ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും റമസമാൻ മാസത്തിൽ, ആഘോഷമായി നോമ്പു തുറക്കാൻ ചട്ടിപ്പത്തിരി തയാറാക്കിയാലോ?
01. ഇറച്ചി — ഒരു കിലോ, എല്ലില്ലാതെ കൊത്തിയരിഞ്ഞത്
02. ഉപ്പും മഞ്ഞൾപ്പൊടിയും — പാകത്തിന്
03. എണ്ണ — പാകത്തിന്
04. സവാള — ഏഴ്, പൊടിയായി അരിഞ്ഞത്
പച്ചമുളക് — ആറ്, പൊടിയായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്— കാൽ കപ്പ്
കറിവേപ്പില — അരക്കപ്പ്, പൊടിയായി അരിഞ്ഞത്
05. മഞ്ഞൾപ്പൊടി — അര ടീസ്പൂൺ
ഉപ്പ് — പാകത്തിന്
06. മല്ലിയില — അരക്കപ്പ്, പൊടിയായി അരിഞ്ഞത്
ഗരംമസാലപ്പൊടി — അര ടീസ്പൂൺ
07. മൈദ — മൂന്നു കപ്പ്
മുട്ട — ഒന്ന്
ഉപ്പ് — പാകത്തിന്
08. മുട്ട— നാല്
പാൽ — ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി — കുറച്ച്
മല്ലിയില — കുറച്ച്
09. വനസ്പതി — രണ്ടു ടേബിൾ സ്പൂൺ
10. വനസ്പതി, നെയ്യും കൂടി യോജിപ്പിച്ചത്— പുരട്ടാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
01. ആദ്യം ഫില്ലിങ് തയാറാക്കുക. ഇതിനായി ഇറച്ചി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിക്കുക.
02. പാൻ ചൂടാക്കി, നാലാമത്തെ ചേരുവ വഴറ്റുക.
03. നന്നായി വഴന്നശേഷം അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഒന്നു കൂടി വേവിക്കണം.
04. ഇതിലേക്ക് വെന്ത ഇറച്ചി, വെള്ളം ഊറ്റിക്കളഞ്ഞശേഷം ചേർത്തിളക്കുക. പിന്നീട് ആറാമത്തെ ചേരുവയും ചേർത്തു യോജിപ്പിക്കുക.
05. തയാറാക്കിയ ഈ ഫില്ലിങ് മറ്റൊരു പാത്രത്തിലേക്കു മാറ്റിവയ്ക്കുക.
06. ഏഴാമത്തെ ചേരുവ യോജിപ്പിച്ച് പൂരിക്കെന്ന പോലെ കുഴച്ചു പൂരിയുടെ വലുപ്പത്തിൽ ഉരുളകളാക്കുക.
07. ഓരോ ഉരുളയും പൂരിയുടെ വലുപ്പത്തിൽ പരത്തി, എണ്ണ പുരട്ടി മുകളിൽ മൈദ വിതറി അതിനു മുകളിൽ അടുത്ത പൂരി വച്ച് അതിലും എണ്ണയും മൈദയും വിതറുക.
08. ഇങ്ങനെ ഒന്നിനു മുകളിൽ മറ്റൊന്നായി മുഴുവൻ പൂരിയും വച്ചശേഷം ചപ്പാത്തിക്കോൽ കൊണ്ടു വീണ്ടും പരത്തി വലുതാക്കുക. അപ്പോൾ ഓരോ പൂരിയും വളരെ നേരിയതായി പരന്ന്, ഓരോന്നായി വേർപെട്ടു കിട്ടും.
09. എട്ടാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ ഒന്നടിച്ചു വയ്ക്കുക
10. നോൺസ്റ്റിക് പാത്രം ഏറ്റവും ചെറിയ തീയിൽ വച്ച് പരത്തി വച്ചിരിക്കുന്ന തോൽ ഒരെണ്ണം വയ്ക്കുക
11. ഇതിനു മുകളിൽ സ്പൂൺ കൊണ്ടു മുട്ടക്കൂട്ട് കോരി പുരട്ടുക.
12. ഇതിനു മുകളിൽ ഇറച്ചി ഫില്ലിങ് വച്ചു സ്പൂൺ കൊണ്ടു നിരത്തുക
13. ഇതിനു മുകളിൽ രണ്ടാമത്തെ തോൽവച്ചശേഷം വീണ്ടും മുട്ടക്കൂട്ടും പിന്നീട് ഇറച്ചി ഫില്ലിങ്ങും നിരത്തുക. മുട്ടക്കൂട്ടു പുരട്ടുമ്പോൾ അപ്പത്തിനു ചുറ്റിനും ഒഴിച്ചു കൊടുക്കണം.
14. ഇങ്ങനെ മുഴുവൻ ചെയ്യുക. ഏറ്റവും മുകളിൽ തോൽ വച്ച് അതിനു മുകളിലും ചുറ്റിനുമായി മുട്ടക്കൂട്ടൊഴിച്ച് പാത്രം മൂടിവച്ച് അരമണിക്കൂർ വളരെ ചെറിയ തീയിൽ വേവിക്കണം.
15. വേവ് പോരെന്നുണ്ടെങ്കിൽ മറിച്ചിട്ട് ഒന്നു കൂടി വേവിക്കാം.
16. അടുപ്പിൽ നിന്നു വാങ്ങി, ചൂടാറിയശേഷം ത്രികോണാകൃതിയിൽ മുറിച്ചു വിളമ്പാം.
പാചക കുറിപ്പുകൾക്കു കടപ്പാട്:
ബുഷി ശംസു, ദാരി മുസ്തഫ, സുഹാന യൂനസ്