ഓറഞ്ചും തൈരും കൊണ്ട് ഇങ്ങനെയൊരു വിഭവമുണ്ടാക്കാമെന്ന് ആരും സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല!
നിറയെ വിറ്റാമിന്‍ സി അടങ്ങിയ പഴമാണ് ഓറഞ്ച് അഥവാ മധുരനാരങ്ങ. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു തടയാനും ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ സഹായിക്കും. ഓറഞ്ചില്‍ ഉള്ള വിറ്റാമിൻ ബി 6 ഹീമോഗ്ലോബിൻ ഉൽപാദനത്തെ

നിറയെ വിറ്റാമിന്‍ സി അടങ്ങിയ പഴമാണ് ഓറഞ്ച് അഥവാ മധുരനാരങ്ങ. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു തടയാനും ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ സഹായിക്കും. ഓറഞ്ചില്‍ ഉള്ള വിറ്റാമിൻ ബി 6 ഹീമോഗ്ലോബിൻ ഉൽപാദനത്തെ സഹായിക്കുകയും മഗ്നീഷ്യത്തിന്‍റെ സാന്നിധ്യം മൂലം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ഡി-ലിമോണീൻ എന്ന സംയുക്തം ശ്വാസകോശ അർബുദം, ത്വക്ക് കാൻസർ, സ്തനാർബുദം എന്നിവ തടയാന്‍ പ്രയോജനകരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
തണുപ്പുകാലം ഓറഞ്ച് സീസണ്‍ ആണ്. നൂറു രൂപയ്ക്ക് മൂന്നും നാലും കിലോ ഓറഞ്ച് ഒക്കെ ഈ സമയത്ത് കിട്ടും. ജൂസായും വെറുതെ തൊലി കളഞ്ഞുമെല്ലാം ഇത് കഴിക്കാം. വളരെ മികച്ച ഒരു ലഘുഭക്ഷണം കൂടിയാണ് ഓറഞ്ച്.
പല നാടുകളിലും ഓറഞ്ച് കൊണ്ട് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കുന്നു. നേപ്പാളില്‍ ഓറഞ്ച് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവമാണ് 'സദേഖോ സുനാതല്‍'. ഓറഞ്ചും യോഗര്‍ട്ടും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ചാട്ട് വിഭവമാണ് ഇത്. രുചികരമായ ഈ വിഭവം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
- ആദ്യം തന്നെ ഓറഞ്ച് ഓരോന്നായി തൊലി കളയുക. ഇത് അല്ലികളാക്കി അടര്‍ത്തിയെടുക്കുക
- പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് എന്നിവ നന്നായി ചതച്ചെടുക്കുക. ഇത് ഓറഞ്ചുകള്‍ക്ക് മുകളില്‍ തൂവുക. അല്‍പ്പം പഞ്ചസാര, എള്ള് പൊടി, തൈര് എന്നിവയും കൂടി ചേര്‍ക്കുക.
- ഇനി തട്ക തയ്യാറാക്കാം. അതിനായി, പാന്‍ അടുപ്പത്തുവെച്ച് കടുകെണ്ണ ഒഴിക്കുക, ഇതിലേക്ക് അല്‍പ്പം ഉലുവ ഇടുക. ഉലുവ പൊട്ടി വരുമ്പോള്‍ ഇതിനു മുകളിലേക്ക് ഒഴിക്കുക. എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഈ വിഭവം തയാറായിക്കഴിഞ്ഞു.