‘ദ് ന്യൂയോർക്കർ’ എന്ന അതിപ്രശസ്തമായ അമേരിക്കൻ മാസികയിലെ രണ്ടു പതിറ്റാണ്ടു പിന്നിട്ട മാധ്യമപ്രവർത്തനത്തിനിടെ കണ്ടെത്താനിടയായ ചില വിവരങ്ങൾ ഡേവിഡ് ഗ്രാൻ എന്ന പത്രപ്രവർത്തകനെ വളരെയധികം അസ്വസ്ഥനാക്കുന്നു. 2012ൽ അദ്ദേഹം ആ വിവരങ്ങളുടെ യാഥാർഥ്യം തേടിയുള്ള യാത്ര ആരംഭിക്കുന്നു. റെഡ് ഇന്ത്യൻസ് എന്നു പൊതുവെ വിളിക്കാറുള്ള അമേരിക്കയിലെ ആദിമനിവാസികളിലെ ഒരു വിഭാഗമായ ഓക്‌ലഹോമയിലെ ഒസേജ് വംശജർക്കു സംഭവിച്ച ഒരു ദുരന്തത്തിനു പുറകെയായിരുന്നു ആ യാത്ര.

‘ദ് ന്യൂയോർക്കർ’ എന്ന അതിപ്രശസ്തമായ അമേരിക്കൻ മാസികയിലെ രണ്ടു പതിറ്റാണ്ടു പിന്നിട്ട മാധ്യമപ്രവർത്തനത്തിനിടെ കണ്ടെത്താനിടയായ ചില വിവരങ്ങൾ ഡേവിഡ് ഗ്രാൻ എന്ന പത്രപ്രവർത്തകനെ വളരെയധികം അസ്വസ്ഥനാക്കുന്നു. 2012ൽ അദ്ദേഹം ആ വിവരങ്ങളുടെ യാഥാർഥ്യം തേടിയുള്ള യാത്ര ആരംഭിക്കുന്നു. റെഡ് ഇന്ത്യൻസ് എന്നു പൊതുവെ വിളിക്കാറുള്ള അമേരിക്കയിലെ ആദിമനിവാസികളിലെ ഒരു വിഭാഗമായ ഓക്‌ലഹോമയിലെ ഒസേജ് വംശജർക്കു സംഭവിച്ച ഒരു ദുരന്തത്തിനു പുറകെയായിരുന്നു ആ യാത്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ദ് ന്യൂയോർക്കർ’ എന്ന അതിപ്രശസ്തമായ അമേരിക്കൻ മാസികയിലെ രണ്ടു പതിറ്റാണ്ടു പിന്നിട്ട മാധ്യമപ്രവർത്തനത്തിനിടെ കണ്ടെത്താനിടയായ ചില വിവരങ്ങൾ ഡേവിഡ് ഗ്രാൻ എന്ന പത്രപ്രവർത്തകനെ വളരെയധികം അസ്വസ്ഥനാക്കുന്നു. 2012ൽ അദ്ദേഹം ആ വിവരങ്ങളുടെ യാഥാർഥ്യം തേടിയുള്ള യാത്ര ആരംഭിക്കുന്നു. റെഡ് ഇന്ത്യൻസ് എന്നു പൊതുവെ വിളിക്കാറുള്ള അമേരിക്കയിലെ ആദിമനിവാസികളിലെ ഒരു വിഭാഗമായ ഓക്‌ലഹോമയിലെ ഒസേജ് വംശജർക്കു സംഭവിച്ച ഒരു ദുരന്തത്തിനു പുറകെയായിരുന്നു ആ യാത്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ദ് ന്യൂയോർക്കർ’ എന്ന അതിപ്രശസ്തമായ അമേരിക്കൻ മാസികയിലെ രണ്ടു പതിറ്റാണ്ടു പിന്നിട്ട മാധ്യമപ്രവർത്തനത്തിനിടെ കണ്ടെത്താനിടയായ ചില വിവരങ്ങൾ ഡേവിഡ് ഗ്രാൻ എന്ന പത്രപ്രവർത്തകനെ വളരെയധികം അസ്വസ്ഥനാക്കുന്നു. 2012ൽ അദ്ദേഹം ആ വിവരങ്ങളുടെ യാഥാർഥ്യം തേടിയുള്ള യാത്ര ആരംഭിക്കുന്നു. റെഡ് ഇന്ത്യൻസ് എന്നു പൊതുവെ വിളിക്കാറുള്ള അമേരിക്കയിലെ ആദിമനിവാസികളിലെ ഒരു വിഭാഗമായ ഓക്‌ലഹോമയിലെ ഒസേജ് വംശജർക്കു സംഭവിച്ച ഒരു ദുരന്തത്തിനു പുറകെയായിരുന്നു ആ യാത്ര. അഞ്ചു വർഷത്തെ അതീവ ദുഷ്കരവും ആഴത്തിലുള്ളതുമായ ഗവേഷണത്തിനു ശേഷം 2017ൽ താൻ കണ്ടെത്തിയ ഞെട്ടിക്കുന്ന ചരിത്രം ഡേവിഡ് ലോകത്തോടു വിളിച്ചു പറയുന്നു, ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’ എന്ന പുസ്തകത്തിലൂടെ. അമേരിക്കൻ പൊതുസമൂഹത്തിന്റെ ഓർമയിൽനിന്നു മായ്ച്ചു കളഞ്ഞിരുന്ന നിഗൂഢമായൊരു വംശഹത്യയുടെ ചരിത്രം വിവരിച്ച ആ പുസ്തകം ബെസ്റ്റ് സെല്ലറാകുന്നു. ഇതിനകം വിറ്റഴിക്കപ്പെട്ടത് 25 ലക്ഷം കോപ്പികൾ. 

പുസ്തകം വായിച്ച വിഖ്യാത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെ ഒസേജ് ചരിത്രം സിനിമയാക്കാൻ തീരുമാനിക്കുന്നു. അങ്ങനെ ഈ വർഷം ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’ എന്ന സിനിമ റിലീസാകുന്നു. ലില്ലി ഗ്ലാഡ്‌സ്റ്റനും ലിയനാഡോ ഡികാപ്രിയോയും റോബർട് ഡി നിറോയും തകർത്തഭിനയിച്ച സിനിമ വലിയ ആസ്വാദക ശ്രദ്ധ നേടുന്നു. അപ്പോഴൊക്കെയും പൊള്ളുന്ന മനസ്സുമായി ഒരു ജനത ഓക്‌ലഹോമയിൽ തങ്ങളുടെ ജീവിതം തുടരുകയായിരുന്നു. ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും തങ്ങളെ ചൂഴ്ന്ന ക്രൂരതയുടെ ഓർമകളിൽ നിന്നു മോചിതരാകാത്ത ഒസേജ് ജനത. തങ്ങൾക്കു ചുറ്റുമുള്ള സമൂഹം മനഃപൂർവമോ അല്ലാതെയോ മറന്നുകഴിഞ്ഞിട്ടും പ്രിയപ്പെട്ടവരെ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത ഭീകരതയുടെ ആ തേർവാഴ്ചാക്കാലം മറക്കാനാകാതെ ജീവിക്കുകയാണ് ഒസേജ് സമൂഹം ഇന്നും. 

ADVERTISEMENT

‘‘ആ ചെകുത്താൻ അവിടെയാണു നിന്നിരുന്നത്’’

പുസ്തകമെഴുതാൻ വേണ്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഡേവിഡ് ഗ്രാൻ ഓക്‌ലഹോമയിലെ പ്രധാനപ്പെട്ട ഒസേജ് പട്ടണമായ പൗഹസ്കയിലെ ഒസേജ് നേഷൻ മ്യൂസിയം സന്ദർശിച്ചിരുന്നു. അവിടുത്തെ ഭിത്തിയിൽ ഒരു വലിയ ഛായാചിത്രം തൂക്കിയിട്ടിട്ടുണ്ടായിരുന്നു. ഒസേജ് വംശജരും വെള്ളക്കാരായ താമസക്കാരുമടങ്ങിയ 1924ലോ മറ്റോ എടുത്ത ഒരു ചിത്രം. സൂക്ഷ്മായി നിരീക്ഷിച്ചപ്പോൾ ചിത്രത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയിരിക്കുന്നതു ഡേവിഡിന്റെ ശ്രദ്ധയിൽ പെട്ടു. മ്യൂസിയം ഡയറക്ടറും ഒസേജ് വംശജയുമായ കാതറിൻ റെഡ്കോണിനോട് അന്വേഷിച്ചപ്പോഴാണ് അതിനു പിന്നിലെ കാരണം മനസ്സിലായത്. ഒസേജുകാർ ഏറ്റവുമധികം വെറുക്കുന്ന ഒരു വ്യക്തിയാണു ഫോട്ടോയുടെ ആ ഭാഗത്തു നിന്നിരുന്നതെന്നും അതിനാലാണ് ആ ഭാഗം മുറിച്ചുമാറ്റിയതെന്നും കാതറിൻ വിശദീകരിച്ചു. 

പിന്നീട് ചിത്രത്തിന്റെ ആ ഭാഗത്തേക്കു ചൂണ്ടി പതിഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു: ‘‘ആ ചെകുത്താൻ അവിടെയാണു നിന്നിരുന്നത്’’. നൂറു വർഷം പിന്നിട്ടിട്ടും ഒസേജ് വംശജർ മറക്കാൻ ആഗ്രഹിക്കുന്ന, എന്നാലവർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത വ്യക്തി. വില്യം കെ. ഹെയിൽ. ഒസേജ് വംശഹത്യയുടെ സൂത്രധാരിൽ പ്രധാനി. പിന്നീടു കാതറിൻ നിലവറയിൽ പോയി ആ ചിത്രത്തിന്റെ മുറിച്ചുമാറ്റപ്പെട്ട ഭാഗം കൊണ്ടുവന്നു വില്യം ഹെയിലിനെ ഡേവിഡിന് കാണിച്ചുകൊടുത്തു. എന്നാൽ വില്യം ഹെയിൽ മാത്രമായിരുന്നില്ല ആ വംശഹത്യയ്ക്ക് ഉത്തരവാദി എന്ന് ഡേവിഡ് പിന്നീടു പുസ്തകത്തിൽ എഴുതി. നൂറിലേറെ കൊലപാതകങ്ങൾ ആസൂത്രിതമായി നടന്നിട്ടും ഇടപെടാതെ മാറിനിന്ന ഭരണകൂടവും കൊലപാതകങ്ങളുടെ ഒരു സംസ്കാരംതന്നെ വളർത്തിയെടുക്കാൻ സഹായിച്ച അമേരിക്കൻ സമൂഹത്തിന്റെ കുറ്റകരമായ അലംഭാവവും ഒരുപോലെ ആ ദുരന്തത്തിന് ഉത്തരവാദികളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലോകത്തിലെ ഏതു സമൂഹത്തിനും ബാധകമായ നിരീക്ഷണങ്ങളാണു ഡേവിഡ് പുസ്തകത്തിൽ നടത്തുന്നത്. ഒരു സമൂഹത്തിന്റെ മനഃപൂർവമായ നിസ്സംഗതയും അലംഭാവവും എങ്ങനെ വംശഹത്യകൾക്കു കാരണമായിത്തീരുന്നു എന്ന് ഒസേജ് ഭീകരവാഴ്ച കാട്ടിത്തരുന്നു. അതീവ ഹീനമായ മാർഗങ്ങളിലൂടെ ഒസേജ് വംശജരെ ഒന്നൊന്നായി ഇല്ലാതാക്കി അവരുടെ വലിയ സമ്പത്ത് തങ്ങളിലേക്ക് നിയമപ്രകാരംതന്നെ എത്തിക്കുകയായിരുന്നു വില്യം ഹെയിലിന്റെയും കൂട്ടാളികളുടെയും ലക്ഷ്യം. അതിനായി ഡോക്ടർമാർ, അഭിഭാഷകർ, ജഡ്ജിമാർ, പൊലീസുകാർ തുടങ്ങി അക്കാലത്തെ സമൂഹത്തിലെ അധികാരകേന്ദ്രങ്ങളിലുണ്ടായിരുന്നവരെല്ലാം ഈ കൊടുംകുറ്റവാളികൾക്കു കൂട്ടുനിന്നു. 

ഡേവിഡ് ഗ്രാൻ
ADVERTISEMENT

വില്യമിന്റെ അനന്തിരവനായ ഏൺസ്റ്റ് ബക്കാർട്ടും ആ കുടിലപദ്ധതി നടപ്പാക്കുന്നതിനു വേണ്ടി പ്രവർത്തിച്ചയാളാണ്. ഏണ്‍സ്റ്റിന്റെ ഭാര്യ മോളിയെയും വിഷപ്രയോഗത്തിലൂടെ ഇല്ലാതാക്കി ആ കുടുംബത്തിന്റെ മുഴുവൻ സ്വത്തും കൈക്കലാക്കാൻ വില്യമിന്റെ നിർദേശപ്രകാരം ഏൺസ്റ്റ് പ്രവർത്തിച്ചെങ്കിലും ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ടോം വൈറ്റിന്റെയും സംഘത്തിന്റെയും അന്വേഷണം ആ പദ്ധതി തകർത്തു. നിരന്തരമായ വിഷം കഴിപ്പിക്കലിലൂടെ അതീവഅവശനിലയായിരുന്ന മോളിയെ അന്വേഷണസംഘം ആശുപത്രിയിലാക്കുകയും ഏൺസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നു തന്റെ അമ്മാവൻ വില്യമിന്റെ യഥാർഥ മുഖം കുറ്റസമ്മതമൊഴിയിൽ ഏൺസ്റ്റ് ഏറ്റുപറഞ്ഞതോടെ അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികമായ വംശഹത്യാപദ്ധതി പുറത്തുവരികയായിരുന്നു. 

വില്യം കെ. ഹെയ്ൽ (ഇടതു നിന്നു രണ്ടാമത്)

ഇരുവരെയും കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും വില്യം പിന്നീടു പരോളിൽ പുറത്തിറങ്ങിയതും ഏൺസ്റ്റിന് ഒരു അമേരിക്കൻ ഗവർണർ വർഷങ്ങൾക്കു ശേഷം മാപ്പുനൽകിയതും വലിയ പക്ഷപാതം നിറഞ്ഞ സമീപനമായി വിലയിരുത്തപ്പെട്ടു. ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്ന 24 കൊലപാതകങ്ങളിൽ മാത്രമാണ് എന്തെങ്കിലും അന്വേഷണം നടന്നത്. മറ്റു നൂറിലേറെ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവർ ആരെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഭീകരത നിറഞ്ഞാടിയ ആ കാലഘട്ടത്തിന്റെ ക്ഷതമേൽക്കാത്ത ഒരു ഒസേജ് കുടുംബം പോലുമില്ല. തങ്ങളുടെ മുൻതലമുറകൾ നേരിടേണ്ടി വന്ന അനീതികളിൽ നീറി ഇന്നും അവർ ജീവിക്കുമ്പോൾ ആ കൊലപാതകങ്ങൾ ചെയ്തവർ ശിക്ഷിക്കപ്പെടാതെ ശിഷ്ടജീവിതം സ്വതന്ത്രരായി നയിക്കുകയായിരുന്നു. 

∙ പുസ്തകവും സിനിമയും

ഒസേജ് വംശഹത്യയെക്കുറിച്ച് 2012ൽ അന്വേഷണമാരംഭിച്ച ഡേവിഡ് ഗ്രാൻ 2017ലാണു പുസ്തകം എഴുതി പൂർത്തിയാക്കി പ്രസിദ്ധീകരിക്കുന്നത്. നാഷനൽ ആർക്കൈവ്സിലെ 3000 രേഖകൾ പരിശോധിച്ചാണു മറഞ്ഞുകിടന്നിരുന്ന ചരിത്രകണ്ണികളെ അദ്ദേഹം കൂട്ടിയിണക്കിയത്. 2003 മുതൽ ‘ദ് ന്യൂയോർക്കർ’ മാഗസിനിൽ മാധ്യമപ്രവർത്തകൻ കൂടിയാണ് ഡേവിഡ്. എൺപതുകാരനായ മാർട്ടിൻ സ്കോർസെസെ പുസ്തകം സിനിമയാക്കിയപ്പോൾ പ്രധാന കഥാപാത്രമായ മോളിയുടെ വേഷം അഭിനയിക്കാൻ തിരഞ്ഞെടുത്തത് അമേരിക്കൻ ഇന്ത്യൻ വംശജയായ നടി ലില്ലി ഗ്ലാഡ്സ്റ്റണിനെയായിരുന്നു. വില്യം കെ. ഹെയിൽ ആയി റോബർട് ഡി നിറോയും എൺസ്റ്റ് ആയി ലിയനാർദോ ഡി കാപ്രിയോയും എത്തി. 44 കഥാപാത്രങ്ങളിൽ യഥാർഥ ഒസേജ് വംശജർ തന്നെ അഭിനയിച്ചപ്പോൾ സിനിമയുടെ പിന്നണിയിലെ വസ്ത്രാലങ്കാര വിഭാഗത്തിലും സെറ്റ് ഡിസൈനിലും ഭാഷാ വിഭാഗത്തിലുമൊക്കെയും ഒട്ടേറെ ഒസേജ് വംശജരുണ്ടായിരുന്നു. നൂറിലേറെ ജൂനിയർ ആർട്ടിസ്റ്റുമാരുടെ വേഷത്തിലും ഒസേജ് വംശജർ തന്നെയെത്തി. 

സിനിമയിൽ മോളിയായി അഭിനയിച്ച ലിലി ഗ്ലാഡ്സ്റ്റൺ
ADVERTISEMENT

സിനിമ ആഗോളശ്രദ്ധ നേടിയപ്പോൾ ഒസേജ് വംശജരിൽനിന്നു പക്ഷേ, വിമർശവുമുണ്ടായി. മോളി ബക്കാർട്ടിനു ലഭിച്ചതിലും പ്രധാന്യം കൊലപാതകങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച എൺസ്റ്റിന്റെ കഥാപാത്രത്തിനു ലഭിച്ചുവെന്നായിരുന്നു അത്. വെള്ളക്കാരനായ സ്കോർസെസെയുടെ വീക്ഷണകോണാണ് അതു പ്രതിഫലിപ്പിക്കുന്നതെന്നും ഒരു ഒസേജ് വംശജനാണു സംവിധാനം ചെയ്തിരുന്നതെങ്കിൽ മോളിയുടേതാകുമായിരുന്നു കേന്ദ്രവീക്ഷണം എന്നും അവർ ചൂണ്ടിക്കാട്ടുന്നു. എൺസ്റ്റിനെ പരിചയപ്പെടുന്ന ഘട്ടത്തിൽ മോളി അയാളെ വിളിക്കുന്നതു ‘ചെന്നായ’ എന്നാണ്. രക്തദാഹികളായ ചെന്നായക്കൂട്ടംമായിത്തന്നെയാണു വെള്ളക്കാരെ സിനിമയിൽ സ്കോർസെസെ അടയാളപ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു ഈ വിമർശനത്തിനുള്ള മറുപടി.

മാർട്ടിൻ സ്കോർസെസെ (Photo by Jerod Harris / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ഒസേജ് ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ലോകത്തിലേറ്റവും കൂടുതൽ ആളോഹരി വരുമാനം ഉള്ള ജനതയായിരുന്നു ഒസേജ് ഇന്ത്യക്കാർ. ഓക്‌ലഹോമ സംസ്ഥാനത്തെ ഒസേജ് നേഷൻ ട്രൈബൽ റിസർവേഷനിൽ നടമാടിയ വെള്ളക്കാരന്റെ പൈശാചികതയും അത്യാർത്തിയും അവരെ ലോകത്തിലെ ഏറ്റവും കൂടുതൽ ആളോഹരി കൊലപാതകങ്ങൾ സംഭവിച്ച സമൂഹമാക്കി മാറ്റി. അമേരിക്കയിലെ മിസിസിപ്പി, ഒഹായോ നദീതീരങ്ങളിൽ കാട്ടുപോത്തുകളെ വേട്ടയാടിയും കൃഷി ചെയ്തും സമൂഹജീവിതം നയിച്ചിരുന്ന ആദിമവംശജരാണ് ഒസേജ് ഇന്ത്യക്കാർ. 

വെള്ളക്കാരുടെ അധിനിവേശത്തിന്റെ ഫലമായി പത്തൊൻപതാം നൂറ്റാണ്ടോടെ കൻസാസ് പ്രവിശ്യയിലെ ആദിമവാസികൾക്കായുള്ള റിസർവേഷനുകളിലേക്ക് ഒതുക്കപ്പെട്ട അവർ 1870ൽ അവിടെനിന്നു പുറന്തള്ളപ്പെട്ട് ഇന്നത്തെ ഓക്‌ലഹോമ സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ തരിശുഭൂമിയിൽ എത്തപ്പെട്ടു. അവിടെ 15 ലക്ഷം ഏക്കർ സ്ഥലം ഒസേജുകാർ വിലകൊടുത്തു വാങ്ങി. അതുവരെ ഭൂമി സ്വകാര്യസ്വത്തായി കരുതാതെ സമൂഹജീവിതം നയിച്ചിരുന്ന ഒസേജുകൾക്ക് യുഎസ് സർക്കാർ ഒാക്‌ലഹോമയിലെ ഭൂമി ഓരോരുത്തർക്കായി പതിച്ചുനൽകാനെടുത്ത തീരുമാനമാണു നിർണായകമായത്. ഒസേജ് ഗോത്രത്തിലെ ഓരോ അംഗത്തിനും 657 ഏക്കർ വീതം ഭൂമി ലഭിച്ചു. 

ഒസേജ് നേഷൻ സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ ഓക്‌ലഹോമ സംസ്ഥാനം

1906ലെ ഒസേജ് സെറ്റിൽമെന്റ് ആക്ട് പ്രകാരം 2229 ഒസേജ് വംശജരാണ് സ്വന്തം പേരിൽ ഭൂമി ലഭിച്ചവരായി ഉണ്ടായിരുന്നത്. ഈ ഭൂമിയിലുള്ള സകല ധാതു, പെട്രോളിയം നിക്ഷേപങ്ങളുടെയും അവകാശം എന്നും തങ്ങൾക്കും അവകാശികൾക്കുമായിരിക്കുമെന്ന ദീർഘവീക്ഷണത്തോടെയുള്ള ഒരു വ്യവസ്ഥ ഒസേജ് ഗോത്രത്തലവൻമാർ അമേരിക്കൻ സർക്കാരിനെക്കൊണ്ടു സമ്മതിപ്പിച്ചു. ‘ഹെഡ്റൈറ്റ്’ എന്നാണ് ഇതറിയപ്പെട്ടത്. ഇതുപക്ഷേ, ബംപർ ലോട്ടറിയായി മാറിയത് അവരുടെ ഭൂമിക്കടിയിൽ വൻതോതിൽ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെയാണ്. അതോടെ, അതിദരിദ്രരായിരുന്ന ഒസേജ് വംശജർ കണ്ണടച്ചു തുറന്ന വേഗത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായി മാറി. 

സാഹിത്യത്തിലും ചരിത്രത്തിലും ഏറെ ഉദാത്തവൽകരിച്ചു വർണിച്ചിട്ടുള്ള വെളുത്ത വർഗക്കാരന്റെ ‘ത്യാഗ’മനോഭാവം ചതിയുടെ മൂടുപടമണിഞ്ഞ് ഒസേജ് കൗണ്ടിയിലുമെത്തിയിരുന്നു. ആദിമനിവാസികളെയും കറുത്തവർഗക്കാരെയും ‘നന്നാക്കി’യെടുക്കുന്നതിനുള്ള ദൗത്യം ജന്മനാ ലഭിച്ചിട്ടുള്ള വെള്ളക്കാരന്റെ ത്യാഗമായാണ് ഈ ജനതകളോടുള്ള അവരുടെ രക്ഷാകർതൃസമീപനത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.

∙ അപ്രതീക്ഷിത ‘ലോട്ടറി’

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ കണ്ടുപിടിക്കപ്പെട്ട ഏറ്റവും വലിയ എണ്ണ നിക്ഷേപമായിരുന്നു ഒസേജ് കൗണ്ടിയിലേത്. ഇതോടെ പ്രമുഖ എണ്ണ വ്യവസായികളൊക്കെ അങ്ങോട്ടേക്കൊഴുകി. എണ്ണയുൽപാദനത്തിൽനിന്നു ലഭിച്ച ലാഭത്തിന്റെ ഒരു പങ്ക് റോയൽറ്റിയായി ‘ഹെഡ്റൈറ്റ്’ വ്യവസ്ഥയനുസരിച്ചു സ്ഥലമുടമകളായ ഒസേജ് ഇന്ത്യക്കാരുടെ പക്കലെത്തിത്തുടങ്ങി. ഇന്നത്തെ മൂല്യമനുസരിച്ച് കുട്ടികളും മുതിർന്നവരുമടക്കമുള്ള ഒസേജ് ഗോത്രത്തിലെ ഓരോരുത്തർക്കും ശരാശരി 1.38 ലക്ഷം ഡോളർ (1.15 കോടി രൂപ) ആണു ഓരോ വർഷവും റോയൽറ്റിത്തുക ലഭിച്ചത്. 1923ൽ മാത്രം ഒസേജ് സമൂഹത്തിന് (2229 പേർ) ആകെ ലഭിച്ചത് ഇന്നത്തെ കണക്കിൽ 40 കോടി ഡോളർ (3330 കോടി രൂപ) ആയിരുന്നു. 

ഈ അപ്രതീക്ഷിത പണമൊഴുക്ക് ഒസേജ് ഇന്ത്യക്കാരുടെ ജീവിതരീതിതന്നെ മാറ്റിമറിച്ചു. മിക്കവരും വലിയ ബംഗ്ലാവുകളിലേക്കു താമസം മാറ്റി. അന്നത്തെ ഏറ്റവും വിലകൂടിയ കാറുകൾ വാങ്ങി. യൂറോപ്പിലേക്കും മറ്റും വിനോദയാത്രകൾ നടത്തി. പലരും മക്കളെ വലിയ അമേരിക്കൻ നഗരങ്ങളിലെയും യൂറോപ്പിലെയും ഉന്നത വിദ്യാലയങ്ങളിലേക്ക് അയച്ചു പഠിപ്പിച്ചു. ഒസേജ് ബംഗ്ലാവുകളിൽ വീട്ടുജോലിക്കാരായി നിന്നിരുന്നത് വെള്ളക്കാരായിരുന്നു എന്ന പ്രത്യേകതയുമുണ്ടായിരുന്നു. അതു ചരിത്രത്തിന്റെ മറ്റൊരു കാവ്യനീതി കൂടിയായി. പഷേ, ഈ അളവറ്റ എണ്ണപ്പണം തങ്ങൾക്കു മേൽ വർഷിക്കാനിരിക്കുന്ന ഭയാനകവിധിയെക്കുറിച്ച് അപ്പോൾ ഒസേജ് വംശജർക്ക് ഒരു സൂചനയുമുണ്ടായിരുന്നില്ല. 

എണ്ണ കൊണ്ടുവന്ന സമ്പന്നത ഒസേജ് കൗണ്ടിയിലെ ചെറുകവലകളെ വലിയ പട്ടണങ്ങളാക്കി മാറ്റി. എണ്ണക്കമ്പനികളിൽ ജോലി ചെയ്യാനും ഒസേജ് വംശജരുടെ സമ്പന്നതയുടെ പങ്കുപറ്റാനുമായി ഒട്ടേറെ വെള്ളക്കാർ ഒസേജ് കൗണ്ടിയിലേക്കൊഴുകിത്തുടങ്ങിയിരുന്നു. ഫെയർഫാക്സ്, പൗഹസ്ക, ഗ്രേ ഹോഴ്സ് തുടങ്ങിയ ഉറങ്ങിക്കിടന്ന കവലകളൊക്കെ പട്ടണങ്ങളായി രൂപാന്തരംപ്രാപിച്ചു. വലിയ വ്യാപാരശാലകളും ടാക്സി സ്റ്റാൻഡുകളും ബാങ്കുകളും പോസ്റ്റ്ഓഫിസുകളും സ്ഥാപിക്കപ്പെട്ടു. സമ്പന്നത അതിന്റെ ഭീതിജനകമായ മുഖവും പതിയെ പുറത്തെടുത്തു തുടങ്ങി. ചൂതാട്ടശാലകളും വ്യാജമദ്യ നിർമാണകേന്ദ്രങ്ങളും കള്ളൻമാരെയും കൊലപാതകികളെയും കൂടി ഒസേജ് കൗണ്ടിയിലേക്ക് ആകർഷിച്ചു. ഒപ്പം ഒസേജ് വംശജരുടെ മനസ്സിൽനിന്ന് ഇന്നും മായാതെ അവശേഷിക്കുന്ന അതിഭീകര സംഭവഗതികൾക്കും തുടക്കമായി.   

മാതാവായ ലിസിയോടൊത്ത് (മധ്യത്തിൽ) മോളിയും അന്നയും

∙ ഭീകരവാഴ്ച

ഒസേജ് ഭീകരവാഴ്ചക്കാലം (The Osage reign of terror) എന്നാണ് ഭീതിയുടെ ആ കാലഘട്ടം ചരിത്രത്തിൽ അടയാളപ്പെട്ടിരിക്കുന്നത്. മോളി ബക്കാ‍ർട്ട് എന്ന ഒസേജ് വനിതയുടെ കുടുംബത്തിലുണ്ടായ ദാരുണ സംഭവങ്ങൾ കേന്ദ്രമാക്കിയാണ് ഡേവിഡ് ഗ്രാൻ ‘ദ് കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’ എന്ന പുസ്തകം രചിച്ചിരിക്കുന്നത്. 1921ൽ മോളിയുടെ മൂത്ത സഹോദരി അന്ന ബ്രൗണിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിവാഹമോചിതയായിരുന്ന അന്നയുടെ സ്വത്തിന്റെ (ഹെഡ്റൈറ്റ്) അവകാശി ഇതോടെ അമ്മ ലിസിയായി മാറി. അന്നയുടെയും മോളിയുടെയും മറ്റൊരു സഹോദരി മിന്നി സ്മിത്ത് 1918ൽ സംശയാസ്പദമായ നിലയിൽ അജ്ഞാതഅസുഖം ബാധിച്ചു മരിച്ചിരുന്നു. വിഷപ്രയോഗത്താലാണു മിന്നിയുടെ മരണമെന്നു പിന്നീടു തെളിഞ്ഞു. 

അന്തരിച്ച ഭർത്താവ് ജയിംസിന്റെയും രണ്ടു മക്കളുടെയും റോയൽറ്റിത്തുക കൂടി ലഭിച്ചു തുടങ്ങിയ ലിസി ഇതോടെ അതീവ സമ്പന്നയായി മാറി. എന്നാൽ മിന്നിയുടെ ജീവനെടുത്ത അതേ അജ്ഞാതഅസുഖം ബാധിച്ച് 1921ൽ ലിസിയും മരിച്ചതോടെ ഈ അളവറ്റ സമ്പത്തിന്റെ ഉടമകളായി മോളിയും അവശേഷിച്ച സഹോദരി റിത സ്മിത്തും മാറി. 1923ൽ റിതയും ഭർത്താവ് ബിൽ സ്മിത്തും താമസിച്ചിരുന്ന വസതിയിൽ വലിയ ബോംബ് സ്ഫോടനം നടക്കുകയും റിതയും ജോലിക്കാരി നെറ്റിയും സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു. ബിൽ നാലു ദിവസങ്ങൾക്കു ശേഷം ആശുപത്രിയിലും മരിച്ചു. ഇതോടെ ആ കുടുംബത്തിലെ അവശേഷിച്ച ഏക ഒസേജ് വംശജയായ മോളിയായി മുഴുവൻ സ്വത്തിന്റെയും അവകാശി. 

മോളിയും ഏൺസ്റ്റും

മോളിയുടെ കാലശേഷം സ്വത്തുമുഴുവൻ വന്നുചേരുക ഭർത്താവും വെള്ളക്കാരനുമായ ഏൺസ്റ്റ് ബക്കാർട്ടിന്റെ പക്കലും. ഒസേജ് വംശജർക്ക് അപ്രതീക്ഷിതമായി വന്നുചേർന്ന സ്വത്തിൽ അവകാശമുണ്ടാകാനുള്ള നിയമപ്രകാരമുള്ള ഏകവഴി അവരുമായി വിവാഹബന്ധത്തിലേർപ്പെടുക മാത്രമായിരുന്നു. ഈ കുത്സിതലക്ഷ്യവുമായി ഒട്ടേറെ വെള്ളക്കാർ ഒസേജ് കൗണ്ടിയിലെത്തുകയും ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്വാഭാവിക വിവാഹമായി കരുതപ്പെട്ടിരുന്ന പല ബന്ധങ്ങളുടെയും പിന്നിലെ യഥാർഥ പ്രചോദനം പണത്തോടുള്ള ആർത്തി മാത്രമായിരുന്നുവെന്നതാണു യാഥാർഥ്യം. 

1921 മുതൽ 26 വരെയുള്ള കാലയളവിൽ മാത്രം അറുപതിലേറെ ഒസേജ് വംശജർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്. ഈ കൊലപാതകങ്ങളിലൊന്നും ഉത്തരവാദികളായവരെ പിടികൂടാൻ പ്രാദേശിക നിയമസംവിധാനത്തിനു കഴിയാതെ വന്നതോടെ പരിഭ്രാന്തരായ ഒസേജ് സമൂഹം ഒരു പ്രതിനിധി സംഘത്തെ രാജ്യതലസ്ഥാനമായ വാഷിങ്ടണിലേക്ക് അയച്ചു. മോളി കൂടി ഉൾപ്പെട്ട ഈ സംഘം അവിടെയെത്തി അമേരിക്കൻ പ്രസിഡന്റിനെ കാണുകയും തങ്ങളുടെ സുരക്ഷയ്ക്കായി വേണ്ടതു ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇന്നത്തെ എഫ്ബിഐയുടെ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ആദ്യരൂപമായ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അക്കാലത്തു പ്രവർത്തനം തുടങ്ങിയിരുന്നു. അവർ അന്വേഷിച്ചു തെളിയിച്ച ആദ്യത്തെ പ്രമാദമായ കേസാണ് ഒസേജ് വംശഹത്യ. 

സിനിമയിൽ വില്യം കെ. ഹെയ്‌ൽ ആയി റോബർട് ഡി നിറോയും ഏൺസ്റ്റ് ആയി ഡികാപ്രിയോയും (Photo courtesy: Apple TV+ and Paramount Pictures)

∙ വെള്ളക്കാരന്റെ ‘ത്യാഗം’

സാഹിത്യത്തിലും ചരിത്രത്തിലും ഏറെ ഉദാത്തവൽകരിച്ചു വർണിച്ചിട്ടുള്ള വെളുത്ത വർഗക്കാരന്റെ ‘ത്യാഗ’മനോഭാവം ചതിയുടെ മൂടുപടമണിഞ്ഞ് ഒസേജ് കൗണ്ടിയിലുമെത്തിയിരുന്നു. ആദിമനിവാസികളെയും കറുത്തവർഗക്കാരെയും ‘നന്നാക്കി’യെടുക്കുന്നതിനുള്ള ദൗത്യം ജന്മനാ ലഭിച്ചിട്ടുള്ള വെള്ളക്കാരന്റെ ത്യാഗമായാണ് ഈ ജനതകളോടുള്ള അവരുടെ രക്ഷാകർതൃസമീപനത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. എണ്ണപ്പണം കൈകാര്യം ചെയ്യുന്നതിൽ ഒസേജ് വംശജർക്ക് കാര്യപ്രാപ്തിയില്ലെന്നും അതിനാൽ സമ്പത്ത് ചെലവഴിക്കുന്നതിൽ അവരെ സഹായിക്കാൻ വെള്ളക്കാരായ ‘രക്ഷാകർത്താക്കൾ’ (Guardians) വേണമെന്നുമുള്ള വിചിത്രനിയമം 1921ൽ അമേരിക്കൻ പാർലമെന്റ് പാസാക്കിയത് ഈയൊരു ചിന്താഗതിയുടെ പിൻബലത്തിലായിരുന്നു. 

ഇതുപ്രകാരം ഓരോ ഒസേജ് ഗോത്ര അംഗവും (full blood Osage) കാര്യപ്രാപ്തിയാകുന്നുവെന്നു തെളിയിക്കപ്പെടുന്നതുവരെ അവരുടെ സമ്പത്തിന്റെ വിനിയോഗം വെള്ളക്കാരായ ഈ രക്ഷാകർത്താക്കൾ വഴി മാത്രമായിരുന്നു. അത്യാവശ്യ മരുന്നുകൾക്കുള്ള പണം അനുവദിച്ചുകിട്ടണമെങ്കിൽ പോലും രക്ഷാകർത്താക്കളുടെ അനുമതി ആവശ്യമായിരുന്നു. സമൂഹത്തിലെ പ്രബലരായ ഉദ്യോഗസ്ഥരും അഭിഭാഷകരുമൊക്കെയായിരുന്നു രക്ഷാകർത്താക്കളായി നിയമിക്കപ്പെട്ടിരുന്നത്. ഒസേജ് ധനം തട്ടിയെടുക്കുന്നതിനുള്ള വലിയ ഗൂഢാലോചനകൾക്കും അഴിമതിക്കും ഈ സംവിധാനം കാരണമായി. 

യുഎസ് പ്രസിഡന്റ് കാൽവിൻ കൂളിഡ്ജിനൊപ്പം വൈറ്റ് ഹൗസിനു മുമ്പിൽ ഒസേജ് പ്രതിനിധി സംഘം. 1924ലെ ചിത്രം (Photo: Bettmann Archive)

ഇതിനു പുറമേയായിരുന്നു ഒസേജ് വംശജരുമായി വിവാഹബന്ധത്തിലേർപ്പെട്ടുകൊണ്ടുള്ള പണം കവരൽ. തന്റെ സമ്പത്ത് കൈകാര്യം ചെയ്യാനുള്ള പൂർണ അവകാശം മോളിക്കു ലഭിക്കുന്നതു തന്നെ രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം 1935ലായിരുന്നു. 1937ൽ മോളി അന്തരിക്കുകയും ചെയ്തു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വഞ്ചനനിറഞ്ഞ ഏടായി ഒസേജ് സമ്പത്ത് വെള്ളക്കാരനു ചോർത്തിയെടുക്കാനുള്ള ഇത്തരം വിവിധങ്ങളായ ഗൂഢാലോചനകൾ മാറി. അതിന്റെ പാരമ്യത്തിലാണ് അജ്ഞാത കൊലയാളികളുടെ കരങ്ങളാൽ നൂറുകണക്കിന് ഒസേജ് വംശജർക്കു ജീവൻ നഷ്ടമാകുന്നതും.

∙ തലക്കെട്ട്

''In April, millions of tiny flowers spread over the blackjack hills and vast prairies in the Osage territory of Oklahoma. In May, when coyotes howl beneath an unnervingly large moon, taller plants, such as spiderworts and black eyed Susans, begin to creep over the tinier blooms. The necks of the smaller flowers break and their petals flutter away, and before long they are buried underground. This is why the Osage refer to May as the time of the flower killing moon''. അമേരിക്കൻ ആദിമനിവാസികൾ ഓരോ മാസത്തെയും പൂർണചന്ദ്രന് ഓരോ പേരു നൽകാറുണ്ട്. കാലാവസ്ഥയുമായും കൃഷിയുമായുമൊക്കെ ബന്ധപ്പെട്ടാണ് ആ പേരുകളുടെ പിറവി. മേയ് മാസത്തിലെ പൂർണചന്ദ്രന്റെ പേരാണ് ഫ്ലവർ മൂൺ എന്നത്. 

ഡേവിഡ് ഗ്രാനിന് മുൻപ് ഒസേജ് വംശഹത്യയെക്കുറിച്ച് ഒരു ഒസേജ് വ്യക്തിതന്നെയെഴുതിയ ലേഖനം ഓക്‌ലഹോമ സ്കൂൾ ലൈബ്രറിയിൽ നിന്നു കാണാതായ സംഭവമുണ്ടായിട്ടുണ്ട്. മനഃപൂർവമായ തിരസ്കരണത്തിലൂടെ ജനങ്ങളുടെ ഓർമയിൽനിന്ന് അമേരിക്കൻ ചരിത്രത്തിലെ അപമാനകരമായ ഏട് മായ്ച്ചുകളയാനാണു ശ്രമം. എന്നാൽ, ഡേവിഡ് ഗ്രാനിന്റെ പുസ്തകത്തിലൂടെയും സ്കോർസെസെയുടെ സിനിമയിലൂടെയും ആ ദാരുണസംഭവങ്ങൾ ജനമനസ്സുകളിൽ ജ്വലിച്ചുനിൽക്കുകയാണ്. ഒസേജ് നേഷനിലെ പുൽമേടുകൾക്കു മുകളിലുയർന്നു നിൽക്കുന്ന ആ ചുവന്ന ചന്ദ്രനെപ്പോലെ

ഓക്‌ലഹോമയിലെ വിശാലമായ പുൽമേടുകളായ പ്രയറി പ്രദേശം ഏപ്രിലിൽ നിറയെ ചെറിയ പുഷ്പങ്ങളുണ്ടാകുന്ന ചെടികളാൽ നിറയാറുണ്ട്. എന്നാൽ മേയിലെ പൂർണചന്ദ്ര പിറവിയോടടുത്ത് പുതിയ വലിയ ചെടികൾ വളരുകയും അവയുടെ അടിയിൽപ്പെട്ടു വെള്ളവും സൂര്യപ്രകാശവും ലഭിക്കാതെ ഈ ചെറു പുഷ്പങ്ങൾ തണ്ടൊടിഞ്ഞ് നശിക്കുകയും ചെയ്യും. ഒസേജ് നേഷനിൽ നടമാടിയ ക്രൂരതകളുടെ തുടക്കം മേയ് മാസത്തിലായിരുന്നു. ഈ ചെറിയ പുഷ്പങ്ങളായി ഒസേജ് വംശജരെയും അവരെ നശിപ്പിക്കുന്ന അധിനിവേശ കളകളായി വെള്ളക്കാരുടെ സമൂഹത്തെയുമാണ് ഡേവിഡ് ഗ്രാൻ ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’ എന്ന തലക്കെട്ടിലൂടെ അർഥമാക്കുന്നത്. 

∙ മറവി

അമേരിക്കൻ ഇന്ത്യക്കാരുടെ വംശഹത്യ, കറുത്തവർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ പ്രതിപാദിക്കുന്ന പുസ്തകങ്ങളോ ലേഖനങ്ങളോ പഠിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും ഇരുപതിലേറെ അമേരിക്കൻ സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ വിലക്കുണ്ട്. ക്ലാസുകളിൽ ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്നതായി അറിഞ്ഞാൽ അധ്യാപകരുടെ ലൈസൻസ് റദ്ദാക്കപ്പെടുന്ന നിയമവും ചില സംസ്ഥാനങ്ങളിലുണ്ട്. സാഹിത്യനൊബേൽ സമ്മാനിതരായ ടോണി മോറിസൺ, മാർഗരറ്റ് അറ്റ്‌വുഡ് എന്നിവരുടെ പോലും പുസ്തകങ്ങൾ ഈ വിലക്കു നേരിടുന്നു. 

'കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂണി’ൽ ലിയനാഡോ ഡികാപ്രിയോ. (Photo courtesy: Apple TV+ and Paramount Pictures)

ഡേവിഡ് ഗ്രാനിന് മുൻപ് ഒസേജ് വംശഹത്യയെക്കുറിച്ച് ഒരു ഒസേജ് വ്യക്തിതന്നെയെഴുതിയ ലേഖനം ഓക്‌ലഹോമ സ്കൂൾ ലൈബ്രറിയിൽ നിന്നു കാണാതായ സംഭവമുണ്ടായിട്ടുണ്ട്. മനഃപൂർവമായ തിരസ്കരണത്തിലൂടെ ജനങ്ങളുടെ ഓർമയിൽനിന്ന് അമേരിക്കൻ ചരിത്രത്തിലെ അപമാനകരമായ ഏട് മായ്ച്ചുകളയാനാണു ശ്രമം. എന്നാൽ, ഡേവിഡ് ഗ്രാനിന്റെ പുസ്തകത്തിലൂടെയും സ്കോർസെസെയുടെ സിനിമയിലൂടെയും ആ ദാരുണസംഭവങ്ങൾ ജനമനസ്സുകളിൽ ജ്വലിച്ചുനിൽക്കുകയാണ്. ഒസേജ് നേഷനിലെ പുൽമേടുകൾക്കു മുകളിലുയർന്നു നിൽക്കുന്ന ആ ചുവന്ന ചന്ദ്രനെപ്പോലെ...

English Summary:

The Osage Reign of Terror: The True Story Behind 'Killers of the Flower Moon'