Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിക്കടുക്കയുടെ രുചിയിൽ നോമ്പു തുറക്കാം

Ramzan Special

കല്ലുമ്മക്കായ കൊണ്ട് തയാറാക്കുന്ന സവിശേഷമായെരു വിഭവമാണ് അരിക്കടുക്ക. 

അരിക്കടുക്ക

1 കല്ലുമ്മക്കായ – 20

2 പൊന്നി അരി – ഒരു കപ്പ്

3 തേങ്ങ ചുരണ്ടിയത് – ഒരു മുറി

ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

പെരുംജീരകപ്പൊടി – അര ചെറിയ സ്പൂൺ

നല്ല ജീരകപ്പൊടി – അര ചെറിയ സ്പൂൺ

കറുവാപ്പട്ടയും ഗ്രാമ്പുവും പൊടിച്ചത്– ഓരോ നുള്ളു വീതം

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

4 മൈദ – ഒരു വലിയ സ്പൂൺ

മുളകു പൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5 എണ്ണ– വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്നവിധം

∙കല്ലുമ്മക്കായ പുറംതോടു വൃത്തിയാക്കി, കത്തി കൊണ്ടു പിളർക്കുക. അധികം മലർന്നു പോകരുത്. അഴുക്കു കളഞ്ഞു വൃത്തിയാക്കുക.

∙പൊന്നി അരി മൂന്നു നാലു മണിക്കൂർ ചൂടുവെള്ളത്തിൽ കുതിർത്തു വയ്ക്കണം.

∙അരി കഴുകി ഊറ്റിയശേഷം മൂന്നാമത്തെ ചേരുവ ചേർത്ത് യോജിപ്പിച്ചു കട്ടിയായി അരച്ചെടുക്കുക.

∙ഈ മാവ് കുറേശ്ശെയായി എടുത്ത് കല്ലുമ്മക്കായുടെ ഉള്ളിലാക്കി ഭംഗിയായി നിറയ്ക്കുക.

∙ഇങ്ങനെ എല്ലാം നിറച്ച ശേഷം ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവിയിൽ വേവിക്കുക. കല്ലുമ്മക്കായുടെ തോടു ചുവന്നാൽ വെന്തെന്നു മനസ്സിലാക്കാം.

∙അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം തോട് അടർത്തി യെടുക്കുക.

∙നാലാമത്തെ ചേരുവ യോജിപ്പിച്ചു കട്ടിയായി കലക്കുക. വേവിച്ച കല്ലുമ്മക്കായ ഇതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

പാചക കുറിപ്പുകൾക്കു കടപ്പാട്:

ബുഷി ശംസു, ദാരി മുസ്തഫ, സുഹാന യൂനസ്