മിക്ക ഭക്ഷണപ്രേമികൾക്കും ഇഷ്ടമുള്ളയൊന്നാണ് മീൻ. നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ചെറിയ മീനുകൾ രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി ടാസ്കാണ്. ഇനി ആ ടെൻഷൻ വേണ്ട, കത്തിയും കത്രികയും ഇല്ലാതെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക ഭക്ഷണപ്രേമികൾക്കും ഇഷ്ടമുള്ളയൊന്നാണ് മീൻ. നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ചെറിയ മീനുകൾ രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി ടാസ്കാണ്. ഇനി ആ ടെൻഷൻ വേണ്ട, കത്തിയും കത്രികയും ഇല്ലാതെ തന്നെ നെത്തോലി വെട്ടിയെടുക്കാം. മാത്രമല്ല, മുള്ളും കളഞ്ഞ് എടുക്കാനൊരു ട്രിക്കുണ്ട്. 

Image credit: Sergio Rojo/Shutterstock

മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളി കളയുകയാണ്. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാൻ. വാല് ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടർത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനും വഴിയുണ്ട്. മീനിന്റെ തലയും വയറും കൈ കൊണ്ട് നുള്ളി മാറ്റുമ്പോൾ വയറ് ഭാഗം മുഴുവനായും രണ്ടായി പിളർത്തി പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാവുന്നതാണ്. ഇനി നെത്തോലി ഇങ്ങനെ വൃത്തിയാക്കി വറുത്തെടുത്താൽ മുള്ളില്ലാതെ കഴിക്കാവുന്നതാണ്. കുട്ടികൾക്കും നൽകാം. 

ADVERTISEMENT

നെത്തോലി, ഒട്ടും എണ്ണ ഇല്ലാതെ വാഴയിലയിൽ രുചികരമായി വേവിച്ചെടുക്കാം

Image Credit: Santhosh Varghese/shutterstock

എണ്ണ ഇല്ലാതെ വാഴയിലയിൽ  രുചികരമായി വേവിച്ചെടുക്കുന്നതെങ്ങനെ എന്ന് നോക്കാം.

• നത്തോലി - 250 ഗ്രാം

• വെളുത്തുള്ളി  - 10-15

ADVERTISEMENT

• ചുവന്നുള്ളി  - 10 

• പെരുംജീരകം - 1/2 ടീസ്പൂൺ

• കറിവേപ്പില - 2 തണ്ട്

• പച്ചമുളക് - 6

ADVERTISEMENT

• ഉപ്പ് - ആവശ്യത്തിന് 

• പുളിവെള്ളം - 1 ടേബിൾസ്പൂൺ

• മഞ്ഞൾ പൊടി  - 1/2 ടീസ്പൂൺ

• മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.

തയാറാക്കുന്ന വിധം

• ഇനി ഇതിലേക്ക് അരപ്പു തയാറാക്കാനായി മിക്‌സിയുടെ ഒരു ജാറിലേക്കു വെളുത്തുള്ളി, ചുവന്നുള്ളി , പെരുംജീരകം, കറിവേപ്പില, പച്ചമുളക്,  പുളിവെള്ളം, മഞ്ഞൾ പൊടി, ഉപ്പ്‌ എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക.

• ശേഷം ഇത് മീനിൽ  ഇട്ടു ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

• മാരിനേറ്റ്  ചെയ്ത മീൻ കുറേശ്ശേ എടുത്തു വാഴയിലയിൽ  വച്ച് മടക്കി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.

English Summary:

Clean Cook Anchovies Easy Recipe