ഏലയ്ക്കാപ്പൊടിയുടെ മണമുള്ള പാൽപായസത്തിന്റെ ഓർമ തന്നെ കൊതിപ്പിക്കുന്നതാണ്. രുചികരമായൊരു പാൽപായസം തയാറാക്കിയാലോ?
01. പാൽ — രണ്ടേകാൽ ലീറ്റർ
വെള്ളം — ഒന്നേമുക്കാൽ ലീറ്റർ
02. ഉണക്കലരി — രണ്ടു പിടി
03. പഞ്ചസാര — 450 ഗ്രാം
04. ഏലയ്ക്കാപ്പൊടി — പാകത്തിന്
പാകം ചെയ്യുന്ന വിധം
01. പാലും വെള്ളവും യോജിപ്പിച്ച്, ഒരു പരന്ന പാത്രത്തിലാക്കി, അടുപ്പിൽ വച്ചു തിളപ്പിക്കുക.
02. അൽപം വറ്റിയശേഷം ഇതിൽ ഉണക്കലരി കഴുകിയിടുക.
03. അരി പാകത്തിനു വെന്ത ശേഷം പഞ്ചസാര ചേർത്ത്, അടിയിൽ പിടിക്കാതെ തുടരെയിളക്കിക്കൊണ്ടിരിക്കണം.
04. പായസം പാകത്തിനു വറ്റിയശേഷം ഏലയ്ക്കാപ്പൊടി ചേർത്തു വാങ്ങിവയ്ക്കുക.
05. മധുരം കൂടുതൽ വേണമെങ്കിൽ കൂടുതൽ പഞ്ചസാര ചേർക്കണം.