കുട്ടികൾക്കിഷ്ടപ്പെടുന്നൊരു പൊട്ടറ്റോ ബട്ടൺ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
1. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് : ¼ ചെറിയ കപ്പ്
2. റവ : ¼ ചെറിയ കപ്പ്
3. ഗരം മസാല : അര ചെറിയ സ്പൂൺ
4. കുരുമുളകുപൊടി : രണ്ട് നുള്ള്
5. മുളകുപൊടി : 1/8 ചെറിയ സ്പൂൺ
6. ഉപ്പ് : ആവശ്യത്തിന്
7. എണ്ണ : വറക്കാൻ ആവശ്യത്തിന്
8. വെള്ളം : ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
1. ചീനച്ചട്ടിയിൽ വെള്ളം തിളയ്ക്കാൻ വയ്ക്കുക.
2. ഉപ്പും കുറച്ച് എണ്ണയും ചേർക്കണം.
3. തിളയ്ക്കുമ്പോൾ റവയിട്ട് നന്നായി ഇളക്കി അടച്ചുവയ്ക്കണം. തീ കെടുത്താം.
4. അൽപം കഴിയുമ്പോൾ വെള്ളം മുഴുവൻ വലിയും അപ്പോൾ ഒരു പ്ലേറ്റിലേക്ക് മാറ്റണം.
5. 3 മുതൽ 6 വരെയുള്ള ചേരുവകൾ ഉരുളക്കിഴങ്ങിൽ ചേർത്ത് യോജിപ്പിക്കാം.
6. റവയും ഒപ്പം ചേർക്കണം.
7. രണ്ടു സ്പൂൺ എണ്ണ കൂടി ഒഴിച്ച് മിശ്രിതം നന്നായി അമർത്തി കുഴയ്ക്കുക.
8. ഇനി ചെറിയ ഉരുളകളാക്കി ഭാഗിക്കണം.
9. കൈവെള്ളയിൽ എണ്ണ പുരട്ടി ഒാരോ ചെറിയ ഉരുളയും ഉള്ളം കയ്യിൽ വച്ച് മറ്റേ കൈകൊണ്ട് അമർത്തി വട്ടത്തിൽ ആകൃതി വരുത്തുക. ഇതുപോലെ മുഴുവൻ വട്ടങ്ങളും തയാറാക്കണം.
10. എണ്ണയിൽ വറത്തു കോരി സോസിനൊപ്പം കുട്ടിക്കു കൊടുത്തോളൂ.