ജയയുടെ വിലക്ക്, വിജയകാന്തിന്റെ പ്രതികാരം; വടിവേലു പറയുന്നു: 'തിരുമ്പി വന്തിട്ടേന്ന് സൊല്ല്'
കേരളത്തിന് തൃശൂർ പോലെയാണ് തമിഴ്നാടിന് മധുര. സംസ്ഥാനത്തിന്റെ സാംസ്കാരിക നഗരി. ആ പഴയ പാണ്ടിനാടിന്റെ ഹൃദയ നഗരിയിൽനിന്ന് നീണ്ടു മെലിഞ്ഞൊരു മനുഷ്യൻ 1988–ൽ തമിഴ് തിരയിൽ അരങ്ങേറി. അതു വരെ കണ്ടു പരിചയിച്ച രീതികളിൽനിന്ന് വ്യത്യസ്തമായി, പുത്തൻ മാനറിസങ്ങളുമായി അയാൾ ടോളിവുഡിൽ ചിരിയുടെ കൊടുങ്കാറ്റ് വിതച്ചു. അഭിനയത്തിന്റെ മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ വൈഗൈ പുയൽ (വൈഗാ നദിയിലെ കൊടുങ്കാറ്റ്) എന്നാണ് ആരാധക ലക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. വൈഗൈ നദി പോലെ നിറഞ്ഞും മെലിഞ്ഞും ഒഴുകിയ അഭിനയ ജീവിതത്തിനൊടുവിൽ ‘മാമന്നനായി’ കുമാര വടിവേലു നടരാജൻ എന്ന വടിവേലു വീണ്ടും തമിഴിയിൽ തംരംഗം തീർക്കുന്നു. ഹാസ്യ നടനത്തിൽ സ്വന്തം സ്ഥാനം കണ്ടെത്താനുള്ള തീവ്ര പരിശ്രമം, ദുർബലമായ തിരക്കഥയെ പോലും സ്വന്തം അഭിനയ ശൈലി കൊണ്ട് സൂപ്പർ ഹിറ്റാക്കി മാറ്റാൻ കഴിവുള്ള ഹാസ്യ സാമ്രാട്ട്...
കേരളത്തിന് തൃശൂർ പോലെയാണ് തമിഴ്നാടിന് മധുര. സംസ്ഥാനത്തിന്റെ സാംസ്കാരിക നഗരി. ആ പഴയ പാണ്ടിനാടിന്റെ ഹൃദയ നഗരിയിൽനിന്ന് നീണ്ടു മെലിഞ്ഞൊരു മനുഷ്യൻ 1988–ൽ തമിഴ് തിരയിൽ അരങ്ങേറി. അതു വരെ കണ്ടു പരിചയിച്ച രീതികളിൽനിന്ന് വ്യത്യസ്തമായി, പുത്തൻ മാനറിസങ്ങളുമായി അയാൾ ടോളിവുഡിൽ ചിരിയുടെ കൊടുങ്കാറ്റ് വിതച്ചു. അഭിനയത്തിന്റെ മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ വൈഗൈ പുയൽ (വൈഗാ നദിയിലെ കൊടുങ്കാറ്റ്) എന്നാണ് ആരാധക ലക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. വൈഗൈ നദി പോലെ നിറഞ്ഞും മെലിഞ്ഞും ഒഴുകിയ അഭിനയ ജീവിതത്തിനൊടുവിൽ ‘മാമന്നനായി’ കുമാര വടിവേലു നടരാജൻ എന്ന വടിവേലു വീണ്ടും തമിഴിയിൽ തംരംഗം തീർക്കുന്നു. ഹാസ്യ നടനത്തിൽ സ്വന്തം സ്ഥാനം കണ്ടെത്താനുള്ള തീവ്ര പരിശ്രമം, ദുർബലമായ തിരക്കഥയെ പോലും സ്വന്തം അഭിനയ ശൈലി കൊണ്ട് സൂപ്പർ ഹിറ്റാക്കി മാറ്റാൻ കഴിവുള്ള ഹാസ്യ സാമ്രാട്ട്...
കേരളത്തിന് തൃശൂർ പോലെയാണ് തമിഴ്നാടിന് മധുര. സംസ്ഥാനത്തിന്റെ സാംസ്കാരിക നഗരി. ആ പഴയ പാണ്ടിനാടിന്റെ ഹൃദയ നഗരിയിൽനിന്ന് നീണ്ടു മെലിഞ്ഞൊരു മനുഷ്യൻ 1988–ൽ തമിഴ് തിരയിൽ അരങ്ങേറി. അതു വരെ കണ്ടു പരിചയിച്ച രീതികളിൽനിന്ന് വ്യത്യസ്തമായി, പുത്തൻ മാനറിസങ്ങളുമായി അയാൾ ടോളിവുഡിൽ ചിരിയുടെ കൊടുങ്കാറ്റ് വിതച്ചു. അഭിനയത്തിന്റെ മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ വൈഗൈ പുയൽ (വൈഗാ നദിയിലെ കൊടുങ്കാറ്റ്) എന്നാണ് ആരാധക ലക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. വൈഗൈ നദി പോലെ നിറഞ്ഞും മെലിഞ്ഞും ഒഴുകിയ അഭിനയ ജീവിതത്തിനൊടുവിൽ ‘മാമന്നനായി’ കുമാര വടിവേലു നടരാജൻ എന്ന വടിവേലു വീണ്ടും തമിഴിയിൽ തംരംഗം തീർക്കുന്നു. ഹാസ്യ നടനത്തിൽ സ്വന്തം സ്ഥാനം കണ്ടെത്താനുള്ള തീവ്ര പരിശ്രമം, ദുർബലമായ തിരക്കഥയെ പോലും സ്വന്തം അഭിനയ ശൈലി കൊണ്ട് സൂപ്പർ ഹിറ്റാക്കി മാറ്റാൻ കഴിവുള്ള ഹാസ്യ സാമ്രാട്ട്...
കേരളത്തിന് തൃശൂർ പോലെയാണ് തമിഴ്നാടിന് മധുര. സംസ്ഥാനത്തിന്റെ സാംസ്കാരിക നഗരി. ആ പഴയ പാണ്ടിനാടിന്റെ ഹൃദയ നഗരിയിൽനിന്ന് നീണ്ടു മെലിഞ്ഞൊരു മനുഷ്യൻ 1988–ൽ തമിഴ് തിരയിൽ അരങ്ങേറി. അതു വരെ കണ്ടു പരിചയിച്ച രീതികളിൽനിന്ന് വ്യത്യസ്തമായി, പുത്തൻ മാനറിസങ്ങളുമായി അയാൾ ടോളിവുഡിൽ ചിരിയുടെ കൊടുങ്കാറ്റ് വിതച്ചു. അഭിനയത്തിന്റെ മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ വൈഗൈ പുയൽ (വൈഗാ നദിയിലെ കൊടുങ്കാറ്റ്) എന്നാണ് ആരാധക ലക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്.
വൈഗൈ നദി പോലെ നിറഞ്ഞും മെലിഞ്ഞും ഒഴുകിയ അഭിനയ ജീവിതത്തിനൊടുവിൽ ‘മാമന്നനായി’ കുമാര വടിവേലു നടരാജൻ എന്ന വടിവേലു വീണ്ടും തമിഴിയിൽ തംരംഗം തീർക്കുന്നു. ഹാസ്യ നടനത്തിൽ സ്വന്തം സ്ഥാനം കണ്ടെത്താനുള്ള തീവ്ര പരിശ്രമം, ദുർബലമായ തിരക്കഥയെ പോലും സ്വന്തം അഭിനയ ശൈലി കൊണ്ട് സൂപ്പർ ഹിറ്റാക്കി മാറ്റാൻ കഴിവുള്ള ഹാസ്യ സാമ്രാട്ട്, നായകനായും സ്വഭാവ നടനായും ഗായകനായും തിളങ്ങിയ ബഹുമുഖ പ്രതിഭ, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നതിനിടെ രാഷ്ട്രീയ വിവാദങ്ങൾ അടിച്ചേൽപ്പിച്ച വിലക്ക്... വടിവേലുവിന്റെ അഭിനയ ജീവിതം ലക്ഷണമൊത്ത സിനിമാ തിരക്കഥയാണ്.
യേശുദാസിന്റെ പാട്ടു കേൾക്കാത്ത ദിവസം മലയാളിയുടെ ജീവിതത്തിലില്ലെന്നു പറയാറുണ്ട്. തമിഴിൽ അതിന്റെ വകഭേദം ഇങ്ങനെയാണ്– വടിവേലുവിന്റെ ഒരു കോമഡി രംഗം കാണാത്ത ദിവസം തമിഴ്‌മക്കളുടെ ജീവിതത്തിലില്ല. 10 വർഷത്തോളം സിനിമയുടെ നിഴലിലേക്ക് മാറിയപ്പോഴും സമൂഹ മാധ്യമങ്ങളിലെ മീമുകളും ചാനലുകളിലെ കോമഡി പരിപാടികളുമായി വടിവേലു പിന്നെയും തമിഴ് മനസ്സിൽ നിറഞ്ഞോടി. തമിഴകത്തെ ജാതി വിവേചനങ്ങൾക്കു നേരെ തുറന്നുപിടിച്ച കണ്ണാടിയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളെടുത്ത മാരി സെൽവരാജിന്റെ ‘മാമന്നനിൽ’ പ്രധാന വേഷത്തിലെത്തി വടിവേലു കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ഡിഎംകെ രാഷ്ട്രീയത്തിലെ അനന്തരാവകാശി ഉദയനിധി സ്റ്റാലിനുമുൾപ്പെടെ അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന ആകർഷണം വടിവേലുവിന്റെ ‘മാസ്റ്റർ ക്ലാസ്’ പെർഫോമൻസ്തന്നെ. മധുരയിൽനിന്നുള്ള ‘നടിപ്പിൻ പുയൽ’ വീണ്ടും തമിഴകം കീഴടക്കുകയാണ്.
∙ ഹാസ്യം വിരിഞ്ഞ തമിഴ് തിര
തമിഴ് സിനിമയുടെ ഹാസ്യ പാരമ്പര്യം സമ്പന്നമാണ്. നാൽപതുകളിൽ എൻ.എസ്.കൃഷ്ണൻ തുടർന്ന് ജെ.ചന്ദ്രബാബുവും ടി.എസ്.ബലിയയും. അറുപതുകളിൽ നാഗേഷിന്റെ വരവോടെ തമിഴ് സിനിമയിലെ കോമഡിയുടെ ആഴവും പരപ്പും വർധിച്ചു. സ്വഭാവ നടനായും ഗായകനായും പേരെടുത്ത അദ്ദേഹം തമിഴ് സിനിമയിലെ ഇതിഹാസ തുല്യനായാണ് വാഴ്ത്തപ്പെടുന്നത്. ഹാസ്യത്തിനൊപ്പം വൈകാരിക രംഗങ്ങളിലും ഗായകനെന്ന നിലയിലും പ്രകടിപ്പിക്കുന്ന മികവ് കാരണം വടിവേലുവിനെ പലപ്പോഴും നാഗേഷുമായി താരതമ്യം ചെയ്യാറുണ്ട്. എം.ആർ.രാധ, തമിഴകത്തെ ലോറലും ഹാർഡിയുമായി വിശേഷിപ്പിക്കപ്പെട്ട സെന്തിൽ–ഗൗണ്ടമണി തുടങ്ങിയ പരമ്പരയിലെ കണ്ണിയാണ് വടിവേലു. എന്നാൽ, സ്വന്തമായ ശൈലിയിലൂടെ വടിവേലു തിരയിൽ വേറിട്ട മുദ്ര പതിപ്പിച്ചു.
∙ എൻ തങ്കൈ കല്യാണി...
മധുരയിലെ നാടക അരങ്ങുകളിലെ സജീവ സാന്നിധ്യമായിരുന്ന വടിവേലു 1988–ലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. ടി.രാജേന്ദറിന്റെ ‘എൻ തങ്കൈ കല്യാണി’യിലെ ചെറിയ വേഷം. പിന്നീട് ഒറ്റയും തെറ്റയുമായി ചില വേഷങ്ങൾ. വിജയകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ചിന്ന ഗൗണ്ടറി’ലെ വേഷം കയ്യടി നേടി. മധുരക്കാരനായ വിജയകാന്തിന്റെ പിന്തുണ കരിയറിന്റെ ആദ്യഘട്ടത്തിൽ വടിവേലിനു സഹായമായി. പിന്നീട് വിജയകാന്തുമായുള്ള അസ്വാരസ്യങ്ങളാണ് സിനിമയിൽനിന്ന് വർഷങ്ങൾ നീണ്ട വനവാസത്തിന് കാരണമായതും.
കമൽ ഹാസനും ശിവാജി ഗണേശനും അഭിനയിച്ച ‘തേവർ മകനി’ലെ ഇസക്കിയെന്ന കഥാപാത്രത്തിലൂടെ വടിവേലും സ്വന്തം ഇരിപ്പിടം കണ്ടെത്തി. ശങ്കർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘കാതലനാ’യിരുന്നു ആദ്യ സോളോ ഹിറ്റ്. കോളജ് കുമാരനായ പ്രഭുദേവയുടെ കൂട്ടുകാരനായി വടിവേലു തകർത്തപ്പോൾ തിയറ്ററുകളിൽ ചിരി നിറഞ്ഞു. അതോടെ, തമിഴ് ഹാസ്യ ലോകത്ത് വടിവേലു യുഗം പിറന്നു. നായകൻ ആരായാലും വടിവേലുവിന്റെ സാന്നിധ്യം സിനിമയിൽ നിർബന്ധമായി. വർഷം 20 ചിത്രങ്ങൾവരെ അഭിനയിച്ചു.
ചിമ്പു ദേവൻ സംവിധാനം ചെയ്ത പൊളിറ്റിക്കൽ സറ്റയർ ‘ഇംസൈ അരശനിൽ’ നായകനായി ഇരട്ട വേഷത്തിലെത്തി. അതിനു പിന്നാലെ വിജയകാന്തുമായുള്ള പിണക്കവും അതിന്റെ അലയൊലികളും രാഷ്ട്രീയ വിവാദവുമായി വടിവേലുവിന്റെ മോശം കാലം തുടങ്ങി. 2018ൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ വിലക്ക് വന്നതോടെ അത് പൂർണമായി. അതിനിടെ, ചില ചിത്രങ്ങളിൽ മുഖം കാണിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 2022ൽ ‘നായ് ശേഖർ റിട്ടേൺസ്’ എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പടം ഫ്ലോപ്പായി. ഒടുവിൽ, ‘മാമന്നനി’ലൂടെ വീണ്ടും വടിവേലു തമിഴ് സിനിമയോട് പറയുന്നു– ‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’.
∙ തമിഴകത്തെ ശ്രീനിവാസൻ ശൈലി
ഭാവാഭിനയത്തിലെ ശിവാജി ഗണേശനാണ് ഹാസ്യത്തിലെ വടിവേലുവെന്ന് തമിഴ് സിനിമാ നിരൂപകർ പറയാറുണ്ട്. സിനിമയെ സ്വന്തം തോളിലേറ്റാനുള്ള അഭിനയ ചാതുരിയിൽ മലയാളത്തിൽ ജഗതിയുമായി വടിവേലുവിന് സാമ്യമുണ്ട്. എന്നാൽ, സ്വയം കളിയാക്കി ഹാസ്യം സൃഷ്ടിക്കുന്ന ശ്രീനിവാസൻ ശൈലിയുടെ വക്താവാണ് അഭിനയത്തിലെ വടിവേലു. സെന്തിൽ–ഗൗണ്ട മണി ജോഡി പ്രശസ്തിയുടെ ഉന്നതങ്ങളിൽ നിൽക്കുമ്പോഴാണ് വടിവേലു സിനിമയിൽ അരങ്ങേറിയത്. സെന്തിൽ –ഗൗണ്ടമണി– വടിവേലു ത്രയം കുറഞ്ഞ കാലം ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി.
സെന്തിലിനും ഗൗണ്ടമണിക്കും ശേഷം വടിവേലുവും വിവേകുമാണ് തമിഴിലെ ഹാസ്യത്തിന്റെ മുഖങ്ങളായി മാറിയത്. വിവേകിന്റെ അഭിനയത്തിൽ പലപ്പോഴും എം.ആർ.രാധയുടെ ശൈലിയുടെ സ്വാധീനം കടന്നു വരാറുണ്ട്. വടിവേലുവിനു പക്ഷെ, എൻ വഴി തനി വഴിയായിരുന്നു. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഇളയരാജ മുതൽ എ.ആർ.റഹ്മാൻ വരെയുള്ള സംഗീത സംവിധായകരുടെ പാട്ടുകൾ സിനിമയിൽ പാടിയിട്ടുണ്ട് വടിവേലു. അപാരമായ താളബോധമാണ് വടിവേലുവിലെ ഗായകന്റെ പ്ലസ് പോയിന്റ്. മാമന്നനിലും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു വടിവേലു പാടിയ ഓരോ പാട്ടും.
∙ തെൻ തമിഴിന്റെ വാമൊഴി വഴക്കം....
വടിവേലു സജീവമാകുന്ന കാലഘട്ടം തമിഴ് സിനിമയിൽ പരിവർത്തനത്തിന്റെ കാലം കൂടിയായിരുന്നു. അമാനുഷിക–ദൈവിക പരിവേഷങ്ങളിൽനിന്ന് തമിഴ് സിനിമ ഗ്രാമങ്ങൾ തേടി പോയ കാലം. ഭാരതി രാജയും മഹേന്ദ്രനുമൊക്കെ മണ്ണിന്റെ മണമുള്ള കഥകൾ വെള്ളിത്തിരയിൽ വിളയിച്ചെടുക്കുന്ന സമയം. തെക്കൻ തമിഴ്നാട്ടിലെ പച്ചത്തമിഴ് പറയുന്ന മധുരക്കാരനായ വടിവേലു അതിനു അനുയോജ്യനായ കഥാപാത്രമായിരുന്നു. പരിഷ്കൃത തമിഴിനു പകരം വടിവേലുവിന്റെ ഗ്രാമീണ തമിഴ് മൊഴി നഗരത്തിലെ പ്രേക്ഷകർക്ക് പുതിയ അനുഭവമായി.
ഗ്രാമങ്ങളിലാകട്ടെ, അവരുടെ ഭാഷ സംസാരിക്കുന്ന ഒരാളെ കാണുന്നതിന്റെ മാനസിക അടുപ്പം. തമിഴകത്ത് നഗര–ഗ്രാമ വ്യത്യാസമില്ലാതെ വടിവേലുവിന്റെ ചിരി ആരാധക ഹൃദയങ്ങളിലേക്കു പടർന്നു. രജനികാന്ത്–കമൽ ഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്കു ശേഷം വിജയ്, അജിത്, സൂര്യ, മാധവൻ എന്നിവരുടെ രംഗപ്രവേശവും അധികം വൈകാതെ സംഭവിച്ചു. സെന്തിൽ–ഗൗണ്ട മണി ടീമിനു പകരം കോമഡി റോളിലും സംവിധായകർ പുതിയ മുഖം തേടി. അങ്ങനെ, കാലം ആവശ്യപ്പെടുന്ന ചോയ്സായി വടിവേലു മാറി.
∙ അരശിയൽ പുയൽ
നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കെ റൺ ഔട്ടാകുന്നത് എന്തൊരു കഷ്ടമാണെന്ന പരസ്യവാചകം പോലെയായി പിന്നീട് വടിവേലുവിന്റെ അഭിനയ ജീവിതം. ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്ന വിജയകാന്തുമായുള്ള അസ്വാരസ്യങ്ങളിലായിരുന്നു തുടക്കം. നായകനായി ഇരട്ട വേഷത്തിലെത്തിയ ‘ഇംസൈ അരശൻ പുലികേശി’ സൂപ്പർ ഹിറ്റായി വടിവേലു കരിയറിന്റെ ഉന്നതിയിൽ നിൽക്കുന്ന കാലം. ആയിടെയാണ് ഡിഎംഡികെ എന്ന പാർട്ടിയുമായി വിജയകാന്ത് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയത്. ചെന്നൈ സാളിഗ്രാമിലാണ് ഇരുവരുടെയും വീട്.
ഒരു ദിവസം വിജയകാന്തിന്റെ വീട്ടിലേക്കെത്തിയ കാറുകളുടെ നീണ്ട നിര പാർക്ക് ചെയ്ത് വടിവേലുവിന്റെ വീടിനു മുന്നിലുമെത്തി. സ്വന്തം വാഹനം പുറത്തിറക്കാൻ കഴിയാത്തതിനാൽ അദ്ദേഹം രോഷാകുലനായി. വിജയകാന്തിന്റെ സഹായികളുമായി വാക്തർക്കവും സംഘർഷവുമായി. പൊലീസ് കേസായി. ഇതിനു പിന്നാലെ, ഓട്ടോയിലും ബൈക്കുകളിലുമായെത്തിയ സംഘം വടിവേലുവിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. സംഭവത്തിനു പിന്നിൽ വിജയകാന്താണെന്ന് ആരോപിച്ച വടിവേലു അദ്ദേഹത്തെ പാഠംപഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വധശ്രമം ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയകാന്തിന്റെ ഡിഎംഡിഎകെയും അണ്ണാഡിഎംകെയും സഖ്യമായാണ് മത്സരിച്ചത്. ഡിഎംകെ വേദികളിൽ നിറഞ്ഞ വടിവേലു വിജയകാന്തിനെതിരെ തലങ്ങും വിലങ്ങും പ്രചാരണം അഴിച്ചുവിട്ടു. പരിഹാസത്തിന്റെയും വിമർശനത്തിന്റെയും കുന്തമുന വിജയകാന്തിനു നേരെയായിരുന്നു. ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിക്കൊപ്പം പല വേദികളിലും വടിവേലുവും പങ്കെടുത്തു. വിജയകാന്തിനെതിരായ ആക്രമണം പലപ്പോഴും വ്യക്തിപരമായ തലത്തിലേക്കു താഴ്ന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പക്ഷേ, വടിവേലുവിന്റെ പ്രചാരണത്തിന് ആന്റി ക്ലൈമാക്സ്. വിജയകാന്തിന്റെ പാർട്ടി 29 സീറ്റ് നേടി. അണ്ണാഡിഎംകെ അധികാരത്തിലെത്തി. ഡിഎംകെ ദയനീയമായി തോറ്റു. വടിവേലുവിന്റെ അവരോഹണം അവിടെ തുടങ്ങി.
∙ തിരുമ്പി വന്തിട്ടേന്ന് സൊല്ല്...
ജയലളിതയുടെ തിരുവായ്ക്ക് എതിർവായില്ലാത്ത കാലം. വടിവേലുവിന് സിനിമയിൽ അപ്രഖ്യാപിത വിലക്ക് വന്നു. 2011മുതൽ 2018 വരെ ഒറ്റപ്പെട്ട ചിത്രങ്ങൾ ചെയ്തെങ്കിലും അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിജയ് നായകനായ ‘മെർസലി’ലെ പ്രകടനമാണ്. കൂനിന്മേൽ കുരു പോലെ 2018ൽ തമിഴ് പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ വിലക്കെത്തി. ഇംസൈ അരശൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട്, സംവിധായകൻ ചിമ്പു ദേവനുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കാരണം.
2022–ൽ ലെയ്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ‘നായ് ശേഖർ റിട്ടേൺസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാമന്നൻ പക്ഷേ, വടിവേലുവിനെ വീണ്ടും ട്രാക്കിലാക്കിയിരിക്കുന്നു. സ്ക്രീനിൽനിന്നു മാറി നിൽക്കുന്ന കാലത്തും തമിഴിന്റെ ചിരിക്ക് വടിവേലു ടച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡയലോഗുകളും ആക്‌ഷനുകളും സമൂഹമാധ്യമങ്ങളിൽ മീമുകളും ട്രോളുകളുമായി നിറഞ്ഞുനിന്നു. സിദ്ദീഖ് സംവിധാനം ചെയ്ത ‘ഫ്രണ്ട്സ്’ എന്ന ചിത്രത്തിൽ വടിവേലു അവതരിപ്പിച്ച നേശമണി എന്ന കഥാപാത്രം ആയിടെ സമൂഹ മാധ്യമങ്ങളിൽ വൻ ഓളം സൃഷ്ടിച്ചു. നേശമണിക്ക് വേണ്ടി പ്രാർഥിക്കുകയെന്നത് (പ്രേ ഫോർ നേശമണി) ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ച ഹാഷ് ടാഗായി. മലയാളത്തിൽ ജഗതി അവതരിപ്പിച്ച ലേസർ എളേപ്പൻ എന്ന കഥാപാത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു നേശമണി.
‘മാമന്നനി’ലെ ഒരു രംഗത്തിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം വടിവേലുവിനെ നോക്കി പറയുന്നുണ്ട്– ‘സൂപ്പർ അണ്ണാ, സൂപ്പർ...’ വരുംനാളുകളില്‍ തമിഴകം വീണ്ടും വീണ്ടും പറയാനിരിക്കുന്നതും ഒരുപക്ഷേ ഈ വാക്കുകളായിരിക്കാം. വടിവേലുവെന്ന അഭിനയക്കൊടുങ്കാറ്റ് വീണ്ടും തീരം തൊട്ടിരിക്കുന്നു. തമിഴ് തിരയിൽ ചിരിയ്ക്കുമപ്പുറം അഭിനയത്തിന്റെ പെരുമഴക്കാലം തുടരുകയാണ്...
English Summary: Vaigai Puyal is Back: Maamannan and the Return of Vadivelu