‘‘ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു. എനിക്കു സഹായം എവിടെ നിന്നു വരും?’’ ‘‘എന്റെ സഹായം ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു. നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല..." ബൈബിൾ മലയാളം ഓഡിയോ കേൾക്കുന്നുണ്ടെങ്കിൽ, ആ ശബ്ദം ബിനോയ് ചാക്കോയുടേതാണ്. അയ്യായിരത്തിൽ അധികം ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ബിനോയ്. ഒട്ടേറെ വേദികളിൽ പാടി. ഇപ്പോളും ‘‘ഇതെല്ലം ദൈവം തന്നതാണ്’’ എന്ന് എളിമപ്പെടുകയാണ് ബിനോയ് ചാക്കോ. കടന്നു വന്ന പാട്ടുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ബിനോയ് ചാക്കോ മനസ്സു തുറക്കുന്നു...

‘‘ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു. എനിക്കു സഹായം എവിടെ നിന്നു വരും?’’ ‘‘എന്റെ സഹായം ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു. നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല..." ബൈബിൾ മലയാളം ഓഡിയോ കേൾക്കുന്നുണ്ടെങ്കിൽ, ആ ശബ്ദം ബിനോയ് ചാക്കോയുടേതാണ്. അയ്യായിരത്തിൽ അധികം ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ബിനോയ്. ഒട്ടേറെ വേദികളിൽ പാടി. ഇപ്പോളും ‘‘ഇതെല്ലം ദൈവം തന്നതാണ്’’ എന്ന് എളിമപ്പെടുകയാണ് ബിനോയ് ചാക്കോ. കടന്നു വന്ന പാട്ടുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ബിനോയ് ചാക്കോ മനസ്സു തുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു. എനിക്കു സഹായം എവിടെ നിന്നു വരും?’’ ‘‘എന്റെ സഹായം ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു. നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല..." ബൈബിൾ മലയാളം ഓഡിയോ കേൾക്കുന്നുണ്ടെങ്കിൽ, ആ ശബ്ദം ബിനോയ് ചാക്കോയുടേതാണ്. അയ്യായിരത്തിൽ അധികം ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ബിനോയ്. ഒട്ടേറെ വേദികളിൽ പാടി. ഇപ്പോളും ‘‘ഇതെല്ലം ദൈവം തന്നതാണ്’’ എന്ന് എളിമപ്പെടുകയാണ് ബിനോയ് ചാക്കോ. കടന്നു വന്ന പാട്ടുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ബിനോയ് ചാക്കോ മനസ്സു തുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു. എനിക്കു സഹായം എവിടെ നിന്നു വരും?’’
‘‘എന്റെ സഹായം ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു. നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല..." ബൈബിൾ മലയാളം ഓഡിയോ കേൾക്കുന്നുണ്ടെങ്കിൽ, ആ ശബ്ദം ബിനോയ് ചാക്കോയുടേതാണ്. അയ്യായിരത്തിൽ അധികം ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ബിനോയ്. ഒട്ടേറെ വേദികളിൽ പാടി. ഇപ്പോളും ‘‘ഇതെല്ലം ദൈവം തന്നതാണ്’’ എന്ന് എളിമപ്പെടുകയാണ് ബിനോയ് ചാക്കോ. കടന്നു വന്ന പാട്ടുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ബിനോയ് ചാക്കോ മനസ്സു തുറക്കുന്നു...

∙ മനുഷ്യന്റെ സഹായ ഗ്രന്ഥമാണ് ബൈബിൾ

ADVERTISEMENT

എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിതത്തെ നിയന്ത്രിക്കണം, ദുഃഖങ്ങളെ അതിജീവിക്കണം എന്നെല്ലാം മനുഷ്യനു മനസ്സിലാക്കാൻ ദൈവം കൊടുത്ത കൈപുസ്തകമാണു ബൈബിൾ. ദൈവം എനിക്കു തന്ന ഒരു കാഴ്ചപ്പാടുണ്ട്. ‘‘ദൈവസ്നേഹമാണ് നീ പാടേണ്ടതെന്നുള്ള തിരിച്ചറിവ്’’ എന്റെ ജീവിതത്തില്‍  ദൈവം തന്നു എന്നാണു ഞാൻ വിശ്വസിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള സിനിമയാണു ജീസസ്. ഏറ്റവും വലിയ അവസരം മലയാളത്തിൽ യേശുവിന്റെ ശബ്ദമാകുവാൻ കഴിഞ്ഞു എന്നതാണ്. എന്തൊക്കെ പ്രമോഷൻ ചെയ്താലും  നാം എവിടെയെങ്കിലും എത്തണമെങ്കിൽ അതിനു പിറകിൽ വലിയൊരു ദൈവശക്തി ഉണ്ടായേ പറ്റൂ.

∙ 1982 ൽ തുടങ്ങിയ പാട്ട്

ഗാനമേളകൾക്കാണ് ആദ്യം പാടിയിരുന്നത്. ഞങ്ങളുടെ തന്നെ ‘എക്കോസ്’ എന്നൊരു സംഗീത ഗ്രൂപ്പ് ഉണ്ടാക്കി പാടി തുടങ്ങി. അതിനുശേഷം കേരളത്തിലുള്ള മറ്റു പല ഗ്രൂപ്പുകളിലും പ്രധാന പാട്ടുകാരനായിരുന്നു. 1990 കാലഘട്ടത്തിലാണ് ഭക്തിഗാന രംഗത്ത് പാടിത്തുടങ്ങിയത്. ഭക്തിഗാനരംഗത്ത് അന്ന് ഒരുപാട് പാട്ടുകാരുണ്ട്. വലിയ ഗായകരാണ് അന്ന് ഭക്തിഗാനങ്ങൾ പാടിയിരുന്നത്. രണ്ടാം നിരയിൽ നിൽക്കുന്ന എന്നെപോലെയുള്ള പാട്ടുകാരൊന്നും അധികം ഉണ്ടായിരുന്നില്ല. അന്നത്തെ എല്ലാ പ്രധാന ഗായകരോടും കൂടെ കാസെറ്റിൽ പാടിയിട്ടുണ്ട്.

∙ ചിത്രച്ചേച്ചിയുടെ ഇഷ്ടം

ADVERTISEMENT

ഞാൻ പാടുന്നത് ഒരിക്കൽ ചിത്ര ചേച്ചി കേൾക്കാനിടയായി. നല്ല ശബ്ദമാണല്ലോ എന്ന് പറയുകയും ചെയ്തു. പാട്ട് ഇഷ്ടപ്പെട്ടതിന്റെ പേരിൽ സണ്ണി സ്റ്റീഫൻ എന്ന സംഗീത സംവിധാകന്റെ അടുത്ത് എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പാട്ടാണു ഞാൻ ആദ്യമായി സ്റ്റുഡിയോയിൽ പാടിയത്. പിന്നെ ഒരുപാട് പാട്ടുകൾ പാടാൻ വഴി തുറന്നത് ചിത്ര ചേച്ചിയുടെ ആ പരിഗണന കൊണ്ടു കൂടിയാണ്.

''ഇതാണ് നീ പാടേണ്ടത്'' എന്ന് ദൈവം എന്നോട് പറയും പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.  അത് എന്റെ ഹൃദയത്തിൽ ദൈവം തന്നു എന്ന് ഞാൻ കരുതുന്ന ദൈവസ്നേഹമാണ്.

ബിനോയ് ചാക്കോ

∙ അയ്യായിരത്തിലധികം ഭക്തിഗാനങ്ങൾ

മാർക്കോസ് ചേട്ടനായിരിക്കും ഏറ്റവും കൂടുതൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടിയിരിക്കുന്നത്. പക്ഷേ ഞാൻ ഡിവോഷനൽ പ്രധാനമായും പാടിക്കൊണ്ടിരുന്ന സമയത്തു മാർക്കോസ് ചേട്ടനും ഞാനും മാത്രമേ പ്രധാന ഗായകരായിട്ടുള്ളൂ. കെസ്റ്റർ, ബിജുനാരായണൻ ഒക്കെ അതിനുശേഷം വന്ന പാട്ടുകാരാണ്. ഞാൻ ഗാനമേളകൾക്കു പാടുന്ന സമയത്ത് എന്റെ ഹൃദയത്തിലേക്കു വന്ന ചിന്ത ''ഇനി ഭക്തിഗാനങ്ങൾ പാടാം'' എന്നതായിരുന്നു. ദൈവം തോന്നിപ്പിച്ചതാകും.

അങ്ങനെയൊരു കമിറ്റ്മെന്റ് എന്റെ ജീവിതത്തിൽ ഉണ്ടായി. ഞാനിനി പാടുന്നതു ദൈവസ്നേഹത്തിന്റെ പാട്ടുകളാണ്. അതാണ് എന്റെ വഴി എന്നു തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. അതു ദൈവത്തിന്റെ പ്രവൃത്തിയാണ്. അല്ലാതെ ഒരാളുടെയും  ഹൃദയത്തിൽ അങ്ങനെയൊരു തോന്നൽ ഉണ്ടാകാനുള്ള സാധ്യത ഇല്ല. ദൈവം ഓരോരുത്തർക്കും ഓരോന്നല്ലേ ഉദ്ദേശിച്ചിരിക്കുന്നത്. തീർച്ചയായിട്ടും ദൈവത്തിന് ഒരു പദ്ധതി ഉണ്ടെന്നു തോന്നുന്നു.

പിഒസി കാത്തലിക് ബൈബിൾ സൊസൈറ്റി, ബൈബിൾ ഓഡിയോ രൂപത്തിലാക്കാൻ ശബ്ദം അന്വേഷിച്ചുകൊണ്ടിരുന്നപ്പോളാണ് എന്നെ പരിചയപ്പെടുന്നത്. അങ്ങനെ ആ നറുക്ക് എനിക്കു വീണു. അത് വലിയൊരു പ്രോജക്ട് ആയിരുന്നു. ഏകദേശം അഞ്ച് വർഷം കൊണ്ടാണത് പലപ്പോഴായിട്ട് വായിച്ചു തീർത്തത്. 

ADVERTISEMENT

∙ സിനിമയിൽ പാടാൻ തോന്നിയിട്ടില്ല

അങ്ങനെ ഒരു ചിന്ത എന്റെ മനസ്സിലൂടെ പോയിട്ടില്ല. അന്നൊക്കെ എല്ലാ ദിവസങ്ങളിലും റിക്കോർഡിങ്ങുകളുണ്ടായിരുന്നു. ഒരു ദിവസം പല സ്റ്റുഡിയോകളിൽ പാടിയ ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അന്നു മറ്റൊരു റിക്കോർഡിങ്ങിനെക്കുറിച്ചോ സിനിമ രംഗത്തെക്കുറിച്ചോ ചിന്തിക്കാൻ സമയം കിട്ടിയിട്ടില്ല. മാത്രമല്ല, ''ഇതാണ് നീ പാടേണ്ടത്'' എന്ന് ദൈവം എന്നോട് പറയും പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.  അത് എന്റെ ഹൃദയത്തിൽ ദൈവം തന്നു എന്ന് ഞാൻ കരുതുന്ന ദൈവസ്നേഹമാണ്.

∙ പ്രിയപ്പെട്ട പാട്ട്

‘‘ഈശോ എഴുന്നള്ളും ഈ നിമിഷം എത്ര മോഹനം ആത്മാവിൽ പൂമഴയായ്’’ എന്നു തുടങ്ങുന്ന ഫാ.തദേവൂസ് അരവിന്ദത്തിന്റെ പാട്ടാണ് ഇഷ്ടം. ‘ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ..’ എന്ന പാട്ടൊക്കെ അദ്ദേഹം എഴുതിയതാണ്. അത് വളരെ ശ്രദ്ധേയമായ പാട്ടാണ്. സ്വർഗനാട്ടിലെൻ പ്രിയൻ തീർത്തിടും, അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി, ദൈവകൃപയിൽ ഞാൻ ആശ്രയിച്ച്... തുടങ്ങി കെ.വി.സൈമൺ, കൊച്ചുകുഞ്ഞ് ഉപദേശി, ചെറിയാൻ, സാമുവൽ, ജോർജ് പീറ്റർ തുടങ്ങിയവരുടെ പഴയ പാട്ടുകളാണ് എന്നെ ജനകീയനാക്കിയത്.

∙ ബൈബിൾ വായിച്ചപ്പോൾ

പിഒസി കാത്തലിക് ബൈബിൾ സൊസൈറ്റി, ബൈബിൾ ഓഡിയോ രൂപത്തിലാക്കാൻ ശബ്ദം അന്വേഷിച്ചുകൊണ്ടിരുന്നപ്പോളാണ് എന്നെ പരിചയപ്പെടുന്നത്. അങ്ങനെ ആ നറുക്ക് എനിക്കു വീണു. അത് വലിയൊരു പ്രോജക്ട് ആയിരുന്നു. ഏകദേശം അഞ്ച് വർഷം കൊണ്ടാണത് പലപ്പോഴായിട്ട് വായിച്ചു തീർത്തത്.  ബൈബിൾ‍ സൊസൈറ്റിയുടെ ആദ്യ എഡിഷൻ വേദപുസ്തകം വായിക്കാനുള്ള പ്രേരണ ദൈവം തോന്നിച്ച കാര്യമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാരണം ഞാൻ അയ്യായിരത്തോളം പാട്ടുകൾ പാടി. പുതിയ ജനറേഷൻ വന്നു. ഇപ്പോഴും പാട്ടുകൾ കിട്ടുന്നുണ്ട്. അതെല്ലാം ദൈവഭാഗ്യമാണ്‌.

കഴിഞ്ഞ  ഒന്നരവർഷത്തിനു മുൻപാണ് ഈ ഓഡിയോ ബൈബിളിന്റെ റെക്കോർഡിങ്ങിലേക്കു ഞാൻ പോയത്. അതിന്റെ പുതിയ നിയമവും പഴയ നിയമത്തിലെ സങ്കീർത്തനങ്ങളും സദൃശ്യവാക്യങ്ങളുമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വായിക്കാൻ മൂന്നു മാസം എടുത്തുകാണും. യൂട്യൂബ്, സ്പോട്ടിഫൈ,ഗൂഗിൾ പോഡ്കാസ്റ്റ്, ആമസോൺ മ്യൂസിക്, ഐട്യൂൺസ്, ആപ്പിൾ മ്യൂസിക് തുടങ്ങി 150 ൽ അധികം പ്ലാറ്റ്ഫോമുകളിൽ ഈ ഓഡിയോ ബൈബിൾ ലഭ്യമാകും.

യാത്ര ചെയ്യുന്ന സമയങ്ങളിൽ കേൾക്കാമല്ലോ. കാഴ്ച കുറവുള്ളവർക്കും വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും രോഗികളായി കഴിയുന്നവർക്കും കേൾക്കാം. വിശ്വാസവും ഭക്തിയും ആത്മീയ ജീവിതവും നമുക്കാവശ്യമാണ്. എങ്ങനെ ജീവിക്കണം. എങ്ങനെ ജീവിതത്തെ നിയന്ത്രിക്കണം. ദുഃഖങ്ങളെ എങ്ങനെ അതിജീവിക്കണം. അങ്ങനെ നിരവധി ചോദ്യങ്ങൾക്ക് വലിയ ഉത്തരം നൽകുന്നൊരു ഗ്രന്ഥമാണ് ബൈബിൾ. ഓഡിയോ ബൈബിളിന്റെ പെൻഡ്രൈവ് വേർഷൻ ലഭ്യമാണ്. സമ്മാനമായൊക്കെ നൽകാനാകും.

∙ പിആർ ചെയ്‌തിട്ടില്ല

പാടാൻ തുടങ്ങിയിട്ട് 35 വർഷമായി. അന്ന് യൂട്യൂബോ ചാനലുകളോ സോഷ്യൽ മീഡിയയോ ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. പിആറിന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും സാധ്യതകൾ ഇല്ലായിരുന്നു. പിന്നെ പുതിയ തലമുറ വന്നു. ഇത് അവരുടെ മേഖലയായി. ഇതൊന്നും ഇല്ലായിരുന്നിട്ടും അയ്യായിരം പാട്ടുകൾ പാടാനുള്ള കൃപ ദൈവം തന്നിട്ടില്ലേ. അതൊരു വലിയ കാര്യമായി ഞാൻ കരുതുന്നു. എന്തൊക്കെ പ്രമോഷൻ ഉണ്ടെങ്കിലും എന്തൊക്കെയുണ്ടെങ്കിലും നാം എവിടെയെങ്കിലും എത്തണമെങ്കിൽ അതിനു പിറകിൽ വലിയൊരു ദൈവശക്തി ഉണ്ടായേ പറ്റൂ.

ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത മലയാള മനോരമയുടെ സീരിയല്‍ 'റോസസ് ഇൻ ഡിസംബറില്‍' രണ്ടു പാട്ട് ഞാൻ പാടിയിട്ടുണ്ട്. ആംഗ്ലോ ഇന്ത്യൻ കമ്യൂണിറ്റിയുടെ കഥയായിരുന്നു. ഏറെ നാടകങ്ങളിൽ പാടിയിട്ടുണ്ട്. കേരളത്തിലെ റേഡിയോ, ടിവി പരസ്യങ്ങൾ കേട്ടിരിക്കുക എന്റെ ശബ്ദത്തിലാകും. അന്നൊക്കെ അതു ജീവിതമാർഗം കൂടിയാണ്. ഓഡിയോ ബൈബിള്‍ റെക്കോർഡ് ചെയ്യാൻ ഇവയെല്ലാം എന്നെ സഹായിച്ചിട്ടുമുണ്ട്. പക്ഷേ, മലയാളത്തിൽ യേശുവിന്റെ ശബ്ദമാകാൻ കഴിഞ്ഞതാണ് വലിയ സന്തോഷം.

English Summary:

Devotional singer Binoy Chacko speaks about his life.