നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്തു നിറഞ്ഞ അരവണപായസത്തിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ മറക്കില്ല.
01. വെള്ളം - ആറു ഗ്ലാസ്
02. ഉണക്കലരി - 250 ഗ്രാം
03. ശർക്കര - ഒരു കിലോ
04. നെയ്യ് - 350 ഗ്രാം
05. ഏലയ്ക്കാപ്പൊടി - പാകത്തിന്
06. തേങ്ങ ചെറുതായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
07. ഉണക്കമുന്തിരി - 25 ഗ്രാം
08. കശുവണ്ടിപ്പരിപ്പ് - 20
09. കൽക്കണ്ടം - ഒരു കഷണം
പാകം ചെയ്യുന്ന വിധം
01. ചുവടുകട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ചശേഷം കഴുകിവാരിയ അരിയിട്ടു വേവിക്കുക.
02. ശർക്കര അരിച്ചത് തിളയ്ക്കുന്ന അരിയിൽ ചേർത്തശേഷം പാകത്തിനു തീയിൽ തുടരെയിളക്കുക.
03. ഇതിലേക്കു കുറച്ചു നെയ്യും ചേർത്തിളക്കണം
04. നന്നായി വരണ്ടു പാകമാകുമ്പോൾ, വാങ്ങി, ഏലയ്ക്കാപ്പൊടി കൂടി ചേർക്കുക.
05. അൽപം നെയ്യിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു പായസത്തിൽ ചേർക്കുക. ബാക്കി നെയ്യും പായസത്തിൽ ചേർക്കണം.
06. പിന്നീട്, കൽക്കണ്ടം ചെറുതായി പൊട്ടിച്ചിടുക. പായസം ഇളക്കി ഉപയോഗിക്കാം.
07. അരി നന്നായി വെന്തശേഷമേ ശർക്കര ചേർക്കാവൂ. ശർക്കര ചേർത്തു കഴിഞ്ഞാൽ പിന്നെ അരി വേവില്ല.