മത്തി കൊണ്ട് ചമ്മന്തി ഉണ്ടാക്കാം; ഇനി പൊരിച്ചതും കറിയും വേണ്ട
പൊറോട്ടയും ബീഫും പഴംപൊരിയുമെല്ലാം പോലെ മലയാളികളുടെ വികാരങ്ങളില്‍ ഒന്നാണ് മത്തി. ചോറിന്‍റെ കൂടെ നല്ല മൊരിഞ്ഞ മത്തിഫ്രൈയോ പറ്റിച്ചു വച്ച ചുവന്ന മുളകുകറിയോ ഒക്കെ ഉണ്ടെങ്കില്‍ സംഗതി കുശാല്‍! മത്തി കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. മത്തി കൊണ്ട് ഉണ്ടാക്കുന്ന ഒരു

പൊറോട്ടയും ബീഫും പഴംപൊരിയുമെല്ലാം പോലെ മലയാളികളുടെ വികാരങ്ങളില്‍ ഒന്നാണ് മത്തി. ചോറിന്‍റെ കൂടെ നല്ല മൊരിഞ്ഞ മത്തിഫ്രൈയോ പറ്റിച്ചു വച്ച ചുവന്ന മുളകുകറിയോ ഒക്കെ ഉണ്ടെങ്കില്‍ സംഗതി കുശാല്‍! മത്തി കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. മത്തി കൊണ്ട് ഉണ്ടാക്കുന്ന ഒരു തരം ചമ്മന്തിയാണ് ഇത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
- ആദ്യം തന്നെ മത്തി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, അല്‍പ്പം വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. പത്തു മിനിറ്റിന് ശേഷം ഇത് ഫ്രൈ ചെയ്ത് എടുക്കുക. തണുത്ത ശേഷം, ഇതിന്‍റെ മുള്ള് കളഞ്ഞ് മാംസം മാത്രമാക്കി മാറ്റി വയ്ക്കുക.
- ഒരു മിക്സിയുടെ ജാറില്‍, നാല് ചെറിയ ഉള്ളി, ഒരുപിടി തേങ്ങ, അല്‍പ്പം വാളന്‍പുളി, അല്‍പ്പം കറിവേപ്പില, ആവശ്യത്തിന് മുളകുപൊടി എന്നിവ ചേര്‍ത്ത് ചെറുതായി അടിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ മുള്ള് കളഞ്ഞ് വെച്ച മത്തി കൂടി ചേര്‍ത്ത് അടിച്ച് എടുക്കുക. അടിപൊളി മത്തി ചമ്മന്തി റെഡി! ചൂടു ചോറിനൊപ്പം ചേര്‍ത്ത് കഴിക്കാം.
മത്തി ചില്ലറക്കാരനല്ല!
ഈ ലോകത്ത് തന്നെ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് മത്തി അഥവാ ചാള. മീന്‍ പിടിത്തക്കാര്‍ക്ക് കിട്ടുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നുഭാഗവും മത്തിയാണ്. ഹെറിംഗ് വിഭാഗത്തിൽ ക്ലൂപ്പൈഡേ(Clupeidae) കുടുംബത്തിൽപ്പെട്ടതാണ് മത്തി. അഞ്ചു ജനുസുകളിലായി 21 ൽക്കൂടുതൽ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളെ മത്തിയായി കണക്കാക്കുന്നു.
സാർഡിനിയ ദ്വീപിനുസമീപം ഇവയെ കണ്ടെത്തിയതിനാലാണ് ഇംഗ്ലീഷിൽ ഇവയെ സാർഡൈൻ എന്ന് വിളിക്കുന്നത്. ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത് ആഫ്രിക്കൻരാജ്യമായ മൊറോക്കോയുടെ തീരത്താണ്. കൂടാതെ, അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളില്‍ മത്തി ധാരാളമായി കാണുന്നു.
ജൂൺ ജൂലൈ മാസങ്ങളാണു മത്തിയുടെ പ്രജനന കാലം. ഈ മീൻ ജീവിതത്തിൽ ഒരിക്കൽ മാത്രമാണു മുട്ടയിടുക. ഒരു പെൺമത്തി ശരാശരി അര ലക്ഷം മുട്ട ഇടാറുണ്ട്. സസ്യപ്ലവകങ്ങളിൽ നിന്നാണു മത്തി ആഹാരം കണ്ടെത്തുന്നത്. ചെമ്മീനുകളുടെ ലാർവകൾ, മത്സ്യ മുട്ടകൾ, വിവിധ തരം ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ മത്തി ആഹാരമാക്കുന്നു. കാലവർഷമായാൽ മത്തി പറ്റംപറ്റമായി ഉൾക്കടലിൽ നിന്നു തീരക്കടലിലേക്കു വരുന്നതും സാധാരണമാണ്.
പ്രോട്ടീനിന്‍റെ കലവറയാണ് മത്തി. കൂടാതെ, മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അൽഷൈമേഴ്സ് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. ഒമേഗ-3 കൂടാതെ ജീവകം ഡി, കാൽസ്യം, ബി12, മാംസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്. പ്രതിദിനം കഴിക്കുന്ന മത്തിയിൽ നിന്ന് 13 ശതമാനം ജീവകം ബി 12 ലഭിക്കുന്നു.