നല്ല മഴകണ്ട് കഴിയ്ക്കാനൊരും അടിപൊളി കാന്താരി രുചിയിൽ തയാറാക്കുന്ന കപ്പപുഴുക്കിന്റെ രുചിക്കൂട്ട്.
ചേരുവകള്‍
1.കപ്പ ഒരു കിലോ
2.തേങ്ങ ഒന്നിന്റെ പകുതി, ചുരണ്ടിയത്
കാന്താരിമുളക് അഞ്ച്
ജീരകം അര െചറിയ സ്പൂൺ
ഉപ്പ് പാകത്തിന്
3.വെളിച്ചെണ്ണ പാകത്തിന്
പാകം െചയ്യുന്ന വിധം
∙ കപ്പ ചെറിയ കഷണങ്ങളാക്കി തിളച്ച വെള്ളത്തിലിട്ടു വേവിച്ചൂറ്റി വയ്ക്കുക. വെന്തു കുഴഞ്ഞു പോകരുത്.
∙ രണ്ടാമത്തെ ചേരുവ ചതച്ചത് വെന്ത കപ്പയിൽ ചേർത്തിളക്കി കുടഞ്ഞു യോജിപ്പിക്കുക.
∙ നന്നായി പുരണ്ടിരിക്കുന്ന പരുവത്തിൽ അടുപ്പില്‍നിന്നു വാങ്ങുക.
∙ പാകത്തിനു വെളിച്ചെണ്ണ ഒഴിച്ചു കുടഞ്ഞു യോജിപ്പിച്ചു ചൂടോടെ കാന്താരി ചമ്മന്തിക്കൊപ്പം വിളമ്പാം.