മധുരം കഴിക്കാന്‍ തോന്നുന്നുണ്ടോ? എന്നാല്‍ ലഡ്ഡു കഴിച്ചാലോ? അതും വെറും ലഡ്ഡു അല്ല, നല്ല ലാവിഷായി ഒരു 'അംബാനി ലഡ്ഡു' തന്നെ ആയിക്കോട്ടെ! ഇന്‍റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ ഐറ്റമാണ് ഈ സ്പെഷല്‍ ലഡ്ഡു. മഞ്ഞയും ചുവപ്പും നിറത്തില്‍ ബേക്കറിയില്‍ കിട്ടുന്ന സാദാ ലഡ്ഡു അല്ല ഇത്. പോഷക സമൃദ്ധമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരം കഴിക്കാന്‍ തോന്നുന്നുണ്ടോ? എന്നാല്‍ ലഡ്ഡു കഴിച്ചാലോ? അതും വെറും ലഡ്ഡു അല്ല, നല്ല ലാവിഷായി ഒരു 'അംബാനി ലഡ്ഡു' തന്നെ ആയിക്കോട്ടെ! ഇന്‍റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ ഐറ്റമാണ് ഈ സ്പെഷല്‍ ലഡ്ഡു.

മഞ്ഞയും ചുവപ്പും നിറത്തില്‍ ബേക്കറിയില്‍ കിട്ടുന്ന സാദാ ലഡ്ഡു അല്ല ഇത്. പോഷക സമൃദ്ധമായ ഡ്രൈ ഫ്രൂട്സും നട്സുമെല്ലാം ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇഷിക സാഹു എന്ന കോണ്ടന്‍റ് ക്രിയേറ്റര്‍ പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.  

Image credit: asmiphotoshop/Shutterstock
ADVERTISEMENT

ഇതിന്‍റെ വിശദമായ പാചകരീതിയും വിഡിയോയില്‍ കാണിക്കുന്നുണ്ട്. അംബാനി ലഡ്ഡു എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

ബദാം
കശുവണ്ടി
പിസ്ത
മഖാന
ഉണക്കമുന്തിരി
ഈന്തപ്പഴം
സൂര്യകാന്തി, മത്തങ്ങാ വിത്തുകൾ, എള്ള് 
നെയ്യ്
റവ  

ഉണ്ടാക്കുന്ന രീതി

ADVERTISEMENT

1. ബദാമും കശുവണ്ടിയും പിസ്തയും കത്തി ഉപയോഗിച്ച് നന്നായി അരിഞ്ഞെടുക്കുക. ഇതൊരു ബൌളിലേക്ക് മാറ്റുക.

2. ഒരു ബ്ലെന്‍ഡറിലേക്ക് മഖാന വിത്തുകള്‍ ഇടുക. ഇതും നന്നായി പൊടിച്ചെടുക്കുക.

3. അടുപ്പില്‍ ഒരു പാന്‍ വെച്ച് അതിലേക്ക് നെയ്യൊഴിക്കുക. ഇതിലേക്ക് പൊടിച്ചു വെച്ച മഖാനയും അരിഞ്ഞ ബദാമും കശുവണ്ടിയും പിസ്തയും ഉണക്കമുന്തിരിയും പിന്നെ വിത്തുകളും ഇടുക. ഇളക്കി എടുക്കുക. ഇത് മാറ്റി വയ്ക്കുക.

4. ഈന്തപ്പഴം കുരു കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക. 

5. എല്ലാ ചേരുവകളും ചേര്‍ത്ത് കുഴയ്ക്കുക. പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് ഈന്തപ്പഴം അല്‍പ്പം റവ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവെച്ച ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ഇട്ടു ഇളക്കുക. 

6. തണുത്ത ശേഷം ഈ മിശ്രിതം 10-12 ഭാഗങ്ങളായി വിഭജിച്ച് ഓരോ ഭാഗവും ഒരു ലഡ്ഡു ആക്കി ഉരുട്ടി എടുക്കാം.

English Summary:

Ambani Laddu Recipe