സംഗീതത്തിൽ ഇഴയടുക്കുന്ന തലമുറകളുടെ സംഗമം; സ്ത്രീ ശബ്ദം കേട്ടു തുടങ്ങിയത് 250 വർഷങ്ങൾക്ക് ശേഷം; 62 വർഷത്തെ പരിഭവം പാടിത്തീർത്ത് ബാലമുരളീകൃഷ്ണ
വീണ്ടും ഒരു നവരാത്രിക്കാലം. കന്യാകുമാരി ജില്ലയെന്നറിയപ്പെടുന്ന നാഞ്ചിനാട്ടിൽ നിന്ന് വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് എത്തിക്കഴിഞ്ഞു. ഇനി ഉത്സവത്തിന്റെ ഒൻപത് രാപകലുകൾ. ഇത് സവിശേഷമായ വിരുന്നൊരുക്കുന്ന സംഗീതോത്സവത്തിന്റെകൂടി കാലമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള നവരാത്രി മണ്ഡപത്തിലും പരിസരത്തും ഇനിയുള്ള ദിവസങ്ങളിലെ സായന്തനങ്ങൾ സംഗീത സാന്ദ്രമാകും. സ്വാതി തിരുനാൾ മഹാരാജാവ് തുടങ്ങിവച്ച സംഗീതോത്സവത്തിന്റെ തുടർച്ചയാണത്. അതിന്റെ സവിശേഷതകളെക്കുറിച്ച് തിരുവിതാംകൂർ രാജകുടുംബാംഗവും സംഗിതജ്ഞനുമായ അശ്വതി തിരുനാൾ രാമവർമ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു...
വീണ്ടും ഒരു നവരാത്രിക്കാലം. കന്യാകുമാരി ജില്ലയെന്നറിയപ്പെടുന്ന നാഞ്ചിനാട്ടിൽ നിന്ന് വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് എത്തിക്കഴിഞ്ഞു. ഇനി ഉത്സവത്തിന്റെ ഒൻപത് രാപകലുകൾ. ഇത് സവിശേഷമായ വിരുന്നൊരുക്കുന്ന സംഗീതോത്സവത്തിന്റെകൂടി കാലമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള നവരാത്രി മണ്ഡപത്തിലും പരിസരത്തും ഇനിയുള്ള ദിവസങ്ങളിലെ സായന്തനങ്ങൾ സംഗീത സാന്ദ്രമാകും. സ്വാതി തിരുനാൾ മഹാരാജാവ് തുടങ്ങിവച്ച സംഗീതോത്സവത്തിന്റെ തുടർച്ചയാണത്. അതിന്റെ സവിശേഷതകളെക്കുറിച്ച് തിരുവിതാംകൂർ രാജകുടുംബാംഗവും സംഗിതജ്ഞനുമായ അശ്വതി തിരുനാൾ രാമവർമ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു...
വീണ്ടും ഒരു നവരാത്രിക്കാലം. കന്യാകുമാരി ജില്ലയെന്നറിയപ്പെടുന്ന നാഞ്ചിനാട്ടിൽ നിന്ന് വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് എത്തിക്കഴിഞ്ഞു. ഇനി ഉത്സവത്തിന്റെ ഒൻപത് രാപകലുകൾ. ഇത് സവിശേഷമായ വിരുന്നൊരുക്കുന്ന സംഗീതോത്സവത്തിന്റെകൂടി കാലമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള നവരാത്രി മണ്ഡപത്തിലും പരിസരത്തും ഇനിയുള്ള ദിവസങ്ങളിലെ സായന്തനങ്ങൾ സംഗീത സാന്ദ്രമാകും. സ്വാതി തിരുനാൾ മഹാരാജാവ് തുടങ്ങിവച്ച സംഗീതോത്സവത്തിന്റെ തുടർച്ചയാണത്. അതിന്റെ സവിശേഷതകളെക്കുറിച്ച് തിരുവിതാംകൂർ രാജകുടുംബാംഗവും സംഗിതജ്ഞനുമായ അശ്വതി തിരുനാൾ രാമവർമ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു...
വീണ്ടും ഒരു നവരാത്രിക്കാലം. കന്യാകുമാരി ജില്ലയെന്നറിയപ്പെടുന്ന നാഞ്ചിനാട്ടിൽ നിന്ന് വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് എത്തിക്കഴിഞ്ഞു. ഇനി ഉത്സവത്തിന്റെ ഒൻപത് രാപകലുകൾ. ഇത് സവിശേഷമായ വിരുന്നൊരുക്കുന്ന സംഗീതോത്സവത്തിന്റെകൂടി കാലമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള നവരാത്രി മണ്ഡപത്തിലും പരിസരത്തും ഇനിയുള്ള ദിവസങ്ങളിലെ സായന്തനങ്ങൾ സംഗീത സാന്ദ്രമാകും. സ്വാതി തിരുനാൾ മഹാരാജാവ് തുടങ്ങിവച്ച സംഗീതോത്സവത്തിന്റെ തുടർച്ചയാണത്. അതിന്റെ സവിശേഷതകളെക്കുറിച്ച് തിരുവിതാംകൂർ രാജകുടുംബാംഗവും സംഗീതജ്ഞനുമായ അശ്വതി തിരുനാൾ രാമവർമ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു...
∙ നവരാത്രി വിഗ്രഹ ഘോഷയാത്രയോടെയാണല്ലോ നവരാത്രി ഉത്സവവും സംഗീതോത്സവവുമെല്ലാം ആരംഭിക്കുന്നത് അതിനെപ്പറ്റി വിശദമാക്കാമോ?
രാമായണം ജനകീയമാക്കിയ തമിഴ് കവിയാണ് കംബർ. അദ്ദേഹം ദിവ്യമായ ഒരു സരസ്വതി വിഗ്രഹം പൂജിച്ചിരുന്നു. ജീവിത സായന്തനമായപ്പോൾ അദ്ദേഹം അത് ചേര രാജാവിനു കൈമാറി. പിൽക്കാലത്ത് അത് തിരുവിതാംകൂർ രാജാക്കന്മാരുടെ കൈകളിലെത്തി. തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനമായ പത്മനാഭപുരത്തെ കൊട്ടാരത്തിനു സമീപത്തുള്ള തേവാരക്കെട്ട് ക്ഷേത്രത്തിലാണ് ആ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ‘‘ഞങ്ങൾ ലോകത്ത് എവിടെയാണെങ്കിലും നവരാത്രിക്കാലത്ത് ദേവിയെ പൂജിച്ചു കൊള്ളാ’’മെന്ന് തിരുവിതാംകൂർ മഹാരാജാക്കന്മാർ സത്യം ചെയ്തിട്ടുണ്ട്. ആ വാക്ക് തിരുവിതാംകൂർ രാജകുടുംബം എക്കാലവും പാലിച്ചിട്ടുണ്ട്.
കാർത്തിക തിരുനാൾ മഹാരാജാവ് മാവേലിക്കരയിലായിരുന്നപ്പോൾ ഈ വിഗ്രഹം അവിടേക്കു കൊണ്ടുപോയിട്ടുണ്ട്. സ്വാതി തിരുനാൾ മഹാരാജാവാണ് നവരാത്രി ആഘോഷം ഇന്നത്തെ രീതിയിൽ പരിഷ്കരിച്ചത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലുൾപ്പെടെ ഉത്സവ വിഗ്രഹങ്ങളാണ് എഴുന്നള്ളിക്കുന്നത്. എന്നാൽ പത്മനാഭപുരത്തുനിന്നു സരസ്വതീ ദേവിയുടെ മൂലവിഗ്രഹം തന്നെ എഴുന്നള്ളിച്ചു കൊണ്ടുവരും. അത് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ നവരാത്രി മണ്ഡപത്തിലെത്തിച്ചു പൂജവയ്ക്കുകയാണു പതിവ്. നൂറ്റാണ്ടുകളായി തുടർന്ന ഈ ആചാരം കോവിഡ് മഹാമാരിയുടെ കാലത്ത് തടസ്സപ്പെടുമോയെന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും വിഗ്രഹം ഇവിടെ എത്തിച്ചു പൂജവയ്ക്കാൻ കഴിഞ്ഞു.
∙ നവരാത്രി സംഗീതോത്സവത്തിന്റെ പ്രാധാന്യം എന്തൊക്കെയാണ്?
നവരാത്രി ഉത്സവത്തിന്റെ സവിശേഷതയാണ് 9 ദിവസം നീളുന്ന സംഗീതോത്സവം. ഒരു സംഗീത കച്ചേരിക്കപ്പുറത്തെ മാനം അതിനുണ്ട്. നവരാത്രി മണ്ഡപത്തിൽ നടക്കുന്നത് ദേവീ ഉപാസനയുടെ ഭാഗമായ രാഗാലാപനമാണ്. സ്വാതി തിരുനാൾ മഹാരാജാവിന്റെ കൃതികളാണ് ആലപിക്കുന്നത്. പ്രധാനമായി ആലപിക്കുന്നത് അദ്ദേഹം രചിച്ച നവരാത്രി പ്രബന്ധത്തിലെ 9 കീർത്തനങ്ങളാണ്. അതിൽ ആദ്യ ആറു ദിവസം സരസ്വതീ ദേവിയെയാണു സ്തുതിക്കുന്നത്. അവസാനത്തെ മൂന്നു ദിവസങ്ങളിൽ ദുർഗാദേവിയെയും. ശങ്കരാഭരണം, കല്യാണി, സാവേരി,തോടി, ഭൈരവി, പന്തുവരാളി, ശുദ്ധസാവേരി, നാട്ടക്കുറിഞ്ഞി, ആരഭി എന്നീ ക്രമത്തിലാണ് ഓരോ ദിവസത്തെയും പ്രധാന കീർത്തനങ്ങൾ ആലപിക്കുന്നത്.
ഇത്തവണ ഒരു സവിശേഷതകൂടിയുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവവും നവരാത്രി ഉത്സവവും മൂന്നു വർഷത്തിലൊരിക്കൽ ഒന്നിച്ചു വരാറുണ്ട്. ഈ വർഷം അങ്ങനെയാണ്. നവരാത്രി സംഗീതോത്സവം വൈകിട്ട് 6 മുതൽ രാത്രി 8.30 വരെ രണ്ടര മണിക്കൂറാണ് നടക്കാറുള്ളത്. എന്നാൽ അൽപശി ഉത്സവം നടക്കുമ്പോൾ അത് 3 മണിക്കൂറാവും. വൈകിട്ട് 6 മുതൽ 9 വരെ. പത്മനാഭ സ്വാമി ക്ഷേത്രത്തിലും നവരാത്രി മണ്ഡപത്തിലും പൂജ നടത്തുന്നത് ഒരാൾതന്നെയായതിനാലാണ് ഈ ക്രമീകരണം.
സരസ്വതീ ദേവിയെ ഉപാസിക്കുന്നിടത്ത് സ്ത്രീകൾക്കു പ്രവേശനം ഇല്ലെന്ന നിബന്ധന വിചിത്രമല്ലേ. അതു മാറ്റിയെടുക്കാൻ 22 വർഷത്തെ അധ്വാനം വേണ്ടിവന്നു. ഒടുവിൽ 250 വർഷത്തെ ശീലം മാറ്റിയെടുത്തത് പാറശാല പൊന്നമ്മാൾ ടീച്ചറിനെ പങ്കെടുപ്പിച്ചുകൊണ്ടാണ്. നവരാത്രി സംഗീതോത്സവത്തിൽ സ്ത്രീ ശബ്ദം കേട്ടു തുടങ്ങിയത് അങ്ങനെയാണ്. വീണാപാണിയായ സരസ്വതീ ദേവിയുടെ മുന്നിൽ വീണമീട്ടാനും സ്ത്രീകളെ അനുവദിച്ചിരുന്നില്ല
മാത്രമല്ല നവരാത്രി പ്രബന്ധത്തിനു പുറമേ സ്വാതി തിരുനാൾ മഹാരാജാവ് രചിച്ച ഉത്സവ പ്രബന്ധം കൂടി ഈ സന്ദർഭത്തിൽ ആലപിക്കുന്ന പതിവുണ്ട്. ക്ഷേത്രത്തിലെ ശിവേലി എഴുന്നള്ളിക്കുന്നത് പ്രത്യേക വാഹനങ്ങളിലാണ്. അതിൽ എഴുന്നള്ളുന്ന ശ്രീ പത്മനാഭനെ വർണിച്ച് മലയാളവും സംസ്കൃവും ഇടകലർന്ന മണിപ്രവാളത്തിൽ രചിച്ചതാണ് ഉത്സവ പ്രബന്ധം. ഉത്സവം നേരിൽക്കണ്ട പ്രതീതി അതു കേൾക്കുമ്പോൾ തോന്നാറുണ്ട്.
∙ ഇത്തവണത്തെ സംഗീതോത്സവത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
പഴയ തലമുറയുടെയും പുതിയ തലമുറയുടെയും സംഗമമാണ് നവരാത്രി സംഗീതോത്സവം. അതിൽ പങ്കെടുക്കുന്നവർക്കെല്ലാം തുല്യ പ്രാധാന്യമാണുള്ളത്. ഇത്തവണ ആദ്യ ദിവസം പാടുന്നത് അമൃതാ വെങ്കിടേഷാണ്. രണ്ടാമത്തെ ദിവസം എന്റെ കച്ചേരിയാണ്. ബാംഗ്ലൂർ എസ്.ശങ്കർ, ഡോ.ശ്രീദേവ് രാജഗോപാൽ, രാധികാ കണ്ണൻ, സഞ്ജയ് സുബ്രഹ്മണ്യം, കർണാടിക ബ്രദേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന കെ.എൻ.ശശികിരൺ, പി.ഗണേഷ്, മൈസൂർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന എം.നാഗരാജ്, ഡോ.എം.മഞ്ജുനാഥ്, ഭരത് സുന്ദർ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ പങ്കെടുക്കും. ഇതിൽ മൈസൂർ ബ്രദേഴ്സിന്റേതു വയലിൻ കച്ചേരിയാണ്. നാട്ടക്കുറിഞ്ഞി രാഗത്തിലെ ‘പാഹി ജനനി’യാണ് പ്രധാന കീർത്തനം.
സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിന് പ്രത്യേക ക്ഷണം ആവശ്യമില്ല. വൈകിട്ട് ആറിനു മുൻപ് അകത്തു കയറണം. 9 മണിക്കു ചടങ്ങു പൂർത്തിയായ ശേഷമേ പുറത്തിറങ്ങാൻ കഴിയൂ. പുരുഷന്മാർ മുണ്ടുടുക്കണം, ആൺകുട്ടികളും മുണ്ടുടുക്കണം. സ്ത്രീകൾ സാരിയും പെൺകുട്ടികൾ പാവാടയും ധരിക്കണം. അകത്തു കയറിയാൽ കച്ചേരി തീരുന്നതുവരെ ഇരിക്കണം. നവരാത്രി പൂജയുടെ ഭാഗമായിട്ടാണു കച്ചേരി നടക്കുന്നത്. അതുകൊണ്ടുതന്നെ കൈയ്യടിയില്ല. നിശബ്ദമായ ആസ്വാദനം മാത്രം. നവരാത്രി മണ്ഡപത്തിനു പുറത്ത് പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തും പത്മതീർഥക്കരയിലുമിരുന്ന് സംഗീതോത്സവം ആസ്വദിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
അവിടെ പ്രത്യേക ഡ്രസ് കോഡുൾപ്പെടെയുള്ള നിബന്ധനകളൊന്നുമില്ല. ആകാശവാണി തിരുവനന്തപുരം നിലയം രാത്രി 9 മുതൽ 11 വരെ ഇത് സംപ്രേഷണം ചെയ്യും. ഇത്തവണ മുതൽ അവരുടെ യൂട്യൂബിലും സംഗീതോത്സവം ലഭ്യമാണ്.
നവരാത്രി മണ്ഡപത്തിൽ ഈ ദിവസങ്ങളിൽ പ്രത്യേക പൂജകളുണ്ടാകും. ആദ്യത്തെ മൂന്നു ദിവസം സരസ്വതിയായിട്ടും നാലുമുതൽ ആറു ദിവസം ലക്ഷ്മിയായിട്ടും ബാക്കിയുള്ള ദിവസങ്ങളിൽ ദുർഗയായിട്ടുമാണു ദേവിയെ ആരാധിക്കുന്നത്. ഞാൻ കുട്ടിയായിരുന്നപ്പോൾ ആദ്യത്തെ മൂന്നു ദിവസത്തെ അലങ്കാരം വെളുത്ത പൂക്കൾ കൊണ്ടായിരുന്നു. നാലാം ദിവസം മുതൽ പിങ്ക് പൂക്കളിലേക്കു മാറും. എട്ട്, ഒൻപത്, പത്ത് ദിവസങ്ങളിലേക്കു നീങ്ങുമ്പോൾ മെറൂണും ചുവപ്പും പൂക്കളിലേക്കു മാറും.
സ്വാതി തിരുനാൾ മഹാരാജാവ് നവരാത്രി പ്രബന്ധം രചിച്ചപ്പോൾ ആദ്യ ആറു ദിവസങ്ങളിൽ സരസ്വതിയായിട്ടാണു ദേവിയെ സങ്കൽപിച്ചിരിക്കുന്നത് ഏഴ്, എട്ട്, ഒൻപത് ദിവസങ്ങളിൽ ദുർഗാദേവിയായിട്ടും. എല്ലാ കച്ചേരികളിലും വർണത്തിൽ തുടങ്ങി മംഗളം പാടി അവസാനിപ്പിക്കുന്നതാണു പതിവ്. ഇവിടെ അതില്ല. അവസാനം ഒരു പാട്ടുപാടി അവസാനിപ്പിക്കുകയാണു പതിവ്. സ്വാതി തിരുനാൾ മഹാരാജാവ് ‘ഭുജഗ ശായിനോ..’ എന്ന ഒരു മംഗള ഗാനം എഴുതിയിട്ടുണ്ട്. അത് സംഗീതോത്സവത്തിന്റെ സമാപനം കുറിക്കുന്ന തരത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. അവസാന ദിവസം പാടുന്ന ആളുമാത്രമേ അത് ആലപിക്കാറുള്ളൂ. പുതിയ തലമുറയിലെ ഭരത് സുന്ദർ ആയിരിക്കും ഇത്തവണ അതു പാടുക.
∙ നവരാത്രി സംഗീതോത്സവത്തിന്റെ ചിട്ടകളിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ്?
നവരാത്രി സംഗീതോത്സവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു പറഞ്ഞല്ലോ. ഇത്തരം പാരമ്പര്യങ്ങൾക്കൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട്. അതു മാറ്റിയെടുക്കൽ വളരെ ബുദ്ധിമുട്ടാണ്. ഇക്കാര്യത്തിൽ അദ്യത്തെ പരീക്ഷണം നടത്തിയത് എന്റെ അമ്മൂമ്മ മഹാറാണി സേതു പാർവതീബായിയാണ്. അതുവരെ ഉപകരണ സംഗീതത്തിന് നവരാത്രി സംഗീതോത്സവത്തിൽ ഇടം ഉണ്ടായിരുന്നില്ല. അവരുടെ കാലമായപ്പോൾ വീണക്കച്ചേരികൂടി ഉൾക്കൊള്ളിച്ചു തുടങ്ങി. എങ്കിലും അവിടെ പങ്കെടുക്കുന്നത് സ്ഥിരം സംഗീതജ്ഞരായിരുന്നു. പുതിയ തലമുറയ്ക്കു പ്രവേശിക്കാൻ തടസ്സങ്ങളേറെയുണ്ടായിരുന്നു. മറ്റൊന്ന് സ്ത്രീകൾക്ക് സംഗീതകച്ചേരിയിൽ പങ്കെടുക്കാനോ അതു കാണുന്നതിനോ അനുവാദമില്ലായിരുന്നു.
അത് എനിക്ക് വളരെ കൗതുകമായിട്ടാണു തോന്നിയത്. സരസ്വതീ ദേവിയെ ഉപാസിക്കുന്നിടത്ത് സ്ത്രീകൾക്കു പ്രവേശനം ഇല്ലെന്ന നിബന്ധന വിചിത്രമല്ലേ. അതു മാറ്റിയെടുക്കാൻ 22 വർഷത്തെ അധ്വാനം വേണ്ടിവന്നു. ഒടുവിൽ 250 വർഷത്തെ ശീലം മാറ്റിയെടുത്തത് പാറശാല പൊന്നമ്മാൾ ടീച്ചറിനെ പങ്കെടുപ്പിച്ചുകൊണ്ടാണ്. നവരാത്രി സംഗീതോത്സവത്തിൽ സ്ത്രീ ശബ്ദം കേട്ടു തുടങ്ങിയത് അങ്ങനെയാണ്. വീണാപാണിയായ സരസ്വതീ ദേവിയുടെ മുന്നിൽ വീണമീട്ടാനും സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഈ കീഴ്‌വഴക്കവും മാറിക്കഴിഞ്ഞു.
∙ നവരാത്രി സംഗീതോത്സവത്തിൽ ആദ്യം കേട്ട സ്ത്രീ ശബ്ദം പാറശാല പൊന്നമ്മാളുടേതായിരുന്നല്ലോ? അവർ ഇപ്പോൾ നമ്മോടൊപ്പമില്ല. എങ്ങനെയാണവരെ അനുസ്മരിക്കുന്നത്?
നവരാത്രി സംഗീതോത്സവത്തിന് സ്ത്രീകളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത് ഒരു ഉത്സവം കഴിഞ്ഞ ഉടനെ ചേർന്ന യോഗത്തിലാണ്. ആരെ വിളിക്കണമെന്ന ചർച്ച ഉയർന്നുവന്നു. എന്റെ മനസ്സിൽ പെട്ടെന്ന് ഓർമ വന്നത് ടീച്ചറിന്റെ പേരാണ്.
എന്റെ ഗുരുനാഥൻ വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ സാറും പൊന്നമ്മാൾ ടീച്ചറും സംഗീതത്തിന്റെ കാര്യത്തിൽ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു പറയാം. എനിക്കു ടീച്ചറിനെ നേരത്തെ അറിയാമായിരുന്നു. പാട്ടുകളും ഇഷ്ടമായിരുന്നു. അങ്ങനെയാണ് ആ പേര് ഞാൻ മുന്നോട്ടു വച്ചത്. ടീച്ചർ തിരുവനന്തപുരത്തെ വലിയശാല അഗ്രഹാരത്തിലാണു താമസിച്ചിരുന്നത്. തീരുമാനം വന്ന ഉടനെതന്നെ ഞാൻ വലിയശാലയിലെ ടീച്ചറിന്റെ വീട്ടിലെത്തി.
ഞാൻ സ്വയം പരിചയപ്പെടുത്തി. പിന്നീട് നവരാത്രി സംഗീതോത്സവത്തിലേക്കു ക്ഷണിച്ചു. ‘‘അടുത്ത വർഷം നവരാത്രിക്കു ജീവിച്ചിരിക്കുമോ എന്ന് എനിക്ക് അറിയില്ലെ’’ന്നായിരുന്നു ടീച്ചറിന്റെ പ്രതികരണം. ‘‘ആയുസ്സിന്റെ കാര്യം നമുക്ക് പറയാൻ കഴിയില്ലല്ലോ, ജീവിച്ചിരുന്നാൽ ടീച്ചർ പാടാമോ’’ എന്ന് ഞാൻ ചോദിച്ചു. ആലോചിച്ചു പറയാമെന്നായിരുന്നു മറുപടി. പിന്നീട് ഒരുമാസം കഴിഞ്ഞാണു ഞാൻ ടീച്ചറിനെ കാണുന്നത്. അപ്പോൾ അവർക്കു തറയിലിരിക്കാൻ കഴിയുമായിരുന്നില്ല. ദേവിയുടെ മുന്നിൽ കസേരയിലിരിക്കാനും കഴിയില്ല, വീണ്ടും ആശയക്കുഴപ്പമായി. പിന്നീട് ഒരുമാസം കഴിഞ്ഞു. അവരുടെ മകൻ ഒരു പരിഹാരം മുന്നോട്ടുവച്ചു. പീഠത്തെക്കാൾ ഉയരവും കസേരയെക്കാൾ വലിപ്പക്കുറവുമുള്ള ഒരു സ്റ്റൂൾ ക്രമീകരിക്കാനായി തീരുമാനം.
ആ സ്റ്റൂളിലിരുന്നാണ് ടീച്ചർ പിന്നീടുള്ള നവരാത്രി സംഗീതോത്സവങ്ങളിൽ പാടിയത്. പതിനൊന്നു തവണ. അത് യൂട്യൂബിൽ ഇട്ടതോടെ ടീച്ചറിനെക്കുറിച്ച് ധാരാളം പേർ അന്വേഷിച്ചു തുടങ്ങി. ഒടുവിൽ യുഎസിൽ പോലും കച്ചേരി നടത്തി. പാറശാല പൊന്നമ്മാൾ ടീച്ചറെ പുനരവതരിപ്പിക്കാനും അവരുടെ സംഗീതം കുറേപ്പേരെ കേൾപ്പിക്കാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായി ഞാൻ കരുതുന്നു. പലരുടെയും പേരുകൾ സ്വഭാവത്തിനു വിരുദ്ധമായിരിക്കും. എന്നാൽ പേരുപോലെത്തന്നെ അന്വർഥമായിരുന്നു പാറശാല പൊന്നമ്മാൾ ടീച്ചറിന്റെ ജീവിതം. ജീവിതത്തിൽ വളരെ പ്രതിസന്ധികൾ അനുഭവിച്ച സ്ത്രീയായിരുന്നു അവർ.
നവരാത്രി സംഗീതോത്സവത്തിൽ പാടുന്നതിന്റെ ഒരുമാസം മുൻപാണ് നിഴലുപോലെ കൂടെയുണ്ടായിരുന്ന സ്വന്തം സഹോദരിയുടെ മരണം. അതിനു മുന്നിൽ അവർക്കു പതറാൻ കഴിയുമായിരുന്നില്ല. നവരാത്രി സംഗീതോത്സവത്തിൽ അവർക്കു പാടണമായിരുന്നു. ടീച്ചറിനെ തളർത്തിയ മറ്റൊരു സംഭവം മകളുടെ മരണമായിരുന്നു. അവിവാഹിതയായ മകൾ ടീച്ചറിനൊപ്പമായിരുന്നു. ടിവി കണ്ടുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് മരിക്കുകയായിരുന്നു. അത് ടീച്ചറിനെ വല്ലാതെ തളർത്തി. എങ്കിലും സംഗീതത്തിന്റെ കരുത്തിലാണ് അവർ മുന്നോട്ടു പോയത്. കോവിഡ് കാലത്ത് വെറുതേ വീട്ടിലിരിക്കേണ്ടി വന്നതാണ് ടീച്ചറിന്റെ ആരോഗ്യം ക്ഷയിപ്പിച്ചത്. ഈ നവരാത്രി കാലത്ത് ടീച്ചറിന്റെ സ്മരണകൾക്കു മുന്നിൽ എന്റെ കണ്ണു നിറയുന്നു.
∙ ഡോ.ബാലമുരളീകൃഷ്ണയുടെ വരവും ചരിത്രം സൃഷ്ടിച്ചിരുന്നല്ലോ? അതെപ്പറ്റി പറയാമോ?
ഡോ.ബാലമുരളീകൃഷ്ണ എന്റെ ഗുരുനാഥനാണ്. അദ്ദേഹം ഒരു തവണയേ നവരാത്രി സംഗീതോത്സവത്തിൽ പാടിയിട്ടുള്ളൂ. അതു ചരിത്രമായി. നവരാത്രി മണ്ഡപം നിറഞ്ഞ് കവിഞ്ഞ്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ പടിക്കെട്ടുകളും വഴികളും നിറഞ്ഞ് ആസ്വാദകരുണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള വ്യക്തിപരമായ അടുപ്പം കൊണ്ടാണ് അദ്ദേഹം പാടാൻ തയാറായത്. നവരാത്രി സംഗീതോത്സവത്തിലേക്ക് ഇതുവരെ വിളിച്ചിട്ടില്ലല്ലോ എന്ന ഒരു ദേഷ്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ‘‘എന്നെ മാനിക്കാത്ത ഒരു കുടുംബത്തിലെ ഒരാൾ എന്തിനാണ് ഇവിടെ കയറിവന്നതെ’’ന്നാണ് ആദ്യ കൂടിക്കാഴ്ചയിൽ അദ്ദേഹം ചോദിച്ചത്.
ആ ചോദ്യത്തിലെ പരിഭവം സ്വാഭാവികമാണ്. തമ്മിൽ കാണുമ്പോൾ അദ്ദേഹത്തിന് 68 വയസ്സുണ്ടായിരുന്നു. ആറു വയസ്സിൽ പാടാൻ തുടങ്ങിയതാണ്. എന്നിട്ടും നവരാത്രി സംഗീതോത്സവം പോലെയുള്ള പ്രമുഖമായ ഒരു കച്ചേരിയിൽ 62 വർഷം ആരും ക്ഷണിക്കാത്തത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ആ സങ്കടം എന്നെക്കണ്ടപ്പോൾ ദേഷ്യത്തിനു വഴിമാറിയതായിരിക്കണം. ‘‘ഇതുവരെ വിളിക്കാത്തവരുടെ കാര്യം എനിക്കറിയില്ല, ഇപ്പോൾ ഞങ്ങളുടെ കുടംബത്തിൽ സംഗീതവുമായി ബന്ധമുള്ളത് എനിക്കാണ്, ക്ഷണം സ്വീകരിക്കണം’’. ഞാൻ പറഞ്ഞു.
എങ്കിലും ഒന്നര വർഷം വേണ്ടിവന്നു അദ്ദേഹത്തിന്റെ മനസ്സു മാറ്റാൻ. അദ്ദേഹത്തിന്റെ ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽക്കൂടിയാണ് പിൽക്കാലത്തെ കച്ചേരികൾക്കു വിളിക്കാൻ കഴിയാതെ പോയത്. പിന്നീട് ഊഷ്മളമായ ബന്ധമാണ് ഞങ്ങൾ തമ്മിലുണ്ടായത്. ഞാൻ സാറിനോടൊപ്പം ജുഗൽബന്ധി പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടിനു വീണ വായിച്ചിട്ടുണ്ട്. എന്റെ പാട്ടിന് വയോള വാദ്യം വായിച്ച് അദ്ദേഹം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
∙ സ്വാതിതിരുനാൾ മഹാരാജാവിന്റെ സ്മരണകൾ കൂടി നിറയുന്നതാണല്ലോ ഓരോ നവരാത്രി കാലവും. അദ്ദേഹത്തെ എങ്ങനെയാണ് ഓർമിക്കുന്നത്?
നവരാത്രി ഉത്സവത്തെക്കുറിച്ചു പറയുമ്പോൾ സ്വാതി തിരുനാളിനെക്കുറിച്ചു പറയാതിരിക്കാനാവില്ല. അദ്ദേഹം പലതരം ബുദ്ധിമുട്ടുകൾ സഹിച്ച മഹാരാജാവാണ്. ബ്രിട്ടീഷുകാരുടെ പീഡനം കാരണം സ്വന്തം ആശയങ്ങൾ പലതും അദ്ദേഹത്തിനു നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. കഷ്ടിച്ച് 34 വയസ്സുവരെ മാത്രം ജീവിച്ച് അൽപായുസ്സായി മരിക്കേണ്ടി വന്നു. എങ്കിലും അദ്ദേഹത്തിന്റേതു വിശാലമായ മനസ്സായിരുന്നു. അക്കാലത്തെ പ്രസിദ്ധരായ ഹിന്ദുസ്ഥാനി സംഗീതജ്ഞരെയെല്ലാം തിരുവിതാംകൂറിലേക്കു ക്ഷണിച്ചു കൊണ്ടുവന്നു. തഞ്ചാവൂർ സഹോദരങ്ങളായ വടിവേലു നട്ടുവർ, പൊന്നയ്യ, ചിന്നയ്യ തുടങ്ങിയ വലിയ വലിയ ആളുകളെ വരുത്തി.
ത്യാഗരാജ സ്വാമികളെപ്പോലും അദ്ദേഹം തിരുവിതാംകൂറിലേക്കു ക്ഷണിച്ചു. കൊള്ളാവുന്ന ഒരു കലാകാരനെക്കുറിച്ചു കേട്ടാൽ ഇവിടേക്കു കൊണ്ടുവരാനുള്ള വിശാലമായ ഒരു മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. സംഗീതത്തിന്റെ കാര്യത്തിൽ മാത്രമല്ല കവിത, നൃത്തം തുടങ്ങിയ എല്ലാ കലാരുപങ്ങളിലേക്കും അദ്ദേഹത്തിന്റെ മനസ്സ് വ്യാപരിച്ചു. എല്ലാ കാലവും കലാമേഖലയിൽ ഇടനിലക്കാരുണ്ട്. അവരെ സ്വാധീനിച്ചാൽ നമുക്കു മുന്നിൽ പല വാതിലുകളും തുറന്നെന്നിരിക്കും. എന്നാൽ അങ്ങനെ യാത്ര ചെയ്യുന്നവരിൽ പ്രതിഭയുണ്ടാകണമെന്നില്ല. ഇടനിലക്കാരില്ലാതെ ഏതു കലാകാരനും സ്വാതിരുനാളിനരുകിലേക്ക് എത്താൻ കഴിയുമായിരുന്നു. അവരുടെ യഥാർഥ കഴിവുകളെ മാനിക്കാനും അദ്ദേഹം തയാറായി.
ശ്രീപത്മനാഭ സ്വാമിയോടുള്ള നിഷ്കളങ്കമായ ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഉത്സവ പ്രബന്ധങ്ങളിൽ നമുക്കതു കാണാം. പല്ലക്കു വാഹനത്തെക്കുറിച്ചുള്ള വർണന ഒരു ഉദാഹരണമാണ്. പല്ലക്കു വാഹനത്തിൽ എഴുന്നള്ളുന്ന പത്മനാഭ സ്വാമിയെ അലങ്കരിച്ചിരിക്കുന്ന മനോഹരമായ പൂക്കളിൽ നിന്നു സൗരഭ്യം പരക്കുന്നു. ആ പൂക്കളുടെ സമൃദ്ധമായ തേനിലാണു തേനീച്ചകൾക്കു കൗതുകം. എന്നാൽ അതി സുന്ദരനായ ഒരാളെയാണു സ്ത്രീകൾ കാണുന്നത്. മുനിമാർക്കറിയാം അത് മാഹാ പരമ ഹംസനാണെന്ന്. സ്വർഗത്തിൽ നിന്നു നോക്കുന്ന ഇന്ദ്രാദി ദേവന്മാർക്ക് അത് ദേവാദിദേവനാണ്. ഭക്തജനങ്ങൾക്ക് ഇതൊന്നുമല്ല. ഭഗവാൻ സ്നേഹ സമുദ്രമാണ്. അൻപിൻ ആഴിയെന്നാണു പ്രയോഗം. ഇങ്ങനെയുള്ളയാൾ ശ്രീപത്മനാഭസ്വാമിയല്ലാതെ മറ്റാരാണ്..’ എന്നു ചോദിച്ചാണത് അവസാനിപ്പിക്കുന്നത്.
‘കനകമയമായിടും
കമലവാഹനമിതിന്മേൽ
കനത്തൊരു കാന്തിയോടെ
ഗമിക്കുന്നിതാരിവനോ’ എന്നാണു കനക വാഹനത്തെക്കുറിച്ചു വർണിക്കുന്നത്. രണ്ടു സ്ത്രീകൾ തമ്മിലുള്ള സംഭാഷണ രൂപത്തിലാണത് അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും തിളക്കുമുള്ളത് ആരാണ് സൂര്യനായിരിക്കുമോ? സാധ്യതയില്ല, കാരണം സൂര്യൻ എപ്പോഴും ജ്വലിച്ചുകൊണ്ടാണല്ലോ ഇരിക്കുന്നത്. ഇതു വളരെ ശാന്തനാണല്ലോ, എന്നാൽ പരമശിവനാണോ? പരമശിവന് മൂന്നാം തൃക്കണ്ണുണ്ടല്ലോ, പരമശിവനാകാനും വഴിയില്ല. ഇത്രയേറെ ആഭരണങ്ങൾ അണിഞ്ഞാണല്ലോ വരുന്നത്, ഒരു പക്ഷേ കുബേരനായിരിക്കുമോ, അല്ല, കുബേരനെ കാണാൻ ഭംഗിയില്ലല്ലോ, അപ്പോൾ തീർച്ചയായും ശ്രീപത്മനാഭസ്വാമിതന്നെ ആയിരിക്കും. ഭക്തിയുടെ ആഴത്തിലേ ഇത്തരം രചനകളും വിശേഷണങ്ങളും സാധ്യമാവുകയുള്ളൂ.
∙ നവരാത്രി സംഗീതോത്സവത്തിൽ എന്തൊക്കെ മാറ്റങ്ങളാണു മനസ്സിലുള്ളത്?
സാഹിത്യം കൃത്യമായി മനസ്സിലാക്കി പാടുന്നത് ശാസ്ത്രീയ സംഗീതമല്ല ലളിത ഗാനമാണെന്നും അതാണു സംഗീത പാരമ്പര്യമെന്നും കരുതുന്ന ഒരു വിഭാഗമുണ്ട്. തർക്കിച്ചതുകൊണ്ടൊന്നും അവരുടെ സമീപനം മാറ്റിയെടുക്കാനാവില്ല. സാഹിത്യം മനസ്സിലാക്കി ഉച്ചാരണ ശുദ്ധിയോടെ പാടുന്ന ഒരു വിഭാഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടു മാത്രമേ അത്തരം ഒരു മാറ്റം സാധ്യമാവുകയുള്ളൂ. ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസമാണ് പുരന്ദരദാസൻ. അദ്ദേഹത്തിന്റെ കൃതികളൊക്കെ അർഥം മനസ്സിലാവുന്ന വിധം പാടുമ്പോൾ കേൾക്കുന്നവരുടെ കണ്ണു നിറഞ്ഞ അനുഭവമുണ്ട്.
അതു പാടുമ്പോൾ എന്റെ കണ്ണും നിറഞ്ഞിട്ടുണ്ട്. പുതിയ തലമുറയിലെ അമൃതാ വെങ്കിടേഷും അവരുടെ ശിഷ്യ രാധികാ കണ്ണനുമൊക്കെ ഇങ്ങനെ സാഹിത്യം മനസ്സിലാക്കി ആലാപനം നടത്തുന്നവരാണ്. പ്രസിദ്ധിക്കല്ല മികവിനാകണം ഓരോ സംഗീതോത്സവത്തിലും പ്രാധാന്യം. അത് ഉറപ്പു വരുത്താനാണു ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ എന്റെ മാതൃക സ്വാതി തിരുനാൾ മഹാരാജാവാണ്.