രഹസ്യ നഗരത്തിൽ ജ്വലിച്ച 'മരണ വെളിച്ചം'; ആരാണ് ഓപ്പൺഹൈമർ? എന്താണ് നോളന്റെ കഥ?
സമയവും കാലവുമൊക്കെ തകിടംമറിയുന്ന സിനിമകളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. നോളൻ സംവിധാനം ചെയ്ത ബയോപിക് ‘ഓപ്പൺഹൈമർ’ ജൂലൈ 21ന് റിലീസ് ആവുകയാണ്. ഒരുപക്ഷേ, ലോകം ഇത്രയേറെ ഒരു സിനിമയെ കാത്തിരുന്നിട്ടുണ്ടാകില്ല. നോളന്റെ സിനിമ എന്നതിലുപരി കംപ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കാത്ത സിനിമ എന്ന സംവിധായകന്റെ സാക്ഷ്യപ്പെടുത്തലിലൂടെയും ഈ സിനിമ ശ്രദ്ധയാകർഷിക്കുന്നു. സിനിമ കാണും മുൻപേ, സിനിമ പറയുന്ന ഇതിഹാസ ജീവിത കഥയിലെ നായകന്റെ ജീവിതത്തെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും അറിയാം. 1997ൽ പുറത്തിറങ്ങിയ ‘ഡൂഡിൽബഗ്’ എന്നൊരു ഷോർട്ട്ഫിലിം പ്രശസ്തമാണ്. മൂന്നു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ഒരാൾ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. ഡൂഡിൽബഗ് എന്ന ടൈറ്റിലിൽ തെളിയുന്ന പരിഭ്രാന്തമായ രണ്ടു കണ്ണുകളിലാണ് ഷോർട്ഫിലിം തുടങ്ങുന്നത്. തന്റെ വീട്ടിലൊരു മുറിയിൽ ഏതോ ഒരു പ്രാണിയെ തന്റെ ഷൂ കൊണ്ട് അടിച്ചുകൊല്ലാനുള്ള ഒരാളുടെ ശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്.
സമയവും കാലവുമൊക്കെ തകിടംമറിയുന്ന സിനിമകളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. നോളൻ സംവിധാനം ചെയ്ത ബയോപിക് ‘ഓപ്പൺഹൈമർ’ ജൂലൈ 21ന് റിലീസ് ആവുകയാണ്. ഒരുപക്ഷേ, ലോകം ഇത്രയേറെ ഒരു സിനിമയെ കാത്തിരുന്നിട്ടുണ്ടാകില്ല. നോളന്റെ സിനിമ എന്നതിലുപരി കംപ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കാത്ത സിനിമ എന്ന സംവിധായകന്റെ സാക്ഷ്യപ്പെടുത്തലിലൂടെയും ഈ സിനിമ ശ്രദ്ധയാകർഷിക്കുന്നു. സിനിമ കാണും മുൻപേ, സിനിമ പറയുന്ന ഇതിഹാസ ജീവിത കഥയിലെ നായകന്റെ ജീവിതത്തെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും അറിയാം. 1997ൽ പുറത്തിറങ്ങിയ ‘ഡൂഡിൽബഗ്’ എന്നൊരു ഷോർട്ട്ഫിലിം പ്രശസ്തമാണ്. മൂന്നു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ഒരാൾ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. ഡൂഡിൽബഗ് എന്ന ടൈറ്റിലിൽ തെളിയുന്ന പരിഭ്രാന്തമായ രണ്ടു കണ്ണുകളിലാണ് ഷോർട്ഫിലിം തുടങ്ങുന്നത്. തന്റെ വീട്ടിലൊരു മുറിയിൽ ഏതോ ഒരു പ്രാണിയെ തന്റെ ഷൂ കൊണ്ട് അടിച്ചുകൊല്ലാനുള്ള ഒരാളുടെ ശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്.
സമയവും കാലവുമൊക്കെ തകിടംമറിയുന്ന സിനിമകളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. നോളൻ സംവിധാനം ചെയ്ത ബയോപിക് ‘ഓപ്പൺഹൈമർ’ ജൂലൈ 21ന് റിലീസ് ആവുകയാണ്. ഒരുപക്ഷേ, ലോകം ഇത്രയേറെ ഒരു സിനിമയെ കാത്തിരുന്നിട്ടുണ്ടാകില്ല. നോളന്റെ സിനിമ എന്നതിലുപരി കംപ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കാത്ത സിനിമ എന്ന സംവിധായകന്റെ സാക്ഷ്യപ്പെടുത്തലിലൂടെയും ഈ സിനിമ ശ്രദ്ധയാകർഷിക്കുന്നു. സിനിമ കാണും മുൻപേ, സിനിമ പറയുന്ന ഇതിഹാസ ജീവിത കഥയിലെ നായകന്റെ ജീവിതത്തെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും അറിയാം. 1997ൽ പുറത്തിറങ്ങിയ ‘ഡൂഡിൽബഗ്’ എന്നൊരു ഷോർട്ട്ഫിലിം പ്രശസ്തമാണ്. മൂന്നു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ഒരാൾ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. ഡൂഡിൽബഗ് എന്ന ടൈറ്റിലിൽ തെളിയുന്ന പരിഭ്രാന്തമായ രണ്ടു കണ്ണുകളിലാണ് ഷോർട്ഫിലിം തുടങ്ങുന്നത്. തന്റെ വീട്ടിലൊരു മുറിയിൽ ഏതോ ഒരു പ്രാണിയെ തന്റെ ഷൂ കൊണ്ട് അടിച്ചുകൊല്ലാനുള്ള ഒരാളുടെ ശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്.
സമയവും കാലവുമൊക്കെ തകിടംമറിയുന്ന സിനിമകളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. നോളൻ സംവിധാനം ചെയ്ത ബയോപിക് ‘ഓപ്പൺഹൈമർ’ ജൂലൈ 21ന് റിലീസ് ആവുകയാണ്. ഒരുപക്ഷേ, ലോകം ഇത്രയേറെ ഒരു സിനിമയെ കാത്തിരുന്നിട്ടുണ്ടാകില്ല. നോളന്റെ സിനിമ എന്നതിലുപരി കംപ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കാത്ത സിനിമ എന്ന സംവിധായകന്റെ സാക്ഷ്യപ്പെടുത്തലിലൂടെയും ഈ സിനിമ ശ്രദ്ധയാകർഷിക്കുന്നു. സിനിമ കാണും മുൻപേ, സിനിമ പറയുന്ന ഇതിഹാസ ജീവിത കഥയിലെ നായകന്റെ ജീവിതത്തെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും അറിയാം.
1997ൽ പുറത്തിറങ്ങിയ ‘ഡൂഡിൽബഗ്’ എന്നൊരു ഷോർട്ട്ഫിലിം പ്രശസ്തമാണ്. മൂന്നു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ഒരാൾ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. ഡൂഡിൽബഗ് എന്ന ടൈറ്റിലിൽ തെളിയുന്ന പരിഭ്രാന്തമായ രണ്ടു കണ്ണുകളിലാണ് ഷോർട്ഫിലിം തുടങ്ങുന്നത്. തന്റെ വീട്ടിലൊരു മുറിയിൽ ഏതോ ഒരു പ്രാണിയെ തന്റെ ഷൂ കൊണ്ട് അടിച്ചുകൊല്ലാനുള്ള ഒരാളുടെ ശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്. (ചിത്രം താഴെ ക്ലിക്ക് ചെയ്തു കാണാം)
മുറിയുടെ പല കോണുകളിലായി അയാൾ ആ ജീവിക്കു പിന്നാലെ പാഞ്ഞ് അതിനെ കൊല്ലാൻ കിണഞ്ഞു പരിശ്രമിക്കുന്നു. ഒരു ശ്രമത്തിനിടെ അയാളുടെ അടിയിൽനിന്നു വഴുതിപ്പോയി ഒരു തുണിക്കടിയിൽപെട്ട് അതുമായി പായുന്ന ജീവിയെ അയാൾ ആഞ്ഞടിക്കുന്നുണ്ട്. എന്നാൽ തുണിക്കടിയിൽ നിന്നു പുറത്തു വരുന്നത് അയാളുടെ തന്നെ മിനിയേച്ചറാണ് എന്നു കാണുമ്പോൾ പ്രക്ഷകരിൽ ആദ്യത്തെ ഞെട്ടൽ ഉടലെടുക്കുന്നു. ആ രൂപവും എന്തിനെയോ അടിച്ചു കൊല്ലുകയാണ്. താൻതന്നെയാണ് ആ രൂപമെന്നറിഞ്ഞിട്ടും ആദ്യത്തെയാൾ അതിനെ ആഞ്ഞടിക്കുന്നു. അതേ നിമിഷം തന്നെ അടിക്കുന്നയാളുടെ പിന്നിലും ഭീമാകാരനായ മറ്റൊരു ‘അയാൾ’ പ്രത്യക്ഷപ്പെടുന്നു. അവിടെയും ഉണ്ടാകുന്ന ആഞ്ഞടിയിലാണ് ഷോർട്ഫിലിം അവസാനിക്കുന്നത്.
ഈ ആഞ്ഞടി പ്രേക്ഷകരിലും ഏൽപിക്കുന്ന പ്രഹരത്തിന്റെ ആഘാതം എത്രവലുതാണ് എന്ന തീവ്രമായ അനുഭവത്തിന് ഡൂഡിൽബഗ് കാണുകതന്നെ വേണം. അനന്തമായി മുന്നിലേക്കും പിന്നിലേക്കും പല പല ‘അയാളുമാർ’ ആ ഫ്രെയിമിലുണ്ടാകുമല്ലോ എന്നൊരു ചിന്ത ഷോർട്ഫിലിം കണ്ടു കഴിയുന്ന മൂന്നു മിനിറ്റിനു ശേഷവും കാണികളിൽ ബാക്കിയാകും. ഡൂഡിൽബഗിന് ഇത്രമേൽ തീവ്രമായ അനുഭവമായി പ്രേക്ഷകരിൽ ആഴത്തിൽ പതിയാതിരിക്കാൻ വയ്യ; കാരണം ആ ഷോർട്ഫിലിമിന്റെ സംവിധായകന്റെ പേര് ക്രിസ്റ്റഫർ നോളൻ എന്നാണ്.
∙ സിജിഐ അല്ല സംവിധായകനാണു താരം
ഇപ്പോൾ ഈ സംവിധായകന്റെ പേര് ലോകമെമ്പാടും സിനിമാപ്രേമികൾ ആവേശപൂർവം ആഘോഷിക്കുകയാണ്. സത്യമായും, ലോകം ഇത്രയേറെ ഒരു സിനിമയെ കാത്തിരുന്നിട്ടില്ല. ഷൂട്ടിങ് ആരംഭിച്ച സമയം മുഴുവൻ വാർത്തകളിൽ നിറഞ്ഞിരുന്നു ഓപ്പൺഹൈമർ എന്ന നോളൻ സിനിമ. ഒറ്റ കംപ്യൂട്ടർ ഗ്രാഫിക്സും ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകൻ സാക്ഷ്യപ്പെടുത്തിയ ആ സിനിമ റിലീസ് ആകുന്നതും കാത്ത് ലോകമിങ്ങനെ ദിവസങ്ങളെണ്ണി ഇരിക്കാൻ ഒറ്റ കാരണമേയുള്ളൂ. അത് ക്രിസ്റ്റഫർ നോളന്റെ സിനിമയാണ്.
ഐമാക്സ് ക്യാമറ ഉപയോഗിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമിലടക്കം ചിത്രീകരിച്ച ഓപ്പൺഹൈമർ തിയറ്ററിലെത്തുമ്പോൾ എന്താകും തങ്ങളുടെ ഫേവറിറ്റ് ഡയറക്ടർ ഒളിപ്പിച്ചു വച്ചിട്ടുള്ള വിസ്മയം എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്, കംപ്യൂട്ടറിന്റേതല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന സംവിധായകനാണ് നോളൻ. സിജിഐയിൽ (കംപ്യൂട്ടർ ഗ്രാഫിക്സ് ഇമേജറി) എന്ത് അദ്ഭുതങ്ങളും സൃഷ്ടിക്കാൻ കെൽപുള്ള അനേകർക്കു പഞ്ഞമില്ലാത്ത ഹോളിവുഡിൽ അതു വേണ്ടെന്നു വയ്ക്കാൻ അസാമാന്യമായ ചങ്കുറപ്പും തന്റേടവും വേണം.
സിജിഐ ഇല്ലാതെതന്നെ അദ്ഭുതങ്ങൾ കാട്ടിയിട്ടുണ്ട് നോളൻ നേരത്തേയും. പെർഫെക്‌ഷനു വേണ്ടി ക്യാമറയ്ക്കു മുന്നിൽ എന്തു സാഹസം കാട്ടാനും നോളൻ ഒരുക്കമാണ്. വേണമെങ്കിൽ കുറ്റമറ്റ നിലയിൽ ഒരു വമ്പൻ സ്ഫോടനം തന്നെ നടത്തും. ആ വിസ്ഫോടനമാണ് ഓപ്പൺഹൈമറിൽ നോളൻ കാത്തു വച്ചിരിക്കുന്ന അദ്ഭുതമെന്ന് നോളൻ ഫാൻസ് വിശ്വസിക്കുന്നു. ചിത്രത്തിന്റെ പ്രീമിയർ ഷോ കഴിഞ്ഞവരും ഇതടക്കം സാക്ഷ്യപ്പെടുത്തുന്നു.
മാർട്ടിൻ ജെ.ഷെർവിൻ, കെയ് ബേർഡ് എന്നിവർ ചേർന്ന് 25 വർഷത്തോളമെടുത്തു രചിച്ചതും പുലിറ്റ്സർ പ്രൈസ് നേടിയതുമായ ‘അമേരിക്കൻ പ്രോമിത്യൂസ് ദ് ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺഹൈമർ’ എന്ന പുസ്തകത്തെ അവലംബിച്ച് നോളൻ എടുത്ത സിനിമയാണ് ഓപ്പൺഹൈമർ. ആറ്റം ബോംബിന്റെ പിതാവ് എന്ന വിശേഷണത്തിന് അർഹനായ ജെ.റോബർട്ട് ഓപ്പൺഹൈമർ എന്ന വിഖ്യാത ശാസ്ത്രജ്ഞന്റെ ജീവിതമാണ് പുസ്തകം വിവരിക്കുന്നത്. ‘ഈ പുസ്തകമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രോജക്ടിലേക്ക് ഞാൻ എത്തിപ്പെടുമായിരുന്നോ എന്ന കാര്യം സംശയമാണ്’ എന്ന് നോളൻതന്നെ പറഞ്ഞിട്ടുണ്ട്. പതിവിൽനിന്നു വിരുദ്ധമായി, ഇത്തവണ തിരക്കഥയൊരുക്കിയതും നോളൻതന്നെ എന്ന പ്രത്യേകത കൂടിയുണ്ട് ഓപ്പൺഹൈമർക്ക്.
ആരാണ് ഓപ്പൺ ഹൈമർ? എങ്ങനെയാണ് അദ്ദേഹം ആറ്റംബോബിന്റെ പിതാവാകുന്നത്? നോളൻ സിനിമ കാണാനിരിക്കുന്നവർക്കായി ഇതാ ഓപ്പൺഹൈമറുടെ ജീവിതത്തെക്കുറിച്ച്...
തന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഒരാശയം അണുബോംബ് എന്ന പേരിൽ ലോകത്തെ നശിപ്പിക്കുമെന്നോർത്ത് ഭയപ്പെടുകയും അതിൽനിന്നു പിന്തിരിയാനായി ഭരണകൂടത്തോടു കലഹിക്കുകയും ഭരണകൂടത്തിന്റെ അപ്രീതിക്കിരയാകുകയും ചെയ്ത വിഖ്യാത ശാസ്ത്രജ്ഞനാണ് ജൂലിയൻ ഓപ്പൺഹൈമർ എന്ന് ഒറ്റ വാക്യത്തിൽ അദ്ദേഹത്തെപ്പറ്റി ചുരുക്കിപ്പറയാം. അമേരിക്കയുടെ അണ്വായുധ വികസന പരീക്ഷണ പദ്ധതിയായ മാൻഹാട്ടൻ പ്രോജക്ടിനു നേതൃത്വം നൽകിയ ഭൗതികശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഈ വമ്പൻ രഹസ്യ പദ്ധതിക്കു നേതൃത്വം നൽകിയ ലോസ് അലാമോസ് ലബോറട്ടറിയുടെ ഡയറക്ടർ ആയിരുന്നു അദ്ദേഹം.
∙ മാൻഹാട്ടൻ പ്രോജക്ട്
രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമനി അണ്വായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നുണ്ടെന്നും അവർ വൈകാതെ ആണവായുധം വികസിപ്പിക്കുമെന്നും എങ്കിൽ അത് ലോകത്തിന് അങ്ങേയറ്റം വിനാശകരമായ ഒരു അനുഭവമാകും ഉണ്ടാക്കാൻ പോകുന്നതെന്നും ഒരു ശ്രുതി പരന്നു. 1930കളിൽ യൂറോപ്പിലെ ഫാഷിസ്റ്റ് ഭരണകൂടങ്ങളിൽനിന്നു രക്ഷതേടി ഒട്ടേറെ ശാസ്ത്രജ്ഞരും ഗവേഷകരും അമേരിക്കയിലേക്കും മറ്റും കുടിയേറിയിരുന്നു. ഇവരിൽനിന്നാണ് ജർമനിയുടെ ഈ നീക്കം പുറത്തായത്. അതോടെ അമേരിക്ക അടക്കമുള്ള എതിർചേരി രാജ്യങ്ങളുടെ ആശങ്ക വർധിച്ചു.
പ്രമുഖരായ ഒട്ടേറെ ശാസ്ത്രജ്ഞർതന്നെ അമേരിക്കൻ പ്രസിഡന്റ് ആയ ഫ്രാങ്ക്ളിന്‍ റൂസ്‌വെൽറ്റിനെ ഇതേപ്പറ്റി അറിയിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ അവർ വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ സഹായം തേടി. ലക്ഷണക്കണക്കിനാളുകളെ കൊന്നൊടുക്കാൻ കെൽപുള്ള വിനാശകരമായ ഒരായുധം വികസിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ മാത്രം നീതിബോധമില്ലാത്തയാളായിരുന്നില്ല ഐൻസ്റ്റീൻ. ആദ്യമെല്ലാം അദ്ദേഹം വിസമ്മതിച്ചെങ്കിലും നാത്‌സി ജർമനി ആദ്യം ആയുധം വികസിപ്പിച്ചാൽ ഉണ്ടാകുന്ന പരിണതഫലങ്ങൾ ഐൻസ്റ്റീനെ തളർത്തി.
വൈകാതെ ഐൻസ്റ്റീൻ (1939 ഓഗസ്റ്റ് 2ന്) പ്രസിഡന്റിന് ഒരു കത്തെഴുതി. അതിൽ അണുബോംബിന്റെ സാധ്യതകളും അതു വികസിപ്പിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങളും അടങ്ങിയിരുന്നു. ഐൻസ്റ്റീൻ ഇടപെട്ടതോടെ റൂസ്‌വെൽറ്റ് ജാഗരൂകനായി. വൈകാതെതന്നെ ഇതിന്റെ ഗവേഷണ പ്രവർത്തനങ്ങളുടെ പ്രാരംഭമായി ഒരു ഉപദേശക സമിതി രൂപവൽക്കരിച്ചു. ഈ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതിക്കായി പണവും ചെലവഴിച്ചു തുടങ്ങി. എങ്കിലും ഗവേഷണപ്രവർത്തനങ്ങൾ തീരെ മന്ദഗതിയിലായിരുന്നു. അതിനു വേഗം വർധിപ്പിക്കാൻ അമേരിക്കയ്ക്ക് തങ്ങളുടെ രാജ്യത്തിനു ഒരു കനത്ത തിരിച്ചടി യുദ്ധമുഖത്ത് ലഭിക്കുംവരെ കാത്തിരിക്കേണ്ടിയും വന്നു.
∙ പേൾ ഹാർബറിലെ ‘തീയുദ്ധ’ത്തിനു പിന്നാലെ...
ജപ്പാന്റെ യുദ്ധവിമാനങ്ങൾ 1941 ഡിസംബർ 7ന് യുഎസിന്റെ പസഫിക് ഫ്ലീറ്റിന്റെ ആസ്ഥാനമായ പേൾഹാർബറിൽ ബോംബുകൾ വർഷിച്ചു. യുഎസിനു കനത്ത ആഘാതമായി ഈ ആക്രമണം. അടുത്ത ദിവസംതന്നെ യുഎസ് ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. പേൾഹാർബർ ആക്രമണത്തോടെയാണ് യുഎസ് ഔദ്യോഗികമായി രണ്ടാം ലോക മഹായുദ്ധത്തിൽ ചേരുന്നത്. യുദ്ധമുഖത്തേക്ക് പ്രവേശിച്ചതോടെയാണ് തങ്ങളുടെ രാജ്യം നാത്‌സികളുടെ ജർമനിക്കും വളരെ പിന്നിലായാണ് സഞ്ചരിക്കുന്നതെന്ന് യുഎസ് ഭരണാധികാരികൾക്ക് മനസ്സിലാകുന്നത്.
തുടർന്ന് അണുബോംബ് എന്ന ‘അത്യാവശ്യത്തിലേക്ക്’ റൂസ്‌വെൽറ്റ് രാജ്യത്തിന്റെ ചിന്തകളെ നയിച്ചു. ഇതോടെ ഷിക്കാഗോ സർവകലാശാല അടക്കമുള്ള രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വൻതുക ചെലവഴിച്ച് പരീക്ഷണങ്ങൾ ആരംഭിച്ചു. യുറേനിയം സംപുഷ്ടീകരണ പരീക്ഷണ ശാല നിലവിൽ വന്ന ടെന്നസിയിലെ ഓക്റിജ് അക്കാലത്ത് അറിയപ്പെട്ടതുതന്നെ ‘രഹസ്യ നഗരം’ എന്നായിരുന്നു. തുടർന്ന് ഗവേഷണ പദ്ധതികളിലേക്ക് സൈന്യവും പങ്കാളികളായിത്തുടങ്ങി.
പദ്ധതിയുടെ ഏകോപനച്ചുമതല ജനറൽ ലെസ്‌ലി ആർ. ഗ്രോവ്സിനായിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിലായിരുന്നു പദ്ധതിയുടെ ആദ്യത്തെ ഓഫിസ്. തുടർന്ന് ജനറൽ ലെസ്‌ലി താൻ നേതൃത്വം നൽകുന്ന പദ്ധതിയെ മാൻഹാട്ടൻ പ്രോജ്ക്ട് എന്നു വിളിച്ചു തുടങ്ങി. ജനറൽ ഗ്രോവ്സും ജെ. റോബർട്ട് ഓപ്പൺഹൈമറുംആയിരുന്നു പദ്ധതിയുടെ ഡയറക്ടർമാർ. ആശയഘട്ടം മുതൽ പദ്ധതി യാഥാർഥ്യമാകും വരെ ഇവർ ഇരുവർക്കുമായിരുന്നു ഇതിന്റെ ചുമതല.
രാജ്യത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഗവേഷണ പദ്ധതികളെ ഒരിടത്തേക്ക് കൊണ്ടു വരിക എന്ന ദൗത്യമാണ് ഓപ്പൺഹൈമർ ആദ്യം ഏറ്റെടുത്തത്. ജനവാസം കുറഞ്ഞ ഒരു മേഖല ഇതിനായി അദ്ദേഹം കണ്ടെത്തി. ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസിലെ ഒരു വിദൂര പ്രദേശം ആയിരുന്നു അദ്ദേഹം നിർദേശിച്ചത്. ഗവേഷണ പ്രവർത്തനങ്ങൾ ഊർജിതമായും അങ്ങേയറ്റം രഹസ്യാത്മകമായും മുന്നേറി. 1945 ഏപ്രിൽ 12ന് റൂസ്‌വെൽറ്റ് അന്തരിച്ചു. അമേരിക്കയുടെ 33-ാമത്തെ പ്രസിഡന്റായി ഹാരി എസ്. ട്രൂമാൻ ചുമതലയേറ്റു. പദ്ധതിയുമായി മുന്നോട്ടു പോകാൻതന്നെയായിരുന്നു അദ്ദേഹത്തിന്റെയും തീരുമാനം.
∙ കവിതയിൽ നിന്നെത്തിയ ട്രിനിറ്റി ടെസ്റ്റ്
സാഹിത്യവും തത്വചിന്തയും ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞനായിരുന്നു ഓപ്പൺഹൈമർ. പതിനേഴാം നൂറ്റാണ്ടിലെ കവിയായ ജോൺ ഡൺ ആയിരുന്നു ഓപ്പൺഹൈമറുടെ ഇഷ്ട എഴുത്തുകാരൻ. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗ്രന്ഥം ഭഗവദ്ഗീതയും (ഓപ്പൺഹൈമർ നിധിപോലെ സൂക്ഷിച്ചിരുന്ന പുസ്തകമായിരുന്നു ആർതർ ഡബ്ല്യു. റെയ്ഡർ പരിഭാഷപ്പെടുത്തിയ ഭഗവദ്ഗീതയുടെ ഇംഗ്ലിഷ് പകർപ്പ്. ലോസ് അലാമോസിലെ സയൻസ് മ്യൂസിയത്തിൽ ഓപ്പൺഹൈമറുടെ കയ്യൊപ്പോടു കൂടി ഈ ഗ്രന്ഥം ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഭഗവദ്ഗീത മൂലഭാഷയായ സംസ്കൃതത്തിൽ വായിക്കാനായി ആർതർ ഡബ്ല്യു. റെയ്ഡറുടെ സംസ്കൃതംക്ലാസിൽ ഓപ്പൺഹൈമർ പങ്കെടുക്കുമായിരുന്നു. തന്റെ ജീവിതത്തിലെമ്പാടും പിൽക്കാലത്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനം നൽകാനായി അദ്ദേഹം തിരഞ്ഞെടുത്തതും ഭഗവദ്ഗീത ആയിരുന്നു.)
ഗവേഷണങ്ങളുടെ ഫലം കാത്തിരുന്ന ആ ദിവസമെത്തി. ന്യൂമെക്സിക്കോയിലെ മരുപ്രദേശത്ത് പരീക്ഷണത്തിനായി ഒരു ടെസ്റ്റ് ബോംബ് ശാസ്ത്രജ്ഞരുടെ സംഘം കൊണ്ടുപോയി. ആ പരീക്ഷണത്തിന് ഓപ്പൺഹൈമർ പേരിട്ടത് ‘ട്രിനിറ്റി ടെസ്റ്റ്’ എന്നായിരുന്നു. പരീക്ഷണത്തിന് ഈ പേരിടാൻ കാരണമെന്തെന്ന് ആരാഞ്ഞ് പിൽക്കാലത്ത് ജനറൽ ലെസ്‌ലി എഴുതിയ കത്തിനുള്ള മറുപടിയിൽ ജോൺ ഡണ്ണിന്റെ കവിതയിൽനിന്നാണ് ആപേര് കടമെടുത്തതെന്ന് ഓപ്പൺഹൈമർ വെളിപ്പെടുത്തുന്നുണ്ട്.
∙ ലോകത്തെ നടുക്കിയ സ്ഫോടനം
ടെസ്റ്റിനു തലേദിവസം ലാബിലെ മെസ്ഹാളിൽ കോഫി നുണഞ്ഞ്, ഒരു കയ്യിൽ പുകച്ചുരുളുകളുയരുന്ന സിഗരറ്റുമായി ചാൾസ് ബോദ്‌ലെയറിനെ വായിച്ചിരിക്കുകയായിരുന്നു ഓപ്പൺഹൈമർ എന്ന് അമേരിക്കൻ പ്രൊമിത്യൂസ് എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. അവർക്കെല്ലാം ആ ടെസ്റ്റിന്റെ ഫലം നിർണായകമായിരുന്നു. അതി തീവ്രമായ ഉത്കണ്ഠയുടെ മുൾമുനകളിലായിരുന്നു മാൻഹട്ടൻ പ്രോജക്ടിൽ പങ്കെടുത്ത ഓരോരുത്തരും. കാരണം അത്തരത്തിലൊരു പരീക്ഷണം മുൻപുണ്ടായിട്ടില്ല. ലോകജനതയുടെതന്നെ തലവര മാറ്റിക്കുറിക്കാൻ മാത്രം ശേഷിയുള്ള ഒന്ന്. എന്താണ് തങ്ങളെ കാത്തിരിക്കുന്നതെന്നു പോലും പലർക്കും അറിവുണ്ടായിരുന്നില്ല. പലരും ലോകാവസാനംതന്നെ ഉണ്ടായേക്കുമോ എന്നു വരെ ഭയന്നു.
1945 ജൂലൈ 16ന് പുലർച്ചെ 5.30 ആയിരുന്നു അവർ കണ്ടെത്തിയ സമയം. സൈനികോദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമെല്ലാം ആകാംക്ഷയോടെ പ്രത്യേക തരം കണ്ണടകൾ ധരിച്ച് കാത്തിരിക്കെ ആ ബോംബ് പൊട്ടി. ആണവോർജത്തെ വരുതിക്കു നിർത്തി മനുഷ്യൻ സൃഷ്ടിച്ച നിയന്ത്രിത സ്ഫോടനം അസാമാന്യമായിരുന്നു. ഉജ്വലമായ താപതരംഗത്തോടെയുള്ള അതിശക്തമായ മിന്നലിനൊപ്പം 40,000 അടിയോളം ഉയരമുള്ള കൂൺമേഘം ആകാശത്തേക്കു മുളച്ചുപൊന്തി. ബോംബ് വിക്ഷേപിച്ച ടവർ അപ്രത്യക്ഷമായി.
മരുഭൂമിയിൽ സ്ഫോടന സ്ഥലത്തിനു ചുറ്റുമുള്ള ആയിരക്കണക്കിന് ചതുരശ്ര അടി സ്ഥലത്തെ മണൽ തിളക്കമുള്ള റേഡിയോ ആക്ടിവ് ഗ്ലാസ് ആയി പരിണമിച്ചു. പരീക്ഷണ സ്ഥലത്തുനിന്നുള്ള ഘോരമായ വെളിച്ചം നൂറുകണക്കിനു മൈൽ അകലെയുള്ളവരുടെ വരെ കണ്ണുകളിൽപെട്ടു. അന്നു സൂര്യൻ രണ്ടു തവണ ഉദിച്ചതായി ദൂരെയുള്ള പ്രദേശങ്ങളിലെ ചില താമസക്കാർ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് നൂറുകണക്കിനു മൈൽ അകലെയായിരുന്ന അന്ധയായ ഒരു പെൺകുട്ടിക്ക് തന്റെ കണ്ണുകളിൽ ഫ്ലാഷ് ലൈറ്റ് പോലെയെന്തോ അനുഭവപ്പെട്ടതായും പിന്നീടു രേഖപ്പെടുത്തിയിട്ടുണ്ട്.
∙ ‘‘ഇപ്പോൾ ഞാൻ മരണമാണ്’’
പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പോലും അമ്പരപ്പിച്ച ഫലമായിരുന്നു അവിടെ കണ്ടത്. പ്രകൃതിയുടെ നാശം ആസന്നമാണെന്ന് പലരും ഭയന്നു. ലോകത്തിന്റെ ശാശ്വതമായ നിലനിൽപിന് മനുഷ്യർ ഭീഷണിയാകുമെന്ന് പലരും പറഞ്ഞു. കൺട്രോൾ ബങ്കറിൽ ഓപ്പൺഹൈമറുടെ അരികിലിരുന്ന് സ്ഫോടനം നേരിട്ടു വീക്ഷിക്കുകയായിരുന്ന സഹപ്രവർത്തകൻ അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചു: "Now we are all sons of bitches.." ലോകം അത്രമേൽ നാശത്തിനു മുന്നിലെത്തി നിൽക്കുന്നു എന്ന് ആ സ്ഫോടനം അതിനു പിന്നിൽ പ്രവർത്തിച്ചവർക്കുനേരിട്ടു കാട്ടിക്കൊടുത്തു.
ഭഗവദ്ഗീതതന്നെയാണ് ഈ സന്ദർഭത്തിലും ഓപ്പൺഹൈമർ ആശ്രയിച്ചത്. ഭഗവദ്ഗീതയിൽനിന്നു കടമെടുത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ പ്രശസ്തമാണ്. ‘ഇപ്പോൾ ഞാൻ മരണമായിരിക്കുന്നു, ലോകങ്ങളെ മുഴുവൻ നശിപ്പിക്കുന്നവനുമാണ്..’ (Now I'm become death, the destroyer of world.). ബോംബ് നിർമിക്കുക എന്നത് ശാസ്ത്രജ്ഞന്റെ കടമയാണ്. അത് ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് ഭരണകർത്താക്കളുടെ ചുമതലയും എന്നാണ് ഭഗവദ്ഗീതയുടെ കൂട്ടു പിടിച്ച് ഓപ്പൺഹൈമർ ആശ്വസിച്ചത്.
ആഴ്ചകളേ എടുത്തുള്ളൂ, ആ കണ്ടുപിടിത്തത്തിന്റെ ഭയാനകമായ പരിണതി എന്തെന്ന് ലോകത്തിനു ബോധ്യപ്പെടാൻ. 1945 ഓഗസ്റ്റ് 6ന് ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ആറ്റംബോംബ് പൊട്ടിച്ചു. ഹിരോഷിമ നഗരത്തിന്റെ 90 ശതമാനവും തുടച്ചു നീക്കപ്പെട്ടു. മൂന്നു നാൾ കഴിഞ്ഞ് പ്ലൂട്ടോണിയം ബോംബ് നാഗസാക്കിയിലും ഇട്ടു. രണ്ടിടത്തുമായി ലക്ഷണക്കണക്കിനു പേർ കൊല്ലപ്പെട്ടു. അത്രത്തോളം പേർ അംഗവിഹീനരായി. തലമുറകളോളം നീണ്ട ദുരിതത്തിലേക്കും ഭീഷണിയിലേക്കും മനുഷ്യകുലം അതോടെ പ്രവേശിച്ചു. ഈ ആക്രമണങ്ങൾ ജപ്പാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയും രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തു. അപ്പോൾ ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞനാകട്ടെ ആശങ്കകളുടെ നൂൽപ്പാലം താണ്ടുകയായിരുന്നു.
∙ ഭയവും എതിർപ്പുകളും
തന്റെ ചുമതലയിൽ നടത്തിയ കണ്ടുപിടിത്തം ലോകത്തിന്റെ അന്ത്യംതന്നെ കുറിക്കുമെന്നു ഭയന്ന ഓപ്പൺഹൈമർ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്.ട്രൂമാനെ സന്ദർശിച്ച് രാജ്യാന്തരതലത്തിൽതന്നെ ആണവായുധങ്ങളുടെ നിയന്ത്രണത്തിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും ട്രൂമാൻ അതു ചെവിക്കൊണ്ടില്ല. ഈ ഘട്ടത്തിൽ പരീക്ഷണങ്ങളുമായി മുന്നോട്ടു പോയില്ലെങ്കിൽ എതിരാളികളായ സോവിയറ്റ് യൂണിയൻ ആണവായുധങ്ങളുടെ കാര്യത്തിൽ മേൽക്കൈ നേടുമെന്ന ഭയമായിരുന്നു ട്രൂമാന്.
യുദ്ധാനന്തര കാലഘട്ടത്തിൽ ഓപ്പൺഹൈമർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയുടെ ഡയറക്ടർ ആയും യുഎസ് അറ്റോമിക് എനർജി കമ്മിഷന്റെ ജനറൽ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാനുമായി. ഓപ്പൺഹൈമർ ഭയന്നത് വരാനിരിക്കുന്ന ആണവ യുദ്ധങ്ങളെ ഓർത്തായിരുന്നു. അതിനാൽ ഭരണകൂടത്തോട് നിരന്തരം കലഹിക്കേണ്ടി വന്നു അദ്ദേഹത്തിന്. യുഎസ് ആറ്റമിക് എനർജി കമ്മിഷനുമായി ചേർന്ന് ആണവായുധങ്ങളുടെ ഉപയോഗത്തിനെതിരെ പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു.
വൈകാതെ 1949ൽ സോവിയറ്റ് യൂണിയൻ അണ്വായുധ പരീക്ഷണം നടത്തിയതോടെ ഹൈഡ്രജൻ ബോംബ് നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ യുഎസ് തീരുമാനിച്ചു. ഈ തീരുമാനത്തിനെതിരെ നിലകൊണ്ടവരിൽ പ്രധാനിയും ഓപ്പൺഹൈമർ ആയിരുന്നു. ഇത് അദ്ദേഹത്തെ സംശയത്തോടെ നോക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിച്ചു. സോവിയറ്റ് ചാരനായും കമ്യൂണിസ്റ്റ് ആയും അദ്ദേഹത്തെ മുദ്രകുത്താൻ വ്യഗ്രതയുള്ള ‘സുഹൃത്തുക്കൾ’ അദ്ദേഹത്തിന്റെ ചുറ്റിലുമുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം സർക്കാരിന്റെ എല്ലാ വിധ പ്രോജക്ടുകളിൽനിന്നും മാറ്റി നിർത്തപ്പെട്ടു. രാഷ്ട്രീയമായ സ്ഥാനങ്ങൾ നഷ്ടപ്പെട്ട അദ്ദേഹം തന്റെ പിൽക്കാല ജീവിതം പ്രഭാഷണങ്ങൾക്കും ക്ലാസുകൾക്കും പുസ്തകരചനയ്ക്കുമായി മാറ്റി വച്ചു.
അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമങ്ങളും പിന്നീടുണ്ടായിക്കൊണ്ടേയിരുന്നു. ഈ ശ്രമങ്ങളുടെ ഫലമായി ജോൺ എഫ്.കെന്നഡി പ്രസിഡന്റ് ആയിരിക്കെ ഓപ്പൺ ഹൈമറുടെ സേവനങ്ങൾ മാനിച്ച് അദ്ദേഹത്തിന് എൻറിക്കോ ഫെർമി പുരസ്കാരം നൽകി.
കടുത്ത പുകവലിക്കാരനായിരുന്നു ഓപ്പൺഹൈമർ. വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ ശീലം 1965ൽ തൊണ്ടയിൽ കാൻസറിന്റെ രൂപത്തിൽ തിരിച്ചടിച്ചു. 1967 ഫെബ്രുവരി 18ന് ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റണിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു ചെയ്തത്. ചിതാഭസ്മം ഏറ്റുവാങ്ങിയ ഭാര്യ കാതറീൻ കിറ്റി അതു കടലിലൊഴുക്കിയതോടെ നാടകീയതകൾ നിറഞ്ഞ ആ ജീവിതത്തിനു പര്യവസാനമായി.
∙ ഇനി സിനിമയിലേക്ക്...
‘വാർണർ ബ്രദേഴ്സ് പിക്ചേഴ്സി’ന്റെ ബാർബി സിനിമ റിലീസ് ചെയ്യുന്ന ദിവസംതന്നെയാണ് ഓപ്പൺഹൈമറുടെയും റിലീസ്. ടെനറ്റ് വരെ വാർണർ ബ്രദേഴ്സുമായി ചേർന്നു നിന്ന നോളൻ അവരുമായി തെറ്റിപ്പിരിഞ്ഞ് യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിലാണ് ഓപ്പൺഹൈമർ പുറത്തിറക്കുന്നത്. രണ്ടു സിനിമകളുടെ റിലീസും ഒരു ദിവസമായത് യാദൃച്ഛികമല്ലെന്നാണ് ഹോളിവുഡിലെ സംസാരം. 10 കോടി യുഎസ് ഡോളർ ആണ് ഈ സിനിമയുടെ പ്രൊഡക്‌ഷൻ ബജറ്റ്.
മാൻഹാട്ടൻ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ട്രിനിറ്റി ടെസ്റ്റിന്റെ പുനരാവിഷ്കാരമാണ് സിനിമയുടെ ഹൈലൈറ്റ് ആയി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിച്ച ആ വിസ്ഫോടനത്തിന്റെ എഫ്ക്ട് തിയറ്ററിലെ അരണ്ട വെളിച്ചത്തിൽ കാണികളെ പിടിച്ചുലയ്ക്കും എന്നാണു കരുതപ്പെടുന്നത്. വിഎഫ്എക്സിന്റെ സഹായമില്ലാതെ നോളൻ ആ വിസ്ഫോടനം പുനഃസൃഷ്ടിച്ചെടുക്കുകയായിരുന്നു. ചിത്രത്തിനു വേണ്ടി നോളൻ ബോംബ് സ്ഫോടനംതന്നെ നടത്തിയെന്ന ചിലരുടെ വാദങ്ങളെ സംവിധായകൻതന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
ചിത്രത്തിൽ സിജിഐ ഒന്നുംതന്നെ ഉപയോഗിച്ചിട്ടില്ലെന്ന നോളന്റെ സാക്ഷ്യപ്പെടുത്തലും ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. ഐ മാക്സിൽ ഷൂട്ട് ചെയ്ത ചിത്രം 3ഡി സിനിമകളെപ്പോലും വെല്ലുന്ന കൃത്യതയോടെ ഐമാക്സ് തിയറ്ററുകളിൽ ആസ്വദിക്കാനാകും. ചിത്രത്തെ ആകാംക്ഷാഭരിതമാക്കുന്ന മറ്റൊന്ന് നോളൻ തിരഞ്ഞെടുത്ത അഭിനേതാക്കളുടെ അസാമാന്യ പ്രകടനവും പശ്ചാത്തല സംഗീതവുമാണ്. കിലിയൻ മർഫി, എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ടെനറ്റിന് പശ്ചാത്തല സംഗീതമൊരുക്കിയ ലുഡ്‌വിക് ഗൊരാൻസൻ ആണ് ഓപ്പൺഹൈമറിനും പശ്ചാത്തല സംഗീതം നൽകിയത്. നോളന്റെ പ്രിയപ്പെട്ട മ്യൂസിക് കംപോസർ ആയ ഹാൻസ് സിമ്മർ അവസാന രണ്ടു ചിത്രങ്ങളിലും നോളനൊപ്പമില്ലാത്തത് ഹോളിവുഡിൽ ഏറെ ചർച്ചയായിരുന്നു. പക്ഷേ മറ്റു ചിത്രങ്ങളുടെ തിരക്കുകൾ മൂലമാണ് നോളനൊപ്പം വർക്ക് ചെയ്യാനാകാത്തതെന്ന് ഹാൻസ് സിമ്മർ തന്നെ പറഞ്ഞതോടെ വിവാദങ്ങളെല്ലാം ഒഴിഞ്ഞു പോയി.
English Summary: Who is J. Robert Oppenheimer and What is Manhattan Project? The Real Story Behind Christopher Nolan's New Biopic