ഗാന്ധിജിക്കു വേണ്ടി സിനിമ നിർത്തിവച്ച ‘ഗൗഡർ’; വിഗതകുമാരൻ മുതൽ ‘മാട്രിക്സ്’ വരെ; എങ്ങനെ മറക്കും ‘ആറണ’ക്കാലം
സാക്ഷാൽ മഹാത്മാ ഗാന്ധി പാലക്കാട്ടെ ഒരു തിയറ്ററിൽ വന്നിട്ടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. സിനിമ കാണാനല്ല ഗാന്ധിജി വന്നത്. അദ്ദേഹത്തിന്റെ വരവു പ്രമാണിച്ച് അര മണിക്കൂർ ഷോ നിർത്തി വച്ചു. തിയറ്ററിന് അകത്തും പുറത്തും നിന്ന നൂറു കണക്കിനു പേരെ അദ്ദേഹം അഭിസംബോധന ചെയ്തു. ഇത്തരത്തിൽ ചരിത്രത്തിന്റെ തിരശീലയിൽ തെളിഞ്ഞ കാഴ്ചകള്‍ മാത്രമല്ല, പാലക്കാട്ടുകാർക്ക് അഭ്രപാളികളിലെ മാസ്മരികതകൾ ഏറെ പരിചയപ്പെടുത്തിയ തിയറ്റർ കൂടിയാണ് വടക്കന്തറ എണ്ണത്തെരുവിലെ ‘ഗൗഡർ’. സരിത–സവിത–സംഗീത, അഭിലാഷ്–ആനന്ദ്, ധന്യ–രമ്യ തുടങ്ങിയ പേരുകളിൽ ‘സിനിമാറ്റിക്’ ആയി നിറഞ്ഞുനിന്ന കേരളത്തിലെ തിയറ്ററുകൾക്കിടയിൽ എന്തുകൊണ്ടാണ് ‘ഗൗഡർ’ എന്നൊരു പേര്? സിനിമ മാത്രമല്ല, സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കു വരെ സാക്ഷ്യം വഹിച്ച ചരിത്രം പറയാനുണ്ട് ഗൗഡർക്ക്. ഏഴരപ്പതിറ്റാണ്ടോളം പാലക്കാട്ടുകാരുടെ സിനിമാ മോഹങ്ങൾക്കു നിറം പകർന്ന ഗൗഡർ തിയറ്റർ പക്ഷേ, ഇനിയില്ല. ഗൗഡർ തിയറ്റർ അന്വേഷിച്ച് ഇപ്പോൾ പോയാൽ അവിടെ കാണുക

സാക്ഷാൽ മഹാത്മാ ഗാന്ധി പാലക്കാട്ടെ ഒരു തിയറ്ററിൽ വന്നിട്ടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. സിനിമ കാണാനല്ല ഗാന്ധിജി വന്നത്. അദ്ദേഹത്തിന്റെ വരവു പ്രമാണിച്ച് അര മണിക്കൂർ ഷോ നിർത്തി വച്ചു. തിയറ്ററിന് അകത്തും പുറത്തും നിന്ന നൂറു കണക്കിനു പേരെ അദ്ദേഹം അഭിസംബോധന ചെയ്തു. ഇത്തരത്തിൽ ചരിത്രത്തിന്റെ തിരശീലയിൽ തെളിഞ്ഞ കാഴ്ചകള്‍ മാത്രമല്ല, പാലക്കാട്ടുകാർക്ക് അഭ്രപാളികളിലെ മാസ്മരികതകൾ ഏറെ പരിചയപ്പെടുത്തിയ തിയറ്റർ കൂടിയാണ് വടക്കന്തറ എണ്ണത്തെരുവിലെ ‘ഗൗഡർ’. സരിത–സവിത–സംഗീത, അഭിലാഷ്–ആനന്ദ്, ധന്യ–രമ്യ തുടങ്ങിയ പേരുകളിൽ ‘സിനിമാറ്റിക്’ ആയി നിറഞ്ഞുനിന്ന കേരളത്തിലെ തിയറ്ററുകൾക്കിടയിൽ എന്തുകൊണ്ടാണ് ‘ഗൗഡർ’ എന്നൊരു പേര്? സിനിമ മാത്രമല്ല, സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കു വരെ സാക്ഷ്യം വഹിച്ച ചരിത്രം പറയാനുണ്ട് ഗൗഡർക്ക്.
ഏഴരപ്പതിറ്റാണ്ടോളം പാലക്കാട്ടുകാരുടെ സിനിമാ മോഹങ്ങൾക്കു നിറം പകർന്ന ഗൗഡർ തിയറ്റർ പക്ഷേ, ഇനിയില്ല. ഗൗഡർ തിയറ്റർ അന്വേഷിച്ച് ഇപ്പോൾ പോയാൽ അവിടെ കാണുക പൂർണമായും പൊളിച്ചു മാറ്റിയ ഒരു കെട്ടിടമായിരിക്കും. 'ഗൗഡർ പിക്ചർ പാലസ്' എന്നെഴുതിയ ബോർഡ് മാത്രം ആരോ സമീപത്തെ കടയുടെ ചുമരിൽ ചാരി വച്ചിട്ടുണ്ട്. അതിൽ ഒരു കാലഘട്ടത്തിന്റെ സിനിമാ മോഹങ്ങളുണ്ട്. പാലക്കാട്ടെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും തിയറ്റർ ആയിരുന്നു ഗൗഡർ. ദക്ഷിണേന്ത്യൻ സിനിമയുടെ തുടക്കത്തിനും വികാസത്തിനും സാക്ഷ്യം വഹിച്ച ഗൗഡർ തിയറ്ററിന്റെ, ഓർമകളുടെ റീലിലേക്കു മാഞ്ഞ, ആ കഥയാണിത്...
∙ സീൻ ഒന്ന്, ഫിലിം പെട്ടിയുമായി വരുന്ന ഗൗഡർ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം. കർണാടകയിലെ മാണ്ഡ്യയിൽനിന്നു നാലു ഗൗഡർ കുടുംബങ്ങൾ പാലക്കാട്ടേക്കു കുടിയേറുന്നു. ബീഡി കയറ്റുമതിയും വസ്ത്ര നിർമാണവും നടത്തി അവർ പാലക്കാട്ട് വേരുറപ്പിച്ചു. പാലക്കാട് നഗരത്തിലെ ആദ്യ ടൗൺ ഹാൾ ആയ ഗൗഡർ മഹൽ നിർമിച്ചു. സിനിമയുടെ ഒരു പോസ്റ്റർ പോലും അന്നു പാലക്കാട്ടുകാർ കണ്ടിട്ടില്ല. ഗൗഡർ കുടുംബാംഗത്തിലെ ചെറുപ്പക്കാരനായ തിരുമല ഗൗഡറാണു സിനിമയുടെ സാധ്യതകൾ തിരിച്ചറിഞ്ഞത്. പിതാവിനോട് ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം എതിർത്തു. പക്ഷേ, ബെംഗളൂരുവിലും ചെന്നൈയിലും പഠിച്ച 26 വയസ്സുള്ള മകന് സിനിമ അത്ര അപരിചതമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ബെഞ്ചിൽ ആണെങ്കിൽ 6 അണ, ഇരുമ്പ് കസേരയിൽ ഇരുന്നുള്ള സെക്കൻഡ് ക്ലാസിനു 12 അണ, ഫൈബർ കസേരയുള്ള ഫസ്റ്റ് ക്ലാസിന് ഒരു രൂപ എന്നിങ്ങനെയായിരുന്നു തിയറ്ററിൽ ടിക്കറ്റ് നിരക്ക്.
1925ൽ വടക്കന്തറ എണ്ണക്കര തെരുവിലെ ദണ്ഡപാണി നാടകശാല തിരുമല ഗൗഡർ വാങ്ങി. സ്ഥിരമായി നാടകം അരങ്ങേറിയിരുന്ന ശാല വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. 3 വർഷം കൊണ്ടു അത് തിയറ്റർ ആക്കി മാറ്റി. നാടകം പ്രദർശിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് സിനിമ പ്രദർശിപ്പിക്കാനുള്ള കാര്യങ്ങൾ പഠിക്കാൻ തിരുമല ഗൗഡർ ചെന്നൈയിലേക്കു പോയി. തിരികെ എത്തിയത് പ്രൊജക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായിട്ടായിരുന്നു. ഒപ്പം ഒരു ഫിലിം പെട്ടിയും. ‘കീചകവധം’ എന്ന തമിഴ് സിനിമയുടെ ഫിലിം ആയിരുന്നു അതിൽ. 1930 മാർച്ച് 15നു ആദ്യ പ്രദർശനം. അങ്ങനെ പാലക്കാട്ടെ ആദ്യ സിനിമാ കൊട്ടക പിറന്നു.
∙ സീൻ രണ്ട്, ജീപ്പിനു പിന്നാലെ ഓടി നോട്ടിസ് പെറുക്കുന്ന കുട്ടികൾ
1950 കാലഘട്ടം. ‘‘ഇതാ ഇന്നു മുതൽ...’’ എന്ന അറിയിപ്പുമായി കോളാമ്പി കെട്ടി മൈക്കിലൂടെ സിനിമാ പ്രദർശനം വിളിച്ചു പറഞ്ഞു പോകുന്ന ജീപ്പ് തിരുമലൈ ഗൗഡറിന്റെ സഹോദരനും തിയറ്ററിലെ പ്രൊജക്ട് ഓപ്പറേറ്ററുമായ വെങ്കിട്ടരാമന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. ജീപ്പിലിരുന്ന് അനൗൺസ് ചെയ്യുന്നയാൾ പുറത്തേക്ക് മഞ്ഞയും നീലയും നിറത്തിലുള്ള നോട്ടിസ് വലിച്ചെറിയും. നോട്ടിസ് പെറുക്കാൻ ജീപ്പിനു പിന്നാലെ നിറയെ കുട്ടികൾ ഓടും. തിയറ്ററിലുമുണ്ടാകും ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിം കാഴ്ചകളെന്നു വെങ്കിട്ടരാമൻ പറയുന്നു. സിനിമാ പ്രദർശനത്തിനു മുൻപ് ഫിലിമിൽ പ്രശ്നങ്ങളുണ്ടോയെന്നു പരിശോധിക്കുമ്പോൾ കുട്ടികൾ പുറത്തുണ്ടാകും. പ്രശ്നമുള്ള ഫിലിം കട്ട് ചെയ്തു പുറത്തേക്ക് എറിയുമ്പോൾ അതു പെറുക്കാനുമുണ്ടാകും കുട്ടിക്കൂട്ടം.
ആദ്യകാലത്ത് വൈകിട്ട് ഒരു ഷോ മാത്രമാണുണ്ടായിരുന്നത്. വൈകിട്ട് 4 മണിയാകുമ്പോൾ തിയറ്റിനു മുന്നിലെ കൊന്നമരത്തിൽ കെട്ടിയ കോളാമ്പിയിൽ നിന്നു മലയാളം, തമിഴ് പാട്ടുകൾ ഉയരും. സിനിമയുടെ ഇടവേളയിൽ തിയറ്റിനു നടുവിലെ വലിയ ലൈറ്റ് പ്രകാശിപ്പിക്കും. പിന്നെ കപ്പലണ്ടി വിൽപന.
∙ സീൻ മൂന്ന്, തിയറ്ററിനു മുന്നിൽ മഹാത്മാ ഗാന്ധിജി
സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു തിരുമല ഗൗഡർ. ഗാന്ധിജിയെ പല പ്രാവശ്യം സന്ദർശിച്ചു. വിവിധ പരിപാടികളിലേക്ക് ധനസഹായം നൽകി. 1934 ൽ പാലക്കാട്ടെത്തിയ ഗാന്ധിജിയെ തിരുമല തിയറ്ററിലേക്കു ക്ഷണിച്ചു. സിനിമ കാണിക്കാനല്ല, ഗാന്ധിജിയെ കാണാൻ കൂടിയ ജനങ്ങളുടെ ആഗ്രഹം നിറവേറ്റാൻ. ഏതാണ്ട് വൈകിട്ടോടെ ഗാന്ധിജി തിയറ്ററിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തതായി ചരിത്ര രേഖകളിൽ പറയുന്നു. അര മണിക്കൂർ ഷോ നിർത്തിവച്ചായിരുന്നു അത്. സിനിമ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു അത്. തിയറ്ററിനു പുറത്തു കെട്ടിയ കോളാമ്പിയിലൂടെ ആ ശബ്ദവും ജനം കേട്ടു. ഗാന്ധിജി വന്ന ആ തിയറ്റർ ചരിത്രത്തിന്റെ ഏടുകളിൽ ഇടം പിടിച്ചു.
∙ സീൻ നാല്, ഹൗസ് ഫുൾ തിയറ്റർ
1930 മുതൽ 1970 വരെ ഗൗഡർ തിയറ്ററിന്റെ സുവർണ കാലമായിരുന്നു. മിക്ക ദിവസങ്ങളിലും ഹൗസ് ഫുൾ. എം.ജി.ആർ, ശിവാജി ഗണേശൻ, പ്രേം നസീർ, സത്യൻ തുടങ്ങി നടൻമാരുടെ സിനിമകൾ നിറഞ്ഞോടി. 1950 കാലത്തു തറയിലിരുന്നു സിനിമ കാണാനുള്ള ടിക്കറ്റിനു മൂന്നര അണയായിരുന്നു നിരക്കെന്നു തിരുമലൈ ഗൗഡറിന്റെ മകൻ കൃഷ്ണമൂർത്തി ഓർക്കുന്നു. ബെഞ്ചിൽ ആണെങ്കിൽ 6 അണ, ഇരുമ്പ് കസേരയിൽ ഇരുന്നുള്ള സെക്കൻഡ് ക്ലാസിനു 12 അണ, ഫൈബർ കസേരയുള്ള ഫസ്റ്റ് ക്ലാസിന് ഒരു രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.
മലയാളത്തിന്റെ ആദ്യ ശബ്ദ സിനിമയായ ബാലൻ പ്രദർശിപ്പിച്ചിട്ടുണ്ട് ഗൗഡറിൽ. വിഗതകുമാരൻ, പടയോട്ടം തുടങ്ങി സിനിമകളും പ്രദർശിപ്പിച്ചു. പ്രേം നസീറിനെയും സത്യനെയും ഷീലയേയും ജയഭാരതിയേയും പാലക്കാട്ടുകാർ ആദ്യമായി സ്ക്രീനിൽ കണ്ടത് ഗൗഡർ തിയറ്ററിലൂടെയാണ്. മധുര വീരൻ, പരാശക്തി, ചിന്നവീട് തുടങ്ങിയ സിനിമകൾ മാസങ്ങളോളം ഓടിയതു കൃഷ്ണമൂർത്തി ഓർക്കുന്നു. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ നീലക്കുയിൽ, കണ്ടം ബച്ച കോട്ട് തുടങ്ങിയ സിനിമകളും പ്രദർശിപ്പിച്ചു. 1956ൽ തിരുമല ഗൗഡർ അന്തരിച്ചു. ശേഷം, മക്കളായ ടി.കൃഷ്ണമൂർത്തി, ടി.ഭഗവതി, ടി.വെങ്കിട്ടരാമൻ, ടി.നടരാജൻ, ടി.പാണ്ഡുരംഗൻ, ടി.ഗോവിന്ദൻ എന്നിവർ ചേർന്നായി നടത്തിപ്പ്. പാലക്കാട്ട് ഇംഗ്ലിഷ് സിനിമകൾ ആദ്യമായി പ്രദർശിപ്പിച്ചതും ഇവിടെയാണ്.
∙ സീൻ അഞ്ച്, ആളൊഴിഞ്ഞ തിയറ്റർ
1970കളിൽ പാലക്കാട് നഗരത്തിൽ പുതിയ തിയറ്ററുകൾ വന്നു. യാത്രാ സൗകര്യം കൂടുതലുള്ള സ്ഥലങ്ങളിലെ തിയറ്ററുകളിൽ കലക്‌ഷൻ വർധിച്ചു. പുത്തൻ സാങ്കേതിക വിദ്യയും എത്തി. അതിനു വലിയ മുതൽമുടക്ക് ആവശ്യമായിരുന്നു. പഴയ സാങ്കേതിക വിദ്യയുമായി മുന്നോട്ടു പോയ ഗൗഡർ തിയറ്ററിനു പ്രതാപം നഷ്ടപ്പെട്ടു. 1986ൽ അന്നത്തെ ഡോൾബി സൗണ്ട് സംവിധാനം തിയറ്ററിൽ കൂട്ടിച്ചേർത്തെങ്കിലും പ്രൊജക്‌ഷൻ ഡിജിറ്റൽ ആക്കാത്തതിനാൽ വേണ്ടത്ര ഗുണം ചെയ്തില്ല. കസേര കുഷ്യൻ ആക്കുകയും വലിയ സ്ക്രീൻ ആക്കുകയും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടും ഫലമുണ്ടായില്ല.
2003 മാർച്ചിൽ ദ് മാട്രിക്സ് എന്ന ഇംഗ്ലീഷ് സിനിമയുടെ പ്രദർശനത്തോടെ തിയറ്റർ പൂട്ടി. ലോഹിതദാസ് സംവിധാന ചെയ്ത ‘ചക്രം’ ആയിരുന്നു അവസാനം പ്രദർശിപ്പിച്ച മലയാള സിനിമ.
ഇതോടെ പഴയ തമിഴ് ചിത്രങ്ങളിലേക്കു തിയറ്റർ ഒതുങ്ങി. 2003നു ശേഷം ഗൗഡർ തിയറ്ററിന്റെ സ്ക്രീനിൽ ചിത്രങ്ങൾ പതിഞ്ഞില്ല. 2003 മാർച്ചിൽ ‘ദ് മാട്രിക്സ്’ എന്ന ഇംഗ്ലിഷ് സിനിമയുടെ പ്രദർശനത്തോടെ തിയറ്റർ പൂട്ടി. അവസാന ഷോ കാണാൻ മാത്രം അന്നു തിരക്കുണ്ടായിരുന്നതായി കൊച്ചുമകൻ ടി.ദിനേശൻ പറഞ്ഞു. ലോഹിതദാസ് സംവിധാന ചെയ്ത ‘ചക്രം’ ആയിരുന്നു അവസാനം പ്രദർശിപ്പിച്ച മലയാള സിനിമ.
∙ ദി എൻഡ്
2003നു ശേഷം പൂട്ടിയ തിയറ്റർ കാടു കയറി നശിക്കാൻ തുടങ്ങി. അതിനു മുന്നിലൂടെ പോകുന്ന പഴയ തലമുറക്കാർ പുതിയ തലമുറയ്ക്ക് ഗൗഡർ തിയറ്ററിന്റെ കഥകൾ പറഞ്ഞു കൊടുത്തു. തിയറ്റർ പുതുക്കിപ്പണിതു സിനിമാ പ്രദർശനം പുനരാരംഭിക്കാൻ കുടുംബം രണ്ടു തവണ ചിന്തിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. തിയറ്റർ വ്യവസായത്തിന്റെ തകർച്ചയും വലിയ മുതൽമുടക്കുമായിരുന്നു പ്രശ്നം. ഒടുവിൽ കാലപ്പഴക്കത്തിനു മുന്നിൽ മറ്റ് വഴികളില്ലാതെ 2023 ഒക്ടോബർ ഒന്നു മുതൽ തിയറ്റർ പൊളിച്ചു തുടങ്ങി.
ഇവിടെ ഒരു തലമുറയെ സിനിമ പഠിപ്പിച്ച കൊട്ടക ഉണ്ടായിരുന്നു എന്നതിന് ഏതാനും കല്ലുകൾ മാത്രമാണ് ഇനി ബാക്കി. ഗൗഡർ തിയറ്റർ ഓർമയായെങ്കിലും അത് ബാക്കിവയ്ക്കുന്ന ഓർമകൾക്കു മരണമില്ല. സിനിമ മാറുന്നത് കാത്തിരുന്ന, മഞ്ഞ നിറത്തിലെ നോട്ടിസുകൾ ശേഖരിച്ച, അരണ്ട വെളിച്ചത്തിലിരുന്ന് താരങ്ങൾക്ക് കയ്യടിച്ച ഒരു തലമുറയ്ക്ക് ഗൗഡർ പിക്ചർ പാലസ് ജീവിതത്തിന്റെ ഒരംശം തന്നെയാണല്ലോ..!