അഞ്ചാം വരവിലും കരുത്തോടെ ഇന്ത്യാനാ ജോൺസ്; സ്പിൽബർഗ് ഇല്ലെങ്കിലും പണംവാരുമോ ‘ദ് ഡയൽ ഒാഫ് ഡെസ്റ്റിനി’
ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായ ഇന്ത്യാനാ ജോൺസ് പരമ്പരയിലെ അഞ്ചാം ചിത്രമെത്തിക്കഴിഞ്ഞു: ഡയൽ ഒാഫ് ഡെസ്റ്റിനി. പതിനഞ്ചു വർഷത്തിനുശേഷമാണ്, ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളിലൊരാളുടെ വമ്പൻ തിരിച്ചുവരവ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഈ സ്‌റ്റീവൻ സ്‌പിൽബർഗ് ചിത്രത്തിലെ നായകൻ അന്നും ഇന്നും ഹാരിസൺ ഫോർഡ് തന്നെ. 1981ൽ ഈ പരമ്പരയിലെ ആദ്യ ചിത്രമായ ‘റൈഡേഴ്സ് ഓഫ് ദ് ലോസ്റ്റ് ആർക്കി’ൽ അഭിനയിച്ചപ്പോൾ ഫോർഡിന് മുപ്പതുകളുടെ ചെറുപ്പമായിരുന്നു. ഇന്ന് ഈ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ചിത്രത്തിൽ വേഷമിടുമ്പോൾ ഫോർഡിന് പ്രായം എൺപതു പിന്നിട്ടിരിക്കുന്നു. അരനൂറ്റാണ്ടിലേറെക്കാലം ആസ്വാദകരെ മുൾമുനയിൽ നിർത്തിയ അഭിനയമാസ്മരികതയ്ക്കു തിരശ്ശീല വീഴ്ത്തിക്കൊണ്ടെന്ന മട്ടിൽ ഹാരിസൺ ഫോർഡ് പ്രഖ്യാപിച്ചു; ഇത് ഇന്ത്യാന് പരമ്പരയിലെ എന്റെ അവസാന ചിത്രം. ശരിയാണ്; ഇനിയൊരു ഇന്ത്യാനാ ചിത്രത്തിൽ വേഷമിടാൻ തനിക്ക് കഴിഞ്ഞില്ലെങ്കിലോ എന്ന നിരാശയ്ക്കപ്പുറം ലോകപ്രേക്ഷകരെ അതിശയിപ്പിച്ച ചിത്രപരമ്പരയിലെ സൂപ്പർഹീറോ ആയി ഇത്രകാലം തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് ഫോർഡിന്റെ വാക്കുകളിൽ.

ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായ ഇന്ത്യാനാ ജോൺസ് പരമ്പരയിലെ അഞ്ചാം ചിത്രമെത്തിക്കഴിഞ്ഞു: ഡയൽ ഒാഫ് ഡെസ്റ്റിനി. പതിനഞ്ചു വർഷത്തിനുശേഷമാണ്, ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളിലൊരാളുടെ വമ്പൻ തിരിച്ചുവരവ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ഈ സ്‌റ്റീവൻ സ്‌പിൽബർഗ് ചിത്രത്തിലെ നായകൻ അന്നും ഇന്നും ഹാരിസൺ ഫോർഡ് തന്നെ. 1981ൽ ഈ പരമ്പരയിലെ ആദ്യ ചിത്രമായ ‘റൈഡേഴ്സ് ഓഫ് ദ് ലോസ്റ്റ് ആർക്കി’ൽ അഭിനയിച്ചപ്പോൾ ഫോർഡിന് മുപ്പതുകളുടെ ചെറുപ്പമായിരുന്നു. ഇന്ന് ഈ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ചിത്രത്തിൽ വേഷമിടുമ്പോൾ ഫോർഡിന് പ്രായം എൺപതു പിന്നിട്ടിരിക്കുന്നു. അരനൂറ്റാണ്ടിലേറെക്കാലം ആസ്വാദകരെ മുൾമുനയിൽ നിർത്തിയ അഭിനയമാസ്മരികതയ്ക്കു തിരശ്ശീല വീഴ്ത്തിക്കൊണ്ടെന്ന മട്ടിൽ ഹാരിസൺ ഫോർഡ് പ്രഖ്യാപിച്ചു; ഇത് ഇന്ത്യാന് പരമ്പരയിലെ എന്റെ അവസാന ചിത്രം.
ശരിയാണ്; ഇനിയൊരു ഇന്ത്യാനാ ചിത്രത്തിൽ വേഷമിടാൻ തനിക്ക് കഴിഞ്ഞില്ലെങ്കിലോ എന്ന നിരാശയ്ക്കപ്പുറം ലോകപ്രേക്ഷകരെ അതിശയിപ്പിച്ച ചിത്രപരമ്പരയിലെ സൂപ്പർഹീറോ ആയി ഇത്രകാലം തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് ഫോർഡിന്റെ വാക്കുകളിൽ. 2 D െഎമാക്സ് ഫോർമാറ്റിലൂടെ ഭൂഖണ്ഡങ്ങളിലെ തിരശ്ശീലകളിലേക്കുള്ള ‘ഇൻഡി’യുടെ ഈ അഞ്ചാംവരവിന്റെ വിജയസാധ്യത ഇനിയും പറയാനായിട്ടില്ലെങ്കിലും ഒന്നുറപ്പിക്കാം ഈ ബ്രഹ്മാണ്ഡചിത്രം ഒരു സംഭവം തന്നെ.
എന്തൊരു കോരിത്തരിപ്പിക്കുന്ന തിരിച്ചുവരവ്! ഇന്ത്യാനാ ജോൺസ് പരമ്പരയിലെ നാലാമത്തെ ചിത്രമായ ‘ ഇന്ത്യാനാ ജോൺസ് ആൻഡ് ദ് കിങ്‌ഡം ഓഫ് ദ് ക്രിസ്റ്റൽ സ്‌കൾ’ ഈ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ചിത്രമെന്ന്, റിലീസിനുമുൻപേ തന്നെ വാഴ്‌ത്തപ്പെട്ടിരുന്നു. സ്‌റ്റീവൻ സ്‌പിൽബർഗും ജോർജ് ലൂക്കാസും ഹാരിസൻ ഫോർഡും ആ സിനിമയിൽ വരെ കൈകോർത്തപ്പോൾ അഞ്ചാം ചിത്രത്തിലെ അണിയറയിൽ ചില അഴിച്ചുപണികൾ ഉണ്ടായിട്ടുണ്ട്. സംവിധാനം സ്പിൽബർഗിനു പകരം ജയിംസ് മാൻഗോൾഡ് ഏറ്റെടുത്തു. കഥ ഈ സിനിമയിലും ജോർജ് ലൂക്കാസിന്റേതുകൂടിയാണെങ്കിലും സ്‌റ്റീവൻ സ്‌പിൽബർഗിന്റെ പിൻമാറ്റം ഇൻഡിയുടെ ആരാധകരെ ആശങ്കയിലാഴ്ത്തുകയും ചെയ്തു.
ലോകത്തെ നൂറു പണംവാരിപ്പടങ്ങളുടെ എണ്ണമെടുത്താൽ ലൂക്കാസ്-സ്‌പിൽബർഗ് കൂട്ടുകെട്ടിൽനിന്നുണ്ടായ 14 സിനിമകളുമുണ്ട്. ‘ഇന്ത്യാനാ ജോൺസ്’ പരമ്പരയുടെ നാലു ഭാഗങ്ങളും അക്കൂട്ടത്തിൽ ഉൾപ്പെടും. ആദ്യ ചിത്രമായ റൈഡേഴ്സ് ഓഫ് ദ് ലോസ്റ്റ് ആർക്കിനു ശേഷം അതിന്റെ പ്രീക്വൽ ആയിട്ടാണ് രണ്ടാം ചിത്രം ടെംബിൾ ഓഫ് ഡൂം പുറത്തിറങ്ങിയത്. പരമ്പരയിലെ മൂന്നാം ചിത്രമായ ‘ഇന്ത്യാനാ ജോൺസ് ആൻഡ് ദ് ലാസ്‌റ്റ് ക്രൂസേഡ്’ സ്വന്തമാക്കിയത് 100 കോടിയിലേറെ ഡോളർ. ‘ഇന്ത്യാനാ ജോൺസ് ആൻഡ് ദ് കിങ്‌ഡം ഓഫ് ദ് ക്രിസ്റ്റൽ സ്‌കൾ’ നേടിയതാകട്ടെ അതിന്റെ ഇരട്ടിയോളം!
∙ മിസ് യു സ്‌പിൽബർഗ്
സംവിധാനം സ്പിൽബർഗ് എന്നു കാണുമ്പോൾ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് ധൈര്യമായി അതിരുവിടാം. ഹോളിവുഡ് സംവിധായകരിലെ ഈ ഒന്നാം പേരുകാരനെ ലോകതിരശ്ശീലകളെല്ലാം വിശ്വസിക്കുന്നു. 3 ഓസ്‌കർ ഉൾപ്പെടെ ഒട്ടേറെ വൻഅവാർഡുകൾ നേടിയ സ്‌പിൽബർഗിന്റെ മിക്ക സിനിമകളും ബോക്‌സ് ഓഫിസിനെ ഇളക്കിമറിച്ചിട്ടുണ്ട്. ജാസ്, ഇ.ടി, സേവിങ് പ്രൈവറ്റ് റാൻ, ഷിൻഡ്‌ലേഴ്‌സ് ലിസ്‌റ്റ്, ജുറാസിക് പാർക്ക് പരമ്പര...
എന്നാൽ, ഇക്കൂട്ടത്തിൽ സ്‌പിൽബർഗിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം സിനിമ ഏതാണെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇന്ത്യാനാ ജോൺസ് എന്നായിരുന്നു. സങ്കൽപത്തിൽനിന്നോ സ്വപ്നത്തിൽനിന്നോ കണ്ടെടുത്ത പഴയ തോക്കും പത്തടി നീളമുള്ള ചാട്ടവാറും രസികൻതൊപ്പിയുമുള്ള ആ വീരനായകന് ‘ഇന്ത്യാനാ ജോൺസ്’ എന്ന പേരിട്ട് സ്‌ക്രീനിലെത്തിച്ചപ്പോൾ സ്‌പിൽബർഗ്‌പോലും കരുതിയിരിക്കില്ല, തന്റെ ‘ഇൻഡി’യെ ലോകമെമ്പാടുമുള്ള പ്രോക്ഷകലക്ഷങ്ങൾ ഈവിധം സ്വന്തമാക്കുമെന്ന്. അതിന് അരനൂറ്റാണ്ടിലേറെക്കാലം നീണ്ടുനിൽക്കുന്ന പരമ്പരയുടെ തുടർച്ചയുണ്ടാകുമെന്ന്.
പ്രിയപ്പെട്ട കൂട്ടുകാരനും നവഹോളിവുഡ് സിനിമയെ സാങ്കേതികതകൊണ്ടു പുനർനിർവചിച്ച അതുല്യപ്രതിഭയുമായ ജോർജ് ലൂക്കാസുമായി സ്‌പിൽബർഗ് ആദ്യം ഒത്തുചേരുന്നത് ‘സ്‌റ്റാർ വാർസ്’ ട്രിലജിക്കുവേണ്ടിയായിരുന്നു. 1976ൽ, ആദ്യ ‘സ്‌റ്റാർ വാർസ്’ ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾക്കുവേണ്ടി ഹവായിയിലെത്തിയപ്പോൾ സ്‌പിൽബർഗ് ലൂക്കാസിനോടു പറഞ്ഞിരുന്നു,
ഇനി സംവിധാനംചെയ്യാൻ പോവുന്നത് അസൽ വിനോദചിത്രമായിരിക്കുമെന്ന്. ഏതാണ്ട് ജയിംസ് ബോണ്ട് സിനിമപോലെ. അപ്പോൾ ലൂക്കാസ് പറഞ്ഞത് ബോണ്ടിനെക്കാളും നല്ലൊരു സിനിമയായിരിക്കുമെന്ന്. അപ്പറഞ്ഞതു കാലം ശരിവച്ചു. വിനോദത്തിന്റെ അവസാന വാക്കെന്നു കരുതപ്പെടുന്ന ഏതു ജയിംസ് ബോണ്ട് സിനിമയെക്കാളും മികച്ച കലക്ഷനാണ് ‘ഇന്ത്യാനാ ജോൺസ്’ പരമ്പരയിലെ നാലു സിനിമകളും നേടിയത്! പുതിയ ചിത്രവും ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
∙ കാലത്തെ തോൽപിച്ച ഹീറോ
ജയിംസ് ബോണ്ടിനെക്കാളും മികച്ചതാവണം ഇന്ത്യാനാ ജോൺസ് എന്നു പറഞ്ഞപ്പോഴും, തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ബോണ്ട് നായകനായ ഷോൺ കോണറിയുടെ ചില രസികത്തങ്ങൾകൂടി ചേർത്താണ് ഇൻഡിയെന്ന കഥാപാത്രത്തെ ലൂക്കാസ് സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ പരമ്പരയിലെ മൂന്നാം സിനിമയായ ‘ഇന്ത്യാനാ ജോൺസ് ആൻഡ് ദ് ലാസ്‌റ്റ് ക്രൂസേഡ്’ സിനിമയിൽ ഇൻഡിയുടെ പിതാവിനെ അവതരിപ്പിക്കേണ്ടിവന്നപ്പോൾ അതു ചെയ്യാൻ ക്ഷണിച്ചത് ഷോൺ കോണറിയെ ആയിരുന്നു! ബോണ്ടിനുപുറമേ, ഫാന്റവും അലൻക്വാർട്ടർമെയ്‌നും (‘കിങ് സോളമൻസ് മൈൻസ്’ എന്ന അതിസുന്ദര സാഹസികസിനിമയിലെ, നോവലിലെയും, നായകൻ) ഇന്ത്യാനാ ജോൺസിന്റെ ഛായയിൽ സൂക്ഷിച്ചുനോക്കിയാൻ കാണാം.
ഇന്ത്യാനാ ജോൺസ് എന്ന കഥാപാത്രത്തെ അറിയാത്തവർക്കായി ഒരു വാക്ക്; യുഎസിൽ കണക്‌റ്റിക്കട്ടിലുള്ള മാർഷൽ കോളജ് എന്ന സാങ്കൽപിക സർവകലാശാലയിൽ ആർക്കിയോളജി പ്രഫസറാണു ഡോ. ജോൺസ് ജൂനിയർ. പൗരാണികതയിലാണു പ്രഫസർക്കു കമ്പം. പഴയകാലരഹസ്യങ്ങൾ തേടി, ഭൂഖണ്ഡങ്ങളിലൂടെ സാഹസികയാത്ര നടത്തുന്നതു പ്രഫസറുടെ അപരവ്യക്‌തിത്വമാണ്: ഇന്ത്യാനാ ജോൺസ് എന്ന ഇൻഡി.
തൊപ്പിയും ലെതർ ജാക്കറ്റും പത്തടി നീളത്തിൽ ശത്രുവിലേക്കു നീളുന്ന ചാട്ടവാറും ഒന്നാം ലോകയുദ്ധകാലത്തെ ‘വെബ്‌ലി എംകെ ആറ്’ റിവോൾവറുമായി ഇൻഡി നടത്തുന്ന സാഹസികയാത്രകളാണ് അഞ്ചു സിനിമകളിലെയും പ്രമേയം. (‘ഇന്ത്യാനാ ജോൺസ് ആൻഡ് ദ് ലാസ്‌റ്റ് ക്രൂസേഡി’ൽ ഇൻഡി ധരിച്ച തൊപ്പിയും ലെതർ ജാക്കറ്റും വാഷിങ്‌ടണിലെ അമേരിക്കൻ ഹിസ്‌റ്ററി മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചിട്ടുണ്ട്. ഡിസ്‌നിലാൻഡിലും ടോക്യോ ഡിസ്‌നി സീയിലുമുള്ള ‘ഇന്ത്യാനാ ജോൺസ് അഡ്വഞ്ചർ അട്രാക്ഷൻസും’ പ്രസിദ്ധമാണ്.)
നെഞ്ചുറപ്പുള്ള ആണൊരുത്തനാണെങ്കിലും ഇൻഡിക്ക് പാമ്പുകളെ ഭയങ്കര പേടിയാണ്. പരമ്പരയിലെ ആദ്യചിത്രമായ ‘റെയിഡേഴ്‌സ് ഓഫ് ദ് ലോസ്റ്റ് ആർക്കി’ൽ, അസംഖ്യം പാമ്പുകളുള്ള ഒരു നിലയില്ലാക്കുഴിയിൽ ഇൻഡിയും കാമുകിയും അകപ്പെടുന്ന രംഗം ആരാധക ഹൃദയങ്ങളിൽ അവിസ്‌മരണീയമാണ്. അന്ന് അത് ചിത്രീകരിച്ചപ്പോൾ തനിക്കും പാമ്പുകൾക്കുമിടയിൽ ചില്ലുമതിൽ ഉണ്ടായിരുന്നുവെന്ന രഹസ്യം ഹാരിസൻ ഫോർഡ് അടുത്തകാലത്താണ് വെളിപ്പെടുത്തിയത്.)
ആദ്യ സിനിമ ‘റൈഡേഴ്സ് ഓഫ് ദ് ലോസ്റ്റ് ആർക്ക്’ 1936 കാലത്തെയാണ് അടയാളപ്പെടുത്തുന്നത്. പത്തു കൽപനകൾ ഉള്ളടങ്ങിയ പൗരാണിക പേടകം തേടി ഇൻഡി നടത്തുന്ന യാത്രയാണ് അതിൽ. പേടകം കൈക്കലാക്കാൻ നാസികളെ അനുവദിക്കരുതെന്നതാണു ദൗത്യം. 1981-ൽ ഇറങ്ങിയ ഈ സിനിമയുടെ വൻവിജയം മൂന്നുവർഷത്തിനുള്ളിൽ അടുത്ത സിനിമ പുറത്തിറക്കാൻ ലൂക്കാസിനും സ്‌പിൽബർഗിനും പ്രചോദനമായി.
അടുത്ത ചിത്രം ‘ഇന്ത്യാനാ ജോൺസ് ആൻഡ് ദ് ടെമ്പിൾ ഓഫ് ഡൂം’ എന്ന ഈ സിനിമ ഏതാണ്ടു പൂർണമായിത്തന്നെ ചിത്രീകരിച്ചത് ഇന്ത്യയിലാണ്. വില്ലനായി നമ്മുടെ അമരിഷ് പുരിയും. അഭൗമശക്‌തിയുള്ള ഒരു സാളഗ്രാമത്തിനുവേണ്ടിയുള്ള അന്വേഷണമാണു സിനിമയുടെ പ്രമേയം. ഈ സിനിമയിലെ കാലം: 1935. 1989ൽ മൂന്നാം സിനിമ പുറത്തിറങ്ങി: ഇന്ത്യാനാ ജോൺസ് ആൻഡ് ദ് ലാസ്‌റ്റ് ക്രൂസേഡ്. കഥാകാലം: 1938. ഈ സിനിമയിലും ഇൻഡിയുടെ എതിരാളികൾ നാസികൾതന്നെ. 2008ൽ ആണ് നാലാമത്തെ ചിത്രം കിങ്ഡം ഓഫ് ദ് ക്രിസ്റ്റൽ സ്കൾ പുറത്തിറങ്ങിയത്.
∙ എൺപതാം വയസ്സിലും യുവത്വം
ഇൻഡിയുടെ അഞ്ചാം വരവ് പുതിയ ചരിത്രമാകുന്നത് നായകൻ ഹാരിസൻ ഫോർഡിന്റെ സാന്നിധ്യംകൊണ്ടുകൂടിയാണ്. കാരണം എൺപതാം വയസ്സിലാണ് അദ്ദേഹം തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ച ഈ ഇതിഹാസകഥയുടെ അഞ്ചാമങ്കത്തിൽ മുഖ്യവേഷമണിഞ്ഞത്. കംപ്യൂട്ടർ ഗ്രാഫിക്‌സിലൂടെയും മറ്റും പ്രായം കുറയ്‌ക്കാൻ ഹാരിസൻ ഫോർഡ് തയാറായിരുന്നില്ലെന്നും പറയുന്നു.
നാലാം വരവിൽ, കഥയുടെ ഗൃഹാതുര സൗന്ദര്യം നിലനിർത്താൻ ആക്ഷൻ രംഗങ്ങളിൽപ്പോലും ഗ്രാഫിക്‌സ് ഒഴിവാക്കിയ സ്‌പിൽബർഗായിരുന്നു ഹാരിസന്റെ മാതൃക. ചെപ്പടിവിദ്യകൾകാട്ടി വയസ്സു കുറയ്‌ക്കേണ്ടെന്നായിരുന്നു ഇത്തവണയും നായകന്റെ തീരുമാനം. പ്രായക്കൂടുതലുള്ള ‘ഇൻഡി’യെയും ആളുകൾക്ക് ഇഷ്‌ടപ്പെടുമെന്നു ഹാരിസൻ ഫോർഡ് വിശ്വസിക്കുന്നു - ‘അതുകൊണ്ട് മുടി ഡൈ ചെയ്യേണ്ടെന്നുപോലും ഞാൻ തീരുമാനിച്ചു.’എന്ന് 15 വർഷംമുൻപുള്ള നാലാം വരവിൽതന്നെ പറഞ്ഞിട്ടുമുണ്ട്.
നാലാം ചിത്രത്തിനിടെ, ഹാരിസൻ ഫോർഡിന്റെ പ്രായം വിവാദത്തിലേക്കു നീണ്ടപ്പോൾ സ്‌പിൽബർഗ് പറയുകയുണ്ടായി: എന്തിനിത്രയും ബഹളം വയ്‌ക്കുന്നു? ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ, പ്രായവുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കും ലൂക്കാസിനും ഹാരിസനുമായി ചർച്ച ചെയ്യേണ്ടിവന്നിട്ടില്ല.
പക്ഷേ സ്വന്തം പ്രായവുമായി ബന്ധപ്പെട്ട് ഹാരിസൻ ഫോർഡ് അന്നു പറഞ്ഞ ഒരു തമാശ ഇപ്പോഴും ഹോളിവുഡിൽ പ്രചാരത്തിലുണ്ട്. മൂന്നാം സിനിമയിൽ തനിക്ക് ‘ഇൻഡി’യുടെ പിതാവിന്റെ വേഷം തന്ന സ്‌ഥിതിക്ക് ‘ക്രിസ്‌റ്റൽ സ്‌കളി’ലും ആ റോൾ കിട്ടിയാൽ നന്നായി എന്ന് ഷോൺ കോണറി അഭിപ്രായപ്പെട്ടപ്പോഴായിരുന്നു ഹാരിസന്റെ മറുവെടി: - എനിക്കുതന്നെ എന്റെ അച്‌ഛനാവാനുള്ള പ്രായമായിട്ടുണ്ട്. ഇനി മറ്റൊരാളെ ആ റോളിലേക്കു പരിഗണിക്കുന്ന പ്രശ്‌നമില്ല!
ഇപ്പോഴിതാ തന്റെ മുത്തച്ഛനാവാനുള്ള പ്രായത്തിൽ, തൊപ്പിയും ലെതർ ജാക്കറ്റും പത്തടി നീളത്തിൽ ശത്രുവിലേക്കു നീളുന്ന ചാട്ടവാറുമായാണ് ഹാരിസൻ ഫോർഡ് തന്റെ അഭിനയപ്രതിഭ കാഴ്ചവച്ചിരിക്കുന്നത്.
∙ തിരശ്ശീല വീഴുന്നു, ഗുഡ് ബൈ
അഞ്ചാമത്തെ ചിത്രം ഡയൽ ഒാഫ് ഡെസ്റ്റിനിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോഴും ആരാധകരുടെ മനസ്സിലൊരു നൊമ്പരം ബാക്കിയാകുന്നു. ഇനിയുമൊരു ഇൻഡി ചിത്രം ഉണ്ടാവില്ലെന്ന തിരിച്ചറിവ് അവരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തുന്നത്. ‘ഡയൽ ഒാഫ് ഡെസ്റ്റിനി’യുടെ തിരശ്ശീല വീഴുമ്പോൾ, തലമുറകളെ ആവേശഭരിതരാക്കിയ നായകനോടു ഉപചാരം ചൊല്ലിപ്പിരിയുക കൂടിയായിരിക്കണം പ്രേക്ഷകർ.
English Summary: Read in Detail About ‘Dial of Destiny’, Fifth Film Among Indiana Jones Series