ഈസി ചീസി മാർഗരിറ്റ പീറ്റ്സ

വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു ക്ലാസിക്  പീറ്റ്സയാണിത്. ഇറ്റാലിയൻ പീറ്റ്സ ചരിത്രത്തിൽ ഏറെ പ്രസിദ്ധമാണ് മാർഗരിറ്റ പീറ്റ്സ. റെഡ് ടുമാറ്റോ, വൈറ്റ് മൊസെറല്ല ചീസ്,  ഗ്രീൻ ബേസിൽ ലീവ്സ് നിറങ്ങൾ നിറഞ്ഞ പീറ്റ്സ. കറുമുറെ കൊറിയ്ക്കാവുന്നതും എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. 

ചേരുവകൾ

മൈദ – 2 1/2 കപ്പ്
യീസ്റ്റ് – 1 ടേബിൾ സ്പൂൺ
ചെറു ചൂടുവെള്ളം – 1 കപ്പ്
ഉപ്പ് – 1 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
ഒലിവ് ഓയിൽ – 2 ടേബിൾസ്പൂൺ

പിസാ ടോപിങ്

പിസാ സോസ് – 2 കപ്പ്
പർമീസൻ ചീസ് – 1 കപ്പ്
മൊസെറല്ല ചീസ് – 1 കപ്പ്

Click here to read this in English

പാകം ചെയ്യുന്ന വിധം

∙ഒരു പാത്രത്തിൽ അരിച്ചെടുത്ത മൈദയും ഉപ്പും പഞ്ചസാരയും യീസ്റ്റും ചെറുചൂടുവെള്ളത്തിൽ നന്നായി യോജിപ്പിച്ചെടുക്കുക. ഒലിവ് ഓയിലും ഇതിലേക്ക് ചേർത്തു കൊടുക്കാം. ചപ്പാത്തി മാവ് തയാറാക്കുന്നതിനെക്കാൾ എളുപ്പത്തിൽ ഇത് തയാറാക്കാം. ഈ മാവിനു മുകളിൽ അൽപം ഒലിവ് ഓയിൽ പുരട്ടി നന്നായി മൂടി 25 മിനിറ്റ് വയ്ക്കണം. മാവ് പുളിച്ചു പൊങ്ങി വരും.

∙കൈയിൽ അൽപം ഒലിവ് ഓയിൽ പുരട്ടി തയാറാക്കി വച്ചിരിക്കുന്ന മാവ്  പതിയെ ബേക്കിങ് ഷീറ്റിൽ കൈ കൊണ്ട് പരത്തി എടുക്കാം. 

∙മുകളിലായി പാർമീസൻ ചീസും മൊസറല്ല ചീസും അതിനു മുകളിലായി പിസാ സോസും വിതറി, പ്രീ ഹീറ്റ് ചെയ്തിരിക്കുന്ന അവ്നിൽ 200 ഡിഗ്രിയിൽ 20–25 മിനിറ്റ് ബേക്ക് ചെയ്യാം. ബേസിൽ ലീവ്സ് ഉപയോഗിച്ച് അലങ്കരിക്കാം.