‘പുരസ്കാരത്തെപ്പറ്റി മിണ്ടല്ലേ, വാളും പരിചയുമായി ചിലർ നിൽപ്പുണ്ട്; ഇവർക്ക് വേറെ പണിയില്ലേ?’
എന്താണെന്നറിയില്ല, ജയരാഗങ്ങളോട് വല്ലാത്ത പ്രണയമാണ് മലയാളിക്ക്. കേൾക്കുന്തോറും മധുരമേറി വരുന്ന എന്തോ ഒരു രസക്കൂട്ട് ഉണ്ട് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞന്റെ ഈണങ്ങളിൽ. പാട്ടിലെ ചേരുവ എന്തെന്നു ചോദിച്ചാൽ എംജെ പറയും, പ്രത്യേകിച്ചൊന്നുമില്ല. അതിങ്ങനെ തനിയെ ഒഴുകി വരുന്നതാണെന്ന്. എൻജിനീറിങ് ബിരുദ പഠനത്തിനു ശേഷം അപ്രതീക്ഷിതമായി സംഗീതരംഗത്തെത്തിയ ജയചന്ദ്രൻ സങ്കൽപത്തിൽപോലും വിചാരിച്ചില്ല പാട്ടുപ്രേമികളെ പിടിച്ചിരുത്താൻ പാകത്തിന് ഈണങ്ങൾ മെനഞ്ഞെടുക്കാനും അവരുടെ അകത്തളങ്ങളിൽ സ്വന്തം പേര് കൊത്തിമിനുക്കി വയ്ക്കാനുമാകുമെന്ന്.
എന്താണെന്നറിയില്ല, ജയരാഗങ്ങളോട് വല്ലാത്ത പ്രണയമാണ് മലയാളിക്ക്. കേൾക്കുന്തോറും മധുരമേറി വരുന്ന എന്തോ ഒരു രസക്കൂട്ട് ഉണ്ട് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞന്റെ ഈണങ്ങളിൽ. പാട്ടിലെ ചേരുവ എന്തെന്നു ചോദിച്ചാൽ എംജെ പറയും, പ്രത്യേകിച്ചൊന്നുമില്ല. അതിങ്ങനെ തനിയെ ഒഴുകി വരുന്നതാണെന്ന്. എൻജിനീറിങ് ബിരുദ പഠനത്തിനു ശേഷം അപ്രതീക്ഷിതമായി സംഗീതരംഗത്തെത്തിയ ജയചന്ദ്രൻ സങ്കൽപത്തിൽപോലും വിചാരിച്ചില്ല പാട്ടുപ്രേമികളെ പിടിച്ചിരുത്താൻ പാകത്തിന് ഈണങ്ങൾ മെനഞ്ഞെടുക്കാനും അവരുടെ അകത്തളങ്ങളിൽ സ്വന്തം പേര് കൊത്തിമിനുക്കി വയ്ക്കാനുമാകുമെന്ന്.
എന്താണെന്നറിയില്ല, ജയരാഗങ്ങളോട് വല്ലാത്ത പ്രണയമാണ് മലയാളിക്ക്. കേൾക്കുന്തോറും മധുരമേറി വരുന്ന എന്തോ ഒരു രസക്കൂട്ട് ഉണ്ട് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞന്റെ ഈണങ്ങളിൽ. പാട്ടിലെ ചേരുവ എന്തെന്നു ചോദിച്ചാൽ എംജെ പറയും, പ്രത്യേകിച്ചൊന്നുമില്ല. അതിങ്ങനെ തനിയെ ഒഴുകി വരുന്നതാണെന്ന്. എൻജിനീറിങ് ബിരുദ പഠനത്തിനു ശേഷം അപ്രതീക്ഷിതമായി സംഗീതരംഗത്തെത്തിയ ജയചന്ദ്രൻ സങ്കൽപത്തിൽപോലും വിചാരിച്ചില്ല പാട്ടുപ്രേമികളെ പിടിച്ചിരുത്താൻ പാകത്തിന് ഈണങ്ങൾ മെനഞ്ഞെടുക്കാനും അവരുടെ അകത്തളങ്ങളിൽ സ്വന്തം പേര് കൊത്തിമിനുക്കി വയ്ക്കാനുമാകുമെന്ന്.
എന്താണെന്നറിയില്ല, ജയരാഗങ്ങളോട് വല്ലാത്ത പ്രണയമാണ് മലയാളിക്ക്. കേൾക്കുന്തോറും മധുരമേറി വരുന്ന എന്തോ ഒരു രസക്കൂട്ട് ഉണ്ട് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞന്റെ ഈണങ്ങളിൽ. പാട്ടിലെ ചേരുവ എന്തെന്നു ചോദിച്ചാൽ എംജെ പറയും, പ്രത്യേകിച്ചൊന്നുമില്ല. അതിങ്ങനെ തനിയെ ഒഴുകി വരുന്നതാണെന്ന്. എൻജിനീറിങ് ബിരുദ പഠനത്തിനു ശേഷം അപ്രതീക്ഷിതമായി സംഗീതരംഗത്തെത്തിയ ജയചന്ദ്രൻ സങ്കൽപത്തിൽപോലും വിചാരിച്ചില്ല പാട്ടുപ്രേമികളെ പിടിച്ചിരുത്താൻ പാകത്തിന് ഈണങ്ങൾ മെനഞ്ഞെടുക്കാനും അവരുടെ അകത്തളങ്ങളിൽ സ്വന്തം പേര് കൊത്തിമിനുക്കി വയ്ക്കാനുമാകുമെന്ന്.
വീട്ടിലെ ചില്ലലമാരയ്ക്കുള്ളില്‍ പുരസ്കാരങ്ങളുടെ എണ്ണം കൂടി വരുമ്പോഴും അതീവ ലാളിത്യത്തോടെ ഇതൊന്നും തന്റെ കഴിവല്ലെന്നും അമ്മയുടെ ആഗ്രഹത്തിന്റെ സഫലീകരണം മാത്രമായിട്ടേ തന്റെ ജീവിതത്തെ കാണുന്നുള്ളുവെന്നും പറയുകയാണ് അദ്ദേഹം. മനോരമ ഓൺലൈൻ പ്രീമിയത്തിന് നൽകിയ അഭിമുഖത്തിൽ എം.ജയചന്ദ്രൻ പാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
? 30 വർഷമാകുന്നു പാട്ടുജീവിതം തുടങ്ങിയിട്ട്. ഇപ്പോഴും എങ്ങനെയാണ് പുതുമയുള്ള പാട്ടുകളുമായി സിനിമാ സംഗീതത്തിൽ നിലനിൽക്കുന്നത്. തലമുറകളുടെ ഇഷ്ടങ്ങൾ മാറി വരികയല്ലേ? അവരുടെ പൾസ് അറിഞ്ഞ് പാട്ടൊരുക്കുന്നത് എങ്ങനെ
∙ ടു ബി അപ്ഡേറ്റഡ്. അതാണ് ഏറ്റവും പ്രധാനം. എങ്കിൽ മാത്രമേ പാട്ടുകൾ ചെയ്യാന്‍ സാധിക്കൂ എന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ സംഗീതധാരകളോടും കാതോർത്തിരിക്കുക. ചെവി മാത്രമല്ല, ഹൃദയവും തുറന്നു വയ്ക്കുക. സംഗീതത്തിലെ ചില വിഭാഗങ്ങളോട് എനിക്ക് താൽപര്യമില്ല. പക്ഷേ അത്തരം പാട്ടുകളും ഞാൻ ചെയ്തിട്ടുണ്ട്. വളരെയധികം ഇഷ്ടത്തോടെ മാത്രമേ ഞാൻ അത്തരം ശൈലിയിൽ പാട്ടുകൾ കമ്പോസ് ചെയ്യാറുള്ളു. കാരണം, സംഗീതത്തിൽ അതാണ് നല്ലത്, ഇത് മോശമാണ് എന്നൊന്നില്ലെന്ന് കാലാന്തരത്തിലൂടെ, എന്റെ അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
സംഗീതത്തിൽ പതിരില്ല, എല്ലാം കതിരാണ് എന്ന് മനസ്സിലാക്കുന്നിടത്താണ് സംഗീതയാത്ര കുറച്ചുകൂടി മനോഹരമായിത്തീരുന്നത്. എന്റെ അമ്മയുടെ സ്വപ്നത്തിന്റെ സഫലീകരണമാണ് എന്റെ ജീവിതം. ജീവിതത്തിലിങ്ങനെ നിറഞ്ഞൊഴുകുക എന്ന രീതിയിൽ മുന്നോട്ടു പോകുമ്പോഴാണ് ഏറ്റവുമധികം സന്തോഷവും സമാധാനവും കിട്ടുന്നത്. ആ ജീവിതയാത്രയുടെ ഒഴുക്ക് സംഗീതത്തിലൂടെയാണ്.
? ഇത്തവണത്തെ സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ചില വിവാദങ്ങളും ഉയർന്നു. അതിനോട് ഏത് തരത്തിലാണ് പ്രതികരിക്കുന്നത്.
∙ പുരസ്കാരത്തെക്കുറിച്ചൊന്നും പറയല്ലേ. വാളും പരിചയുമായി ചിലർ നിൽപ്പുണ്ട്. ഇയാള്‍ക്കാണ് എല്ലാത്തവണയും പുരസ്കാരം കൊടുക്കുന്നതെന്ന തരത്തിൽ പലവിധ വിമർശനങ്ങളും കേട്ടു. ഇവർക്കൊന്നും വേറൊരു ജോലിയുമില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്. ഞാൻ എന്റെ ജോലി ചെയ്തിട്ടാണ് എനിക്ക് പുരസ്കാരങ്ങൾ കിട്ടിയിട്ടുള്ളത്. അല്ലാതെ സൗജന്യമായി ആരും വീട്ടിൽ കൊണ്ടുവന്നു തന്നതല്ല ഈ അംഗീകാരങ്ങൾ. ഇത്തവണ പുരസ്കാരം കിട്ടിയ ആയിഷ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ രണ്ട് വർഷങ്ങളിലൂടെയുള്ള എന്റെ ജീവിതമാണ്. അത് പുരസ്കൃതമാകുന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്റെ ഗുരുക്കന്മാർ കാണിച്ചു തന്ന വഴിയെ ഞാന്‍ നടക്കുന്നുണ്ടെന്ന് ആത്മവിശ്വാസത്തോടെ എനിക്ക് എന്നോടു തന്നെ പറയാന്‍ സാധിക്കുന്നു.
? ശ്രേയ ഘോഷാലിനെ മലയാളത്തിൽ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് താങ്കളാണ്. മലയാളത്തിലെ പെൺസ്വരങ്ങള്‍ പോരാതെ വന്നതുകൊണ്ടാണോ ശ്രേയയ്ക്കു കൂടുതൽ പാട്ടുകൾ കൊടുത്തത്
∙ ഇതിന് ഒരു ഉദാഹരണത്തിലൂടെ ഉത്തരം നൽകാം. വർഷങ്ങളായി എന്റെ പാട്ടുകൾക്കു വേണ്ടി ഫ്ലൂട്ട് വായിക്കുന്നത് കമലാകർ സർ ആണ്. അദ്ദേഹം വളരെ പ്രഗത്ഭനായ കലാകാരനാണ്. സ്വഭാവികമായും എന്റെ പാട്ടുകളിൽ ഫ്ലൂട്ട് ബിറ്റ് വരുമ്പോൾ ഞാൻ അദ്ദേഹത്തെയാണ് ആദ്യം ഓർക്കുക. അതുപോലെ എന്റെ പാട്ടുകൾ സ്ഥിരമായി പ്രോഗ്രാമിങ് ചെയ്യുന്നത് അർജുനൻ മാസ്റ്ററിന്റെ കൊച്ചുമകനായ മിഥുൻ ആണ്. പക്ഷേ എന്തുകൊണ്ടാണ് സ്ഥിരമായി ഇവരെ മാത്രം വിളിക്കുന്നതെന്ന് ആരും എന്നോടു ചോദിക്കാറില്ല. ഇവരെയൊന്നും അധികമാളുകൾ കാണാത്തതുകൊണ്ടും അവരുടെ ജോലിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടുമാണ് അങ്ങനെ.
പക്ഷേ ശ്രേയയുടെ പാട്ടുകൾ കേൾക്കുമ്പോൾ പലരും ചോദിക്കും, എന്തുകൊണ്ട് ശ്രേയയ്ക്കു മാത്രം അവസരങ്ങൾ കൊടുക്കുന്നുവെന്ന്. ഞാൻ സംഗീതം കൊടുക്കുന്ന പാട്ടുകളിൽ ശ്രേയയുടെ ശബ്ദം വേണമെന്നു തോന്നുമ്പോൾ ഞാൻ ശ്രേയയെ സമീപിക്കും. വളരെ ആദരവോടു കൂടി ശ്രേയ വന്ന് പാടും. ശ്രേയയുടെ ശബ്ദം വേണ്ടെന്നു പറഞ്ഞ് പല പാട്ടുകളിലും ഞാൻ മറ്റു സ്വരങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ‘മയിൽപ്പീലി ഇളകുന്നു കണ്ണാ’, സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്’ തുടങ്ങിയ ഗാനങ്ങളെല്ലാം ശ്രേയയെക്കൊണ്ടു പാടിക്കാമെന്ന് സംവിധായകർ നിർബന്ധം പിടിച്ചിരുന്നു. അത് വേണ്ടെന്നു വച്ച് മൃദുലയെയും നിത്യ മാമ്മനെയും കൊണ്ടുവരാമെന്നത് എന്റെ തീരുമാനമായിരുന്നു.
? വളരെ പ്രവൃത്തിപരിചയമുള്ള സംഗീതജ്ഞനാണ് എന്നതുകൊണ്ടു മാത്രം സിനിമയില്‍ അവസരങ്ങൾ ലഭിക്കുമോ? അതോ സ്വയം നവീകരിച്ച് പുതിയ പാട്ടുകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കണോ
∙ തീർച്ചയായും, നവീകരിച്ചുകൊണ്ടിരുന്നെങ്കിൽ മാത്രമേ അവസരങ്ങൾ ലഭിക്കൂ. സിനിമയിൽ പ്രവർത്തിക്കുമ്പോൾ നമ്മൾ ഒരു ഗ്രൂപ്പിന്റെ ഭാഗമാണ്. ആ ഗ്രൂപ്പിലുള്ളവർക്കു വളരെ പെട്ടെന്ന് അവസരങ്ങൾ ലഭിക്കും. പുറത്തുനിന്നുള്ള ഒരാൾക്ക് അത്രവേഗം ആ ഗ്രൂപ്പിന്റെ ഭാഗമാകാനോ അവസരങ്ങൾ നേടാനോ സാധിക്കില്ല. പക്ഷേ ഇത്തരം ഗ്രൂപ്പുകളുമായി എനിക്ക് ബന്ധമില്ല. ഞാൻ പലപ്പോഴും ഒറ്റയ്ക്കു നടക്കുന്നയാളാണ്. അതുകൊണ്ടുതന്നെ എന്റെ ഓരോ പാട്ടും എനിക്ക് വെല്ലുവിളിയാണ്. പാട്ടുകളിലൂടെ ഞാൻ ഒരു ചലനം സൃഷ്ടിച്ചാൽ മാത്രമേ അടുത്ത് പാട്ട് എനിക്കുള്ളു. അതുകൊണ്ടുതന്നെ എന്റെ ഓരോ പ്രോജക്ടും ഇത് എന്റെ ആദ്യത്തേതാണ്, ജയിച്ചുകയറിയേ പറ്റു എന്ന ചിന്തയോടെയാണ് ഏറ്റെടുക്കുന്നത്.
? സിനിമയിൽ പാട്ടൊരുക്കുന്നത് ആ സിനിമയിലെ സാഹചര്യത്തിനനുസരിച്ചായിരിക്കുമല്ലോ. അതിൽ സ്വന്തം ഇഷ്ടങ്ങൾ ഒരുപരിധിയിൽ കൂടുതൽ കൊണ്ടുവരാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ ഒരു സംഗീതസംവിധായകന് സ്വന്തം പാട്ടുകളിൽ എത്രത്തോളം സംതൃപ്തിയുണ്ടാകും
ഒരിക്കലും ഒരു സംഗീതസംവിധായകന്റെ ഇഷ്ടം നിരത്തിവയ്ക്കേണ്ട പ്ലാറ്റ്ഫോമല്ല സിനിമ. ആ സിനിമ എന്താണോ ആവശ്യപ്പെടുന്നത് അത് കൊടുക്കുകയാണ് വേണ്ടത്. സിനിമയിലെ ഒരു കാഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള മാധ്യമമായിട്ടായിരിക്കും സംവിധായകൻ പാട്ടിനെ കാണുന്നത്. അപ്പോൾ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അനുസരിച്ചായിരിക്കും പാട്ട് ചെയ്തു കൊടുക്കേണ്ടത്. അത് സംവിധായകനെ ഇഷ്ടപ്പെടുത്തുന്നതായിരിക്കണം. അല്ലാതെ അതിൽ എന്റെ ഇഷ്ടമല്ല നോക്കേണ്ടത്.
പാട്ട് സിനിമയുമായി ചേർന്നു നിൽക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഈ രീതി ആദ്യമൊക്കെ അംഗീകരിക്കാൻ കുറച്ച് പ്രയാസമായിരുന്നു. എനിക്ക് ഇഷ്ടമുള്ളതേ ഞാൻ ചെയ്യൂ എന്ന ധാരണയായിരുന്നു മനസ്സിൽ. അപ്പോൾ ഞാൻ സിനിമയെ മനസ്സിലാക്കുന്നില്ല എന്ന് എനിക്കു ബോധ്യമായി. ആ ചിന്ത മാറിയപ്പോൾ സിനിമയ്ക്ക് ആവശ്യമുള്ളതു കൊടുക്കാൻ ഞാൻ ശ്രമിച്ചു.
? ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം ജയചന്ദ്രന്‍ എന്ന സംഗീതജ്ഞനെ ബാധിച്ചോ
∙ ഗിരീഷേട്ടന്റെ വിയോഗത്തിലൂടെ എനിക്കെന്റെ ചേട്ടനെ നഷ്ടപ്പെടുകയായിരുന്നു. ഇപ്പോഴും ആ ദുഃഖം ഉണ്ട്. ഗാനരചയിതാവ് എന്ന നിലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിഭയാണ് ഗിരീഷേട്ടൻ. സംഗീതത്തിനു വേണ്ടി വാക്കുകളുടെ മണിമുത്തുകൾ നിരത്തിവയ്ക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പം ഏറ്റവുമധികം ചിത്രങ്ങളിൽ പ്രവർത്തിച്ച സംഗീതസംവിധായകൻ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. മാത്രവുമല്ല, നമ്മുടെ അമ്മയായ മലയാളത്തോടുള്ള എന്റെ ഇഷ്ടം കൂട്ടിയതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട് ഗിരീഷേട്ടൻ. അദ്ദേഹം സാഹിത്യപരമായിട്ടുള്ള പല കാര്യങ്ങളും ചർച്ച ചെയ്യുകയും പല കാര്യങ്ങളും പറഞ്ഞു തരികയും ചെയ്യുമായിരുന്നു. ഗിരീഷേട്ടന്റെ വേർപാട് ഒരിക്കലും നികത്താനാകില്ല.
? പാട്ട് കമ്പോസ് ചെയ്യുമ്പോൾ ഗാനരചയിതാക്കളും സംവിധായകരുമൊക്കെയായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമല്ലോ? അതൊക്കെ പാട്ടിനെ ദോഷകരമായി ബാധിക്കാതിരിക്കാൻ എന്താണ് ചെയ്യാറുള്ളത്? ആരെങ്കിലും വിട്ടുവീഴ്ച ചെയ്താലല്ലേ ഒരു പാട്ട് പിറക്കൂ
∙ പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുകയെന്നതാണ് പരമപ്രധാനം. സംഗീതസംവിധായകനും ഗാനരചയിതാവും ഒന്നായി വരുമ്പോഴാണ് പാട്ടിന് ഏറ്റവും സൗന്ദര്യമുണ്ടാകുന്നത്. അപ്പോൾ ഒരു പൂവ് വിരിയുന്നതുപോലെ പാട്ട് സൃഷ്ടിക്കപ്പെടും. പാട്ടെഴുത്തുകാരനും സംഗീതസംവിധായകനും സംവിധായകനും ഒരുമിച്ചിരുന്ന് പാട്ട് സൃഷ്ടിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അല്ലാതെ പാട്ട് ഇ–മെയില്‍ വഴി അയച്ചുകൊടുക്കുകയല്ല വേണ്ടത്. ഷൂട്ടിങ് ലൊക്കേഷനിലിരുന്നല്ല സംവിധായകർ ആദ്യമായി പാട്ട് കേൾക്കേണ്ടത്. പാട്ട് എന്നത് കൂട്ടായ്മയിലൂടെ സൃഷ്ടിക്കപ്പെടേണ്ടതാണ്. ഒരുമിച്ചിരുന്നാൽ മാത്രമേ അഭിപ്രായങ്ങൾ പരസ്പരം പറഞ്ഞ്, അതിനനുസരിച്ച് പൂർണതയിൽ അത് സൃഷ്ടിച്ചെടുക്കാൻ സാധിക്കൂ.
? ഒരുപാട്ടിനു പിന്നിൽ ഒരുപാട് പേരുടെ കഠിനാധ്വാനുമുണ്ട്. അങ്ങനെയെങ്കിൽ പാട്ടിന്റെ യഥാർഥ അവകാശി ആരാണ്
∙ പാട്ട് ഒരാളുടേതുമാത്രമല്ല. അത് ഒരു കൂട്ടായ പ്രയത്നത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. സംഗീതസംവിധായകന്റെയും സംവിധായകന്റെയും ഗാനരചയിതാവിന്റെയും നിർമാതാവിന്റെയുമാണ് പാട്ട്. നാല് പേർക്കും തുല്യ അവകാശങ്ങളുണ്ട്. പക്ഷേ ഗായകർക്ക് അതിൽ അവകാശമില്ല. ഗായകരെ പ്രധാന സംഗീതോപകരണമായാണ് ഞാൻ കാണുന്നത്. അവർക്ക് പാട്ടിന്റെ സൃഷ്ടിയുമായി ബന്ധമില്ല. അവർ തന്നെ സംഗീതം പകർന്ന് പാടുന്ന പാട്ടുകളിൽ മാത്രമേ അവർക്ക് അവകാശമുള്ളു. പാട്ടുകാർ പാടി എന്നതുകൊണ്ട് പാട്ടിന്റെ അവകാശം അവർക്കാണെന്നു പറയുന്നത് അബദ്ധമായിട്ടേ എനിക്കു തോന്നിയിട്ടുള്ളു. പാട്ടുകാർ ഓരോ പാട്ടും സംഗീതപരിപാടികളില്‍ പാടി കയ്യടി വാങ്ങുന്നുണ്ടെങ്കിൽ അത് ആ സൃഷ്ടിക്കുള്ള അംഗീകാരമാണ്.
? റിയാലിറ്റി ഷോ വേദികളിൽ താങ്കൾ വിധികർത്താവായി പോകാറുണ്ട്. കൊച്ചുകുട്ടികൾക്ക് തിരുത്തലുകൾ നൽകുമ്പോൾ അവരുടെ പ്രായത്തിൽ എടുത്താൽ പൊങ്ങാത്ത കാര്യമാണ് പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നു തോന്നാറുണ്ടോ
∙ കുഞ്ഞുങ്ങളെ നമ്മൾ കുറച്ച് കാണരുത് എന്നാണ് എന്റെ വിലയിരുത്തല്‍. കാരണം, നമ്മളൊക്കെ അവരുടെ ഈ പ്രായത്തിൽ എത്രത്തോളം പാടിയിട്ടുണ്ടെന്ന് ആലോചിച്ചു നോക്കിയാൽ ഇപ്പോൾ പാട്ട് നിർത്തേണ്ടി വരും. കാരണം, വരികൾ വായിക്കാനറിയില്ല, സംഗീതം പഠിച്ചിട്ടില്ല, പാട്ടിന്റെ സാങ്കേതികവശങ്ങളൊന്നും അറിയില്ല. എന്നിട്ടും അവർ ആ പാട്ടിനെ പഠിച്ചു പാടുന്നു. അങ്ങനെ പൂർണമായും ആ പാട്ടിനെ ഉൾക്കൊള്ളുന്ന കുഞ്ഞുങ്ങളിലാണ് ശരിക്കും ദൈവത്തെ കാണാൻ സാധിക്കുന്നത്. നമുക്കുള്ള അറിവ് ആ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുത്താൽ ഭാവിയിൽ അവർ വളരെ മികച്ച ഗായകരാകുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
അവിശ്വസനീയമാംവിധം അവർ ഉയരും. ഇപ്പോൾ അവരുമായി പങ്കുവയ്ക്കുന്നത് എന്റെ സംഗീത–ജീവിത അനുഭവങ്ങളാണ്. അതിൽ എനിക്ക് അതിയായ സന്തോഷവുമുണ്ട്. എത്ര കടുകട്ടിയായുള്ള കാര്യങ്ങളാണെങ്കിലും കുഞ്ഞുങ്ങൾക്കു മനസ്സിലാകുന്ന ഭാഷയിലും കൊടുക്കേണ്ട സ്നേഹത്തിലും മാത്രം കൊടുക്കുക. അതാണ് ഞാൻ ചെയ്യുന്നത്.
English Summary: Malayalam Film Music Director M. Jayachandran Interview.