മലബാറിൽ നിന്നൊരു തുർക്കിപ്പത്തിരി

തുർക്കിപ്പത്തിരി. ചിത്രം: ഷഹ്ന ഇല്ലിയാസ്

വളരെ രുചികരമായ ഒരു മലബാർ വിഭവം ആണ് ഇത്. ഇഫ്‌താറിനുണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്ക് ആണിത്.

ചേരുവകൾ :

ചിക്കൻ/ബീഫ്(മസാലകൾ ചേർത്ത് വേവിച്ചത്) - 200 ഗ്രാം‌​
മുട്ട പുഴുങ്ങിയത്  - 5
സവാള  - 2
ഇഞ്ചി ചെറുതായി അരിഞ്ഞത്  - ഒരു കഷണം
വെളുത്തുള്ളി അരിഞ്ഞത് - 4 അല്ലി
പച്ചമുളക് അരിഞ്ഞത്- 2 എണ്ണം
മുളക് പൊടി- ഒരു സ്പൂൺ
മഞ്ഞൾപൊടി - കാൽ സ്പൂൺ
ഗരം മസാല- അര സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില,മല്ലിയില - ചെറുതായി അരിഞ്ഞത്
മൈദ- 2 കപ്പ് 

Click here to read this recipe in English

പാചകരീതി

∙ ആദ്യം മൈദയും അല്പം ഓയിലും ഉപ്പും പാകത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ചു വെക്കുക. ഇത് അര മണിക്കൂർ മാറ്റി വെക്കുക. ഇനി ഒരു പാനിൽ അൽപ്പം എണ്ണ ചൂടാക്കി സവാള, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, മസാലപ്പൊടികൾ ഇവ ഒന്നിന് പുറകെ ഒന്നായി വഴറ്റി ,നന്നായി വഴന്നു വരുമ്പോൾ ബീഫ്/ചിക്കൻ മിൻസ് ചെയ്‌തത്‌ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി മൊരിച്ചെടുക്കുക. കറിവേപ്പിലയും,മല്ലിയിലയും ചേർത്ത് ഒന്ന് കൂടി ഇളക്കി തീ ഓഫ് ചെയ്യുക.

∙ മുട്ട തോട് കളഞ്ഞു 2 കഷണങ്ങൾ ആക്കി മുറിച്ചു വെക്കുക.ഇനി കുഴച്ചു വെച്ച മൈദ മാവിൽ നിന്ന് ഓരോ ചെറിയ ബോൾ എടുത്ത് അൽപം ഓയിൽ പുരട്ടി നേർമയായി പരത്തുക. അതിന്റെ ഒത്ത നടുവിൽ അൽപം മസാല വെക്കുക.മുകളിൽ ഒരു കഷ്ണം മുട്ടയും വെച്ച ശേഷം ഇത് വശങ്ങൾ കൂട്ടിപ്പിടിച്ച് ഞൊറിഞ്ഞ് മുകളിലേക്ക് ഒട്ടിക്കുക.അധികം വരുന്ന മാവ് ഒഴിവാക്കാം. ഇനി ഇത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക. അതിനു ശേഷം മൈദമാവിൽ നിന്ന് വീണ്ടും ഒരു ബോൾ എടുത്ത് നേർമയായി പരത്തി നടുവിൽ അൽപം മസാല വെച്ചിട്ട് അതിനു മേലെ ആദ്യം ഫ്രൈ ചെയ്തെടുത്ത പത്തിരി വെക്കുക.വീണ്ടും വശങ്ങൾ ഞൊറിഞ്ഞ് കൂട്ടിപ്പിടിച്ച് ഒരു കിഴി പോലെ ആക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.അധികം ലയർ വേണമെങ്കിൽ  ഈ പ്രോസസ്സ് തുടരാം.ഇങ്ങനെ ഓരോ പത്തിരിയും തയാറാക്കി എടുക്കുക.ഈ അളവിൽ 10 തുർക്കിപത്തിരി ഉണ്ടാക്കാം.