കറ്റാര്‍വാഴയുടെ പൂവ് കഴിക്കാമോ? ഇങ്ങനെയൊരു ചമ്മന്തി ആദ്യമാണ്!
കറ്റാര്‍വാഴയുടെ നീര് ജൂസാക്കി കഴിക്കാറുണ്ട്. കൂടാതെ, ചര്‍മസംരക്ഷണത്തിന് ഏറ്റവും മികച്ച ഔഷധങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. എന്നാല്‍, കറ്റാര്‍വാഴയുടെ പൂവ് കഴിക്കാന്‍ പറ്റുമോ? ഈ പൂവ് ഉപയോഗിച്ച് ചമ്മന്തി ഉണ്ടാക്കുന്ന വിഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. കണ്‍ട്രി ഫുഡ് കുക്കിങ് എന്ന തമിഴ്

കറ്റാര്‍വാഴയുടെ നീര് ജൂസാക്കി കഴിക്കാറുണ്ട്. കൂടാതെ, ചര്‍മസംരക്ഷണത്തിന് ഏറ്റവും മികച്ച ഔഷധങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. എന്നാല്‍, കറ്റാര്‍വാഴയുടെ പൂവ് കഴിക്കാന്‍ പറ്റുമോ? ഈ പൂവ് ഉപയോഗിച്ച് ചമ്മന്തി ഉണ്ടാക്കുന്ന വിഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.
കണ്‍ട്രി ഫുഡ് കുക്കിങ് എന്ന തമിഴ് ഇന്‍സ്റ്റഗ്രാം ചാനലിലാണ് ഈ വിഡിയോ. കറ്റാര്‍വാഴയുടെ പൂവ് ഉപയോഗിച്ച് ചമ്മന്തി ഉണ്ടാക്കുന്ന രീതി വിശദമായി ഇതില്‍ കാണിക്കുന്നുണ്ട്. ആദ്യം തന്നെ കറ്റാര്‍വാഴയുടെ പൂവ് ഒരു കുട്ടയിലേക്ക് പറിച്ചെടുക്കുന്നു. ഇതൊരു മണ്‍ചട്ടിയില്‍ ഇട്ടു കഴുകുന്നു. ഇത് വെള്ളം കളഞ്ഞ് വാര്‍ത്തെടുത്ത് മാറ്റിവയ്ക്കുന്നു.
ഒരു ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് മല്ലി, ജീരകം, വെളുത്തുള്ളി, ചുവന്ന മുളക്, കറിവേപ്പില എന്നിവ ഇടുന്നു. ഇത് ഒന്നു ചൂടാക്കിയ ശേഷം മാറ്റി വെക്കുന്നു. വീണ്ടും ഈ ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കറ്റാര്‍വാഴയുടെ പൂവ്, ചെറിയ ഉള്ളി എന്നിവ ഇട്ടു എണ്ണ ഒഴിച്ച് വഴറ്റുന്നു. ഇതിലേക്ക് വാളന്‍പുളി കൂടി ചേര്‍ത്ത് ഇളക്കുന്നു.
നേരത്തെ ചൂടാക്കി മാറ്റിവെച്ച ചേരുവകള്‍ കൂടി ഇതിലേക്ക് ഇട്ടു വഴറ്റുന്നു. ഇത് ഒരു അമ്മിക്കല്ലില്‍ വച്ച്, മുകളിലേക്ക് അല്‍പ്പം ഉപ്പ് വിതറുന്നു. എന്നിട്ട് അല്‍പ്പം വെള്ളം കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുന്നു. ഇങ്ങനെയാണ് കറ്റാര്‍വാഴ പൂ ചമ്മന്തി ഉണ്ടാക്കുന്നത്.
ഇങ്ങനെയൊരു വിഭവം ആദ്യമായാണ് കാണുന്നത് എന്ന് വിഡിയോക്ക് താഴെ ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇത് കഴിക്കാന്‍ കൊള്ളാവുന്നതാണോ എന്ന് ചിലര്‍ ചോദിക്കുന്നതും കാണാം.
കറ്റാർ വാഴയുടെ പൂക്കളില്‍ അമിനോ ആസിഡുകൾ, ഓർഗാനിക് അമ്ലങ്ങൾ, പഞ്ചസാര, ട്രൈഗണിൻ, ഫാറ്റി ആസിഡുകൾ, ഫിനോളിക് ആസിഡ്, കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി എന്നിങ്ങനെ ഒട്ടേറെ ബയോ ആക്റ്റീവ് സംയുക്തങ്ങളുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. എന്നാല്‍ ഇവ നേരിട്ട് കഴിക്കാന്‍ പറ്റുമോ എന്ന കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.