‘മേൽവിലാസത്തിലെ’ ബാലതാരം, കെ പോപ്പിലെ മലയാളി ‘റോക്ക്സ്റ്റാർ’; ആരിയ, ഫ്രം കേരള ടു കൊറിയ!
റെഡി X:IN എന്ന് ഇംഗ്ലിഷിലും തുടർന്ന് ‘ഹലോ വിആർ X:IN!’ എന്നു കൊറിയനിലും പറഞ്ഞ് അഞ്ചംഗ ഗേൾ ബാൻഡ് ഡിജിറ്റൽ വേദിയിൽ അവരുടെ ആദ്യഗാനം അവതരിപ്പിച്ചപ്പോൾ ചരിത്രം പിറന്നത് ഏതാണ്ട് ആറായിരം കിലോമീറ്ററുകൾ അകലെയുള്ള കേരളത്തിലാണ്. കെ പോപ് ആരാധകർ ഏറെയുള്ള സംസ്ഥാനത്തെ ചെറുപ്പക്കാരുടെ മനസ്സിലെ മോഹം ‘മലയാളിക്ക്’ സാധ്യമാണെന്നു തെളിഞ്ഞ സന്തോഷ നിമിഷങ്ങൾ. ആദ്യ മലയാളി കെ പോപ് താരം അരങ്ങേറിയ ബാൻഡിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

‘കീപിങ് ദ് ഫയർ’ എന്ന് ആടിപ്പാടി അഞ്ചു പെൺകുട്ടികൾ ലോകമെമ്പാടുമുള്ള കെ പോപ് ആരാധകർക്കു മുന്നിൽ ആദ്യ ചുവടുകൾ വച്ചപ്പോൾ ‘തീപ്പൊരി’ വീണത് മലയാളി ഹൃദയങ്ങളിലാണ്. വർഷങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നത്തിന് അവർ ആഗ്രഹിച്ചൊരു മറുപടി – ‘ഞങ്ങളുടെ സ്വന്തം’ എന്ന് ആവേശം കൊളളാനൊരു കെ പോപ് താരത്തിന്റെ പിറവി. ഊണിലും ഉറക്കത്തിലും കെ പോപ് താളം പിടിക്കുന്ന പുതുതലമുറ ആരാധകർക്ക് ആവേശമായി കൊറിയൻ പോപ് സംഗീത ഭൂമികയിൽ ഇനിയിതാ മലയാളി താരവും.
കഴിഞ്ഞ ദിവസം അരങ്ങേറിയ കൊറിയൻ ഗേൾ ബാൻഡ് X:IN ലോകമൊട്ടാകെ ശ്രദ്ധ നേടിയത് അതിലെ ഇന്ത്യൻ താരസാന്നിധ്യത്തിന്റെ പേരിലാണ്. കൊറിയയിലെയും ചൈനയിലെയും ഉൾപ്പെടെ ആരാധകക്കൂട്ടം ഏറ്റെടുത്തതാകട്ടെ ‘ആരിയ’ എന്ന പേരിൽ അരങ്ങേറ്റം നടത്തിയ മലയാളിപ്പെൺകൊടിയെ! ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ കെപോപ് താരമാണ് ആരിയ. ഒഡിഷ സ്വദേശി ശ്രേയ ലങ്ക കഴിഞ്ഞ വർഷം ബ്ലാക്ക് സ്വാൻ എന്ന ബാൻഡിന്റെ ഭാഗമായി അരങ്ങേറിയിരുന്നു.
∙ റെഡി X:IN! ഹലോ വിആർ X:IN!
റെഡി X:IN എന്ന് ഇംഗ്ലിഷിലും തുടർന്ന് ‘ഹലോ വിആർ X:IN!’ എന്നു കൊറിയനിലും പറഞ്ഞ് അഞ്ചംഗ ഗേൾ ബാൻഡ് ഡിജിറ്റൽ വേദിയിൽ അവരുടെ ആദ്യഗാനം അവതരിപ്പിച്ചപ്പോൾ ചരിത്രം പിറന്നത് ഏതാണ്ട് ആറായിരം കിലോമീറ്ററുകൾ അകലെയുള്ള കേരളത്തിലാണ്. കെ പോപ് ആരാധകർ ഏറെയുള്ള സംസ്ഥാനത്തെ ചെറുപ്പക്കാരുടെ മനസ്സിലെ മോഹം ‘മലയാളിക്ക്’ സാധ്യമാണെന്നു തെളിഞ്ഞ സന്തോഷ നിമിഷങ്ങൾ. ആദ്യ മലയാളി കെ പോപ് താരം അരങ്ങേറിയ ബാൻഡിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
അഞ്ചംഗ മൾട്ടി നാഷനൽ ഗേൾ ബാൻഡാണ് X:IN. ദക്ഷിണ കൊറിയയിലെ എസ്ക്രോ എന്റർടെയ്ൻമെന്റിനു കീഴിൽ പരിശീലനം നടത്തിയിരുന്ന സംഘം ഏപ്രിൽ 11നാണ് ‘കീപ്പിങ് ദ് ഫയർ’ എന്ന ഗാനത്തിലൂടെ ഡിജിറ്റൽ അരങ്ങേറ്റം നടത്തിയത്. ഈ ഗാനത്തിന്റെ മ്യൂസിക് വിഡിയോയും റിലിസ് ചെയ്തിട്ടുണ്ട്.
ബാൻഡിലെ അഞ്ചംഗങ്ങളിൽ റോവ, ഷി യു എന്നീ രണ്ടു പേർ മാത്രമാണ് കൊറിയൻ സ്വദേശികൾ. കൊറിയൻ– ഓസ്ട്രേലിയൻ പശ്ചാത്തലമുള്ളയാളാണ് ബാൻഡിലെ പ്രധാന നർത്തകിയും വോക്കലിസ്റ്റുമായ ഇ ഷ. മെയിൻ റാപ്പറും ലീഡ് ഡാൻസറുമാണ് റഷ്യക്കാരിയായ നോവ. ബാൻഡിലെ ഇന്ത്യൻ സാന്നിധ്യം ആരിയ വോക്കലിസ്റ്റാണ്. X:IN ബാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഇരുപതുകാരിയായ ഈ മലയാളിപ്പെൺകുട്ടിയാണ്. അതുകൊണ്ടു തന്നെ കെപോപ് ഗ്രൂപ്പുകളിലെ ഇളയ അംഗത്തെ വിളിക്കുന്ന ‘മക്നെ’ എന്ന കൊറിയൻ ചെല്ലപ്പേരും ആരിയക്കു സ്വന്തം.
∙ മലയാളിപ്പെൺകുട്ടിയുടെ കൊറിയൻ ട്രിപ് !
കഴിഞ്ഞ വർഷം അവസാന മാസങ്ങളിൽ തന്നെ ഒരു ഇന്ത്യക്കാരി പെൺകുട്ടി കെപോപ് രംഗത്തേക്ക് എത്തുന്നുവെന്ന സൂചന ലഭിച്ചിരുന്നതാണ്. കൊറിയയിലെ പ്രധാന എന്റർടെയ്ൻമെന്റ് കമ്പനികളിലൊന്നായ ജിബികെ എന്റർടെയ്ൻമെന്റ് തിരഞ്ഞെടുത്ത പെൺകുട്ടികളിലൊരാൾ മലയാളിയാണെന്ന വിവരവും ഈ രംഗത്തുള്ളവർ പങ്കുവച്ചു.
കെപോപ് താരങ്ങളെയും പുതിയ ബാൻഡുകളെയും കൃത്യമായി പിന്തുടരുന്ന കൊറിയൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ താരങ്ങളുടെ കഴിയുന്നത്ര വിവരങ്ങൾ പുറത്തുവിടാറുണ്ട്.
എന്നാൽ ജിബികെയുടെ ഓൺലൈൻ ട്രെയിനിങ് പ്ലാറ്റ്ഫോം ‘യൂണിവേഴ്സി’ന്റെ ഭാഗമായ പുതിയ താരത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളുണ്ടായിരുന്നില്ല.
തെക്കേ ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നാണെന്നും കരിയറിന്റെ തുടക്കകാലത്ത് പ്രാദേശിക ഭാഷ സിനിമയിലെ ബാലതാരമായിരുന്നെന്നുമുള്ള വിവരം ജിബികെയുടെ ഔദ്യോഗിക പേജിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. പരിശീലനകാലത്ത് താരങ്ങളെ ബന്ധപ്പെടാൻ തീരെ നിർവാഹമില്ലാത്തതിനാൽ തന്നെ ‘ആരിയ’ പുതിയ കെ പോപ് താരം ഏറെക്കുറെ അജ്ഞാതയായി തുടർന്നു.
2022 നവംബർ 29ന് പുതിയ ഗേൾ ബാൻഡ് ‘എംഇപി–സി’ രൂപീകരിച്ചതായും അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായും ജിബികെ എന്റർടെയ്ൻമെന്റ് പ്രഖ്യാപിച്ചു. തുടർന്ന് ബാൻഡ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അതിലെ താരങ്ങളുടെ ചിത്രങ്ങളുൾപ്പെടെ പങ്കുവച്ചു. എന്നാൽ ഈ വർഷമാദ്യം പെട്ടെന്നൊരുനാൾ ആരിയയുടെ പ്രൊഫൈൽ പോസ്റ്റ് അപ്രത്യക്ഷമായി. തുടർന്ന് ആരിയ ജിബികെ വിടാൻ തീരുമാനിച്ചതായുള്ള വാർത്തകളുണ്ടായി.
മാർച്ച് 23ന് കൊറിയയിലെ 44–ാം കെ– സ്റ്റേജ് ഇവന്റിലാണ് X:IN എന്ന പുതിയ ഗ്രൂപ്പിന്റെ പ്രഖ്യാപനമുണ്ടായതും ആരിയയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതും. പുതിയ താരത്തെ കൊറിയയിലെയും ചൈനയിലെയും ആരാധകർ ആവേശത്തോടെ വരവേറ്റു. ആദ്യത്തെ ഇന്ത്യൻ താരമെന്ന മട്ടിൽ പ്രശംസകൾ ചൊരിയുകയായിരുന്നു സാമൂഹിക മാധ്യമങ്ങൾ. (ശ്രേയ ലങ്കയാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ കെ പോ താരം)
∙ അറിയാമോ ആ മേൽവിലാസം ?
ആരാണ് ആരിയ? മലയാള സിനിമയിൽ ബാലതാരമായെത്തിയ പെൺകുട്ടി പിന്നീട് അപ്രത്യക്ഷമായതെങ്ങോട്ട് – അവസാനിക്കാത്ത ചോദ്യങ്ങളുമായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ. ആമിയെന്നു വിളിപ്പേരുള്ള ഗൗതമിയാണ് കെപോപ് ലോകത്തെ ‘ആരിയ’ എന്ന താരം. എന്നാൽ ഈ ഇരുപതു വയസ്സുകാരിയുടെ കുടുംബവേരുകൾ നാട്ടിലെവിടെ എന്ന് അന്വേഷിച്ചറിയാനുള്ള ശ്രമത്തിലാണ് മലയാളികൾ.
2011ൽ പുറത്തിറങ്ങിയ ‘മേൽവിലാസം’ എന്ന സിനിമയിൽ നായകൻ പാർഥിപന്റെ മകൾ ‘അമ്മു’ എന്ന കഥാപാത്രമായി അഭിനയിച്ചാണ് ഗൗതമി ബാലതാരമെന്ന നിലയിൽ മലയാള സിനിമയിൽ അരങ്ങേറിയത്.
വളരെയധികം നിരൂപകപ്രശംസ നേടിയ ചിത്രത്തിൽ ഗൗതമിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മറ്റു ചിത്രങ്ങളിൽ കുട്ടിയെ കണ്ടതുമില്ല.
മേൽവിലാസത്തിന്റെ സംവിധായകൻ മാധവ് രാംദാസ് ഓർമിച്ചെടുക്കുന്നതിങ്ങനെ: ‘‘ മേൽവിലാസം സിനിമയുടെ ചിത്രീകരണ സമയത്തുതന്നെ ആ കുട്ടി വളരെ മിടുക്കിയായിരുന്നു. നല്ല കഴിവുള്ളയാളാണെന്നും കൂടുതൽ സാധ്യതകളുണ്ടെന്നും തോന്നിയിരുന്നതാണ്. ആദ്യകാലത്ത് ഏതാനും സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്. അതുവഴിയാണ് അന്ന് സിനിമയിലേക്ക് ആ കുട്ടിയെ കണ്ടെത്തിയത്. ഗൗതമിയും കുടുംബവും തിരുവന്തപുരം സ്വദേശികളാണന്നു മാത്രമേ അറിയൂ. കുറെക്കാലും ഫോൺ വഴിയുള്ള ബന്ധം തുടർന്നിരുന്നു. പിന്നീട് പഠനാവശ്യത്തിനായി അവർ കുടുംബസമേതം മുംബൈയിലേക്കു മാറി. അൽപകാലം കഴിഞ്ഞ് ആ ബന്ധം നഷ്ടപ്പെട്ടു. ആ പെൺകുട്ടി ഇന്നു കെ പോപ് താരമായി അരങ്ങേറിയെന്നറിയുന്നതിൽ വളരെ സന്തോഷം!’’
ആരിയ എന്ന ഗൗതമിയുടെ കുടുംബവേരുകൾ അറിയാനും മലയാളികളുടെ സന്തോഷം പങ്കുവയ്ക്കാനുമുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്. അതിനിടെ കൊറിയൻ സംഗീതവഴിയിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കി തിളങ്ങുന്ന താരമായി ആരാധകരെ കയ്യിലെടുക്കാൻ ഗൗതമിക്കു കഴിയട്ടെ എന്നാശംസിക്കുന്നു!
English Summary: About Aria, the Rising K- Pop Star from Kerala