ഏത്തപ്പഴം പായസം എളുപ്പത്തിൽ രുചിയോടെ തയാറാക്കാം

മലയാളികൾ സദ്യയ്ക്കു ഒഴിവാക്കാത്ത മധുരമാണ് പായസത്തിന്റേത്. ഏത്തപ്പഴം കൊണ്ടൊരു പായസം തയാറാക്കിയാലോ?

01. നന്നായി പഴുത്ത വലിയ ഏത്തപ്പഴം — അഞ്ച്

02. തേങ്ങ — രണ്ടു  വലുത്

03. ശർക്കര — അരക്കിലോ

04. നെയ്യ് — രണ്ടു സ്പൂൺ

05. ഏലയ്ക്കാപ്പൊടി — പാകത്തിന്

06. കശുവണ്ടിപ്പരിപ്പ് — ഒമ്പത്

07. തേങ്ങ, ചെറുതായി അരിഞ്ഞത് — രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

01. ഏത്തപ്പഴം ആവിയിൽ പുഴുങ്ങി, നാരും തൊലിയും കളഞ്ഞശേഷം നന്നായി ഉടച്ചു വയ്ക്കുക.

02. തേങ്ങ ചുരണ്ടി, അരച്ച്, ഒന്നും രണ്ടും മൂന്നും പാൽ എടുത്തു വയ്ക്കുക.

03. ശർക്കര തിളപ്പിച്ച് അരിച്ചെടുത്ത് അഴുക്കു കളയുക.

04. ഈ ശർക്കരയിൽ ഏത്തപ്പഴം ഉടച്ചതും നെയ്യും ചേർത്തു നന്നായി വരട്ടിയെടുക്കണം.

05. ഇതിൽ മൂന്നാം പാൽ ഒഴിച്ചു വറ്റിയശേഷം രണ്ടാം പാൽ ഒഴിക്കുക.

06. അതു പാകമാകുമ്പോൾ ഒന്നാം പാൽ ഒഴിച്ചു വാങ്ങിവച്ചശേഷം ഏലയ്ക്കാപ്പൊടി ചേർക്കുക.

07. കശുവണ്ടിപ്പരിപ്പു ചെറുതായി അരിഞ്ഞത്, തേങ്ങ അരിഞ്ഞത് എന്നിവ നെയ്യിൽ വറുത്തു പായസത്തിൽ ചേർത്ത് ഉപയോഗിക്കാം.