മിസ് യൂണിവേഴ്സ് പട്ടം നേടുമോ എറിക റോബിൻ? ‘നാടിന്റെ സൗന്ദര്യം ലോകം കാണട്ടെ, ആര്ക്കാണ് പേടി?’; വെല്ലുവിളിക്കുന്ന കറാച്ചിക്കാരി
സ്ത്രീകളെ നിയന്ത്രിക്കുന്ന യാഥാസ്ഥിതിക സമൂഹം, പലപ്പോഴും പട്ടാള ഭരണം, അട്ടിമറി, ദാരിദ്ര്യം, ഭീകര സംഘടനകളും അവയുടെ ആക്രമണങ്ങളും തുടങ്ങി പാക്കിസ്ഥാനെ ലോക ചർച്ചയിലെത്തിക്കുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. എന്നാൽ ഇവയിൽ നിന്നു വ്യത്യസ്തമായൊരു വാർത്തയാണ് അടുത്തിടെ രാജ്യാന്തര സമൂഹം പാക്കിസ്ഥാനിൽ നിന്നു കേട്ടത്. ലോക സുന്ദരിയാകാൻ പാക്കിസ്ഥാനിൽ നിന്നൊരാൾ മത്സരിക്കുന്നു; എറിക്ക റോബിൻ. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 72 വർഷത്തെ ചരിത്രത്തിൽ പാക്കിസ്ഥാനിൽ നിന്ന് ആരും മത്സരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എറിക്കയ്ക്കെതിരെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ എതിർപ്പും ഉയർന്നിട്ടുണ്ട്. ആരാണ് എറിക്ക റോബിൻ? എന്താണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ?

സ്ത്രീകളെ നിയന്ത്രിക്കുന്ന യാഥാസ്ഥിതിക സമൂഹം, പലപ്പോഴും പട്ടാള ഭരണം, അട്ടിമറി, ദാരിദ്ര്യം, ഭീകര സംഘടനകളും അവയുടെ ആക്രമണങ്ങളും തുടങ്ങി പാക്കിസ്ഥാനെ ലോക ചർച്ചയിലെത്തിക്കുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. എന്നാൽ ഇവയിൽ നിന്നു വ്യത്യസ്തമായൊരു വാർത്തയാണ് അടുത്തിടെ രാജ്യാന്തര സമൂഹം പാക്കിസ്ഥാനിൽ നിന്നു കേട്ടത്. ലോക സുന്ദരിയാകാൻ പാക്കിസ്ഥാനിൽ നിന്നൊരാൾ മത്സരിക്കുന്നു; എറിക റോബിൻ. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 72 വർഷത്തെ ചരിത്രത്തിൽ പാക്കിസ്ഥാനിൽ നിന്ന് ആരും മത്സരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എറികയ്ക്ക് എതിരെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നിന്നും എതിർപ്പും ഉയർന്നിട്ടുണ്ട്. ആരാണ് എറിക റോബിൻ? എന്താണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ? പരിശോധിക്കാം.
∙ കറാച്ചിയിലെ ക്രിസ്ത്യൻ കുടുംബത്തിൽ ജനനം
മിസ് യൂണിവേഴ്സ് മത്സരത്തിൽ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് കറാച്ചി സ്വദേശിയായ എറിക റോബിൻ വേദിയിലെത്തുമ്പോൾ പുതിയൊരു ചരിത്രമാണ് എഴുതപ്പെടുന്നത്. ഇരുപത്തിനാലുകാരിയായ എറിക റോബിൻ ഈ വർഷം നവംബറിൽ എൽ സാൽവഡോറിൽ നടക്കുന്ന 72–ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണു പാക്കിസ്ഥാനെ പ്രതിനിധീകരിക്കുക. സെപ്റ്റംബറിൽ മാലദ്വീപിൽ വച്ചു നടന്ന ‘മിസ് യൂണിവേഴ്സ് പാക്കിസ്ഥാൻ’ മത്സരത്തിലെ ജേതാവായിരുന്നു എറിക.
1999 സെപ്റ്റംബർ 14ന് കറാച്ചിയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് എറിക ജനിച്ചത്. സെന്റ് പാട്രിക്സ് ഗേൾസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ തുടർ വിദ്യാഭ്യാസവും പൂർത്തിയാക്കി. 2020 മുതൽ പ്രഫഷനൽ മോഡലിങ് രംഗത്തുണ്ട്. പാക്കിസ്ഥാനിലെ ‘ദിവ’ എന്ന മാഗസിൻ വഴിയാണ് എറിക മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചതെന്ന് കരുതപ്പെടുന്നു. പാക്കിസ്ഥാനിലെ ഫാഷൻ ഹൗസുകൾക്ക് വേണ്ടി എറിക പ്രത്യക്ഷപ്പെട്ടിരുന്നു. കറാച്ചി കേന്ദ്രമായ ഐടി കൺസൾട്ടിങ് കമ്പനിയായ ഫ്ലോ ഡിജിറ്റലിൽ എറിക ജോലി ചെയ്യുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
∙ വ്യാപക വിമർശനം, അന്വേഷണത്തിന് പ്രധാനമന്ത്രി
മിസ് യൂണിവേഴ്സ് മത്സരത്തിൽ പാക്കിസ്ഥാനിൽ നിന്നൊരാൾ മത്സരിക്കുന്നതിനെ രാജ്യാന്തര സമൂഹം അഭിനന്ദിക്കുമ്പോൾ സ്വന്തം രാജ്യത്ത് വ്യാപക വിമർശനവും എറിക്ക നേരിടുന്നുണ്ട്. എറിക ചെയ്തത് ലജ്ജാകരമെന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്. പരിപാടി സംഘടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എറികയെ പാക്കിസ്ഥാൻ പ്രതിനിധിയായി മത്സരത്തിൽ പങ്കെടുപ്പിക്കാൻ അനുവദിക്കരുതെന്നും നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്. ‘മിസ് യൂണിവേഴ്സ് പാക്കിസ്ഥാൻ’ മത്സരം സംഘടിപ്പിച്ചത് ആരാണെന്നും അതിൽ പാക്കിസ്ഥാന്റെ പേര് ഉപയോഗിച്ചത് എന്തിനാണെന്നും അന്വേഷിക്കാൻ പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവർ ഉൽ ഹഖ് കാക്കർ ഇന്റലിജൻസ് ബ്യൂറോയ്ക്കു നിർദേശം നൽകിയതായാണു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള സൗന്ദര്യമത്സങ്ങൾ സംഘടിപ്പിക്കുന്നത് പാക്കിസ്ഥാനു നാണക്കേടുണ്ടാക്കുന്നതും പാക്ക് വനിതകളെ ചൂഷണം ചെയ്യുന്നതുമാണെന്നാണു കാക്കറിന്റെ നിലപാട്.
∙ മത്സരത്തിൽ പങ്കെടുക്കാൻ ആരാണ് അനുവദിച്ചത്? അവകാശമുണ്ടെന്ന് കമ്പനി
മിസ് യൂണിവേഴ്സ് പാക്കിസ്ഥാന്‍ മത്സരത്തിൽ പങ്കെടുത്ത 5 പെൺകുട്ടികളെ ആരാണ് അതിന് അനുവദിച്ചതെന്നും സർക്കാരിന്റെ അനുമതിയില്ലാതെ പങ്കെടുക്കാൻ ആർക്കും പറ്റില്ലെന്നുമാണ് പാക്കിസ്ഥാനിലെ വലതുപക്ഷ കോളമിസ്റ്റായ അൻസാർ അബാസി സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ആരെയും നിർദേശിച്ചിട്ടില്ലെന്നും അനുമതി ഇല്ലാതെ ആർക്കും രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കില്ലെന്നും പാക്കിസ്ഥാൻ വാർത്താ വിതരണ മന്ത്രി മുർതാസ സൊളാംഗി സമൂഹമാധ്യമമായ എക്സിൽ (മുൻപു ട്വിറ്റർ) കുറിച്ചു.
എന്നാൽ മിസ് യൂണിവേഴ്സ് പാക്കിസ്ഥാൻ മത്സരം സംഘടിപ്പിച്ച ദുബായ് ആസ്ഥാനമായുള്ള കമ്പനി യൂജെൻ ഗ്രൂപ്പ് പറയുന്നത് ഇത് നടത്താനുള്ള അവകാശം കഴിഞ്ഞ മാർച്ചിൽ തന്നെ തങ്ങൾക്ക് ലഭിച്ചിരുന്നു എന്നാണ്. നൂറുകണക്കിന് അപേക്ഷകളാണ് തുടർന്ന് പാക്കിസ്ഥാനിൽ നിന്ന് ലഭിച്ചത്. ഇതിൽ നിന്ന് അഞ്ചു പേരായിരുന്നു അവസാന റൗണ്ടിൽ കടന്നത്. പാക്കിസ്ഥാനി മോഡലും സൈബർ സെക്യൂരിറ്റി എൻജിനീയറുമായ ജെസിക്ക വിൽസൺ, 19കാരിയായ മാലിക ആൽവി, 26കാരിയായ സബ്രിന വാസിം, പ്രോപ്പർട്ടി കൺസൾട്ടന്റ് ഹിരാ ഇനാം തുടങ്ങിയവരെ പരാജയപ്പെടുത്തിയാണ് എറിക റോബിന്‍ മിസ് യൂണിവേഴ്സ് പാക്കിസ്ഥാൻ പട്ടം അണിഞ്ഞത്.
പാക്കിസ്ഥാനു പുറമെ മിസ് യൂണിവേഴ്സ് ബഹ്‌റൈൻ, മിസ് യൂണിവേഴ്സ് ഈജിപ്ത് നടത്തിപ്പും യൂജെൻ ഗ്രൂപ്പിനാണ്. പാക്ക് വനിതകൾ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാറുണ്ടെങ്കിലും ഇവരിൽ ഭൂരിഭാഗം പേരും പുറംരാജ്യങ്ങളിലാണ് ജീവിക്കുന്നത്.
∙ ചരിത്രം സൃഷ്ടിച്ച വനിതാ നേതാക്കൾ, പിന്തുണയുമായി ഒട്ടേറെ പേർ
‘മിസ്റ്റർ പാക്കിസ്ഥാൻ’ പോലുള്ള മത്സരങ്ങളെ ആളുകൾ അംഗീകരിക്കുമ്പോൾ തന്നെ സ്ത്രീകളുടെ നേട്ടങ്ങളോട് കാണിക്കുന്ന എതിർപ്പ് കടുത്ത അസമത്വമാണെന്നാണ് പാക്കിസ്ഥാനി മോഡലും എറിക റോബിന് മോഡലിങ് രംഗത്ത് തുടരാൻ പ്രേരണയുമായ പാക്കിസ്ഥാനി മോഡൽ വനീസ അഹമ്മദ് പ്രതികരിച്ചത്. കറാച്ചി സ്വദേശിയായ ഒരാൾ വിഷയത്തിൽ ബിബിസിയോട് നടത്തിയ പ്രതികരണം ‘പാക്കിസ്ഥാൻ ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യ മൂല്യങ്ങളുള്ള ഒരു സ്വേച്ഛാധിപത്യ രാഷ്ട്രമായി തുടരുന്നു’ എന്നാണ്. 1952 മുതൽ മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നു. എന്നാൽ ഇതുവരെ പാക്കിസ്ഥാനിൽ നിന്നു ഒരാൾ പോലും അതിൽ പങ്കെടുത്തിട്ടില്ല. പാക്കിസ്ഥാനിൽ, സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുന്നതിനു നിയമപരമായ നിയന്ത്രണമില്ലെങ്കിലും മത്സരത്തിലെ വസ്ത്രധാരണരീതി മതവിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഒരു വിഭാഗം കരുതുന്നത്.
‘പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഒരു രാജ്യാന്തര വേദിയിൽ പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്നതു വഴി ഞാൻ ഒരു നിയമവും ലംഘിക്കുന്നില്ല. വാർപ്പുമാതൃകകൾ ഇല്ലാതാക്കാൻ ഞാൻ എന്റെ പരമാവധി ചെയ്യുന്നു. സുന്ദരമായ സംസ്കാരമുള്ള നാടാണ് പാക്കിസ്ഥാൻ. എന്നാൽ മാധ്യമങ്ങൾ അതൊന്നും പറയുന്നില്ല. പാക്കിസ്ഥാന്റെ സൗന്ദര്യം ലോകത്തെ അറിയിക്കണം’, എന്നാണ് വിവാദങ്ങളോട് എറിക പ്രതികരിച്ചത്. ബേനസീർ ഭൂട്ടോ, സ്ക്വാഡ്രൺ ലീഡർ ആയിഷ ഫാറൂഖ്, മലാല യൂസഫ്സായി തുടങ്ങി ശക്തരായ വനിതകൾ ഉയർന്നു വന്നിട്ടുള്ള ചരിത്രം പാക്കിസ്ഥാനുണ്ട്. പ്രമുഖ മാധ്യമ പ്രവർത്തക മരിയാന ബാബർ ഉൾപ്പെടെയുള്ളവരും എറികയുടെ വിജയത്തെ അഭിനന്ദിച്ചിരുന്നു.
∙ ഇനി എൽസാൽവഡോറിൽ, അടിമുടി മാറ്റം
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങളാണ് ഇത്തവണയുള്ളത്. വിവാഹിതർക്കും കുട്ടികളുള്ളവർക്കും മത്സരിക്കാമെന്നതാണ് ആ മാറ്റം. 18 മുതൽ 28 വയസ്സു വരെയുള്ള അവിവാഹിതരായ, അമ്മമാരല്ലാത്ത സ്ത്രീകൾക്ക് മാത്രമായിരുന്നു ഇതുവരെ മത്സരിക്കാൻ അനുമതി. 2022 ഓഗസ്റ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കൊളംബിയയുടെ കാമില ആവെല്ല, ഗ്വാട്ടിമാലയുടെ മിഷേൽ കോഹൻ, ബൾഗേറിയയുടെ അലക്സാന്ദ്ര സ്റ്റോയനോവ തുടങ്ങിയവരാണ് നിയമം മാറ്റിയതോടെ ഇത്തവണ മത്സരരംഗത്തുള്ളത്. നെതർലൻഡ്സിന്റെ റിക്കി കൊല്ലി, പോർട്ടുഗലിന്റെ മരീന മാഷേറ്റ് തുടങ്ങിയ ട്രാൻസ്ജെൻഡർ സ്ത്രീകളും ഇത്തവണ മത്സത്തിനുണ്ട്. 2018ൽ മത്സരിച്ച സ്പെയിനിന്റെ ഏഞ്ചല പോൺസ് ആണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്ത ആദ്യ ട്രാൻസ്ജെൻഡർ.
എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ സംഘാടകർ പറഞ്ഞത്. തായ്‌ലൻഡ് കേന്ദ്രമായ ജെകെഎൻ ഗ്ലോബൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ– തായ്‌ലൻഡ് കമ്പനി മിസ് യൂണിവേഴ്സ് ഓർഗനൈസേഷനാണ് മിസ് യൂണിവേഴ്സ് മത്സരം സംഘടിപ്പിക്കുന്നത്. 1994ൽ സുഷ്മിത സെൻ, 2000ത്തിൽ ലാറ ദത്ത, 2021ൽ ഹർനാസ് കൗർ സന്ധു എന്നിവരാണ് ഇതുവരെ മിസ് യൂണിവേഴ്സ് പട്ടം നേടിയിട്ടുള്ള ഇന്ത്യക്കാർ.