സീന്‍ 5. രാത്രി. മംഗലശ്ശേരി തറവാട്. പൂമുഖം. നിറഞ്ഞു കത്തുന്ന ആട്ടവിളക്ക്. അതിനു മുന്‍പില്‍നിന്നു ശ്രീകണ്ഠ പൊതുവാളിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യസംഘം തകര്‍ത്തു കൊട്ടുകയാണ്. വലിയ ചാരുകസേരയില്‍ കിടന്ന്, പാതിയടഞ്ഞ കണ്ണുകളില്‍ ഏകാഗ്രതയാവാഹിച്ച്, മേളം ആസ്വദിക്കുകയാണു നീലകണ്ഠന്‍ എന്ന സാക്ഷാല്‍ മംഗലശ്ശേരി നീലകണ്ഠന്‍. വർഷങ്ങൾക്കു മുമ്പ് പ്രേക്ഷകരുടെ മുന്നിൽ തെളിഞ്ഞ ഈ ചിത്രം ഇന്നും മാഞ്ഞിട്ടില്ല. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ദേവാസുരത്തിലേതാണ് ഈ രംഗമെന്ന് പ്രത്യേകം പറയേണ്ട കാര്യവുമില്ല. ആ മംഗലശേരി തറവാട് വരിക്കാശേരി മനയാണെന്നതും. വാസ്തവത്തിൽ മംഗലശ്ശേരി തറവാടിനു യോജിച്ച വീടു തിരഞ്ഞു പലയിടത്തും അന്വേഷിച്ചു നടന്നാണു സംവിധായകന്‍ ഐ.വി.ശശിയും തിരക്കഥാകൃത്തും ഒറ്റപ്പാലം മനിശ്ശേരിയിലെ വരിക്കാശ്ശേേരി മനയിലെത്തിയത്. ഒറ്റനോട്ടത്തില്‍തന്നെ സംവിധായകനു തൃപ്തിയായി. മനയുടെ അനുവാദം വാങ്ങി. തിരക്കഥയിലെ മംഗലശ്ശേരിത്തറവാടിന്റെ പ്രൗഢമുഖം പ്രേക്ഷകര്‍ക്കു പുതുമയായി. ദേവാസുരത്തിനു ശേഷം, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനി‌ടെ വരിക്കാശ്ശേരിമന നൂറുകണക്കിനു സിനിമകള്‍ക്കു ലൊക്കേഷനായി. അതില്‍ ഇതരഭാഷാ സിനിമകളുമുണ്ട്. ദേവാസുരത്തിനൊപ്പം വരിക്കാശേരി മനയും സൂപ്പർസ്റ്റാറായി. ഒറ്റപ്പാലം എന്ന ഭൂപ്രദേശം സിനിമാ ചിത്രീകരണങ്ങളുടെ കേന്ദ്രമായി മാറി. വരിക്കാശ്ശേരി മന മാത്രമല്ല, പോഴത്തുമനയും കുന്നത്തുവീടും കയറാട്ടു വീടും ഭാരതപ്പുഴയും കിഴൂരിലെ നീര്‍പ്പാലവും അനങ്ങന്‍മലയും ഒറ്റപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസുമൊക്കെ പ്രേക്ഷകര്‍ക്കു സുപരിചിതമായി. സിനിമയിലേക്കുള്ള ഒറ്റപ്പാലമായി ഒരു നാടു മാറി. എന്നാൽ ആ കാലം ഇന്ന് മലയാള സിനിമയുടെ ഇന്നലെകളിലാണ്. എന്തു കൊണ്ടാണ് ഇന്നും ഗൃഹാതുരതയോടെ ഒറ്റപ്പാലം പ്രേക്ഷകരെ തേടി വരുന്നത്? ഒറ്റപ്പാലത്തിന്റെ ഫ്ലാഷ് ബാക്ക് വായിച്ചാലോ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീന്‍  5.
രാത്രി.
മംഗലശ്ശേരി തറവാട്. പൂമുഖം. നിറഞ്ഞു കത്തുന്ന ആട്ടവിളക്ക്. 
അതിനു മുന്‍പില്‍നിന്നു ശ്രീകണ്ഠ പൊതുവാളിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യസംഘം തകര്‍ത്തു കൊട്ടുകയാണ്. വലിയ ചാരുകസേരയില്‍ കിടന്ന്, പാതിയടഞ്ഞ കണ്ണുകളില്‍ ഏകാഗ്രതയാവാഹിച്ച്, മേളം ആസ്വദിക്കുകയാണു നീലകണ്ഠന്‍ എന്ന സാക്ഷാല്‍ മംഗലശ്ശേരി നീലകണ്ഠന്‍.

വർഷങ്ങൾക്കു മുൻപ് പ്രേക്ഷകരുടെ മുന്നിൽ തെളിഞ്ഞ ഈ ചിത്രം ഇന്നും മാഞ്ഞിട്ടില്ല. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ദേവാസുരത്തിലേതാണ് ഈ രംഗമെന്ന് പ്രത്യേകം പറയേണ്ട കാര്യവുമില്ല; ആ മംഗലശേരി തറവാട് വരിക്കാശ്ശേരി മനയാണെന്നതും. വാസ്തവത്തിൽ മംഗലശ്ശേരി തറവാടിനു യോജിച്ച വീടു തിരഞ്ഞ് പലയിടത്തും അന്വേഷിച്ചു നടന്നാണു സംവിധായകന്‍ ഐ.വി.ശശിയും തിരക്കഥാകൃത്തും ഒറ്റപ്പാലം മനിശ്ശേരിയിലെ വരിക്കാശ്ശേരി മനയിലെത്തിയത്. ഒറ്റനോട്ടത്തില്‍തന്നെ സംവിധായകനു തൃപ്തിയായി. മനയുടെ അനുവാദം വാങ്ങി. തിരക്കഥയിലെ മംഗലശ്ശേരിത്തറവാടിന്റെ പ്രൗഢമുഖം പ്രേക്ഷകര്‍ക്കു പുതുമയായി.

‘ദേവാസുരം’ സിനിമയിലെ ദൃശ്യം. (Photo from Archives)
ADVERTISEMENT

‘ദേവാസുര’ത്തിനു ശേഷം, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനി‌ടെ വരിക്കാശ്ശേരിമന നൂറുകണക്കിനു സിനിമകള്‍ക്കു ലൊക്കേഷനായി. അതില്‍ ഇതരഭാഷാ സിനിമകളുമുണ്ട്. ദേവാസുരത്തിനൊപ്പം വരിക്കാശ്ശേരി മനയും സൂപ്പർസ്റ്റാറായി. ഒറ്റപ്പാലം എന്ന ഭൂപ്രദേശം സിനിമാ ചിത്രീകരണങ്ങളുടെ കേന്ദ്രമായി മാറി. വരിക്കാശ്ശേരി മന മാത്രമല്ല, പോഴത്തുമനയും കുന്നത്തുവീടും കയറാട്ടു വീടും ഭാരതപ്പുഴയും കിഴൂരിലെ നീര്‍പ്പാലവും അനങ്ങന്‍മലയും ഒറ്റപ്പാലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസുമൊക്കെ പ്രേക്ഷകര്‍ക്കു സുപരിചിതമായി. സിനിമയിലേക്കുള്ള ഒറ്റപ്പാലമായി ഒരു നാടു മാറി. എന്നാൽ ആ കാലം ഇന്ന് മലയാള സിനിമയുടെ ഇന്നലെകളിലാണ്. എന്തുകൊണ്ടാണ് ഇന്നും ഗൃഹാതുരതയോടെ ഒറ്റപ്പാലം പ്രേക്ഷകരെ തേടി വരുന്നത്? ഒറ്റപ്പാലത്തിന്റെ ഫ്ലാഷ് ബാക്ക് വായിച്ചാലോ...

∙ സിനിമയുടെ ‘പടയോട്ടം’ തുടങ്ങിയത് ഇവിടെ നിന്ന് 

മലയാള സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതലേ‍ പാലക്കാടും വള്ളുവനാടും‍ വെള്ളിത്തിരയുടെ ഭാഗമായിരുന്നു. സ്റ്റുഡിയോ ഫ്ലോറുകള്‍ വിട്ട് പുറംലോകത്തേക്കു മലയാള സിനിമയെ കൈപിടിച്ചിറക്കിയതു സംവിധായകന്‍ പി.എന്‍.മേനോനാണ്. എംടിയുടെ രചനയ്ക്കു ചലച്ചിത്രാവിഷ്കാരം പകര്‍ന്ന ‘ഓളവും തീര’വുമാണ് പൂര്‍ണമായും സ്റ്റുഡിയോയ്ക്കു പുറത്തു ചിത്രീകരിച്ച ആദ്യ മലയാള സിനിമ. അതേ കാലത്തുതന്നെ പാലക്കാടും ഒറ്റപ്പാലവും കവളപ്പാറയും ഷൊര്‍ണൂരുമൊക്കെ മലയാള സിനിമകളുടെ ലൊക്കേഷനുകളായി മാറിയിരുന്നു. 

‘ഓളവും തീരവും’ സിനിമയിൽ നിന്നുള്ള ദൃശ്യം. (Photo from Archives)

മലയാളത്തിലെ ആദ്യ 70 എംഎം സിനിമയായ ‘പടയോട്ടം’ ചിത്രീകരിച്ച ലൊക്കേഷനുകളില്‍ ഒറ്റപ്പാലം കണ്ണിയംപുറത്തെ പാറേക്കാട്ട് മനയുമുണ്ട്. വാണിയംകുളം പനയൂരിലെ കുന്നത്തു വീട് സിനിമയുടെ ഭാഗമായിരുന്ന ചരിത്രത്തിനു ബ്ലാക്ക് ആന്‍ഡ‍് വൈറ്റ് കാലത്തോളം പഴക്കമുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്നു കളര്‍ സിനിമകളിലേക്കു കാലം പുരോഗമിച്ചതോടെ മലകളും മനകളും തറവാടുകളും ഭാരതപ്പുഴയും വയല്‍ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ഗ്രാമീണതയുടെ സൗന്ദര്യം പ്രേക്ഷകര്‍ക്കു കുളിര്‍മയാര്‍ന്ന ആസ്വാദനം പകര്‍ന്നു.

‘അനന്തഭദ്രം’ സിനിമയിൽ നിന്നുള്ള ദൃശ്യം. (Photo From Archives)
ADVERTISEMENT

മനിശ്ശേരി ചോറോട്ടൂരിലെ പോഴത്തില്‍ മന അനന്തഭദ്രം, ദാദാ സാഹിബ്, ആമി എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ക്കു ലൊക്കേഷനായി. ചെര്‍പ്പുളശ്ശേരിക്കടുത്ത് വെള്ളിനേഴിയിലെ ഒളപ്പമണ്ണമന ആകാശഗംഗ, ആറാംതമ്പുരാന്‍, നരസിംഹം, ദ്രോണ, ഒടിയന്‍ തുടങ്ങിയ സിനിമകളിലൂടെയും പ്രേക്ഷകര്‍ക്കു സുപരിചിതം.

പാലക്കാട് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മന. (ചിത്രം∙മനോരമ)

∙ ഇവിടെ വച്ചാണ് ക്ലാര ജയകൃഷ്ണനോട് യാത്ര പറഞ്ഞത്!

വരിക്കാശ്ശേരി മനയില്‍ ദേവാസുരത്തിന്റെ ചിത്രീകരണം നടക്കുന്ന അതേ സമയത്താണ് ഒറ്റപ്പാലം വരോട്ടെ വാപ്പാലക്കളം വീട്ടില്‍ ‘വാത്സല്യം’ എന്ന സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിച്ചു നിന്നിരുന്ന നാട്ടുരാജ്യങ്ങളെ മെരുക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വലംകയ്യായി പ്രവര്‍ത്തിച്ച വി.പി.മേനോന്‍ അദ്ദേഹത്തിന്റെ ബന്ധുവിനായി നിര്‍മിച്ച വീടാണത്. സിനിമാ ഷൂട്ടിങ്ങിനു ശേഷം ആ വീട് ‘വാത്സല്യം വീടെ’ന്ന് അറിയപ്പെട്ടു. അതു മാത്രമല്ല മലയാള സിനിമയിലെ അതികായരായ മോഹന്‍ലാലും മമ്മൂട്ടിയും ഒരേ സമയം ഒരേ നാട്ടില്‍ അഭിനയിച്ചിരുന്ന നാളുകളുമായിരുന്നു അത്.

‘വാത്സല്യം’ സിനിമയിൽ നിന്നുള്ള ദൃശ്യം. (Photo From Archives)

ലോഹിതദാസിന്റെ തിരക്കഥയില്‍ പിറന്ന ‘വാത്സല്യം’ സംവിധാനം ചെയ്തതു കൊച്ചിന്‍ ഹനീഫയാണ്. അദ്ദേഹം സ്വന്തം സിനിമയുടെ ഷൂട്ടിങ്ങിനിടെ, സംവിധായകന്റെ വേഷം അഴിച്ചു വച്ചു ദേവാസുരത്തിലെ നടന്റെ വേഷം ചെയ്യാന്‍ പോയിരുന്നതും കൗതുകകരമായ ചരിത്രം. ദേവാസുരത്തിലെ അച്യുതൻ കുട്ടിയെ ആർക്കു മറക്കാൻ കഴിയും. പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകള്‍ ചിത്രീകരിച്ചിട്ടുള്ള തറവാടാണ് ഒറ്റപ്പാലത്തെ മാനവ നിലയം. തൂവാനത്തുമ്പികളുടെ ക്ലൈമാക്സില്‍ ക്ലാര, ജയകൃഷ്ണനോടു യാത്രപറഞ്ഞു പോയത് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ്. ആ സീൻ ഇന്നും സമൂഹമാധ്യമങ്ങളിൽ നിങ്ങളെ തേടിയെത്തുന്നു.

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ചിത്രീകരിച്ച ‘തൂവാനത്തുമ്പികൾ’ സിനിമയുടെ അവസാന രംഗം. Photo From Archives)
ADVERTISEMENT

കുരുക്ഷേത്ര, ചന്ദ്രോത്സവം, പരദേശി തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ചിട്ടുള്ള കയറാട്ട് തറവാടും സിനിമാ പ്രവര്‍ത്തകരുടെ പ്രിയ ലൊക്കേഷനായിരുന്നു. ഒറ്റപ്പാലം ടൗണിലെ ഇപി ബ്രദേഴ്സ് കുടുംബത്തിന്റെ വീട് സാദരം, നാ‌ട്ടുരാജാവ്, പരദേശി തുടങ്ങിയ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. സിംഹം തീപ്പെട്ടിക്കമ്പനി ഉടമയും കാര്‍ഷിക ശാസ്ത്രജ്ഞനുമായിരുന്ന ഇ.പി.മാധവന്‍ നായരുടെ വീടാണത്.

കയറാട്ട് തറവാട്. (Photo credit: Facebook/ Malayali Network World)

ഒറ്റപ്പാലം ടൗണിലെ പഴയ തീപ്പെട്ടിക്കമ്പനി, നരസിംഹം, അനന്തഭദ്രം, ബസ് കണ്ടക്ടര്‍, ബാലേട്ടന്‍, ബാബ കല്യാണി തുടങ്ങിയ ഒട്ടേറെ സിനിമകള്‍ ചിത്രീകരിച്ച സ്ഥലവുമാണ്. അനന്തഭദ്രത്തിലെ ഗുഹ സജ്ജീകരിച്ചത് ഇപി ബ്രദേഴ്സ് കുടുംബത്തിന്റെ പഴയ തീപ്പെട്ടിക്കമ്പനിയിലായിരുന്നു. ബസ് കണ്ടക്ടര്‍ സിനിമയില്‍ ബസ് സ്റ്റാന്‍ഡ് സജ്ജീകരിച്ചതും തീപ്പെട്ടിക്കമ്പനിയുടെ സ്ഥലത്തായിരുന്നു.

∙ അനങ്ങൻമലയിലൂടെ താഴ്‌വാരത്തിൽ രജനികാന്ത് പാടി, ഒരുവൻ ഒരുവൻ മുതലാളി...

ഒറ്റപ്പാലത്തും പരിസരത്തുമുള്ള വീടുകളിലേക്കും പിന്നീട് സംവിധായകരുടെ ക്യാമറ എത്തി. സംവിധായകന്‍ ലാല്‍ ജോസ്, മീശ മാധവന്‍ സിനിമയ്ക്കായി തിരഞ്ഞു കണ്ടെത്തിയ വീടാണ് ഒറ്റപ്പാലത്തിനടുത്തുള്ള മങ്കരയിലെ ചെമ്മുകക്കളം വീട്. ഇതിനു ശേഷം ബാലേട്ടന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ സിനിമകള്‍ ഇവിടെ ചിത്രീകരിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസ് കാരുണ്യം സിനിമയ്ക്കു പ്രധാന ലൊക്കേഷനാക്കിയത് ലക്കിടി അകലൂരിലെ സ്വന്തം വീടായ ‘അമരാവതി’ തന്നെ.

മീശ മാധവൻ സിനിമയിലെ ജഗതിയുടെ വീട്. (ചിത്രം∙മനോരമ)

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്‍മാവിന്‍കൊമ്പത്തിന്റെ തമിഴ് റീമേക്കായ ‘മുത്തു’ സിനിമയില്‍ ‘ഒരുവന്‍ ഒരുവന്‍ മുതലാളി.’ എന്ന പാട്ടുപാടി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് കുതിരവണ്ടിയില്‍ പായുന്നത് അനങ്ങന്‍മലയുടെ താഴ്‌വാരത്തെ കിഴൂര്‍ റോഡിലൂടെയാണ്. ലക്കിടി മുളഞ്ഞൂരിലെ ക്ഷേത്ര പരിസരവും മുത്തുവിന്റെ ലൊക്കേഷനായിരുന്നു. ഒട്ടേറെ സിനിമകള്‍ ചിത്രീകരിച്ചിട്ടുള്ള പ്രദേശമാണ് കിഴൂരിലെ പണിക്കര്‍ക്കുന്നും പരിസരവും.

‘മുത്തു’ സിനിമയിലെ ‘ഒരുവൻ ഒരുവൻ മുതലാളി’ എന്ന പാട്ടുരംഗം. (Pic credit: You tube/Video grab)

പതിവായി സിനിമാ ചിത്രീകരണം നടക്കുന്ന ഒറ്റപ്പാലത്തെ നാട്ടുകാരെക്കുറിച്ച് നെടുമുടി വേണു തമാശയായി കെട്ടിച്ചമച്ച ഒരു കഥയുണ്ട്. കഥയിതാണ്: ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഒരുവയല്‍ പ്രദേശമാണു ലൊക്കേഷന്‍. ഷൂട്ടിങ്ങിനിടെ അങ്ങു ദൂരെ ഒരാള്‍ പശുവിനെ പുല്ലു തീറ്റിക്കുന്നു. അതുകണ്ട് സഹസംവിധായകരില്‍ ഒരാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു- ‘അവിടെനിന്നു മാറിനില്‍ക്കണം..’ ദൂരെ നിന്നിരുന്ന നാട്ടിന്‍പുറത്തുകാരന്‍ സിനിമാക്കാരുടെ ഭാഷയില്‍ തിരിച്ചു പറഞ്ഞു-‘ഞാന്‍ ഫീല്‍ഡിലല്ലാ..’. സിനിമയും ഒറ്റപ്പാലത്തെ നാട്ടുകാരും അത്രത്തോളം ഇഴുകിച്ചേര്‍ന്നവരാണെന്നു പറയാനാണു നെടുമുടി വേണു തമാശക്കഥ ചമച്ചത്.

∙ സിനിമകൾ ഒഴിഞ്ഞു, പക്ഷേ വരിക്കാശ്ശേരി മനയിൽ ഇപ്പോഴും കാണികളുടെ തിരക്ക്

കാലാന്തരം ഒറ്റപ്പാലത്തെ ലൊക്കേഷനുകള്‍ സിനിമയ്ക്കു വേണ്ടാതായ മട്ടിലാണിപ്പോള്‍. ഭാരതപ്പുഴയും അനങ്ങന്‍മലയും വയല്‍ പ്രദേശങ്ങളും കീഴൂരിലെ നീര്‍പ്പാലവുമൊക്കെ ഇപ്പോള്‍ മലയാള സിനിമയില്‍ മുഖം കാണിക്കുന്നത് അപൂര്‍വം. വരിക്കാശ്ശേരി മനയില്‍ സിനിമാ ചിത്രീകരണങ്ങള്‍ നടക്കാറുണ്ടെങ്കിലും പണ്ടത്തെപ്പോലെ തിരക്കില്ല. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ‘ഭ്രമയുഗം’ ആണ് ഈ വര്‍ഷം വരിക്കാശ്ശേരി മനയില്‍ ചിത്രീകരിച്ച പ്രധാന സിനിമ.

വരിക്കാശ്ശേരി മന. (ചിത്രം∙മനോരമ)

അതേസമയം, സിനിമകളിലൂടെ കണ്ടു പരിചിതമായ വരിക്കാശ്ശേരിമനയില്‍ ആളനക്കം ഒഴിയാറില്ല. മലയാളം, തമിഴ് സിനിമകളിലൂടെ കണ്ടു പരിചയിച്ച വരിക്കാശ്ശേരി മന കാണാന്‍ ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ഒട്ടേറെ സന്ദര്‍ശകര്‍ വരുന്നുണ്ട്. ടൂറിസ്റ്റ് ബസുകളിലും വാനുകളിലുമൊക്കെയാണു വിനോദ സഞ്ചാരികള്‍ വരിക്കാശ്ശേരി മനയിലെത്തുന്നത്.

English Summary:

How Ottappalam became the home of Malayalam cinema?