പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന രുചികരമായ ഒരു പാനീയമാണ്, കൊറിയൻ സ്വീറ്റ് കോൺ ലാറ്റെ. ചെറിയ മധുരവും ക്രീമി ഘടനയുമുള്ള ഈ പാനീയം കാപ്പിക്ക് ഒരു പുതിയ മുഖം നല്‍കുന്നു. ചോളം, കാപ്പി എന്നിവയുടെ രുചികള്‍ കൂടിച്ചേരുന്ന പ്രത്യേകയിനം കോഫിക്ക് ലോകം മുഴുവന്‍ ആരാധകര്‍ കൂടി വരികയാണ്‌. കൊറിയയിലെ പരമ്പരാഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന രുചികരമായ ഒരു പാനീയമാണ്, കൊറിയൻ സ്വീറ്റ് കോൺ ലാറ്റെ. ചെറിയ മധുരവും ക്രീമി ഘടനയുമുള്ള ഈ പാനീയം കാപ്പിക്ക് ഒരു പുതിയ മുഖം നല്‍കുന്നു. ചോളം, കാപ്പി എന്നിവയുടെ രുചികള്‍ കൂടിച്ചേരുന്ന പ്രത്യേകയിനം കോഫിക്ക് ലോകം മുഴുവന്‍ ആരാധകര്‍ കൂടി വരികയാണ്‌. 

കൊറിയയിലെ പരമ്പരാഗത കോണ്‍ ടീയായ ഒക്‌സുസു-ചയുടെ ഒരു വകഭേദമാണ് സ്വീറ്റ് കോൺ ലാറ്റെ. പാലിനൊപ്പം ചോളമണികള്‍ പിഴിഞ്ഞെടുത്താണ് ഇതില്‍ ഉപയോഗിക്കുന്നത്. കൊറിയയില്‍ ചോളം ഒരു ഒരു ഭക്ഷണമായി മാത്രമല്ല, പല വിഭവങ്ങളിലും ബേസ് ആയി ഉപയോഗിക്കാറുണ്ട്. 

ADVERTISEMENT

കൊറിയൻ സ്വീറ്റ് കോൺ ലാറ്റെ വീട്ടില്‍ ഉണ്ടാക്കാം

ചേരുവകൾ

ADVERTISEMENT

സ്വീറ്റ് കോൺ - 1/2 കപ്പ്
പാൽ - 1 കപ്പ് (ബദാം, ഓട്സ് അല്ലെങ്കിൽ സോയ മില്‍ക്ക് എന്നിവയും ഉപയോഗിക്കാം)
പഞ്ചസാര അല്ലെങ്കിൽ തേൻ - 1-2 ടീസ്പൂൺ 
ബട്ടര്‍ : 1/2 ടീസ്പൂൺ 
കറുവാപ്പട്ട അല്ലെങ്കിൽ ജാതിക്ക - ഒരു നുള്ള് 

ഉണ്ടാക്കുന്ന വിധം

ADVERTISEMENT

- കാല്‍ കപ്പ്‌ പാലും സ്വീറ്റ് കോണും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇത് അരിച്ച് പിഴിഞ്ഞെടുക്കണം

- ഒരു പാത്രത്തില്‍, ഇതും ബാക്കിയുള്ള പാലും ചേര്‍ത്ത് ഇടയ്ക്കിടെ ഇളക്കി ഇടത്തരം ചൂടില്‍ ചൂടാക്കുക. തിളപ്പിക്കരുത്.

- ഇതിലേക്ക് ബട്ടര്‍, മധുരം എന്നിവ ചേര്‍ക്കുക

- ഇത് ഒരു കപ്പിലേക്ക് ഒഴിച്ച ശേഷം, മുകളില്‍ കറുവാപ്പട്ട അല്ലെങ്കിൽ ജാതിക്കപൊടി ഇട്ട് ചൂടോടെ കുടിക്കാം. 

നാരുകളും ബി-കോംപ്ലക്സ് പോലുള്ള വിറ്റാമിനുകളും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുമെല്ലാം അടങ്ങിയ വളരെ പോഷകപ്രദമായ ഒരു ധാന്യമാണ്‌ ചോളം. പാലിലാകട്ടെ കാൽസ്യവും പ്രോട്ടീനുമുണ്ട്. അതിനാല്‍ ഇത് പൊതുവേ പോഷകപ്രദമായ ഒരു പാനീയമാണ്. എന്നാല്‍ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഇടയ്ക്കിടെ കഴിക്കുന്നത് ഭാരം കൂടാന്‍ ഇടയാക്കും. ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക ഉള്ളതിനാല്‍ ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര കൂടാനും കാരണമായേക്കാം. ലാക്ടോസ് അസഹിഷ്ണുത ഉള്ള ആളുകൾ അസ്വസ്ഥത ഒഴിവാക്കാൻ നോൺ-ഡയറി പാൽ ഉപയോഗിക്കണം.

English Summary:

Korean Sweet Corn Latte Recipe