‘‘സ്വന്തം വിരൽവച്ച് സ്വയം കണ്ണിൽ കുത്തുക എന്നു കേട്ടിട്ടില്ലേ... അതാണ് ഇപ്പോൾ നാം ചെയ്തുകൊണ്ടിരിക്കുന്നത്. പണം വാങ്ങി വോട്ട് ചെയ്യൽ! ഒരു വോട്ടിന് 1000 രൂപ നൽകുന്നുവെന്ന് കരുതുക. ഒരു മണ്ഡലത്തിൽ ഒന്നരലക്ഷം പേരുണ്ടെങ്കിൽ 15 കോടി രൂപയായി. അങ്ങനെയെങ്കിൽ ഇത്രയും പണം നൽകാൻ തയാറാകുന്ന ഒരു സ്ഥാനാർഥി ഇതിന് മുൻപ് എത്ര സമ്പാദിച്ചിട്ടുണ്ടാകും? നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ... വിദ്യാഭ്യാസ മേഖലയിൽ ഇതുകൂടി പഠിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് തമിഴ്നാട്ടിലെ എല്ലാ വിദ്യാർഥികളും മാതാപിതാക്കളോടു പറയണം. ഒന്നു ശ്രമിച്ചുനോക്കൂ...നിങ്ങളെക്കൊണ്ട് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഇനി വോട്ടർമാരായി വരുന്നത് നിങ്ങളാണ്.’’– മാസങ്ങൾക്ക് മുൻപ് ചെന്നൈയിൽ നടന്ന ‘വിജയ് മക്കൾ ഇയക്കം’ വിദ്യാഭ്യാസ പുരസ്കാര ചടങ്ങിൽ ദളപതി വിജയ് നടത്തിയ പ്രസംഗത്തിന്റെ മാറ്റൊലി പുതിയ ചിത്രം ‘ലിയോ’ വരെ എത്തി നിൽക്കുകയാണ്. വിജയ്‌യുടെ രാഷ്ട്രീയപ്രവേശന സാധ്യതകൾ ചർച്ചയാകുമ്പോഴാണ് ലിയോയുടെ വരവ്. രാഷ്ട്രീയവും സിനിമയും തമ്മിൽ എന്തിന് കൂട്ടിക്കെട്ടണം എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരം തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിട്ടുണ്ട്. ലിയോയുടെ ഓഡിയോ ലോഞ്ച് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സർക്കാർ അതിന് അനുമതി നിഷേധിച്ചത്. അതും പോരാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സ്വന്തം വിരൽവച്ച് സ്വയം കണ്ണിൽ കുത്തുക എന്നു കേട്ടിട്ടില്ലേ... അതാണ് ഇപ്പോൾ നാം ചെയ്തുകൊണ്ടിരിക്കുന്നത്. പണം വാങ്ങി വോട്ട് ചെയ്യൽ! ഒരു വോട്ടിന് 1000 രൂപ നൽകുന്നുവെന്ന് കരുതുക. ഒരു മണ്ഡലത്തിൽ ഒന്നരലക്ഷം പേരുണ്ടെങ്കിൽ 15 കോടി രൂപയായി. അങ്ങനെയെങ്കിൽ ഇത്രയും പണം നൽകാൻ തയാറാകുന്ന ഒരു സ്ഥാനാർഥി ഇതിന് മുൻപ് എത്ര സമ്പാദിച്ചിട്ടുണ്ടാകും? നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ... വിദ്യാഭ്യാസ മേഖലയിൽ ഇതുകൂടി പഠിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് തമിഴ്നാട്ടിലെ എല്ലാ വിദ്യാർഥികളും മാതാപിതാക്കളോടു പറയണം. ഒന്നു ശ്രമിച്ചുനോക്കൂ...നിങ്ങളെക്കൊണ്ട് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഇനി വോട്ടർമാരായി വരുന്നത് നിങ്ങളാണ്.’’– മാസങ്ങൾക്ക് മുൻപ് ചെന്നൈയിൽ നടന്ന ‘വിജയ് മക്കൾ ഇയക്കം’ വിദ്യാഭ്യാസ പുരസ്കാര ചടങ്ങിൽ ദളപതി വിജയ് നടത്തിയ പ്രസംഗത്തിന്റെ മാറ്റൊലി പുതിയ ചിത്രം ‘ലിയോ’ വരെ എത്തി നിൽക്കുകയാണ്. 

വിജയ്‌യുടെ രാഷ്ട്രീയപ്രവേശന സാധ്യതകൾ ചർച്ചയാകുമ്പോഴാണ് ലിയോയുടെ വരവ്. രാഷ്ട്രീയവും സിനിമയും തമ്മിൽ എന്തിന് കൂട്ടിക്കെട്ടണം എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരം തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിട്ടുണ്ട്. ലിയോയുടെ ഓഡിയോ ലോഞ്ച് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സർക്കാർ അതിന് അനുമതി നിഷേധിച്ചത്. അതും പോരാതെ, ലിയോയുടെ പ്രദർശനം റിലീസ് ദിവസമായ ഒക്ടോബർ 19 നു പുലർച്ചെ നാലു മണി മുതൽ അനുവദിക്കണമെന്ന നിർമാതാവിന്റെ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. അക്കാര്യത്തിൽ സർക്കാരിനു തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാൽ നാലു മണിക്കോ ഏഴു മണിക്കോ വേണ്ട രാവിലെ ഒൻപതിനുതന്നെ മതി ആദ്യ പ്രദർശനം എന്നായിരുന്നു സർക്കാരിന്റെ നിർദേശം. ഇതെല്ലാം ആരാധകരെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്.

ലിയോ സിനിമയുടെ പോസ്റ്റർ ( Photo Credit : leomovieofficial/ instagram)
ADVERTISEMENT

ഓഡിയോ ലോഞ്ചിന് അനുമതി നിഷേധിച്ചതിന്റെ കനൽ അടങ്ങും മുൻപാണ് ലിയോയുടെ ട്രെയിലർ പുറത്തുവിട്ടത്. അതാകട്ടെ പുതിയ വിവാദത്തിനും തുടക്കമിട്ടു. ഒരു ഡയലോഗിലൂടെ വിജയ് സ്ത്രീകളെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ട്രെയിലർ പ്രദർശനത്തിനിടെ ചെന്നൈയിലെ ഒരു തീയറ്റർ ആരാധകർ തകർത്തതും അണിയറപ്രവർത്തകരെ മുൾമുനയിലാക്കി. ലോകേഷ് കനകരാജിന്റെ മുൻ ചിത്രങ്ങൾക്കൊന്നും ഇല്ലാത്ത പ്രതിസന്ധികൾ ഇപ്പോഴുണ്ടായത് നായകൻ വിജയ് ആയതുകൊണ്ടാണോ? ‘ബീസ്റ്റ്’ എന്ന ചിത്രത്തിലൂടെ ആരാധകരെ നിരാശരാക്കിയ വിജയ് ലിയോയിലൂടെ തിരിച്ചുവരുമോ? ലോകേഷിന്റെ എൽസിയുവിലേക്ക് (ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സ്) ലിയോയും ലയിക്കുമോ? എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി ലിയോ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. അപ്പോഴും ചോദ്യങ്ങൾ അവസാനിക്കുന്നില്ല. തമിഴിലെ ആദ്യ 1000 കോടി ചിത്രമാകുമോ ‘ലിയോ’?

∙ വിജയ്–ലോകേഷ് കൂട്ടുകെട്ട്; പറപറന്ന് ടിക്കറ്റ് വിൽപന

2021 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ ചിത്രമായിരുന്നു ‘മാസ്റ്റർ’. അതിനുശേഷം വീണ്ടും വിജയ്– ലോകേഷ് കൂട്ടുകെട്ട് ലിയോയിൽ പിറക്കുകയായിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. 300 കോടി മുടക്കിയെടുത്ത ചിത്രം റിലീസിനു മുൻപുതന്നെ സാറ്റലൈറ്റ്, ഡിജിറ്റൽ, വിഡിയോ ബിസിനസിലൂടെ 487 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. 125 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകൻ ലോകേഷ് കനകരാജ് (Photo Credit : leomovieofficial/ instagram)

ഇന്ത്യൻ ബോക്സ് ഓഫിസ് ട്രാക്കർ സാക്ക്നിക് പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലും വിദേശത്തുമായി ആദ്യ ആഴ്ചയിലെ ബുക്കിങ്ങിലൂടെ 100 കോടി രൂപയാണ് ലിയോ നേടിയത്. കേരളത്തിൽ മാത്രം 7.25 കോടി രൂപ സ്വന്തമാക്കി. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിച്ചത് യുഎസിലാണ്. 70,000 ടിക്കറ്റുകളാണ് ദിവസങ്ങൾക്കുള്ളില്‍ ചൂടപ്പം പോലെ വിറ്റുപോയത്. ഫ്രാൻസിൽ രണ്ട ദിവസം കൊണ്ട് 5000 ടിക്കറ്റുകൾ ബുക്ക് ആയി. ഓസ്ട്രേലിയയിൽ 15,000ത്തിലധികം. കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ADVERTISEMENT

∙ തൃഷ–വിജയ് വീണ്ടും, ഒപ്പം വൻ താരനിരയും

കോളിവുഡിന്റെ ഹിറ്റ് ജോഡികളായി അറിയപ്പെട്ട വിജയ്‌യും തൃഷയും 16 വർഷങ്ങൾക്കുശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്നതും ലിയോയെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ഗില്ലി, തിരുപ്പാച്ചി, ആദി, കുരുവി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിയോയിൽ ഇരുവരും നായികാനായകന്മാരാകുമ്പോൾ ആരാധകർക്കും ആകാംക്ഷയേറെ. ഇവർക്കൊപ്പം സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, ബാബു ആന്റണി, സംവിധായകൻ കൂടിയായ മിസ്കിൻ തുടങ്ങിയ വൻ താരനിരയുമുണ്ട്.

ലിയോ സിനിമയിൽ നായിക തൃഷ (Photo Credit: leomovieofficial/ instagram)

∙ എൽസിയു ഇഫക്ട്?

2023 ജനുവരിയിലാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ ദളപതി–67 പ്രോജക്റ്റ് അവതരിപ്പിച്ചത്. വിജയ്‌യുടെ അറുപത്തിയേഴാമത്തെ ചിത്രം. കമൽഹാസൻ നായകനായുള്ള ചിത്രം ‘വിക്രം’ ഉയർത്തിവിട്ട ആവേശത്തിന്റെ അലയൊലികൾ അടങ്ങും മുൻപേയാണ് ലോകേഷ് ഈ ചിത്രം ഏറ്റെടുത്തത്. അതിനാൽത്തന്നെ ലിയോയും ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സിന്റെ (എൽസിയു) ഭാഗമാകുമോയെന്ന ചോദ്യം ഉയർന്നിരുന്നു. ലോകേഷിന്റെ ‘കൈതി’ എന്ന ചിത്രത്തിലെ ഒട്ടേറെ പേർ വിക്രം സിനിമയുമായി സഹകരിച്ചിരുന്നു. വിക്രം അവസാനിക്കുന്നതുതന്നെ ‘കൈതി കണകഷൻ’ വെളിപ്പെടുത്തിക്കൊണ്ടാണ്. അങ്ങനെയെങ്കിൽ എൽസിയുവിലെ മൂന്നാമത്തെ ചിത്രം ലിയോ ആണെന്ന് സിനിമാ പ്രേമികൾ വിശ്വസിക്കുന്നു. ഈ വിഷയത്തിൽ സംവിധായകന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ലിയോയുടെ ട്രെയിലറും കഥാപാത്രങ്ങളും വ്യക്തമായ സൂചന നൽകിയിരുന്നു.

ADVERTISEMENT

∙ അനിരുദ്ധ് ‘റെഡി താൻ’

ലോകേഷിന്റെ മാസ്റ്റർ, വിക്രം സിനിമകൾക്ക് കരുത്തായി അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം ഉണ്ടായിരുന്നു. ഇത്തവണയും അത് തെറ്റിയില്ല. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ‘നാൻ റെഡി താൻ’ എന്ന ഗാനം ഇപ്പോഴും ഹിറ്റ്ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. അതു പാടിയതാകട്ടെ വിജയ്‌യും. രണ്ടാമത് പുറത്തിറക്കിയ ‘ബാഡാസ് മാ’ എന്ന ഗാനവും നിരാശപ്പെടുത്തിയില്ല. ഓഡിയോ റിലീസ് പരിപാടി റദ്ദാക്കിയതിനാൽ നേരിട്ട് ഈ ഗാനങ്ങൾ കേൾക്കാനായില്ലെന്നത് ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ അതിന്റെ ക്ഷീണമാണ് അവരിപ്പോൾ തീയറ്ററുകളിൽ പാട്ടിനൊപ്പം ആടിത്തീർക്കുന്നത്.

അനിരുദ്ധ് രവിചന്ദർ (Photo Courtesy: anirudhofficial/Instagram)

സെപ്തംബർ 30നായിരുന്നു ചെന്നൈയിൽ ഓഡിയോ ലോഞ്ച് നടത്താനിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇത് റദ്ദാക്കുന്നതായി സിനിമയുടെ നിർമാതാക്കൾ അറിയിക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാനുള്ള പാസിനുവേണ്ടി ആളുകൾ തിക്കുംതിരക്കും കൂട്ടുന്നതും ഉപേക്ഷിക്കാനുള്ള കാരണമായി നിർമാതാവ് ജഗദീഷ് പളനിസ്വാമി ചൂണ്ടിക്കാട്ടി. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാധകരിലേക്ക് കൃത്യമായി എത്തിക്കുമെന്ന് നിർമാതാക്കൾ ഉറപ്പ് നൽകിയിരുന്നു. അതിനിടെയാണ് പുലർച്ചെയുള്ള പ്രദർശനങ്ങൾക്കും സർക്കാർ അനുമതി നിഷേധിച്ചത്.

ലിയോ സിനിമയിലെ രംഗം (Photo Credit : leomovieofficial/ instagram)

അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിന്റെ റിലീസ് തിരക്കിനിടെ ഒരു ആരാധകൻ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തമിഴ്നാട്ടിൽ പുലർച്ചെയുള്ള പ്രദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. വിജയ്‌യുടെതന്നെ വാരിസ് എന്ന ചിത്രവും രജനീകാന്തിന്റെ ജയിലറും പുലർച്ചെ പ്രദർശിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതിനുപിന്നാലെയാണ് ലിയോയ്ക്കും വിലക്കു വന്നത്. ഹൈദരാബാദ് കോടതിയും ലിയോയുടെ റിലീസ് തടഞ്ഞിട്ടുണ്ട്. തെലുങ്ക് റിലീസിന് ഒക്ടോബർ 20 വരെയാണ് സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്റെ പേരിനെ ചൊല്ലിയാണ് അവിടെ തർക്കം. നിർമാതാവ് എസ്. നാഗവംശി ‘ലിയോ’ എന്ന പേര് തന്റെ സിനിമയ്ക്കു വേണ്ടി റജിസ്റ്റർ ചെയ്തതാണു പ്രശ്നമായത്.

∙ രാഷ്ട്രീയത്തിനെന്ത് ‘റോൾ’?

പതിവില്ലാത്ത നടപടികൾക്കു പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ആക്ഷേപം പലയിടങ്ങളിലായി ഉയരുന്നുണ്ട്. രാഷ്ട്രീയ പ്രസ്താവനകൾ നടത്താൻ വിജയ് ഓഡിയോ, ട്രെയിലർ ലോഞ്ച് വേദികൾ തിരഞ്ഞെടുക്കുന്നത് പതിവായിരിക്കുകയാണെന്നത് ഇവർ ചൂണ്ടിക്കാട്ടുന്നു. അതാണ് സർക്കാരിന് ദഹിക്കാത്തതെന്നും. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ വിജയ്‌യുടെ വാക്കുകൾക്ക് മൂർച്ച കൂടുമെന്ന ഭയം ഡിഎംകെയെ അലട്ടുന്നുണ്ടെന്നും അതിനാലാണ് ഇത്തരം വിലക്കുകളെന്നും ആരാധകരും ആരോപിക്കുന്നു. 

ലിയോ വിജയ്‌യുടെ ചിത്രമാണ്. അദ്ദേഹം ചിത്രത്തിലെ പാട്ട് റിലീസ് ചെയ്യുന്നത് സർക്കാർ എന്തിനാണു തടയുന്നത്? വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന് കണ്ടാണ് അദ്ദേഹത്തെ സമ്മർദത്തിലാക്കുന്നത്. 

ഉദയനിധി സ്റ്റാലിന്റെ റെഡ്‌ ജയന്റ് മൂവീസുമായി സഹകരിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ തയാറാകാത്തതിനാലാണ് സുരക്ഷാ കാരണങ്ങൾ കാണിച്ച് വിലക്കേർപ്പെടുത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ മധുരയിൽ ‘വിജയ് അടുത്ത മുഖ്യമന്ത്രി’ എന്നെഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആരാധക കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ എത്തിയത്. നെഹ്റു സ്റ്റേഡിയത്തിൽ (മ്യൂസിക് ലോഞ്ചിനു നിശ്ചയിച്ച വേദി) കയറുന്നത് തടയാനാകുമായിരിക്കും. പക്ഷേ, മുഖ്യമന്ത്രിയാകുന്നത് തടയാനാകില്ല, എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ. 2023 ജൂൺ 22ന് വിജയ്‌യുടെ നാൽപത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കാനിരിക്കെ ഇതേ വാക്കുകളുമായി മധുരയിൽത്തന്നെ പോസ്റ്ററുകളിറങ്ങിയിരുന്നു.

∙ എന്തായിരുന്നു ആ ഡയലോഗ് വിവാദം?

ഒക്ടോബർ 5ന് ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തതിനു പിന്നാലെ മറ്റൊരു വിവാദവും ആളിപ്പടർന്നു. വിജയ് തൃഷയെ നോക്കി പറയുന്ന ഒരു ഡയലോഗ് സ്ത്രീവിരുദ്ധതയാണെന്നാണ് ആരോപണം. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് ആരോപിച്ച് ഹിന്ദുമക്കൾ ഇയക്കം പോലുള്ള സംഘടനകളും ബിജെപിയുമാണ് രംഗത്തെത്തിയത്. മുഖ്യധാരയിൽ നിൽക്കുന്ന ഒരു നായകൻ ഇത്തരം മോശം വാക്കുകൾ പ്രയോഗിക്കാൻ പാടില്ലെന്നും അത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വിമർശനമുയർന്നു. വിവാദ രംഗം നീക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതിയും നൽകി. അതിനിടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും രംഗത്തെത്തി. ട്രെയിലർ തങ്ങൾ സെൻസർ ചെയ്തിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്.

എന്നാൽ ഈ ഡയലോഗിന്റെ പൂർണ ഉത്തരവാദിത്തം തനിക്കുള്ളതാണെന്ന് ലോകേഷ് കനകരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ‘‘സിനിമയിൽ അക്രമത്തിലൂടെ മാത്രമല്ല ദേഷ്യവും വികാരവും പ്രകടിപ്പിക്കേണ്ടത്, വാക്കുകളിലൂടെയും ആണ്. ഈ രംഗം ചിത്രീകരിക്കുമ്പോൾ ആ വാക്ക് ശരിയാണോ എന്നും അങ്ങനെ സംസാരിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നും വിജയ് ചോദിച്ചിരുന്നു. സിനിമയിലെ കഥാപാത്രത്തിന് അത് ആവശ്യമാണെന്നും പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹത്തിനു ഞാൻ ഉറപ്പ് നൽകി. എല്ലാ കുറ്റങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങാൻ ഞാൻ തയാറാണ്.’’– ലോകേഷ് പറഞ്ഞു.

ലിയോ സിനിമയിലെ രംഗം (Photo Credit : leomovieofficial/ instagram)

നിലവിൽ ട്രെയിലറിൽ വിവാദരംഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. സെൻസർ ബോര്‍ഡ് നൽകിയ നിർദേശപ്രകാരമാണ് നീക്കിയതെന്നും പരാതികളും പ്രതിഷേധങ്ങളും ഭയന്നിട്ടല്ലെന്നും അണിയപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അതിനിടെ, വിജയ്ക്ക് പിന്തുണയുമായി സംവിധായകനും നാം തമിഴകർ കക്ഷി നേതാവുമായ സീമാൻ രംഗത്തെത്തിയിരുന്നു. ‘‘ലിയോ വിജയ്‌യുടെ ചിത്രമാണ്. അദ്ദേഹം ചിത്രത്തിലെ പാട്ട് റിലീസ് ചെയ്യുന്നത് സർക്കാർ എന്തിനാണു തടയുന്നത്? വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന് കണ്ടാണ് അദ്ദേഹത്തെ സമ്മർദത്തിലാക്കുന്നത്. നിങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചാലും അദ്ദേഹം ഉയർന്നുവരിക തന്നെ ചെയ്യും. ആളിക്കത്താൻ തീരുമാനിച്ച അഗ്നി എത്ര ശ്രമിച്ചാലും അണയ്ക്കാനാകില്ല’’ എന്നായിരുന്നു സീമാന്റെ വാക്കുകൾ. എന്നാൽ, നേരത്തേ ലിയോ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ കൂട്ടത്തിൽ സീമാനും ഉണ്ടായിരുന്നു. മാതൃഭാഷയെ സംരക്ഷിക്കേണ്ട കടമ വിജയ്ക്കും ഉണ്ടെന്നും സിനിമകളുടെ പേരുകൾ ഇംഗ്ലിഷിൽ ആക്കരുതെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

∙ നർത്തകർക്ക് ശമ്പളമില്ല!

വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ചാണ് ലിയോയിലെ ‘നാൻ റെഡി താൻ’ എന്ന ഗാനം പുറത്തുവിട്ടത്. ചെന്നൈയിൽ നടത്തിയ ചിത്രീകരണത്തിൽ 1300 ലധികം നർത്തകർ പങ്കെടുത്തിരുന്നു. എന്നാൽ ഇവരിൽ പലർക്കും ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ലെന്ന ആരോപണവും ഉയർന്നിരുന്നു. നർത്തകരിൽ ഒരാളായ റിയാസ് അഹമ്മദ് പരാതിയുമായി രംഗത്തെത്തി. ചിലർ സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ഓഫിസിൽ നേരിട്ടെത്തി പണം ആവശ്യപ്പെട്ടു. എന്നാൽ ഡാൻസേഴ്സ് യൂണിയനിൽ റജിസ്റ്റർ ചെയ്ത എല്ലാ നർത്തകർക്കും പ്രതിഫലം നൽകിയതായി നിർമാതാക്കൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഫിലിം എംപ്ലോയി ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആർ.കെ. സെൽവമണി പ്രസ്താവനയും പുറത്തിറക്കി. ‌‌

1750 രൂപയാണ് ദിവസവേതനമായി നൽകിയതെന്നും 600 റജിസ്റ്റേഡ് നർത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മൊത്തം 94,60,500 രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇതുകൂടാതെ സ്വതന്ത്ര നർത്തകർക്ക് ആറു ദിവസത്തെ കൂലിയായി 10,500 രൂപ വീതം ഓരോരുത്തരുടെ അക്കൗണ്ടിലേക്കും നിർമാണ കമ്പനി അയച്ചിട്ടുണ്ടെന്നും സെൽവമണി വ്യക്തമാക്കി. നേരത്തേ, നാൻ റെഡി താൻ എന്ന ഗാനം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു. പിന്നാലെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഉൾപ്പെടുത്തി ഗാനം പുറത്തുവിടുകയായിരുന്നു. രണ്ടക്ഷരമുള്ള ഒരു സിനിമയുമായി ബന്ധപ്പെട്ട് എത്രയെത്ര വിവാദങ്ങൾ. പക്ഷേ ഈ വിവാദങ്ങളെല്ലാം ആത്യന്തികമായി ആർക്കായിരിക്കും ഗുണം ചെയ്തിട്ടുണ്ടാവുക? സിനിമയുടെ കലക്‌ഷൻ റിപ്പോർട്ട് നൽകും അതിന്റെ ഉത്തരം. കാത്തിരുന്നുതന്നെ കാണാം.

English Summary:

Is Movie Leo paving the way for Actor Vijay in Tamil politics?