കൽക്കണ്ടത്തിന്റെ മധുരം നുണയാത്തവരില്ല. കൽക്കണ്ട മധുരം നാവിൽ ലയിപ്പിക്കുന്നൊരു പായസം തയാറാക്കിയാലോ?
01. പാൽ — അര ലീറ്റർ
02. പച്ചരി — രണ്ടു പിടി
03. കൽക്കണ്ടം — 250 ഗ്രാം
04. തേങ്ങ പൊടിയായി തിരുമ്മിയത് — ഒന്നര വലിയ സ്പൂൺ
05. ഏലയ്ക്കാപ്പൊടി — പാകത്തിന്
06. നെയ്യ് — രണ്ടു വലിയ സ്പൂൺ
07. കശുവണ്ടിപ്പരിപ്പ് — എട്ട്
പാകം ചെയ്യുന്ന വിധം
01. ഒരു പാത്രത്തിൽ പാലും കുറച്ചു വെള്ളവും ചേർത്ത് അടുപ്പിൽ വച്ചു തിളപ്പിക്കുക.
02. ഇതിൽ കഴുകിവാരിയ പച്ചരി ചേർത്തു നന്നായി വേവിക്കുക.
03. അരി നന്നായി വെന്തശേഷം കൽക്കണ്ടം തേങ്ങയും ചേർത്തിളക്കുക.
04. വെള്ളം വറ്റി, ശർക്കരപ്പൊങ്കലിൻറെ പരുവത്തിലാകുമ്പോൾ വാങ്ങി ഏലയ്ക്കാപ്പൊടി ചേർത്തിളക്കുക.
05. നെയ്യ് ചൂടാക്കി, അണ്ടിപ്പരിപ്പ് ചെറുതായി നുറുക്കിയതു വറുത്ത്, പായസത്തിൽ ചേർക്കുക.
06. മധുരം കൂടുതൽ ആവശ്യമാണെങ്കിൽ പഞ്ചസാര ചേർത്തിളക്കുക.