അന്ന് ആൾക്കൂട്ടം കണ്ട് പേടിച്ചോടി; ഇന്ന് ടീച്ചറുടെ അനൗൺസ്മെന്റ്: ‘മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നമ്മുടെ ഡാവിഞ്ചിക്ക്’
‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്റെ നാട്ടിലെ കൂട്ടുകാരെല്ലാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. എനിക്ക് അവാർഡ് കിട്ടിയപ്പോൾ അതിന്റെ സന്തോഷമായി എന്റെ കൂട്ടുകാരായ പാച്ചു (നവനീത്), അപ്പു (അനന്തകൃഷ്ണൻ), കുഞ്ഞാറ്റ (അനന്തപത്മനാഭൻ), ജഗൻ എന്നിവർ ഷെയറിട്ട് ഒരു ടിഷർട്ട് വാങ്ങിത്തന്നു. അതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ്’’
‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്റെ നാട്ടിലെ കൂട്ടുകാരെല്ലാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. എനിക്ക് അവാർഡ് കിട്ടിയപ്പോൾ അതിന്റെ സന്തോഷമായി എന്റെ കൂട്ടുകാരായ പാച്ചു (നവനീത്), അപ്പു (അനന്തകൃഷ്ണൻ), കുഞ്ഞാറ്റ (അനന്തപത്മനാഭൻ), ജഗൻ എന്നിവർ ഷെയറിട്ട് ഒരു ടിഷർട്ട് വാങ്ങിത്തന്നു. അതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ്’’
‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്റെ നാട്ടിലെ കൂട്ടുകാരെല്ലാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. എനിക്ക് അവാർഡ് കിട്ടിയപ്പോൾ അതിന്റെ സന്തോഷമായി എന്റെ കൂട്ടുകാരായ പാച്ചു (നവനീത്), അപ്പു (അനന്തകൃഷ്ണൻ), കുഞ്ഞാറ്റ (അനന്തപത്മനാഭൻ), ജഗൻ എന്നിവർ ഷെയറിട്ട് ഒരു ടിഷർട്ട് വാങ്ങിത്തന്നു. അതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ്’’
‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്റെ നാട്ടിലെ കൂട്ടുകാരെല്ലാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. എനിക്ക് അവാർഡ് കിട്ടിയപ്പോൾ അതിന്റെ സന്തോഷമായി എന്റെ കൂട്ടുകാരായ പാച്ചു (നവനീത്), അപ്പു (അനന്തകൃഷ്ണൻ), കുഞ്ഞാറ്റ (അനന്തപത്മനാഭൻ), ജഗൻ എന്നിവർ ഷെയറിട്ട് ഒരു ടിഷർട്ട് വാങ്ങിത്തന്നു. അതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ്’’, ഇക്കൊല്ലത്തെ മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാസ്റ്റർ ഡാവിഞ്ചിയുടെ വാക്കുകൾ.
നാലാം വയസ്സിൽ തെരുവു നാടകത്തിൽ അഭിനയിച്ചു തുടങ്ങിയ ഈ കുട്ടിത്താരം 13 വയസ്സിനുള്ളിൽ അഭിനയിച്ചു തീർത്തത് 12 സിനിമകളും. പതിനേഴിൽപ്പരം ഷോർട്ട് ഫിലിമുകളും. 3 തെരുവ് നാടകങ്ങളും 6 നാടകങ്ങളും ഇതിനു പുറമെ. ആറു ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. തന്റെ വിശേഷങ്ങൾ മനോരമ ഓൺലൈന്‍ പ്രീമിയവുമായി പങ്കുവയ്ക്കുകയാണ് ഭാവിയുടെ വാഗ്ദാനമായ ഈ മിടുക്കൻ.
∙ പ്രധാനാധ്യാപികയുടെ ആ അനൗൺസ്മെന്റ്
2023 ജൂലൈ 21 വെള്ളിയാഴ്ച. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന ദിവസം. അവാർഡ് കിട്ടുമെന്നു വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്ന ഡാവിഞ്ചി പതിവുപോലെ സ്കൂളിലെത്തി. ഇടവേള സമയത്ത് മൈക്കിലൂടെ പ്രധാനാധ്യാപികയുടെ അനൗൺസ്മെന്റ് എത്തി– മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നമ്മുടെ ഡാവിഞ്ചിക്ക്. ഇതു കേട്ട് ക്ലാസിലെ കുട്ടികൾ ആർത്തുവിളിച്ച് ഡാവിഞ്ചിയെ എടുത്തുയർത്തി. പിന്നെ ആർപ്പുവിളികളും അഭിനന്ദനങ്ങളും.
സ്കൂളിൽനിന്ന് സൈക്കിളിൽ വീട്ടിലേക്കു വരുമ്പോൾ വഴിനീളെ അഭിനന്ദങ്ങളുമായി നാട്ടുകാർ. വീട്ടിലെത്തിയ മകനെ ഇറുകെ പുണർന്ന് കണ്ണീരടക്കാനാകാതെ അമ്മ ധന്യ. അച്ഛൻ സതീഷ് കുന്നത്ത് ഒരു സിനിമയുടെ വർക്കുമായി ബന്ധപ്പെട്ട് അസമിൽ ആയിരുന്നു. ഉടൻ തന്നെ വിഡിയോ കോൾ ചെയ്ത് അച്ഛനുമായി സന്തോഷം പങ്കുവച്ചു. അപ്പോഴേക്കും പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും അച്ഛന്റെ കൂട്ടുകാരും നാട്ടുകാരും സ്കൂളിലെ ടീച്ചർമാരും എത്തിച്ചേർന്നു. കേക്ക് മുറിക്കലും മധുരം വിളമ്പലുമായി സന്തോഷം പങ്കുവച്ചു.
∙ അത് പറഞ്ഞ് ഇന്നും കളിയാക്കും
ഡാവിഞ്ചി അങ്കണവാടിയിൽ പഠിക്കുന്ന കാലം. പഞ്ചായത്തുതല കലാമേളയിലെ ഫാൻസി ഡ്രസ് മത്സരത്തിൽ പങ്കെടുക്കാൻ ചെന്നതാണ്. പക്ഷേ സ്റ്റേജിനു മുന്നിലെ ആൾക്കൂട്ടം കണ്ടു പേടിച്ച കക്ഷി പരിപാടി അവതരിപ്പിക്കാൻ നിൽക്കാതെ വീട്ടിലേക്കോടി. ഇക്കാര്യം പറഞ്ഞ് ഇന്നും അച്ഛനും അമ്മയുമൊക്കെ കളിയാക്കാറുണ്ടെന്ന് ഡാവിഞ്ചി പറയുന്നു.
∙ പേരിന്റെ കൗതുകം
നല്ല വായനക്കാരൻ കൂടിയായ സതീഷിന്, മകൻ ജനിച്ചപ്പോൾ ഷേക്സ്പിയർ എന്നു പേരിടാനായിരുന്നു ഇഷ്ടം. എന്നാൽ വിളിക്കാൻ എളുപ്പമുള്ള പേരു വേണമെന്നു പറഞ്ഞത് സതീഷിന്റെ ജ്യേഷ്ഠനും ചിത്രകാരനുമായ സന്തോഷാണ്. ഡാവിഞ്ചി എന്ന പേരു നിർദേശിച്ചതും സന്തോഷ് തന്നെ.
∙ കുടുംബം മുഴുവൻ താരങ്ങൾ
നാടക പ്രവർത്തകനായിരുന്നു ഡാവിഞ്ചിയുടെ അച്ചാച്ചൻ കുളത്തിങ്കൽ സുബ്രഹ്മണ്യൻ. അദ്ദേഹം നാടകം കളിക്കുന്നത് കണ്ടു വളർന്ന അച്ഛൻ സതീഷ് കുന്നത്തും സിനിമാ, നാടക രംഗങ്ങളിൽ സജീവമാണ്. സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട് സതീഷ് കുന്നത്ത്. ഒരിക്കൽ മാളയിൽ നടത്തിയ ബാലസംഘത്തിന്റെ വേനൽത്തുമ്പി കലാജാഥ നാടക സംഘത്തിന്റെ സംഘാടകരിലൊരാൾ സതീഷായിരുന്നു.
അച്ഛന്റെ കൂടെ അതു കാണാൻ ചെന്ന ഡാവിഞ്ചിയും ആ സംഘത്തിലെ അംഗമായി. അങ്ങനെ നാലാം വയസ്സിൽ തെരുവു നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. തുടർന്ന് വെള്ളാങ്കല്ലൂരിലെ നാടക കൂട്ടായ്മയായ സംഘഗാഥയുടെ നാടകങ്ങളിലും അഭിനയിച്ചു. ഇപ്പോഴും അതു തുടരുന്നു. ഈ സംഘത്തിന്റെ നാലു നാടകങ്ങൾ സംവിധാനം ചെയ്തത് സതീഷ് കുന്നത്ത് ആയിരുന്നു.
∙ അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പം അഭിനയം
തിരിവുകൾ എന്ന ഹ്രസ്വചിത്രത്തിൽ ഡാവിഞ്ചിയുടെ അച്ഛനായി അഭിനയിച്ചിരിക്കുന്നത് സതീഷാണ്. സതീഷിന്റെ അമ്മയായി സ്വന്തം അമ്മ തങ്ക സുബ്രഹ്മണ്യനും. ‘പല്ലൊട്ടി 90’സ് കിഡ്സി’ലെ ഒരു പ്രധാന കഥാപാത്രമായ നാണിയമ്മയായി അച്്ഛമ്മയും ബലൂൺകാരനായി സതീഷും അഭിനയിച്ചിട്ടുണ്ട്.
അങ്ങനെ മൂന്നു തലമുറയുടെ അഭിനയമുഹൂർത്തങ്ങൾക്ക് സാക്ഷിയാകുകയാണ് ‘തിരിവുകൾ’ എന്ന ഹ്രസ്വചിത്രവും ‘പല്ലൊട്ടി 90’സ് കിഡ്സ്’എന്ന സിനിമയും. അങ്കമാലി ഡയറീസ്, തരംഗം, ലോനപ്പന്റെ മാമോദീസ, മിഖായേൽ, കനകം കാമിനി കലഹം, പട, മലയൻകുഞ്ഞ്, അജഗജാന്തരം, പുള്ളി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത സതീഷ് മുപ്പതു കൊല്ലമായി പ്രഫഷനൽ നാടകരംഗത്തുണ്ട്. 2013 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്
∙ തെരുവു നാടകം മുതൽ പല്ലൊട്ടി വരെ
നാടകത്തിലെ പ്രകടനം കണ്ട്, സതീഷിന്റെ സുഹൃത്തായ അൻസാരി കരൂപ്പടന്ന സംവിധാനം ചെയ്ത ‘ജീൻവാൽജീൻ’ എന്ന ഹ്രസ്വചിത്രത്തിലേക്കു ഡാവിഞ്ചിക്കു ക്ഷണം ലഭിച്ചു. പീന്നീട് ജിതിൻ രാജ് സംവിധാനം ചെയ്ത ‘പല്ലൊട്ടി’ എന്ന ഹ്രസ്വചിത്രത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡുകൾ ഏറെ വാരിക്കൂട്ടി ഡാവിഞ്ചി.
പല്ലൊട്ടിയെന്ന ഹ്രസ്വചിത്രം കണ്ട സംവിധായകനും നിർമാതാവുമായ സാജിദ് യഹിയയാണ് അത് സിനിമയാക്കാൻ ജിതിൻ രാജിനോട് ആവശ്യപ്പെട്ടത്. അതാണ് ‘പല്ലൊട്ടി 90’സ് കിഡ്സ്’. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ കണ്ണനെ അവതരിപ്പിച്ചതിനാണ് ഡാവിഞ്ചിക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
∙ ആ പിറന്നാൾ സമ്മാനം
ഡാവിഞ്ചിയുടെ ഏഴാം പിറന്നാളിന് സതീഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച മകന്റെ ചിത്രം കാണാനിടയായ സംവിധായകൻ ജിതിൻ രാജ് ഒരു പിറന്നാൾ സമ്മാനവുമായി വരുന്നുണ്ടെന്ന് കമന്റിട്ടു. ആ സമ്മാനമായിരുന്നു ‘പല്ലൊട്ടി’ എന്ന ഷോർട്ട് ഫിലിമിലെ കഥാപാത്രം. ഇതിലെ കണ്ണൻ ചേട്ടൻ എന്ന കഥാപാത്രത്തിന് ഒരുപാട് അവാർഡുകൾ ലഭിച്ചു. അഭിനയ രംഗത്തെ ആദ്യ അവാർഡ് ഇതിലെ അഭിനയത്തിനാണ് കിട്ടിയത്. ഈ ഹ്രസ്വചിത്രം കണ്ട സംവിധായകൻ മജു അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ഫ്രഞ്ച് വിപ്ലവ’ത്തിൽ സണ്ണി വെയ്ന്റെ അനുജനായി അഭിനയിക്കാൻ വിളിച്ചു. ‘ജലധാര പമ്പ് സെറ്റ്’ ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
∙ നിറയെ സിനിമകൾ
ഇതു കൂടാതെ സമക്ഷം, മധുരമീ ജീവിതം, തൊട്ടപ്പൻ. ലോനപ്പന്റെ മാമോദീസ, സ്റ്റേഷൻ 5, പന്ത്രണ്ട്, പട, കുഞ്ഞെൽദോ, ഭീഷ്മപർവ്വം, വരയൻ എന്നീ സിനിമകളിലും പന്ത്രണ്ടോളം ഷോർട്ട് ഫിലിമുകളിലും ഡാവിഞ്ചി അഭിനയിച്ചു. ലോനപ്പന്റെ മാമോദീസ, തൊട്ടപ്പൻ, വരയൻ എന്നീ സിനിമകളിൽ മുഴുനീള കഥാപാത്രങ്ങളെ അഭിനയിക്കാനും കഴിഞ്ഞു കൂടാതെ കാടകലം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായും ഡാവിഞ്ചി വേഷമിട്ടു. ആ ചിത്രത്തിൽ അച്ഛനായി അഭിനയിച്ചത് സതീഷ് കുന്നത്തു തന്നെ ആയിരുന്നു. വെളിച്ചം എന്നൊരു തമിഴ് ഷോർട്ട് ഫിലിമിലും ഈ കുട്ടിത്താരം അഭിനയിച്ചു കഴിഞ്ഞു.
∙ അവാർഡ് കേരളത്തിലെ മുഴുവൻ നാടകക്കാർക്കും സമർപ്പിക്കുന്നു
ഒരു നാടകക്കാരന്റെ കുടുംബത്തിൽ പിറന്നതുകൊണ്ടുതന്നെ തനിക്ക് കിട്ടിയ ഈ അവാർഡ് കേരളത്തിലെ മുഴുവൻ നാടകക്കാർക്കും കിട്ടുന്ന അംഗീകാരമായാണ് ഈ കുട്ടിത്താരം കാണുന്നത്. തന്റെ വളർച്ചയിൽ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരെയും കൂട്ടുകാരെയും നാട്ടുകാരെയും ചേർത്തുനിർത്തുന്ന എല്ലാവരോടും തന്റെ സ്നേഹം അറിയിക്കുകയാണ്.
∙ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ
10 E 99 ബാച്ച്, കത്തനാർ, വി.സി.അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ഇപ്പോൾ അവാർഡ് കിട്ടിയ ‘പല്ലൊട്ടി 90'സ് കിഡ്സ്’. എന്നീ ചിത്രങ്ങളാണ് ഡാവിഞ്ചി അഭിനയിച്ച റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
English Summary: Interview With Master Davinci who Won the State Film Award for Child Actor