ഹൃദയംകൊണ്ടു കൂടി കാണുന്നവരുടെ ചിത്രം; ‘നിർമാല്യം’ ആരുടെ പക്ഷത്ത്?
വിശ്വാസികള്‍ സിനിമയ്‌ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര്‍ മാത്രം.
വിശ്വാസികള്‍ സിനിമയ്‌ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര്‍ മാത്രം.
വിശ്വാസികള്‍ സിനിമയ്‌ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര്‍ മാത്രം.
വിശ്വാസികള്‍ സിനിമയ്‌ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര്‍ മാത്രം. ഈ ചിത്രത്തില്‍ പുതുമുഖങ്ങളായി വന്ന സുകുമാരനും രവിമേനോനും പോലും നമ്മെ വിട്ടുപിരിഞ്ഞിട്ടു വര്‍ഷങ്ങളായി.
എം.ടി. വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച നിര്‍മാല്യമെന്ന ചിത്രം കാണാതെ ഒരാള്‍ക്കും മലയാള സിനിമയുടെ ചരിത്രത്തെപ്പറ്റി എന്തെങ്കിലും പറയാനോ എഴുതാനോ സാധ്യമല്ല. ഇപ്പോള്‍ ഈ സിനിമയുടെ രാഷ്ട്രീയശരിയെപ്പറ്റി പുതിയ പഠനങ്ങളും വ്യാഖ്യാനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. അന്‍പതാണ്ട് തികയുന്ന ഘട്ടത്തിലുള്ള പതിവ് ആസ്വാദനങ്ങളും വാഴ്ത്തുപാട്ടുകളും ധാരാളമുണ്ടെങ്കിലും നിശിതവിമര്‍ശനങ്ങളും കുറവല്ല.
ഏതെങ്കിലും കടുത്ത നിലപാടിന്റെ വാതില്‍പ്പഴുതിലൂടെ മാത്രം കലാസൃഷ്ടികളെ നോക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. അങ്ങനെ ചെയ്യാനും നിരൂപകര്‍ക്ക് അവകാശമുണ്ട്. രാഷ്ട്രീയമായ ശരിതെറ്റുകള്‍ പഠനവിധേയമാക്കാതെ. ഭാഷയിലെ അലുക്കും തൊങ്ങലും മുഴുവന്‍ എടുത്തണിഞ്ഞ് നൃത്തം വയ്ക്കുന്ന വാഴ്ത്തുപാട്ടുകളും ധാരാളം. തങ്ങള്‍ക്ക് ഇഷ്ടമുള്ളതു മാത്രം കാണുകയും ഇഷ്ടമില്ലാത്തതെല്ലാം തെറ്റാണെന്ന് വിധിക്കുകയും ചെയ്യുന്നവര്‍ കലാസൃഷ്ടികളെ വിലയിരുത്തുമ്പോള്‍ സംഭവിക്കുന്നതും അസഹിഷ്ണുതയുടെ വെളിച്ചപ്പെടലാണ്.
∙ നിർമാല്യം ആരുടെ പക്ഷത്ത്?
സ്വാതന്ത്ര്യാനന്തരമുണ്ടായ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ പരിഷ്‌കരണങ്ങള്‍ അന്‍പതാണ്ടു മുന്‍പ് കേരളത്തിന്റെ ഗ്രാമ്യജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നതിന്റെ ദൃശ്യരേഖ കൂടിയാണ് നിര്‍മാല്യം. ചിത്രീകരിക്കപ്പെടുന്ന കാലത്തില്‍ കൊത്തിയെടുത്തവയാണ് എല്ലാ ചലച്ചിത്രങ്ങളും. പക്ഷേ ചില ചിത്രങ്ങള്‍ മാത്രം ചരിത്രഘട്ടത്തെ വൈകാരികമായും അതിസൂക്ഷ്മമായും ആവിഷ്‌ക്കരിക്കുന്നു. സാമൂഹികമാറ്റം വ്യക്തികളിലുണ്ടാക്കുന്ന ഗുണപരവും അല്ലാത്തതുമായ പ്രത്യാഘാതങ്ങളെ പകര്‍ത്തുന്നു. അത്തരത്തിലൊരു കലാസൃഷ്ടിയാണ് നിര്‍മാല്യം.
ആഹാരമില്ലായ്മയും തൊഴിലില്ലായ്മയും അത്ര രൂക്ഷമല്ലാത്ത വര്‍ത്തമാനകാലത്തുനിന്നു കാണുമ്പോള്‍ പോലും നിര്‍മാല്യം പ്രേക്ഷക മനസ്സുകളെ ഉലയ്ക്കുന്നുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ സവര്‍ണപക്ഷത്തുനിന്നാണ് സൃഷ്ടി നടത്തിയതെന്നു വിമര്‍ശിക്കാനുള്ള ന്യായങ്ങള്‍ മാത്രം അന്വേഷിക്കുന്ന നിരൂപകര്‍ക്ക് സിനിമയില്‍നിന്ന് അതും കണ്ടെത്താവുന്നതാണ്. അമ്പലം ക്ഷയിച്ച് പൂജാരി ചായക്കട തുടങ്ങുകയും പട്ടിണി മാറ്റാന്‍ വെളിച്ചപ്പാടിന്റെ ഭാര്യ കച്ചവടക്കാരനു വഴങ്ങേണ്ടി വരികയും ചെയ്ത കാലത്തുനിന്ന് സമൂഹം എത്രയോ മാറി.
എന്നാല്‍ ദേവി അന്നം തന്നില്ലെന്നു പറയുന്ന നാരായണിയുടെ വഴിക്കോ പള്ളിവാളും ചിലമ്പും വിറ്റ് ജോലിയന്വേഷിച്ചു പോകാന്‍ തുനിയുന്ന മകന്‍ അപ്പുവിന്റെ വഴിക്കോ അല്ല നമ്മുടെ സമൂഹം മാറിയത്. നിര്‍മാല്യത്തിലെ മേലേക്കാവു പോലെ അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരമ്പലം പോലും ഇന്നു കേരളത്തിലില്ല. എല്ലാ മതങ്ങളിലും വിശ്വാസം കൂടുതല്‍ ദൃഢീകരിക്കപ്പെടുകയും ദേവാലയങ്ങള്‍ നവീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിര്‍മാല്യത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിക്കുന്ന വല്യമ്പ്രാന്‍ പോലും അമ്പലത്തിലെ ഗുരുതിക്കു സംഭാവന നല്‍കാന്‍ മടികാണിക്കുന്നുണ്ട്. വസൂരി വന്നപ്പോഴുണ്ടായ പേടികൊണ്ടു മാത്രമാണ് നാട്ടുകാര്‍ ഗുരുതി നടത്താന്‍ ചില്ലിക്കാശു കൊടുക്കാന്‍ തയാറാവുന്നത്. ഇന്നിപ്പോള്‍ ഉത്സവങ്ങള്‍ അതികേമമാണ്. എത്ര സംഭാവന നല്‍കാനും ആളുകള്‍ക്കു മടിയേതുമില്ല. ഈ കാലത്തു നിന്നാണ് ചിലര്‍ നിര്‍മാല്യത്തിലെ രാഷ്ട്രീയശരികള്‍ വിലയിരുത്തുന്നത്.
∙ എംടിയുടെ ആത്മാംശം മാത്രമല്ല നിർമാല്യത്തിൽ...
ഭൂപരിഷ്‌ക്കരണത്തെ തുടര്‍ന്ന് ഭൂമി കുടിയാന്മാരുടെ കയ്യിലായപ്പോള്‍ ക്ഷയിച്ചുപോയ തറവാട്ടു മുറ്റത്തുനിന്ന് പോയ കാലത്തെ സമൃദ്ധിയെപ്പറ്റി ഓര്‍ക്കുന്നുണ്ട് അമ്പലത്തിനു സമീപത്തു താമസിക്കുന്ന വാര്യര്‍. ഇതുപോലെത്തന്നെ ഗംഭീരമായ ഉത്സവകാലം ആകാശത്തു പൂത്തുവിടരുന്നതിന്റെ ഓര്‍മകള്‍ വെളിച്ചപ്പാടിന്റെ മനസ്സിലേക്കുമെത്തുന്നു. ശങ്കരാടി അവതരിപ്പിക്കുന്ന കഥകളി കലാകാരനായ രാമുണ്ണിയുടെ ഓര്‍മയില്‍ സമ്പന്നമായ കഥകളിക്കാലമുണ്ട്. മാറ്റങ്ങളുണ്ടാകുമ്പോള്‍ ചിലര്‍ക്കു വ്യക്തിപരമായ നഷ്ടങ്ങളും ദുഃഖങ്ങളുമുണ്ടാകുന്നു. എന്നാല്‍ ഈ ഘട്ടത്തിലും കഥകളിയുടെയും കേരളീയ നൃത്തങ്ങളുടെയും ക്യാപ്‌സ്യൂളുകള്‍ വിദേശികളെക്കാണിച്ച്, മാറുന്ന കാലത്തിനൊപ്പം മേലാളനായിത്തന്നെ വാഴുകയാണ് വല്ല്യതമ്പ്രാന്‍. അദ്ദേഹത്തിന്റെ വീട്ടില്‍ കാറുണ്ട്. വെളിച്ചപ്പാട് ഒരുപിടി നെല്ലിനായി യാചിച്ച് നാടുതെണ്ടുമ്പോള്‍ തമ്പ്രാന്റെ വീട്ടിലെ ആന സുഭിക്ഷമായി നെയ്യും മരുന്നും സേവിക്കുകയാണ്.
എംടിക്കു പരിചിതമായ ലോകത്തു ജീവിക്കുന്ന മനുഷ്യരുടെ പ്രതിനിധികളാണ് ഈ കഥാപാത്രങ്ങളൊക്കെയും. ഒരു പരിവര്‍ത്തനഘട്ടം തന്റെ പ്രദേശത്തെ വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മനുഷ്യരെ എങ്ങനെ ബാധിച്ചുവെന്ന് അദ്ദേഹം കാണിച്ചുതരുന്നു. ചരിത്രകാരനെന്ന നിലയിലല്ല, കലാകാരനെന്ന നിലയില്‍.
രാമചന്ദ്രബാബുവിന്റെ ഫ്രെയിമുകളും എം.ബി. ശ്രീനിവാസന്റെ പശ്ചാത്തലസംഗീതവുമാണ് ഈ ചലച്ചിത്രത്തെ അതിതീവ്രമായ ദൃശ്യാനുഭവമാക്കി മാറ്റുന്നത്. അമ്പലവും പുഴയും വാര്യവും ഇല്ലവും വെളിച്ചപ്പാടിന്റെ വീടും കുന്നും പാടവുമെല്ലാമുള്ള ഒരു ഗ്രാമം അതിന്റെ തനിമയോടെ പകര്‍ത്തിയിട്ടുണ്ട് രാമചന്ദ്രബാബുവിന്റെ ക്യാമറ. അമ്പലത്തിന്റെ പശ്ചാത്തലത്തിലുള്ള ഫ്രെയിമുകളും അവസാനത്തെ വെളിച്ചപ്പാടിന്റെ പ്രകടനവുമെല്ലാം മികച്ച ദൃശ്യാനുഭവമാക്കിമാറ്റുന്നു ഈ ഛായാഗ്രാഹകന്‍.
ഉണ്ണി നമ്പൂതിരിയും അമ്മിണിയും പോസ്റ്റ് ഓഫിസില്‍ പോയി വരുമ്പോള്‍ മഴ പെയ്യുന്ന രംഗത്ത് ഇരുവരും ഇരിക്കുന്നതിന്റെ നിഴല്‍ച്ചിത്രം പാറഗുഹയ്ക്കുള്ളില്‍നിന്നു പുറത്തേക്കു കാണും വിധം വെള്ളിയില്‍ വാര്‍ത്തതാണ്. ഇതുപോലെ അമ്പലത്തിനകത്തു നിന്നുള്ള ചില നടതുറക്കല്‍ ദൃശ്യങ്ങളുമുണ്ട്. (പോസ്റ്റ് ഓഫിസില്‍നിന്ന് ആര്‍.കെ. നായര്‍ അവതരിപ്പിച്ച കഥാപാത്രം തപാല്‍ ഉരുപ്പടികളിലെ വിലാസം വായിക്കുമ്പോള്‍ അവസാനം തെക്കേപ്പാട്ട് വാസുവിന്റെ പേരും പറയുന്നുണ്ട്. എംടിയുടെ ആത്മാംശം മാത്രമല്ല പേരുമുണ്ട് സിനിമയില്‍)
∙ നിസ്സഹായതകളുടെ ദൃശ്യദയനീയത
അനുയോജ്യമായ ഇടങ്ങളില്‍ മാത്രം ദൃശ്യങ്ങളുടെ തീവ്രതയ്ക്കായി കേരളീയ സംഗീതം ഉപയോഗിക്കുകയാണ് എംബിഎസ്. അമ്പലത്തിന്റെ പശ്ചാത്തലമായതിനാല്‍ ഉത്സവത്തിനുപയോഗിക്കുന്ന വാദ്യോപകരണങ്ങളാണ് പലപ്പോഴും അകമ്പടിയാകുന്നത്. ഉണ്ണി നമ്പൂതിരിയും അമ്മിണിയും തമ്മിലുള്ള അടുപ്പം തീവ്രപ്രണയമായി വളരുന്ന ഘട്ടങ്ങളില്‍ എംബിഎസിന്റെ പശ്ചാത്തല സംഗീതം പകരുന്ന അനുഭൂതി വിവരണാതീതമാണ്.
മലയാളത്തിന് ആദ്യമായി മികച്ച നടനുള്ള ദേശീയപുരസ്‌കാരം വാങ്ങിത്തന്ന പി.ജെ.ആന്റണിയുടെ പ്രകടനം പോലെത്തന്നെ മികച്ചതാണ് ഇതിലെ ഓരോ അഭിനേതാവിന്റേയും പകര്‍ന്നാട്ടം. കവിയൂര്‍ പൊന്നമ്മയും സുമിത്രയും ശാന്താദേവിയും കൊട്ടാരക്കര ശ്രീധരന്‍ നായരും ശങ്കരാടിയും സുരാസുവും പാത്രവില്‍പനക്കാരനായെത്തുന്ന കുതിരവട്ടം പപ്പുവും പുള്ളുവന്‍പാട്ടു പാടുന്ന നിലമ്പൂര്‍ ബാലനും ഭാര്യയും എന്തിന്, വല്ല്യവെളിച്ചപ്പാടായി ഒരക്ഷരം മിണ്ടാനാവാതെ തളര്‍ന്നുകിടക്കുന്ന എം.എസ്. നമ്പൂതിരി പോലും അസാമാന്യ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട് ഈ ചലച്ചിത്രത്തില്‍.
വരുമാനമില്ലാത്ത അമ്പലത്തിലെ പണി നിര്‍ത്തി പഴയ നമ്പൂതിരി വിടപറയുമ്പോഴാണ് പുതിയ ശാന്തിക്കാരനായി ഉണ്ണി നമ്പൂതിരിയുടെ വരവ്. അയാള്‍ പുഴകടന്ന് വരുമ്പോള്‍ കുളിക്കടവില്‍ ആദ്യം കാണുന്നത് അമ്മിണിയെയാണ്. അടുപ്പുകൂട്ടാനും തീകത്തിക്കാനുമറിയാത്ത ഉണ്ണി നമ്പൂതിരിയെ നേദ്യച്ചോറുണ്ടാക്കാന്‍ സഹായിക്കുന്ന അമ്മിണി അയാള്‍ സമ്മാനിച്ച ബാക്കിവന്ന നേദ്യച്ചോര്‍ സ്വന്തം വീട്ടില്‍ പട്ടിണിയായിട്ടും ആല്‍ത്തറയിലിരിക്കുന്ന ഭ്രാന്തനു (സുരാസു) നല്‍കുന്നു. ദാരിദ്ര്യത്തിനു നടുവിലായിട്ടും അമ്പലത്തിലേക്കുള്ള പിരിവില്‍നിന്ന് ഒരണ പോലും സ്വന്തം കാര്യത്തിനു ചെലവാക്കാത്ത വെളിച്ചപ്പാടിന്റെ മകളാണവള്‍.
എന്നാല്‍ നന്മയും ഭക്തിയുമൊന്നും അവരുടെ പട്ടിണി മാറ്റുന്നില്ല. നന്മയുള്ള, നിഷ്‌കളങ്കയായ അമ്മിണിക്ക് ഇഷ്ടപുരുഷനെയും ലഭിക്കുന്നില്ല. എക്കാലവും മനുഷ്യര്‍ അഭിമുഖീകരിക്കുന്ന നിസ്സഹായതകളുടെ ദൃശ്യദയനീയത ഈ ചിത്രത്തില്‍ വേണ്ടുവോളമുണ്ട്. ഇറ്റലിയിലും ഫ്രാന്‍സിലുമെല്ലാം പ്രതിഭാധനരായ ചലച്ചിത്രകാരന്മാര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍വഹിച്ച യഥാതഥ ചലച്ചിത്രാഖ്യാനങ്ങളുടെ തുടര്‍ച്ചയാണ് നിര്‍മാല്യം.
∙ ഹൃദയംകൊണ്ടു കൂടി സിനിമ കാണുന്നവര്‍ക്ക്...
സംഭാഷണപ്രധാനമായ എംടിയുടെ ഇതര തിരക്കഥകളില്‍നിന്നു തികച്ചും വ്യത്യസ്തമാണ് ഈ ചിത്രം. സിനിമയെ ദൃശ്യകലയായിത്തന്നെ കാണുന്ന സംവിധായകനാണ് ഇതില്‍ എംടി. വന്നുകയറിയ അതേ പുഴക്കടവിലൂടെ ഉണ്ണി നമ്പൂതിരി തിരിച്ചു പോകുമ്പോഴും ദുഃഖിതയായ അമ്മിണി കുളിക്കടവിലുണ്ട്. പെങ്ങളുടെ കല്ല്യാണം നടത്താനായി മറ്റൊരു വേളിക്കു സമ്മതം മൂളിയാണ് അയാള്‍ അമ്മിണിയെ ഉപേക്ഷിച്ചു പോകുന്നത്.
ഈ ഘട്ടത്തില്‍ വിരഹഗാനത്തിനു പകരം പുഴക്കരയിലൂടെ പോകുന്ന സംഘം പാടുന്ന നാടന്‍ കല്ല്യാണപ്പാട്ടാണ് അകമ്പടിയാകുന്നത്. ആഹ്ലാദത്തിന്റെ ആണ്‍-പെണ്‍ കോറസ് ഗാനം കെ.രാഘവന്റെ സംഗീതത്തില്‍ തിമിര്‍ക്കുമ്പോള്‍ നീങ്ങുന്ന പാട്ടുസംഘത്തിന്റെയും ഈറന്‍ കണ്ണുകളുമായി ഉണ്ണി നമ്പൂതിരിയെ നോക്കുന്ന അമ്മിണിയുടെയും തിരിഞ്ഞു നോക്കി നടന്നകലുന്ന നമ്പൂതിരിയുടെയും മൊണ്ടാഷുകള്‍. മുറ്റമടിക്കുന്ന കുഞ്ഞിപ്പെണ്ണിനെ കെട്ടാന്‍ ഒരെണ്ണക്കറുമ്പന്‍ വന്ന നാടന്‍ പാട്ടിന്റെ ദ്രുതതാളത്തിനു മേല്‍ ഈ സങ്കടദൃശ്യങ്ങള്‍ കൂടി ചേര്‍ത്തുവച്ചപ്പോള്‍ എംടി പതിവു ശൈലികളെയെല്ലാം ലംഘിക്കുകയായിരുന്നു. പിന്നീട് ഇത്തരം പല പരീക്ഷണങ്ങളും സിനിമകളിലുണ്ടായിട്ടുണ്ടാവാം.
നിര്‍മാല്യത്തെ കീറിമുറിക്കാം. വെറുതെ വാഴ്ത്താം. വെറുതെ ഇകഴ്ത്താം. ഇന്നത്തെ രാഷ്ട്രീയശരികള്‍ വച്ച് ചലച്ചിത്രകാരനെ കുരിശില്‍ തറയ്ക്കാം. പക്ഷേ ഒരു കാര്യം പറയാതെ വയ്യ, ഈ ചലച്ചിത്രാനുഭവം അരനൂറ്റാണ്ടിനു ശേഷവും അതിതീവ്രമാണ്. ഹൃദയംകൊണ്ടു കൂടി സിനിമ കാണുന്നവര്‍ നമിക്കും, തീര്‍ച്ച.
English Summary: 50 Years of Malayalam Classic Movie Nirmalyam Directed by MT Vasudevan Nair