അരിയും ഉഴുന്നും വേണ്ട, നല്ല പൂ പോലെയുള്ള ദോശ റെഡിയാക്കാം
നീർദോശയെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇത്. അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കേണ്ട ആവശ്യമോ മാവ് പുളിപ്പിക്കേണ്ട ആവശ്യമോ ഒന്നുമില്ലാത്ത ഒരു സിംപിൾ ബ്രേക്ക് ഫാസ്റ്റ്. രാവിലെ ജോലിയ്ക്ക് പോകുന്ന

നീർദോശയെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇത്.
അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കേണ്ട ആവശ്യമോ മാവ് പുളിപ്പിക്കേണ്ട ആവശ്യമോ ഒന്നുമില്ലാത്ത ഒരു സിംപിൾ ബ്രേക്ക് ഫാസ്റ്റ്. രാവിലെ ജോലിയ്ക്ക് പോകുന്ന വീട്ടമ്മമാർക്കും തലേ ദിവസം അരി വെള്ളത്തിൽ ഇടാൻ മറന്നവർക്കുമെല്ലാം ഈയൊരു ദോശ പരീക്ഷിക്കാവുന്നതാണ്. കുറച്ച് അരിപ്പൊടി ഉണ്ടെങ്കിൽ നമുക്ക് രാവിലെ തന്നെ ഇൻസ്റ്റൻ്റായി സോഫ്റ്റ് ദോശ ചുട്ടെടുക്കാം.
വളരെ കുറച്ച് ചേരുവകൾ മാത്രമേ ആവശ്യമുള്ളു ഈ കിടിലൻ ദോശ തയാറാക്കാൻ.
ഒരു കപ്പ് വറുത്ത അരിപ്പൊടിയിൽ മൂന്ന് ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. പാൻ അടുപ്പിൽ വെച്ചു ചൂടാക്കി ആവശ്യത്തിനു മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. ഈ ദോശ മറിച്ചിടേണ്ട ആവശ്യമില്ല. മുകൾ വശം വെന്തു വരുമ്പോൾ അൽപ്പം വെളിച്ചണ്ണ പുരട്ടി കൊടുത്താൽ രുചിയേറുമെന്നുറപ്പ്. നല്ല തേങ്ങാ ചട്നിയോ ചെറുപയർ കറിയോ ഉണ്ടെങ്കിൽ ബ്രേക്ഫാസ്റ്റ് കുശാൽ.