തലയും പാതിമുഖവും മറച്ച ആ പ്രേതരൂപം! നരകവാതിൽ തുറന്ന് വീണ്ടും വലാക്
നരകവാതിൽ തുറന്നെത്തിയ പിശാച് – ഈ വിശേഷണമുള്ള വലാക് വീണ്ടുമെത്തുകയാണ്. പ്രേക്ഷകരിൽ രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നൺ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബർ 8ന് റിലീസ് ചെയ്യപ്പെടുന്നു എന്നറിഞ്ഞതോടെ ലോകമെമ്പാടുമുള്ള ഹൊറർ സിനിമാ ആരാധകർ ആവേശത്തിലാണ്. കന്യാസ്ത്രീ രൂപത്തിലെത്തിയ വലാക് എന്ന പൈശാചികശക്തിയെ കേന്ദ്രമാക്കി 2018ൽ ഇറങ്ങിയ ‘ദ് നൺ’ സിനിമ അന്നുവരെ കണ്ട എല്ലാ പ്രേതചിത്രങ്ങളെയും വെല്ലുന്ന തരത്തിൽ ഭയത്തിന്റെ ഘടകങ്ങൾ നിറഞ്ഞതായിരുന്നു. ഇക്കഴിഞ്ഞ ദിവസം വാർണർ ബ്രോസ് പിക്ചേഴ്സ് പുറത്തിറക്കിയ നൺ 2 ട്രെയ്‌ലറിൽനിന്ന് ചില കാര്യങ്ങൾ ആരാധകർക്ക് ഉറപ്പിക്കാനായിട്ടുണ്ട്. ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളായ സിസ്റ്റർ ഐറീനും ഫ്രെഞ്ചി എന്ന വിളിപ്പേരുള്ള മോറിസും രണ്ടാം ഭാഗത്തിലുമുണ്ട്.
നരകവാതിൽ തുറന്നെത്തിയ പിശാച് – ഈ വിശേഷണമുള്ള വലാക് വീണ്ടുമെത്തുകയാണ്. പ്രേക്ഷകരിൽ രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നൺ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബർ 8ന് റിലീസ് ചെയ്യപ്പെടുന്നു എന്നറിഞ്ഞതോടെ ലോകമെമ്പാടുമുള്ള ഹൊറർ സിനിമാ ആരാധകർ ആവേശത്തിലാണ്. കന്യാസ്ത്രീ രൂപത്തിലെത്തിയ വലാക് എന്ന പൈശാചികശക്തിയെ കേന്ദ്രമാക്കി 2018ൽ ഇറങ്ങിയ ‘ദ് നൺ’ സിനിമ അന്നുവരെ കണ്ട എല്ലാ പ്രേതചിത്രങ്ങളെയും വെല്ലുന്ന തരത്തിൽ ഭയത്തിന്റെ ഘടകങ്ങൾ നിറഞ്ഞതായിരുന്നു. ഇക്കഴിഞ്ഞ ദിവസം വാർണർ ബ്രോസ് പിക്ചേഴ്സ് പുറത്തിറക്കിയ നൺ 2 ട്രെയ്‌ലറിൽനിന്ന് ചില കാര്യങ്ങൾ ആരാധകർക്ക് ഉറപ്പിക്കാനായിട്ടുണ്ട്. ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളായ സിസ്റ്റർ ഐറീനും ഫ്രെഞ്ചി എന്ന വിളിപ്പേരുള്ള മോറിസും രണ്ടാം ഭാഗത്തിലുമുണ്ട്.
നരകവാതിൽ തുറന്നെത്തിയ പിശാച് – ഈ വിശേഷണമുള്ള വലാക് വീണ്ടുമെത്തുകയാണ്. പ്രേക്ഷകരിൽ രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നൺ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബർ 8ന് റിലീസ് ചെയ്യപ്പെടുന്നു എന്നറിഞ്ഞതോടെ ലോകമെമ്പാടുമുള്ള ഹൊറർ സിനിമാ ആരാധകർ ആവേശത്തിലാണ്. കന്യാസ്ത്രീ രൂപത്തിലെത്തിയ വലാക് എന്ന പൈശാചികശക്തിയെ കേന്ദ്രമാക്കി 2018ൽ ഇറങ്ങിയ ‘ദ് നൺ’ സിനിമ അന്നുവരെ കണ്ട എല്ലാ പ്രേതചിത്രങ്ങളെയും വെല്ലുന്ന തരത്തിൽ ഭയത്തിന്റെ ഘടകങ്ങൾ നിറഞ്ഞതായിരുന്നു. ഇക്കഴിഞ്ഞ ദിവസം വാർണർ ബ്രോസ് പിക്ചേഴ്സ് പുറത്തിറക്കിയ നൺ 2 ട്രെയ്‌ലറിൽനിന്ന് ചില കാര്യങ്ങൾ ആരാധകർക്ക് ഉറപ്പിക്കാനായിട്ടുണ്ട്. ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളായ സിസ്റ്റർ ഐറീനും ഫ്രെഞ്ചി എന്ന വിളിപ്പേരുള്ള മോറിസും രണ്ടാം ഭാഗത്തിലുമുണ്ട്.
നരകവാതിൽ തുറന്നെത്തിയ പിശാച് – ഈ വിശേഷണമുള്ള വലാക് വീണ്ടുമെത്തുകയാണ്. പ്രേക്ഷകരിൽ രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നൺ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബർ 8ന് റിലീസ് ചെയ്യപ്പെടുന്നു എന്നറിഞ്ഞതോടെ ലോകമെമ്പാടുമുള്ള ഹൊറർ സിനിമാ ആരാധകർ ആവേശത്തിലാണ്. കന്യാസ്ത്രീ രൂപത്തിലെത്തിയ വലാക് എന്ന പൈശാചികശക്തിയെ കേന്ദ്രമാക്കി 2018ൽ ഇറങ്ങിയ ‘ദ് നൺ’ സിനിമ അന്നുവരെ കണ്ട എല്ലാ പ്രേതചിത്രങ്ങളെയും വെല്ലുന്ന തരത്തിൽ ഭയത്തിന്റെ ഘടകങ്ങൾ നിറഞ്ഞതായിരുന്നു.
ഇക്കഴിഞ്ഞ ദിവസം വാർണർ ബ്രോസ് പിക്ചേഴ്സ് പുറത്തിറക്കിയ നൺ 2 ട്രെയ്‌ലറിൽനിന്ന് ചില കാര്യങ്ങൾ ആരാധകർക്ക് ഉറപ്പിക്കാനായിട്ടുണ്ട്. ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളായ സിസ്റ്റർ ഐറീനും ഫ്രെഞ്ചി എന്ന വിളിപ്പേരുള്ള മോറിസും രണ്ടാം ഭാഗത്തിലുമുണ്ട്. ഐറീനെ അവതരിപ്പിച്ച ടൈസ ഫാമിഗയും മോറിസിനെ അവതരിപ്പിച്ച ജോനസ് ബ്ലൊക്കെയും വലാക്കായി എത്തിയ ബോണി ആരൻസും ഇത്തവണയും അതേ വേഷങ്ങളിലുണ്ട്. മൈക്കൽ ഷാവേസാണ് സംവിധായകൻ. കോറിൻ ഹാർഡിയായിരുന്നു ആദ്യ ഭാഗം സംവിധാനം ചെയ്തത്.
∙ വലാക് – പേരിലാണ് കാര്യം
വലാക് എന്ന പ്രേതരൂപം വെള്ളിത്തിരയിൽ ആദ്യമെത്തിയത് കോൺജറിങ് 2 സിനിമയിലാണ്. 2016ൽ ഇറങ്ങിയ ജയിംസ് വാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഹോഗ്സൺ കുടുംബത്തിലെ ജാനറ്റ് എന്ന പെൺകുട്ടിയെ ബാധിക്കുന്ന ദുഷ്ടശക്തിയായാണ് വലാക് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പ്രേതാനുഭവങ്ങളുടെ അന്വേഷകരായി (Paranormal investigators) അറിയപ്പെട്ടിരുന്ന എഡ് – ലൊറെയ്ൻ വാറൻ ദമ്പതിമാരുടെ അന്വേഷണ രേഖകളിൽനിന്നാണ് സിനിമാക്കഥയുടെ മൂലരൂപം ഉണ്ടാകുന്നത്. 1970കളുടെ ഒടുവിൽ ലണ്ടനിലെ എൻഫീൽഡിൽ നടന്നതായി വിശ്വസിക്കപ്പെടുന്ന സംഭവമാണിത്.
എന്തായാലും സംഭവം സിനിമ ആയപ്പോഴാണ് വലാക് ഇതിലേക്ക് കടന്നുവരുന്നത്. കോൺജറിങ് 2ന്റെ ക്ലൈമാക്സിൽ പൈശാചികശക്തിയെ ഒഴിപ്പിക്കാൻ അതിന്റെ പേര് കണ്ടെത്തണമെന്ന് ലൊറെയ്ന് ദർശനം ഉണ്ടാകുന്നു. മുൻപുണ്ടായ ഒരു ദർശനവേളയിൽ താൻ ബൈബിളിൽ കുത്തിവരച്ചിട്ട പേരാണ് അതിന്റേതെന്ന് ലൊറെയ്ൻ തിരിച്ചറിയുന്നു. ‘എനിക്ക് നിന്റെ പേരറിയാം – വലാക്. നീ അശുദ്ധിയാണ്, ദുഷിച്ചതാണ്, സർപ്പങ്ങളുടെ പ്രഭുവാണ്’ എന്ന് വിളിച്ചുപറഞ്ഞാണ് വാലക്കിനെ തുരത്തുന്നത്.
വലാക് എന്ന പൈശാചികശക്തിയെ കുറിച്ച് ‘ദ് ലെസർ കീ ഓഫ് സോളമൻ’ എന്ന മന്ത്രവാദ പുസ്തകത്തിലാണ് രേഖപ്പെടുത്തപ്പെട്ട ആദ്യ പരാമർശമുള്ളത്. അനേകം നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ടുവന്ന വിവരങ്ങൾ 17ാം നൂറ്റാണ്ടിൽ സമാഹരിച്ച് പുസ്തകമാക്കുകയായിരുന്നു. ഇരുതലയുള്ള വ്യാളിയുടെ മേൽ സഞ്ചരിക്കുന്ന, മാലാഖമാരെ പോലെ ചിറകുള്ള കുട്ടിയുടെ രൂപമാണ് വലാക്കിന് കൽപ്പിച്ചിരിക്കുന്നത്. ഈ ‘കുട്ടിപ്പിശാചാണ്’ സിനിമയിൽ കന്യാസ്ത്രീവേഷമായി മാറുന്നത്. നിധി കണ്ടെത്താനും സർപ്പങ്ങൾ എവിടെയെന്നും ചൂണ്ടിക്കാട്ടാനും വലാക്കിന് കഴിയുമെന്നായിരുന്നു വിശ്വാസം. അതുകൊണ്ടാണ് വലാക്കിനെ തിരിച്ചറിയുന്ന ലൊറെയ്ൻ അതിനെ ‘സർപ്പങ്ങളുടെ പ്രഭു’ എന്ന് വിശേഷിപ്പിക്കുന്നത്.
∙ തലയും പാതിമുഖവും മറച്ച ആ പ്രേതരൂപം!
ദൈവവിശ്വാസത്തെ മനുഷ്യരിൽ ഊട്ടിയുറപ്പിക്കുന്ന സിനിമയാണ് കോൺജറിങ് പരമ്പരയിൽ വരുന്നതെല്ലാം. ക്രിസ്തീയ വിശ്വാസത്തിലൂടെ പൈശാചിക ശക്തികളെ എതിരിടുകയും തളയ്ക്കുകയും ചെയ്യുന്നതാണ് ഈ സിനിമകളുടെയെല്ലാം പൊതുവായ കഥാന്ത്യം. അങ്ങനെയുള്ള സിനിമാപരമ്പരയിൽ കന്യാസ്ത്രീവേഷത്തിൽ എത്തുന്ന പ്രേതരൂപമെന്നത് ‘ദ് നൺ’ ഇറങ്ങുന്ന സമയത്ത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. കോൺജറിങ് 2ന്റെ ആസൂത്രണ വേളയിൽ പ്രേതരൂപത്തെ എങ്ങനെ അവതരിപ്പിക്കണമെന്ന കാര്യത്തിൽ സംവിധായകൻ ജയിംസ് വാന് ആദ്യം തീരുമാനമെടുക്കാനായില്ല. വാൻ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന ലൊറെയ്ൻ വാറനോട് സംസാരിച്ചപ്പോൾ, താനൊരിക്കൽ തലയും പാതിമുഖവും മറച്ച ഒരു പ്രേതരൂപവുമായി ഏറ്റുമുട്ടിയ കാര്യം അവർ പറഞ്ഞു. അതിൽനിന്നാണ് പ്രേതത്തെ കന്യാസ്ത്രീയുടെ വേഷത്തിൽ അവതരിപ്പിക്കുക എന്ന ആശയം ലഭിച്ചത്.
നൺ സിനിമയിൽ താൻ ഏറ്റുമുട്ടുന്ന മനുഷ്യരുടെ വിശ്വാസത്തെയും അവരുടെ ക്രിസ്തീയ ബോധ്യങ്ങളെയും ചോദ്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് വലാക് കന്യാസ്ത്രീ രൂപം സ്വീകരിക്കുന്നത്. കോൺജറിങ് സിനിമാ പരമ്പരയിൽ പല സിനിമകളിലും ദൈവവിശ്വസമില്ലാത്ത, അല്ലെങ്കിൽ അതിൽ ഉറപ്പില്ലാത്ത മനുഷ്യരെയാണ് പൈശാചികശക്തി ആക്രമിക്കുന്നത്. പക്ഷേ നൺ സിനിമയിൽ വലാക് കടന്നുചെല്ലുന്നത് ഒരു കന്യസ്ത്രീ മഠത്തിലേക്കാണ്. റുമാനിയയിലെ സെന്റ് കാർട്ട മഠത്തിലാണ് കഥ നടക്കുന്നത്. ഒരു പ്രഭുവിന്റെ സഹായത്തോടെ നരകത്തിന്റെ വാതിൽ തുറന്നു പുറത്തുവന്ന വലാക്കിനെ ഒരിക്കൽ കത്തോലിക്കാ സഭാനേതൃത്വം ഇടപെട്ട് അടക്കം ചെയ്തിരുന്നു. തുടർന്ന് പ്രഭുവിന്റെ കോട്ടയിൽ കന്യാസ്ത്രീമഠം സ്ഥാപിക്കപ്പെടുകയാണ്. പക്ഷേ, രണ്ടാം ലോകമഹായുദ്ധകാലത്ത് റുമാനിയ വീണ്ടും ബോംബ് ആക്രമണങ്ങൾക്ക് ഇരയായപ്പോൾ നരകവാതിൽ വീണ്ടും തുറന്ന് വലാക്കിന് മോചനം ലഭിച്ചെന്നാണു കഥ.
സെന്റ് കാർട്ട മഠത്തിന്റെ ഇടനാഴികളിൽ രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വലാക്കിൽനിന്നുള്ള മോചനത്തിനായി അവിടുത്തെ കന്യാസ്ത്രീകൾ ഇടവിടാതെ പ്രാർഥിക്കുന്നുവെങ്കിലും ആ പൈശാചിക ശക്തിയുടെ ഇരയായി അവരെല്ലാം കൊല്ലപ്പെടുന്നു. ഒടുവിൽ അവശേഷിച്ച കന്യാസ്ത്രീ തന്റെ ശരീരത്തിൽ വലാക് അധിവസിക്കുമെന്ന് ഭയന്ന് ഏറ്റവും മാരക പാപമായി കരുതുന്ന ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന ഫാ. ബർക്കിന്റെ സഹായിയായാണ് സിസ്റ്റർ ഐറീൻ നിയോഗിക്കപ്പെടുന്നത്. അവർ ആ ഗ്രാമത്തിലേക്കുള്ള വഴിയിൽ കണ്ടുമുട്ടുന്ന ഫ്രഞ്ച്– കനേഡിയൻ കൃഷിക്കാരനാണ് ഫ്രെഞ്ചി എന്ന് വിളിപ്പേരുള്ള മോറിസ്. മൂവരുടെയും പോരാട്ടത്തിലൂടെയാണ് വലാക്കിനെ തളയ്ക്കാനാകുന്നത്.
കോൺജറിങ് 2 ആണ് ആദ്യമിറങ്ങിയ സിനിമയെങ്കിലും കഥയുടെ കാലഗണന വച്ചുനോക്കിയാൽ നൺ സിനിമയിലെ സംഭവങ്ങളാണ് ആദ്യം നടക്കുന്നത്. 1952ൽ ആണ് നൺ സിനിമയുടെ കഥ നടക്കുന്നത്. വരാൻ പോകുന്ന രണ്ടാം ഭാഗത്തിൽ 1956ൽ നടക്കുന്ന കഥയാണ് പറയുന്നത്. ഫ്രാൻസിൽ ഒരു പുരോഹിതൻ കൊല്ലപ്പെടുകയും അതേത്തുടർന്ന് ഒരു പൈശാചിക ശക്തിയുടെ സാന്നിധ്യം അവിടമാകെ പരക്കുകയും ചെയ്യുന്നതാണ് കഥാതന്തു. സിസ്റ്റർ ഐറീൻ വീണ്ടും വലാക്കുമായി ‘മുഖാമുഖം’ വരികയാണ് ചിത്രത്തിൽ.
ആദ്യ നൺ സിനിമയുടെ ഒടുവിലെ രംഗങ്ങളിൽ ഫ്രെഞ്ചിയിൽ പൈശാചിക ശക്തി കുടിയേറിക്കഴിഞ്ഞു എന്നു പ്രേക്ഷകർ കാണുന്നുണ്ട്. വർഷങ്ങൾക്കു ശേഷം ഫ്രെഞ്ചിയുടെ ശരീരത്തിൽനിന്ന് പ്രേതബാധ ഒഴിപ്പിച്ചത് അതിഭീകരമായ അനുഭവമായിരുന്നു എന്ന് എഡ്ഡും ലൊറെയ്നും ആദ്യത്തെ കോൺജറിങ് സിനിമയിൽ തന്നെ പറയുന്നുമുണ്ട്. എഡ്ഡും ലൊറെയ്നും രേഖപ്പെടുത്തിയ വിവിധ പ്രേതാനുഭവങ്ങൾ ഓരോ ചിത്രങ്ങളിലായി വിളക്കിച്ചേർക്കുകയാണ് കഥാകൃത്തുക്കൾ ചെയ്തിരിക്കുന്നത്.
∙ പ്രേതങ്ങൾ ജനിക്കുന്ന മനസ്സുകൾ...
നൺ സിനിമയിൽ വലാക് പ്രേതരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിന് ഒരു കാരണം കൂടിയുണ്ട്. വലാക് ആരോടാണോ ഏറ്റുമുട്ടുന്നത് അവരുടെ ഉള്ളിലെ ഭയത്തെയാണ് അത് ഉണർത്തിവിടുന്നത്. റുമാനിയയിലെ സന്യസ്ത ആശ്രമത്തിൽ കന്യാസ്ത്രീ രൂപത്തിൽ എത്തുന്ന വലാക് അവിടെയുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയാണ്. അതുകൊണ്ടാണ് അത് അവരിലൊരാളുടെ രൂപമെടുക്കുന്നത്. വലാക്കിനെ തളയ്ക്കാൻ ശ്രമിക്കുന്ന ഫാ. ബർക്കിന്, അദ്ദേഹം മുൻപൊരിക്കൽ ബാധോച്ചാടനം നടത്തിയിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതെ പോയ ഡാനിയൽ എന്ന കുട്ടിയുടെ രൂപത്തിലാണ് വലാക്കിനെ കാണാൻ കഴിയുന്നത്.
ഐറീനാകട്ടെ കന്യാസ്ത്രീയായി പൂർണ വ്രതസ്വീകരണം നടത്തിയിരുന്നില്ല. അതിന്റെ മേലുള്ള അവളുടെ ആശങ്കകളെ ഊട്ടിയുറപ്പിക്കാനാണ് അവൾക്ക് മുന്നിലും വലാക് കന്യാസ്ത്രീ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഫ്രെഞ്ചി എന്ന മോറിസിനെ വലാക് നേരിടുന്നത് അവന്റെ ദുരിതജീവിതത്തെ, പരാജയങ്ങളെ കുറിച്ച് ഓർമിപ്പിച്ചാണ് (‘‘You Failed. Just as you have failed everyone in your life.’’). കൺജറിങ് പരമ്പരയിലെ മാത്രമല്ല, മിക്കവാറും ഹൊറർ ചിത്രങ്ങളുടെ മനഃശാസ്ത്രപരമായ വിശകലനം സാധ്യമാകുന്നത് ഈ ഘടകത്തിൽ നിന്നാണ്. അസ്വസ്ഥമായ മനസ്സുകളിൽനിന്നാണ് പ്രേതങ്ങൾ ജനിക്കുന്നതെന്ന് ഈ ചിത്രങ്ങളെല്ലാംതന്നെ കാണിച്ചുതരുന്നു.
മനുഷ്യനിലെ ഭയമാണ് പ്രേതരൂപത്തെ ജനിപ്പിക്കുന്നതെന്ന് തറപ്പിച്ചു പറയാൻ പറ്റുന്ന അനേകം തെളിവുകൾ ഇതിലെല്ലാമുണ്ട്. ആദ്യ കോൺജറിങ് ചിത്രത്തിൽ ഒരുപാട് ദുരന്തങ്ങൾ അരങ്ങേറിയ ഒരു വീട്ടിലേക്ക് പുതുതായി താമസത്തിനെത്തുന്നവരെയാണ് ‘പ്രേതം’ ആക്രമിക്കുന്നത്. രണ്ടാമത്തെ കോൺജറിങ്ങിൽ അച്ഛൻ ഉപേക്ഷിച്ചു പോയ നാലു മക്കളും ഏറ്റവും നിസ്സഹായതയിലുള്ള അമ്മയുമാണ് പൈശാചിക ശക്തിയുടെ ഉപദ്രവം നേരിടുന്നത്. നൺ സിനിമയിൽ ആകട്ടെ ലോക മഹായുദ്ധം ബാധിച്ച റുമാനിയയിലെ, പൈശാചിക ചരിത്രമുള്ളതിന്റെ പേരിൽ ഗ്രാമീണർ അടുക്കാൻ മടിക്കുന്ന ആശ്രമത്തിലാണ് വലാക് പ്രത്യക്ഷപ്പെടുന്നത്. മറ്റു പല ഹൊറർ ചിത്രങ്ങളിലും ഉറ്റവരുടെ മരണത്തെ തുടർന്നാണ് കുടുംബം ബാധോപദ്രവം നേരിടുന്നത്.
∙ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
കോൺജറിങ്, നൺ സിനിമകളെ കുറിച്ച് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ പ്രേക്ഷകർ ഇപ്പോഴും ഉന്നയിക്കുന്നുണ്ട്. കോൺജറിങ് സിനിമയിൽ ലൊറെയ്നെ അവതരിപ്പിക്കുന്ന വിയര ഫാമിഗയുടെ സഹോദരിയാണ് നൺ സിനിമയിൽ സിസ്റ്റർ ഐറീനെ അവതരിപ്പിക്കുന്ന ടൈസ ഫാമിഗ. ഇരുവരും തമ്മിലുള്ള കാഴ്ചയിലെ സാമ്യം കൊണ്ടുതന്നെ ലൊറെയ്നും ഐറീനും സഹോദരങ്ങളാണോ എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് ഇപ്പോഴും സ്ഥിരീകരണമില്ല.
ലൊറെയ്നും ഐറീനും ഒരാൾതന്നെയാണെന്നാണ് മറ്റു ചിലരുടെ വാദം. കുട്ടിക്കാലങ്ങളിൽ ഇരുവർക്കും ദർശനങ്ങളുണ്ടായിരുന്നു എന്നതും ഇരുവരും തീവ്ര ദൈവവിശ്വാസികളായിരുന്നു എന്നതുമാണ് ഈ വാദത്തിന് അടിസ്ഥാനമായി പറയുന്നത്. പക്ഷേ, സിസ്റ്റർ ഐറീനെ പോലെ തീവ്ര വിശ്വാസിയായ ഒരാൾ സമ്പൂർണ വ്രതസ്വീകരണം നടത്തിയ ശേഷം അതുപേക്ഷിച്ച് വിവാഹജീവിതത്തിലേക്കു പോകില്ലെന്നതാണ് ഈ വാദത്തിന്റെ മുനയൊടിക്കുന്ന മറുവാദം. എന്തായാലും നൺ 2 കുറേ ചോദ്യങ്ങൾക്കു കൂടി ഉത്തരം നൽകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്.
English Summary: Return of The Marquis of Snakes: All You Need to Know About The Nun 2