മൺസൂൺ സ്പെഷൽ കപ്പ കാന്താരിപ്പുഴുക്ക്

നല്ല മഴകണ്ട് കഴിയ്ക്കാനൊരും അടിപൊളി കാന്താരി രുചിയിൽ തയാറാക്കുന്ന കപ്പപുഴുക്കിന്റെ രുചിക്കൂട്ട്.

ചേരുവകള്‍

1.കപ്പ ഒരു കിലോ
2.തേങ്ങ ഒന്നിന്റെ പകുതി, ചുരണ്ടിയത്
കാന്താരിമുളക് അഞ്ച്
ജീരകം അര െചറിയ സ്പൂൺ
ഉപ്പ് പാകത്തിന്
3.വെളിച്ചെണ്ണ പാകത്തിന്

പാകം െചയ്യുന്ന വിധം 

∙ കപ്പ ചെറിയ കഷണങ്ങളാക്കി തിളച്ച വെള്ളത്തിലിട്ടു വേവിച്ചൂറ്റി വയ്ക്കുക. വെന്തു കുഴഞ്ഞു പോകരുത്.
∙ രണ്ടാമത്തെ ചേരുവ ചതച്ചത് വെന്ത കപ്പയിൽ ചേർത്തിളക്കി കുടഞ്ഞു യോജിപ്പിക്കുക.
∙ നന്നായി പുരണ്ടിരിക്കുന്ന പരുവത്തിൽ അടുപ്പില്‍നിന്നു വാങ്ങുക.
∙ പാകത്തിനു വെളിച്ചെണ്ണ ഒഴിച്ചു കുട‍ഞ്ഞു യോജിപ്പിച്ചു  ചൂടോടെ കാന്താരി ചമ്മന്തിക്കൊപ്പം വിളമ്പാം.