഇടിയപ്പം അഥവാ നൂൽപുട്ട്. സ്റ്റ്യൂ, ചിക്കന്‍, ബീഫ്, തേങ്ങാപ്പാല്‍, ചെറുപയര്‍ കറി എന്നുവേണ്ട... ഏതു കറിക്കൊപ്പവും ചേര്‍ത്ത് കഴിക്കാം. മാത്രമല്ല, ആവിയില്‍ വേവിക്കുന്നതിനാല്‍ കൂടുതല്‍ ആരോഗ്യകരമാണ് ഇടിയപ്പം. സാധാരണയായി അരിമാവ് ഉപയോഗിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവങ്ങളില്‍ ഒന്നാണ് ഇടിയപ്പം അഥവാ നൂൽപുട്ട്. സ്റ്റ്യൂ, ചിക്കന്‍, ബീഫ്, തേങ്ങാപ്പാല്‍, ചെറുപയര്‍ കറി എന്നുവേണ്ട... ഏതു കറിക്കൊപ്പവും ചേര്‍ത്ത് കഴിക്കാം. മാത്രമല്ല, ആവിയില്‍ വേവിക്കുന്നതിനാല്‍ കൂടുതല്‍ ആരോഗ്യകരമാണ് ഇടിയപ്പം.

സാധാരണയായി അരിമാവ് ഉപയോഗിച്ചാണ് നൂൽപുട്ട് ഉണ്ടാക്കുന്നത്. വറുത്ത അരിപ്പൊടിയും വെള്ളവും കുഴച്ച്, പ്രത്യേക അച്ചിലൂടെ കടത്തിവിടുന്നു. ഇത് ഇഡ്ഡലിത്തട്ടില്‍ ഇട്ടു ആവിയില്‍ വേവിച്ചെടുത്താല്‍ പഞ്ഞി കൊണ്ടുള്ള നൂല്‍ക്കെട്ടു പോലെ തൂവെള്ള നിറത്തില്‍, പൂപോലെ മൃദുവായ ഇടിയപ്പം കിട്ടും. ഈയിടെയായി അരിപ്പൊടിക്ക് പുറമേ, ചോളം, റാഗി തുടങ്ങിയ പലവിധ പൊടികള്‍ കൊണ്ടും ഇടിയപ്പം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ മധുരക്കിഴങ്ങ് കൊണ്ടും ഇടിയപ്പം ഉണ്ടാക്കാം എന്നറിയാമോ? 

ADVERTISEMENT

പ്രോട്ടീനും വിറ്റാമിനുകളും നാരുകളും മറ്റു പോഷകങ്ങളും കൊണ്ട് സമൃദ്ധമായ മധുരക്കിഴങ്ങ് വളരെ മികച്ച ഒരു പ്രഭാതഭക്ഷണ ഓപ്ഷനാണ്. ഇതുകൊണ്ട് എങ്ങനെയാണ് ഇടിയപ്പം ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

1 കപ്പ് അരിപ്പൊടി
1 ഇടത്തരം മധുരക്കിഴങ്ങ്
1 കപ്പ് വെള്ളം
ഉപ്പ്
1 ടീസ്പൂൺ വെളിച്ചെണ്ണ 
ചിരവിയ തേങ്ങ
 
ഉണ്ടാക്കുന്ന വിധം

ADVERTISEMENT

- മധുരക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ ക്യൂബുകളാക്കി മുറിച്ചെടുക്കുക. ഇത് വെള്ളത്തിലിട്ട് ഏകദേശം 10-15 മിനിറ്റ് വേവിക്കുക. വെന്തശേഷം, ഇത് ഊറ്റിയെടുത്ത് തണുക്കാൻ വയ്ക്കുക.

- തണുത്ത ശേഷം, മധുരക്കിഴങ്ങ് നന്നായി മാഷ് ചെയ്യുക, കട്ടകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.

- ഒരു പാത്രത്തിൽ, ഏകദേശം 1 കപ്പ് വെള്ളം തിളപ്പിക്കുക. രുചി കൂട്ടാൻ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക (ഓപ്ഷണൽ).

- ഒരു വലിയ പാത്രത്തിൽ, അരിപ്പൊടിയും  മധുരക്കിഴങ്ങും യോജിപ്പിക്കുക. മിശ്രിതത്തിലേക്ക് ചൂടുവെള്ളം ക്രമേണ ചേർക്കുക, ഒരു സ്പൂൺ അല്ലെങ്കിൽ സ്പാറ്റുല ഉപയോഗിച്ച് തുടർച്ചയായി ഇളക്കുക. തണുത്തു കഴിഞ്ഞാല്‍ ഇത് കൈകൊണ്ട് കുഴയ്ക്കുക. 

- മൃദുവായ ഇടിയപ്പം മാവ് ചെറിയ ഭാഗങ്ങളായി വിഭജിച്ച് അച്ചില്‍ വയ്ക്കുക. ഇത് ഇഡ്ഡലിത്തട്ടില്‍ എണ്ണ പുരട്ടി അതിലേക്ക് അമര്‍ത്തുക. മൂടിവെച്ച്, 10-12 മിനിറ്റ് ആവിയിൽ വേവിക്കുക. 

ആവശ്യമെങ്കില്‍ മുകളിൽ ചിരവിയ തേങ്ങ വിതറുക. ചൂടോടെ വിളമ്പുക

English Summary:

Sweet Potato Idiyappam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT