സവാളയും കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും മസാലയുമൊക്കെ ചേർത്ത് വഴറ്റിയെടുക്കുന്ന കക്കായിറച്ചിയ്ക്ക് രുചിയേറെയാണ്. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയും. കക്കായിറച്ചി ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കി എടുക്കുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ചിലർ വലുപ്പമുള്ള കക്കയിറച്ചിയിലെ അഴുക്ക് ഞെക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സവാളയും കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും മസാലയുമൊക്കെ ചേർത്ത് വഴറ്റിയെടുക്കുന്ന കക്കായിറച്ചിയ്ക്ക് രുചിയേറെയാണ്. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയും. കക്കായിറച്ചി ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കി എടുക്കുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ചിലർ വലുപ്പമുള്ള കക്കയിറച്ചിയിലെ അഴുക്ക് ഞെക്കി കളഞ്ഞതിനു ശേഷമാണ് പാകം ചെയ്യുവാനായി എടുക്കുന്നത്. എന്നാൽ മറ്റുചിലർ അത് അഴുക്കല്ല ഗുണമുള്ളതാണെന്നും പറയുന്നുണ്ട്. എന്തായാലും കക്കായിറച്ചി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുവാനായി ഒരു ടിപ്പ് അറിഞ്ഞിരിക്കാം.

വലുപ്പം ഇല്ലാത്ത കക്കായിറച്ചിയിലെ മണ്ണും അഴുക്കുമെല്ലാം എത്ര കഴുകിയാലും പോകാൻ പ്രയാസമാണ്. എന്നാൽ ഇനി ഈ രീതിയിൽ വൃത്തിയാക്കാം. ആദ്യം ഒരു പാത്രം എടുക്കുക, അതിന് മുകളിൽ വലിയ അരിപ്പ പാത്രം വയ്ക്കാം. അതിലേക്ക് കക്കായിറച്ചി ഇടാം. ശേഷം പൈപ്പ് ചെറുതായി തുറന്ന് വച്ച് ചെറുതായി അമർത്തി കഴുകി എടുക്കാം. അരിപ്പയിലൂടെ അടിയിലത്തെ പാത്രത്തിലേക്ക് വെള്ളം അഴുക്കും നിറയും. പലതവണ കഴുകുമ്പോൾ കക്കായിറച്ചിയിലെ അഴുക്കും അതിനുള്ളിലെ അഴുക്കും പെട്ടെന്ന് വൃത്തിയാക്കാം. ഇനി ഈ രീതി പരീക്ഷിക്കൂ.

ADVERTISEMENT

കക്കായിറച്ചി റോസ്റ്റ് ഉണ്ടാക്കാം

അഴുക്ക് കളഞ്ഞ് വൃത്തിയായി കഴുകിയെടുത്ത കക്കയിറച്ചിയിൽ ആവശ്യത്തിനുള്ള ഉപ്പും മഞ്ഞപ്പൊടിയും കുരുമുളക് പൊടിയും ചേർത്ത് നന്നായി യോ‍ജിപ്പിച്ച് ഇത്തിരി വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കാം. മറ്റൊരു ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും തേങ്ങാകൊത്തും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. സവാള വഴന്നുവരുമ്പോൾ പൊടികൾ ചേർക്കണം. ആവശ്യത്തിനുള്ള മുളക്പൊടിയും മഞ്ഞപൊടിയും മല്ലിപൊടിയും ഗരം മസാലയും കുരുമുളകു ചതച്ചതും ചേർത്ത് നന്നായി ഇളക്കാം. പച്ചമണം മാറുമ്പോൾ വേവിച്ച കക്കായിറച്ചിയും ചേർത്ത് നന്നായി ഉലർത്തി എടുക്കാം. രുചിയൂറും കക്കായിറച്ചി റോസ്റ്റ് റെഡി.

English Summary:

Kakka Irachi Cleaning Tips

Show comments