വിദ്യാധരൻ മാസ്റ്റര്‍ അന്നു പറഞ്ഞു: ‘തഴയപ്പെട്ടതിൽ സങ്കടമില്ല, അവസരങ്ങൾ തേടി പോയിട്ടുമില്ല’
ചന്ദനം മണക്കുന്ന മലയാളത്തിന്റെ പാട്ടുപൂന്തോട്ടത്തില്‍ കല്‍പാന്തകാലം കഴിഞ്ഞാലും ഈ പാട്ടുകളുണ്ടാകും. പാടുവാനായ് വന്നു പാട്ടിന്റെ പടിവാതിലും കടന്ന് ഒരുക്കിയതത്രയും പുതുമഴക്കുളിരുള്ള ഈണങ്ങള്‍. സംഗീതത്തിന്റെ അമ്പലങ്ങളിലല്ല, ആസ്വാദകരുടെ മനസ്സിന്റെ ആല്‍ത്തറയില്‍ വാഴുന്ന പാട്ടുകളൊരുക്കിയ വിദ്യാധരന്‍ മാസ്റ്റര്‍. പാട്ടുയാത്രയില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു അദ്ദേഹം. പാട്ടുകള്‍ പാടിച്ചും പാടിയും വിദ്യാധരന്‍ മാസറ്ററിന് ഇന്നും ഈണമുള്ള ചെറുപ്പം. എല്ലാ തലമുറയ്ക്കും ഓര്‍ത്തെടുക്കാന്‍ പുഞ്ചിരിക്കുന്ന കുറേ നല്ല ഈണങ്ങള്‍. പുതുതലമുറയ്ക്കാകട്ടെ വേറിട്ട സംഗീതാലാപനത്തിന്റെ സ്വരമാധുരിയും. ചെയ്ത പാട്ടുകളുടെ എണ്ണംകൊണ്ടല്ല, അതിന്റെ വൈഭവംകൊണ്ടാകും വിദ്യാധരന്‍ മാസറ്ററിനെ കാലം അടയാളപ്പെടുത്തുക. ആ പാട്ടുകളത്രയും എല്ലാ കാലത്തേക്കുമുള്ള ആസ്വാദനത്തിന്റെ അനുഭവങ്ങളാണ്. ചലച്ചിത്രസംഗീതത്തിന്റെ മാറ്റങ്ങളിലൂടെ സഞ്ചരിച്ച് അതിനൊപ്പം ഒഴുകി പാട്ടുകടലായി മാറിയ വിദ്യാധരന്‍ മാസ്റ്ററിന് പറയാനേറെയുണ്ട്. അവിടെ പരാതികളും പരിഭവങ്ങളുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നു. പറയാനുള്ളതത്രയും പാട്ടുപോലെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന കുറേ ഓര്‍മകള്‍. തന്റെ പാട്ടനുഭവങ്ങള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്ക് വയ്ക്കുന്നു... (2023 സെപ്റ്റംബറിൽ അദ്ദേഹം നൽകിയ അഭിമുഖം, മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സാഹചര്യത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു)

ചന്ദനം മണക്കുന്ന മലയാളത്തിന്റെ പാട്ടുപൂന്തോട്ടത്തില്‍ കല്‍പാന്തകാലം കഴിഞ്ഞാലും ഈ പാട്ടുകളുണ്ടാകും. പാടുവാനായ് വന്നു പാട്ടിന്റെ പടിവാതിലും കടന്ന് ഒരുക്കിയതത്രയും പുതുമഴക്കുളിരുള്ള ഈണങ്ങള്‍. സംഗീതത്തിന്റെ അമ്പലങ്ങളിലല്ല, ആസ്വാദകരുടെ മനസ്സിന്റെ ആല്‍ത്തറയില്‍ വാഴുന്ന പാട്ടുകളൊരുക്കിയ വിദ്യാധരന്‍ മാസ്റ്റര്‍. പാട്ടുയാത്രയില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു അദ്ദേഹം. പാട്ടുകള്‍ പാടിച്ചും പാടിയും വിദ്യാധരന്‍ മാസറ്ററിന് ഇന്നും ഈണമുള്ള ചെറുപ്പം. എല്ലാ തലമുറയ്ക്കും ഓര്‍ത്തെടുക്കാന്‍ പുഞ്ചിരിക്കുന്ന കുറേ നല്ല ഈണങ്ങള്‍. പുതുതലമുറയ്ക്കാകട്ടെ വേറിട്ട സംഗീതാലാപനത്തിന്റെ സ്വരമാധുരിയും.
ചെയ്ത പാട്ടുകളുടെ എണ്ണംകൊണ്ടല്ല, അതിന്റെ വൈഭവംകൊണ്ടാകും വിദ്യാധരന്‍ മാസറ്ററിനെ കാലം അടയാളപ്പെടുത്തുക. ആ പാട്ടുകളത്രയും എല്ലാ കാലത്തേക്കുമുള്ള ആസ്വാദനത്തിന്റെ അനുഭവങ്ങളാണ്. ചലച്ചിത്രസംഗീതത്തിന്റെ മാറ്റങ്ങളിലൂടെ സഞ്ചരിച്ച് അതിനൊപ്പം ഒഴുകി പാട്ടുകടലായി മാറിയ വിദ്യാധരന്‍ മാസ്റ്ററിന് പറയാനേറെയുണ്ട്. അവിടെ പരാതികളും പരിഭവങ്ങളുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നു. പറയാനുള്ളതത്രയും പാട്ടുപോലെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന കുറേ ഓര്‍മകള്‍. തന്റെ പാട്ടനുഭവങ്ങള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്ക് വയ്ക്കുന്നു... (2023 സെപ്റ്റംബറിൽ അദ്ദേഹം നൽകിയ അഭിമുഖം, മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സാഹചര്യത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു)
∙ പുതുതലമുറയുടെ ഗായകന്‍
സമീപകാലങ്ങളായി അങ്ങനെയൊരു തോന്നല്‍ വന്നു തുടങ്ങിയിട്ടുണ്ട്. കുറച്ചധികം നല്ല പാട്ടുകള്‍ ഇപ്പോള്‍ പാടി. അതുകൊണ്ടാകാം പുതുതലമുറയില്‍പ്പെട്ടവരൊക്കെ എന്നെ ഒരു ഗായകനായാണ് കാണുന്നതെന്നു തോന്നുന്നു. എനിക്കതില്‍ ഒരു പരാതിയും ഇല്ല. സന്തോഷമുള്ള കാര്യമല്ലേ. ഗായകനാവാന്‍ എത്തിയ ഒരാളുമാണല്ലോ ഞാന്‍. ദേവരാജന്‍ മാസറ്ററുടെ അടുത്തേക്ക് ഞാന്‍ ആദ്യമായി മദ്രാസിലേക്ക് പോകുന്നതുതന്നെ ഗായകനായി മാറണം എന്ന ആഗ്രഹത്തോടെയാണ്. അന്ന് ദേവരാജന്‍ മാസ്റ്ററെ ഞാന്‍ കാണാന്‍ പോകുമ്പോള്‍ എനിക്കൊപ്പം എന്റെ ബന്ധുവായ ഗായകന്‍ വേണുവുമുണ്ട്. അവനും അന്ന് മാസ്റ്ററുടെ അടുത്തൊരു പാട്ടുപാടി. വേണു പാടിയത് ഞാന്‍ സംഗീതം നല്‍കിയൊരു പാട്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും പാട്ടന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് 'ഓടയില്‍ നിന്ന്' എന്ന ചിത്രത്തില്‍ മെഹബൂബിനൊപ്പം കോറസ് പാടാന്‍ ഞങ്ങളെയും മാസ്റ്റര്‍ ഉള്‍പ്പെടുത്തിയത്.
അങ്ങനെ എന്റെ തുടക്കംതന്നെ ഗായകനായി ആണല്ലോ. ആ ഗായകനെ ആദ്യമായി അംഗീകരിച്ച വലിയൊരാളാണ് ദേവരാജന്‍ മാസ്റ്റര്‍. പില്‍ക്കാലത്ത് ഞാന്‍ സംഗീതസംവിധായകനായി മാറിയപ്പോഴും അദ്ദേഹമെന്നെ കാണുന്നത് ആ പഴയ ഗായകനായി തന്നെയായിരുന്നു. കര്‍ണാടക സംഗീതം പഠിക്കണമെന്നാണ് അന്ന് അദ്ദേഹം നല്‍കിയൊരു വലിയ ഉപദേശം. പ്രശസ്ത സംഗീതജ്ഞന്‍ തൃശൂർ ആർ.വൈദ്യനാഥ ഭാഗവതരുടെ അടുത്ത് പോയി കാണാനും, താന്‍ പറഞ്ഞുവെന്ന് പറയാനുമാണ് അന്ന് മാസ്റ്റര്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ നാട്ടിലെത്തി വൈദ്യനാഥ ഭാഗവതരുടെ അടുത്ത് മൂന്നു വര്‍ഷം സംഗീതം അഭ്യസിച്ചു. അതൊക്കെ ജീവിതത്തിന്റെ വലിയ വഴിത്തിരിവുകളാണ്. ഇതു പഴയ വിദ്യാധരനാണെന്ന്് പില്‍ക്കാലത്ത് ഞാന്‍ സംഗീത സംവിധായകനായി മാറിക്കഴിഞ്ഞപ്പോഴാണ് ദേവരാജന്‍ മാസ്റ്റര്‍ തിരിച്ചറിഞ്ഞത്.
ഞാന്‍ പണ്ടേ പാട്ടുകാരനാവാന്‍ കൊതിച്ചതാണെന്ന് പലര്‍ക്കും അറിയില്ല. ഇപ്പോഴും പാടുന്നു, അത്രതന്നെ. ഞാന്‍ സംഗീതം ചെയ്ത ഗാനങ്ങളൊക്കെ ട്രാക്ക് പാടിച്ചാലും യേശുദാസും ചിത്രയുമൊക്കെ പറയും ഞങ്ങള്‍ക്കത് കേള്‍ക്കണ്ട, മാഷ്‌തന്നെ പാടിയാല്‍ മതിയെന്ന്. അതൊക്കെ വലിയ സന്തോഷമല്ലേ.
∙ ‘സംഗീതസംവിധായകനെ ഓര്‍ക്കുന്നവരുണ്ടല്ലോ’
പലരും ചോദിക്കാറുണ്ട് ഇത്രയധികം പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടും ഗായകനായി അറിയപ്പെടുന്നതില്‍ നിരാശയുണ്ടോ എന്ന്. ഒരു നിരാശയും ഇല്ല എന്നതാണു സത്യം. സംഗീതം പഠിക്കണമെങ്കില്‍ നമ്മുടെ ഒരു ജന്മമൊന്നും പോരാ. അതിനിടയിലാണ് നമ്മള്‍ എന്തൊക്കയോ ചെയ്യുന്നത്. അതില്‍ ചിലതൊക്കെ അംഗീകരിക്കപ്പെടുന്നു എന്നത് വലിയ കാര്യമായിട്ടല്ലേ അപ്പോള്‍ നമ്മള്‍ കാണേണ്ടത്. എന്റെ പാട്ടറിയുന്നവര്‍ക്ക് എന്നെയും അറിയാം എന്നാണ് വിശ്വാസം. പിന്നെ ഞാനൊരിക്കലും അവസരങ്ങളെ തേടി പോയിട്ടില്ല. ആവശ്യക്കാരൊക്കെ തേടി വന്നിട്ടുണ്ട്.
അതിനു കാരണം ഞാൻ എന്റേതായ വഴിയിലൂടെ സഞ്ചരിച്ചു എന്നതാണ്. ഞാനൊരുക്കിയ ഒരു പാട്ടുപോലും ഇതര ഭാഷാഗാനങ്ങളെ അനുകരിച്ചോ അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതോ അല്ല. ഇന്നും എന്റെ പാട്ടുകള്‍ പാടുന്നുണ്ടെങ്കില്‍ അതിന് കാരണവും ഇതുതന്നെയാണ്. പുതിയ കുട്ടികളൊക്കെ റിയാലിറ്റി ഷോകളില്‍ നമ്മുടെ പാട്ടുകള്‍ പാടാന്‍ തിരഞ്ഞെടുക്കുന്നതും അതിന്റെ സവിശേഷത കൊണ്ടല്ലേ. എന്നിലെ സംഗീതസംവിധായകനെ ഓര്‍ക്കുന്ന കുറേപ്പേരെങ്കിലും ഉണ്ടല്ലോ, അതുതന്നെ വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.
∙ പുതുതലമുറയിലെ സംഗീതസംവിധായകര്‍
പുതിയ സംഗീതസംവിധായകരുടെ പാട്ടുകള്‍ കേള്‍ക്കുക മാത്രമല്ല, അവര്‍ക്കു വേണ്ടി പാടാനും കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ പറഞ്ഞാല്‍ അതിനെ അവര്‍ കൃത്യമായി ഉള്‍ക്കൊള്ളും എന്നതാണ് വലിയൊരു പ്രത്യേകത. നമുക്കാ സ്നേഹവും ബഹുമാനവും അവര്‍ തരുന്നുവെന്നതുതന്നെ വലിയ കാര്യമല്ലേ. അവര്‍ അവരുടേതായ ശൈലിയില്‍ പാട്ടുകള്‍ ഒരുക്കി പോകുന്നവരാണ്. സിനിമയുടെ കഥകൾ തന്നെ മാറിയല്ലോ. ആ മാറ്റം സംഗീതത്തിലും വന്നു. ആ മാറ്റത്തെ അറിഞ്ഞു ചെയ്യുക എന്നതാണ് സിനിമയില്‍ പ്രധാനം. അതാണ് പുതിയ സംഗീത സംവിധായകരുടെ ഏറ്റവും വലിയ സവിശേഷത. സിനിമയ്ക്ക് വേണ്ടത് അവര്‍ ചെയ്യുന്നു.
∙ അനുകരിക്കാന്‍ കഴിയാത്ത ശബ്ദം
എന്റെ ശബ്ദം എനിക്കൊരു അനുഗ്രഹം തന്നെയാണെന്ന് തോന്നാറുണ്ട്. മറ്റൊരാള്‍ക്കും അനുകരിക്കാന്‍ കഴിയാത്ത ശബ്ദമാണെന്ന് പലരും പറഞ്ഞിട്ടുമുണ്ട്. യേശുദാസിനെപ്പോലെയും ജയചന്ദ്രനേപ്പൊലെയുമൊക്കെ പാട്ടുപാടി മിമിക്രി ചെയ്യാന്‍ ശ്രമിക്കുന്ന കുറേ ഗായകര്‍ ഇവിടെയുണ്ട്. പക്ഷേ എന്റെ ശബ്ദം അങ്ങനെ കഴിയാറില്ല പലര്‍ക്കും. അതുകൊണ്ടാകാം വ്യത്യസ്തത തേടുന്ന പുതുസംഗീത സംവിധായകര്‍ എന്നെ വിളിക്കുന്നത്.
∙ ‘അവസരങ്ങള്‍ കുറഞ്ഞിട്ടൊന്നുമില്ല’
വിദ്യാധരന്‍ മാസ്റ്ററുടെ പാട്ടുകള്‍ എന്നു കേള്‍ക്കുമ്പോള്‍ ഇന്ന ടൈപ്പിലേ അദ്ദേഹം ചെയ്യൂ എന്ന ധാരണ ചിലര്‍ക്കൊക്കെയുണ്ട്. അതിനിപ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണ് പലരും വിളിക്കാത്തതെന്നു തോന്നിയിട്ടുണ്ട്. അങ്ങനെ മുന്‍വിധിയോടെ സമീപിക്കുന്നത് ശരിയല്ലല്ലോ. അതില്‍ ചിലപ്പോഴൊക്കെ നിരാശ തോന്നിയിട്ടുണ്ട്. ചെയ്യിച്ചു നോക്കാതെ ഇങ്ങനെയൊക്കെ പറയുന്നതുതന്നെ കഷ്ടമാണ് എന്നല്ലാതെ എന്തു പറയാനാണ്.
ഇത്രയും നല്ല പാട്ടുകളൊക്കെ ചെയ്തിട്ട് വിദ്യാധരനെ എന്താണ് പലരും ഉപയോഗിക്കാത്തതെന്ന് ദാസേട്ടന്‍ തന്നെ ചോദിച്ചിട്ടുണ്ട്. അതിന് എന്തു മറുപടി പറയാനാണ് ഞാന്‍. ഞാനതിന്റെ കാരണമൊന്നും അന്വേഷിച്ചിട്ടില്ല എന്നതാണ് സത്യം. ഇതിലൊന്നും കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആളുകളുടെ അംഗീകാരം ആവശ്യത്തിലേറെ കിട്ടിയിട്ടുണ്ട്. അതു തന്നെയല്ലേ വലുത്. ഇനി എന്തൊക്കെ പറഞ്ഞാലും എനിക്കുള്ളത് എനിക്കുതന്നെ വന്നു ചേരുമല്ലോ. അതിനായാണ് കാത്തിരിക്കുന്നത്.
∙ കാത്തിരുന്നു ചെയ്ത പാട്ട്
പാട്ടനുഭവങ്ങളില്‍ ഏറ്റവും സമയമെടുത്ത് കാത്തിരുന്ന് ചെയ്ത പാട്ട് ‘കല്‍പ്പാന്തകാലത്തോളം’ തന്നെയാണ്. എന്റെ ഏറ്റവും വലിയ മേല്‍വിലാസവും ആ പാട്ടാണല്ലോ. ശ്രീമൂലനഗരം വിജയന്‍ സംവിധാനം ചെയ്ത ഒരു നാടകത്തിലേക്കായി അദ്ദേഹംതന്നെ എഴുതിയ പാട്ടായിരുന്നു ഇത്. മറ്റൊരാള്‍ സംഗീതം ചെയ്ത് ആ പാട്ട് നാടകത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നിട്ടും ആ ഈണത്തില്‍ അദ്ദേഹം സംതൃപ്തനായിരുന്നില്ല. ഒരിക്കല്‍ ശ്രീമൂലനഗരം വിജയന്‍ സംവിധാനം ചെയ്യുന്ന രംഗം എന്ന നാടകത്തിന് പശ്ചാത്തല സംഗീതമൊരുക്കാനായി ഞങ്ങള്‍ ഒത്തുകൂടി. അങ്ങനെയാണ് ഞങ്ങള്‍ പരിചയക്കാരാകുന്നത്.
അപ്പോഴാണ് അദ്ദേഹമെന്നോട് ‘കല്‍പ്പാന്തകാലത്തോളം’ എന്ന പാട്ടിനെക്കുറിച്ച് പറയുന്നത്. താനെഴുതിയ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ് അതെന്നും പക്ഷേ അതിന്റെ വരികള്‍ ആവശ്യപ്പെടുന്ന സംഗീതം അതല്ലന്നും അദ്ദേഹമെന്നോടു പറഞ്ഞു. ഞാനതുവരെ ആ പാട്ടു കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഒന്നും പറയാനും പോയില്ല. താനൊരുക്കുന്ന അടുത്ത ചിത്രത്തിലേക്ക് ഈ പാട്ട് ഉള്‍പ്പെടുത്താന്‍ പോകുകയാണെന്നും വിദ്യാധരന്‍ അതിന്റെ സംഗീതം മാറ്റി ചെയ്യണമെന്നും ആവശ്യപ്പെട്ടു. ദാസേട്ടനെക്കൊണ്ടാണ് ആ പാട്ടു പാടിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നുകൂടി കേട്ടതോടെ എനിക്ക് സന്തോഷമായി.
പക്ഷേ മറ്റൊരാള്‍ ചെയ്ത പാട്ടല്ലേ. അത് ശരിയാകുമോ എന്നായി എനിക്ക് ആശങ്ക. ഒരു മാനസിക പ്രയാസം. അതിന് ആ പാട്ട് വിദ്യാധരന്‍ കേട്ടിട്ടില്ലല്ലോ എന്നായിരുന്നു അപ്പോള്‍ വിജയന്റെ മറുപടി. എന്നിട്ട് ആ വരികള്‍ തന്നു. അങ്ങനെ പുതിയൊരു പാട്ടു ചെയ്യുന്ന മുന്നൊരുക്കത്തോടെ ഞാനത് ഏറ്റെടുത്തു. കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്തനാടക സംഘത്തില്‍ ഹാര്‍മോണിസ്റ്റും പാട്ടുകാരനുമൊക്കെയാണ് ഞാനന്ന്. കലാമണ്ഡലം ഹൈദരാലിയും അന്നവിടെ പാട്ടുകാരനായുണ്ട്. ഈ പരിപാടികളൊക്കെ നടക്കുമ്പോഴും ഈ വരികളായിരുന്നു എന്റെ മനസ്സില്‍. എന്റെ പാട്ട് ദാസേട്ടനെക്കൊണ്ട് പാടിക്കാന്‍ കിട്ടുന്ന അവസരമല്ലേ.
ഞാനത് അതീവഗൗരവത്തോടെ തന്നെ എടുത്തു. പല ട്യൂണുകള്‍ മാറി മാറി ചെയ്തിട്ടും എനിക്കൊരു തൃപ്തി വന്നില്ല. കുറേ സമയം എടുത്താണ് ഓരോ ട്യൂണും കണ്ടെത്തിയത്. അങ്ങനെ വലിയ കുഴപ്പമില്ലാത്ത ഒരു ട്യൂണ്‍ എന്റെ മനസ്സിലേക്ക് വന്നു. പറവൂര് അന്നൊരു പരിപാടിയ്ക്കായി അവിടുത്തെ ഗെസ്റ്റ് ഹൗസില്‍ താമസിക്കുകയാണ് ഞങ്ങള്‍. ഹൈദരാലിയാണ് എനിക്കൊപ്പം മുറിയിലുള്ളത്. ഞാന്‍ അവിടേക്ക് കല്‍പ്പാന്തകാലം എടുത്തിട്ടു. ദാസേട്ടനെക്കൊണ്ട് പാടിക്കാന്‍ കിട്ടുന്ന അവസരമാണെന്നും പറഞ്ഞാണ് ഞാന്‍ പാട്ടിലേക്ക് കയറിയതു തന്നെ.
കണ്ണടച്ചിരുന്ന് ഞാന്‍ പാടി. പാടിക്കഴിഞ്ഞതോടെ ഹൈദരാലിക്ക് ആവേശമായി. ഇത് സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ആളുടെ കണ്ണൊക്കെ നിറഞ്ഞിട്ട് എന്നെ കെട്ടിപ്പിടിച്ചു. ആ പാട്ടിന് കിട്ടുന്ന ആദ്യത്തെ അംഗീകാരവും അതുതന്നെയായിരുന്നു. പിന്നീട് ഹൈദരാലിയുടെ വാക്ക് സത്യമായി മാറി. കാത്തിരുന്ന്, സമയമെടുത്ത് ചെയ്ത പാട്ട് മോശമായില്ലല്ലോ.
∙ യേശുദാസിനൊപ്പം
ദാസേട്ടന്‍ പാടിയ എന്റെ പാട്ടുകളൊക്കെയും ശ്രദ്ധിക്കപ്പെട്ടു എന്നതാണ് വലിയ സന്തോഷം. അത്രമേല്‍ വലിയൊരു ബന്ധം ഞങ്ങള്‍ തമ്മിലുണ്ടേ. ദേവരാജന്‍ മാസ്റ്ററെ ഞാന്‍ ആദ്യമായി കാണാന്‍ പോയിട്ട് മടങ്ങുമ്പോള്‍ അന്ന് സ്റ്റുഡിയോയ്ക്ക് പുറത്ത് ദാസേട്ടന്‍ ഇരിക്കുന്നുണ്ട്. അന്നദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടില്ല. ഇത് യേശുദാസാണെന്ന് ആരോ അന്ന് പറഞ്ഞു. തിരക്കായതുകൊണ്ട് അന്ന് പരിചയപ്പെടാന്‍ കഴിഞ്ഞില്ലെന്നു മാത്രം. മദ്രാസിലെ അരുണാചലം സ്റ്റുഡിയോയില്‍ പിന്നീട് ദാസേട്ടന്‍ ‘കല്‍പ്പാന്തകാലത്തോളം’ പാടാന്‍ നില്‍ക്കുമ്പോള്‍ എനിക്കു കിട്ടിയൊരു ഊര്‍ജമുണ്ട്. പിന്നീട് അദ്ദേഹവുമൊത്ത് പ്രവര്‍ത്തിക്കുമ്പോഴൊക്കെ ഞാനത് അറിഞ്ഞു.
അന്ന് ജോണ്‍സണാണ് ആ പാട്ടിന് ഓര്‍ക്കസ്ട്ര ചെയ്തത്. ജോണ്‍സണ്‍ ആദ്യമായി ഓര്‍ക്കസ്ട്ര ചെയ്യുന്ന പാട്ടും അതാണ്. അന്ന് രവീന്ദ്രന്‍ മാഷ് ഡബിങ് ആര്‍ട്ടിസ്റ്റായി ആ സ്റ്റുഡിയോയിലുണ്ട്. ഈ പാട്ടിന്റെ റിക്കോര്‍ഡിങ് കഴിഞ്ഞപ്പോള്‍ വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന രവീന്ദ്രന്‍ സ്റ്റുഡിയോയിലേക്ക് കയറി വന്നു. ദാസേട്ടന്റെ പാട്ട് അവിടെ റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നറിഞ്ഞ് കയറി വന്നതാണ്. പാട്ട് കേട്ടു കഴിഞ്ഞ് എനിക്ക് കൈയൊക്കെ തന്ന് പരിചയപ്പെട്ടിട്ടാണ് രവീന്ദ്രന്‍ അവിടെനിന്നുപോയത്.
∙ തഴയപ്പെട്ടതില്‍ സങ്കടമില്ല
ദേശീയ പുരസ്‌കാരത്തിന്റെ വക്കോളമെത്തിയ പാട്ടായിരുന്നു പാദമുദ്രയിലെ ‘അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും’ എന്നത്. അതിലെ വരികളിലൊക്കെ അനാവശ്യമായി കയറിപ്പിടിച്ച് ആ പാട്ട് ദേശീയ പുരസ്‌കാരത്തില്‍ തഴയപ്പെട്ടു. ‘ആളൊരുക്ക’ത്തില്‍ ഞാന്‍ പാടിയ പാട്ടിന് സംസ്ഥാന പുരസ്‌കാരം ഉറപ്പെന്ന് എല്ലാവരും പറഞ്ഞതാണ്. അവസാന റൗണ്ടിലും ആ ഗാനമുണ്ടായിരുന്നു. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല. അങ്ങനെ പല പാട്ടുകള്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഇതിലൊന്നും ആരോടും പരാതിയില്ല, സങ്കടവുമില്ല. ഇതൊന്നും പ്രതീക്ഷിച്ചല്ല സംഗീതത്തെ സ്നേഹിച്ചത്. സംഗീത ജീവിതത്തില്‍ നേടിയതത്രയും നേട്ടം എന്നു പറയാന്‍ തന്നെയാണ് ഇഷ്ടം.
English Summary : Vidhyadharan Master Speaks About His Music Journey