ഉമ്മിണിത്തങ്ക ആത്മഹത്യ ചെയ്ത ‘നാഗവല്ലിയുടെ മുറി’; ഭീതി ‘മണിച്ചിത്രത്താഴി’ട്ടു പൂട്ടിയ 30 വർഷം!
‘അരവിന്ദ മിഴിമാരേ...’ എന്ന കഥകളിപ്പദം പാടി, ‘രാഘവോ..രാജപ്പോ..’ എന്നും വിളിച്ച് മാടമ്പിള്ളിയിലേക്ക് നടന്നു കയറിയതാണ് ഉണ്ണിത്താൻ. 1993 ഡിസംബർ 25ലെ ഒരു ക്രിസ്മസിനായിരുന്നു അത്. വർഷമിത്ര കഴിഞ്ഞു; ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ ആ ഓപണിങ് സീൻ മാത്രമല്ല, സിനിമയൊട്ടാകെ ഇനിയും മലയാളിയുടെ മനസ്സിൽനിന്നിറങ്ങിപ്പോയിട്ടില്ല. ‘മണിച്ചിത്രത്താഴി’ട്ടു പൂട്ടിയാൽ, പിന്നൊരാൾക്കും അകത്തു കയറി കവർച്ച നടത്താനാകില്ലെന്നാണ്. എന്നാൽ കേരളത്തിൽ ‘മണിച്ചിത്രത്താഴിട്ട’ എല്ലാ തീയറ്ററിലും ജനം ഇടിച്ചു കയറി. ഗംഗയും നകുലനും സണ്ണിയും അല്ലിയും ശ്രീദേവിയും കിണ്ടിയും കാട്ടുപറമ്പനും ഭാസുരച്ചേച്ചിയും ദാസപ്പനുമെല്ലാം പ്രേക്ഷകരുടെ മനസ്സു കവരുകയും ചെയ്തു. ഇനിയും ഭേദിക്കാനാകാത്ത ഒട്ടേറെ റെക്കോർഡുകളുമായി ആ സിനിമാപ്പൂട്ട് ഇന്നും ഭദ്രം. 30 വർഷം മുൻപ് ഇതുപോലൊരു ക്രിസ്മസ് പുലരിയിലാണ് സംവിധായകൻ ഫാസിലും സംഘവും ‘സിനിമ ഹിറ്റാവുമോ’ എന്ന ആശങ്കയുമായി നിന്നത്. പലരും പറഞ്ഞ ഒരു പേടി അവരുടെ മനസ്സിലുണ്ടായിരുന്നു. ഇങ്ങനെയൊരു വിഷയം പ്രേക്ഷകർക്ക് മനസ്സിലാകുമോ? ഈ സിനിമ എങ്ങനെ ഓടാനാണ്? അങ്ങനെ എത്രയെത്ര ചോദ്യങ്ങളായിരുന്നു തലയ്ക്കു മുകളിൽ. പക്ഷേ ആദ്യ പ്രദർശനം കഴിഞ്ഞതോടെ എല്ലാം ശുഭം. പിന്നീടങ്ങോട്ട് റെക്കോർഡ് കലക്‌ഷൻ, സംസ്ഥാന–ദേശീയ പുരസ്കാരങ്ങൾ, ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ റീമേക്ക് ചെയ്ത ചിത്രമെന്ന ബഹുമതി... വർഷങ്ങൾക്കിപ്പുറം 2023 നവംബറിൽ സർക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തെ ‘കൈരളി’ തീയറ്ററിൽ മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചപ്പോൾ കാണാനെത്തിയവരുടെ നിര തീയറ്ററിനു പുറത്തേക്കും നീണ്ടു. പിന്നീട് നിള, ശ്രീ എന്നീ രണ്ട് തീയറ്ററുകളിൽ കൂടി പ്രദർശനങ്ങൾ നടത്തിയാണ് സർക്കാർ പ്രേക്ഷകരെ ആശ്വസിപ്പിച്ചത്. ഇതിനോടകം എത്രയോ തവണ ടിവിയിൽ മണിച്ചിത്രത്താഴ് കണ്ടെന്ന് പ്രേക്ഷകർക്കുതന്നെ ഓർമയുണ്ടാകില്ല. എന്നിട്ടും തീയറ്ററിൽ അന്ന് ഡോക്ടർ സണ്ണിക്കും നകുലനും ഗംഗയ്ക്കുമെല്ലാം കയ്യടികളോടെയായിരുന്നു വരവേൽപ്. പലരും പടം കണ്ടത് നിലത്തിരുന്ന്.

‘അരവിന്ദ മിഴിമാരേ...’ എന്ന കഥകളിപ്പദം പാടി, ‘രാഘവോ..രാജപ്പോ..’ എന്നും വിളിച്ച് മാടമ്പിള്ളിയിലേക്ക് നടന്നു കയറിയതാണ് ഉണ്ണിത്താൻ. 1993 ഡിസംബർ 25ലെ ഒരു ക്രിസ്മസിനായിരുന്നു അത്. വർഷമിത്ര കഴിഞ്ഞു; ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ ആ ഓപണിങ് സീൻ മാത്രമല്ല, സിനിമയൊട്ടാകെ ഇനിയും മലയാളിയുടെ മനസ്സിൽനിന്നിറങ്ങിപ്പോയിട്ടില്ല. ‘മണിച്ചിത്രത്താഴി’ട്ടു പൂട്ടിയാൽ, പിന്നൊരാൾക്കും അകത്തു കയറി കവർച്ച നടത്താനാകില്ലെന്നാണ്. എന്നാൽ കേരളത്തിൽ ‘മണിച്ചിത്രത്താഴിട്ട’ എല്ലാ തീയറ്ററിലും ജനം ഇടിച്ചു കയറി. ഗംഗയും നകുലനും സണ്ണിയും അല്ലിയും ശ്രീദേവിയും കിണ്ടിയും കാട്ടുപറമ്പനും ഭാസുരച്ചേച്ചിയും ഉണ്ണിത്താനും ദാസപ്പനുമെല്ലാം പ്രേക്ഷകരുടെ മനസ്സു കവരുകയും ചെയ്തു. ഇനിയും ഭേദിക്കാനാകാത്ത ഒട്ടേറെ റെക്കോർഡുകളുമായി ആ സിനിമാപ്പൂട്ട് ഇന്നും ഭദ്രം.
30 വർഷം മുൻപ് ഇതുപോലൊരു ക്രിസ്മസ് പുലരിയിലാണ് സംവിധായകൻ ഫാസിലും സംഘവും ‘സിനിമ ഹിറ്റാവുമോ’ എന്ന ആശങ്കയുമായി നിന്നത്. പലരും പറഞ്ഞ ഒരു പേടി അവരുടെ മനസ്സിലുണ്ടായിരുന്നു. ഇങ്ങനെയൊരു വിഷയം പ്രേക്ഷകർക്ക് മനസ്സിലാകുമോ? ഈ സിനിമ എങ്ങനെ ഓടാനാണ്? അങ്ങനെ എത്രയെത്ര ചോദ്യങ്ങളായിരുന്നു തലയ്ക്കു മുകളിൽ. പക്ഷേ ആദ്യ പ്രദർശനം കഴിഞ്ഞതോടെ എല്ലാം ശുഭം. പിന്നീടങ്ങോട്ട് റെക്കോർഡ് കലക്‌ഷൻ, സംസ്ഥാന–ദേശീയ പുരസ്കാരങ്ങൾ, ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ റീമേക്ക് ചെയ്ത ചിത്രമെന്ന ബഹുമതി...
വർഷങ്ങൾക്കിപ്പുറം 2023 നവംബറിൽ സർക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തെ ‘കൈരളി’ തീയറ്ററിൽ മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചപ്പോൾ കാണാനെത്തിയവരുടെ നിര തീയറ്ററിനു പുറത്തേക്കും നീണ്ടു. പിന്നീട് നിള, ശ്രീ എന്നീ രണ്ട് തീയറ്ററുകളിൽ കൂടി പ്രദർശനങ്ങൾ നടത്തിയാണ് സർക്കാർ പ്രേക്ഷകരെ ആശ്വസിപ്പിച്ചത്. ഇതിനോടകം എത്രയോ തവണ ടിവിയിൽ മണിച്ചിത്രത്താഴ് കണ്ടെന്ന് പ്രേക്ഷകർക്കുതന്നെ ഓർമയുണ്ടാകില്ല. എന്നിട്ടും തീയറ്ററിൽ അന്ന് ഡോക്ടർ സണ്ണിക്കും നകുലനും ഗംഗയ്ക്കുമെല്ലാം കയ്യടികളോടെയായിരുന്നു വരവേൽപ്. പലരും പടം കണ്ടത് നിലത്തിരുന്ന്.
എന്തുകൊണ്ടാണ് കാലമിത്ര കഴിഞ്ഞിട്ടും മലയാളി മനസ്സിൽനിന്ന് ‘മണിച്ചിത്രത്താഴ്’ എന്ന സൈക്കോ ത്രില്ലർ ചിത്രം മാഞ്ഞു പോകാത്തത്? ആ ചിത്രത്തിന്റെ അണിയറക്കഥയിൽ തന്നെയുണ്ട് അതിന്റെ രഹസ്യം. ‘മണിച്ചിത്രത്താഴി’ട്ടു പൂട്ടിയ ആ കഥകളിലേക്കാണ് ഈ യാത്ര...
∙ ‘ചാത്തനേറി’ൽ തുടങ്ങി
ഒരിക്കൽ മധു മുട്ടം ഫാസിലിനെ കാണാനെത്തി. ജനപ്രിയ സിനിമകൾക്കു തിരക്കഥയെഴുതി മധു തിളങ്ങി നില്‍ക്കുന്ന സമയമാണ്. പക്ഷേ തിരക്കഥയെഴുത്തുകാരന്റെ സർഗാത്മകതയിൽ സംവിധായകൻ അനാവശ്യമായി കൈകടത്തുന്നെന്ന പരാതിയുണ്ടായിരുന്നു മധുവിന്. എഴുത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ചതായിരുന്നില്ലത്രേ ചിലപ്പോഴെല്ലാം സംവിധായകര്‍ പ്രേക്ഷകരിലെത്തിച്ചത്. ഇനി അത്തരമൊരു അവസരമുണ്ടായിക്കൂടാ. അതിനു പോന്നൊരു തിരക്കഥയുമായിട്ടായിരുന്നു ഫാസിലിനെ കാണാനുള്ള ആ വരവ്.
ഫാസിലിന്റെ അയൽവാസിയായ അധ്യാപികയാണ് തന്റെ കോളജിലെ നല്ല എഴുത്തുകാരനായ മധുവിനെ പണ്ടൊരിക്കൽ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. ആ ബന്ധം ചെന്നെത്തിയതാകട്ടെ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ഹിറ്റ് ചിത്രത്തിലും. 1985ൽ ഫാസിൽ സംവിധാനം ചെയ്ത ആ ചിത്രത്തിന് തിരക്കഥയൊരുക്കിയത് മധുവായിരുന്നു. പിന്നീട് കമലിനൊപ്പം ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’. 1988ലായിരുന്നു റിലീസ്. ആയിടയ്ക്കാണ് ‘ചാത്തനേറ്’ എന്ന വിഷയവുമായി മധുവെത്തുന്നത്. സംവിധായകനു ‘കൈകടത്താൻ’ പറ്റാത്ത തരം തിരക്കഥ ഒരുക്കുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇത്തവണ മധു. ഫാസിലാകട്ടെ ആ സമയത്ത് തമിഴിലും മലയാളത്തിലുമൊക്കെയായി ഹിറ്റുകളുടെ തിളക്കത്തിൽ നിൽക്കുകയാണ്.
ചാത്തനേറ് വിഷയം കൊള്ളാമെങ്കിലും എങ്ങനെ സിനിമയിൽ പ്രയോഗിക്കുമെന്നായി ഫാസിൽ. വിഷയം ഏറ്റെടുക്കാൻ അത്ര ആത്മവിശ്വാസവും പോരാ! പക്ഷേ പിന്നീടങ്ങോട്ട് മധു പറഞ്ഞത് ഫാസിലിന്റെ മനസ്സിൽ കൊളുത്തി. പണ്ട് പലരും കരുതിയിരുന്നത് ചാത്തനേറ് കുട്ടിച്ചാത്തന്മാർ നടത്തുന്നതാണെന്നായിരുന്നു. പിന്നീടാണ് മനുഷ്യൻതന്നെ, അയാൾ പോലുമറിയാതെ, ഉപബോധമനസ്സിന്റെ പ്രേരണയിലാണ് ഇതു നടത്തുന്നതെന്നു തിരിച്ചറിഞ്ഞത്. തന്റെ ദേഹത്ത് ബാധ കൂടുന്നതാണെന്നു കരുതിയായിരുന്നു ആ ചാത്തനേറെല്ലാം. (ചിലരെല്ലാം വീടൊഴിപ്പിക്കാനും മറ്റുമായി തട്ടിപ്പു ചാത്തനേറും നടത്തിയിരുന്നു) അതൊരു മികച്ച ‘ത്രെഡാ’യി ഫാസിലിനു തോന്നി. താൻ പോലുമറിയാതെ ചെയ്യുന്ന ഒരു കുറ്റകൃത്യം. അതിന് മന്ത്രവാദത്തിന്റെ പശ്ചാത്തലം, ഒപ്പം മനഃശാസ്ത്രത്തിന്റെ പിൻബലവും.
1987–88ലാണ് ഈ കഥയും അതിന്റെ അനുബന്ധ ഭാഗങ്ങളും മധു ഫാസിലിനോടു പറയുന്നത്. മൂന്നു വർഷത്തോളം ഇരുവരും ഈ വിഷയത്തിന്മേൽ ചർച്ച തുടർന്നു. പിന്നീട് മധു മുട്ടം തിരക്കഥയിലേക്കു കടന്നു. 1992–93 ആയപ്പോഴേക്കും ഏറെക്കുറെ തിരക്കഥ പൂർത്തിയായി. തിരക്കഥയുടെ ആദ്യവായനയിൽത്തന്നെ, ആ എഴുത്തിൽ തനിക്ക് കാര്യമായി ഇടപെടൽ നടത്തേണ്ടി വരില്ലെന്നു ഫാസിലിനു മനസ്സിലായി. അത്രയേറെ കൃത്യത. പക്ഷേ അത്തരമൊരു തിരക്കഥ തിരശ്ശീലയിലെത്തിക്കുകയെന്നതിൽ വെല്ലുവിളി ഏറെയെന്നതു വ്യക്തം. ആ വെല്ലുവിളി ഏറ്റെടുത്തായിരുന്നു പിന്നീടങ്ങോട്ടുള്ള ഫാസിലിന്റെ യാത്ര. കൃത്യമായ ലൊക്കേഷൻ കണ്ടെത്തുക, പാട്ടുകളൊരുക്കുക, പശ്ചാത്തല സംഗീതമൊരുക്കുക, അഭിനേതാക്കളെ കണ്ടെത്തുക, കോമഡിയോടൊപ്പംതന്നെ സിനിമയുടെ ഗൗരവവും സസ്പെൻസും നഷ്ടപ്പെടുത്താതെ നോക്കുക.. അങ്ങനെ ചെയ്തുതീർക്കാൻ എത്രയെത്ര കാര്യങ്ങൾ.
∙ വരുവാനുണ്ടായിരുന്നു ആ പാട്ടും പേരും...!
മണിച്ചിത്രത്താഴിന്റെ തിരക്കഥാ രചനയിലേക്ക് മധു മുട്ടം കടന്ന സമയം. ഒരു ദിവസം ഫാസിലിനെ കാണാൻ പോയി. കയ്യിലൊരു വാരിക. അതിൽ മധുവിന്റെ ഒരു കവിതയും.
‘വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു
ഞാൻ വെറുതേ മോഹിക്കുമല്ലോ...’
എന്ന വരികൾ വായിച്ച ഫാസിലിന്റെ മനസ്സിൽ ഒരു ആശയത്തിന്റെ തിളക്കം. ഈ കവിത സിനിമയിലെ നായികയുടെ കുട്ടിക്കാലത്തിലേക്കു കൈപിടിച്ചുകൊണ്ടുപോകാൻ പറ്റിയതാണല്ലോ! അങ്ങനെയാണ് അച്ഛനെയും അമ്മയെയും കാത്തിരിക്കുന്ന കൊച്ചുഗംഗയുടെ ഓർമകളിലേക്ക് പ്രേക്ഷകനെ ഈ പാട്ട് കൂട്ടിക്കൊണ്ടു പോയത്. സിനിമയിലേക്ക് കടക്കും മുൻപുതന്നെ പാട്ടെത്തിയെന്നു ചുരുക്കം.
ചിത്രത്തിൽ ഗാനങ്ങളൊരുക്കാൻ എം.ജി.രാധാകൃഷ്ണൻ മാത്രമായിരുന്നു ഫാസിലിന്റെ മനസ്സിൽ. പക്ഷേ കഥ കേട്ടയുടനെ അദ്ദേഹം പറഞ്ഞു– ‘‘ഈ പടം എങ്ങനെ ഓടാനാണ്. ഇതിനു വേണ്ടി സമയം കളയാൻ എന്നെ കിട്ടില്ല’’. പക്ഷേ ഫാസിൽ വിടാതെ പിടിച്ചു. എന്നാല്‍ ഒരു ഗാനം തരാമെന്നായി. അങ്ങനെയാണ് ബിച്ചു തിരുമല എഴുതിയ ‘പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി’ എന്ന വരികൾക്ക് അദ്ദേഹം ഈണമിട്ടത്. ഫാസിലിന് അതു പോരായിരുന്നു. വീണ്ടും വേണം ഒരു പാട്ടു കൂടി. അങ്ങനെയാണ് മലയാളത്തിലെ ആ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വരവ്. ഇന്നും ആ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ ഒരായിരം ചിലങ്കയൊലികൾ താളം ചവിട്ടും.
‘ഒരു മുറൈ വന്ത് പാർത്തായാ... നീ...
ഒരു മുറൈ വന്ത് പാർത്തായാ...
എൻ മനം നീയറിന്തായാ..’
തീർന്നില്ല പാട്ടുവിശേഷം. ബിച്ചു തിരുമലയുടെ വരികൾക്കിടയിൽനിന്നായിരുന്നു ‘മണിച്ചിത്രത്താഴ്’ എന്ന പേരും ഫാസിലിനു കിട്ടുന്നത്.
‘മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറമൈന മയങ്ങി...’
എന്ന വരികൾക്കുള്ളിൽ മയങ്ങിക്കിടപ്പുണ്ടായിരുന്നു ആ പേര്. അകത്തെ രഹസ്യങ്ങളറിയാനാകാത്ത വിധം താഴിട്ടു പൂട്ടിയ മനസ്സിന്റെ കഥ പറയുന്ന ചിത്രത്തിന് അതിലും മനോഹരമായ മറ്റൊരു പേര് എവിടെനിന്നു കിട്ടും. ‘മണി’ എന്നതിനെ ‘മനച്ചിത്രത്താഴ്’ എന്നും ഫാസിൽ മനസ്സിൽക്കണ്ടു. അങ്ങനെ പാട്ടായി, പടത്തിനു പേരുമായി. സിനിമ തീർന്നാലും മനസ്സിൽ നിന്നിറങ്ങിപ്പോകാത്ത, ജോൺസൻ മാഷിന്റ പശ്ചാത്തല സംഗീതം കൂടിയായതോടെ ചിത്രത്തിന്റെ ‘പെർഫെക്‌ഷൻ’ അതിന്റെ പൂർണതയിലെത്തി. സ്വരമണ്ഡലും വീണയും മൃദംഗംവും വയലിനും മാത്രം ചേർത്തായിരുന്നു ജോൺസൻ മാഷിന്റെ ‘ബിജിഎം മാജിക്’.
∙ മമ്മൂട്ടി മാറി, മോഹൻലാൽ വന്നു!
ഗൗരവക്കാരനായ ഒരു സൈക്യാട്രിസ്റ്റാണ് ചിത്രത്തിൽ ഡോ. സണ്ണിയെന്ന കഥാപാത്രം. അതോടൊപ്പംതന്നെ കുസൃതിക്കാരനും ഏറെ തമാശകൾ പറയുന്നയാളും. മമ്മൂട്ടിയായിരുന്നു ഈ കഥാപാത്രമായി ആദ്യം ഫാസിലിന്റെ മനസ്സിൽ. മമ്മൂട്ടിക്കൊപ്പം ചെയ്ത ‘പപ്പയുടെ സ്വന്തം അപ്പൂസ്’ ഹിറ്റായി നിൽക്കുന്ന സമയം കൂടിയായിരുന്നു അത്. എന്നാൽ സണ്ണിയുടെ കഥാപാത്രത്തിന് കോമഡി രംഗങ്ങൾ അല്‍പം കൂടിയതോടെ ഫാസിൽ മോഹൻലാലിലേക്കെത്തി. ലാലാകട്ടെ തിരക്കഥ വിശദമായി കേട്ടു. ‘ഒകെ’ പറയുകയും ചെയ്തു. സുരേഷ് ഗോപിയും ശോഭനയും തിരക്കഥ വിശദമായൊന്നും കേൾക്കാൻ നിന്നില്ല. കഥ ചുരുക്കിപ്പറഞ്ഞപ്പോൾത്തന്നെ ഇരുവരും നകുലനും ഗംഗയുമാകാൻ റെഡി. ഗംഗയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അന്നും ഇന്നും എന്നും തന്റെ മനസ്സിൽ ശോഭന മാത്രമേയുള്ളൂവെന്നും ഫാസില്‍ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസന്റ്, കുതിരവട്ടം പപ്പു, ഗണേശൻ തുടങ്ങി അക്കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളും മണിച്ചിത്രത്താഴിൽ നിരന്നു. മോഹൻലാലിന്റെ നായികയായി വിനയപ്രസാദും വന്നു. അക്കാലത്ത് അത്ര പേരെടുത്ത നടി പോലുമല്ലായിരുന്നു വിനയ. എന്നിട്ടും ആ ‘റിസ്ക്’ ഫാസിൽ ഏറ്റെടുക്കുകയായിരുന്നു. അപ്പോഴും നാഗവല്ലിയുടെ രാമനാഥനു വേണ്ടിയുള്ള അന്വേഷണം തുടരുകയായിരുന്നു. അതു ചെന്നെത്തി നിന്നതാകട്ടെ കർണാടകയിൽനിന്നുള്ള നർത്തകനായ ഡോ. ശ്രീധർ ശ്രീറാമിലും. 30 വർഷത്തിനിപ്പുറവും ആ കഥാപാത്രം തന്നെ വിട്ടു പോയിട്ടില്ലെന്നു പറയുന്നു ഡോ.ശ്രീധർ. ‘‘ഇപ്പോഴും മണിച്ചിത്രത്താഴ് ടിവിയിൽ പ്രദർശിപ്പിച്ചാൽ അതിനു പിന്നാലെ എനിക്കൊരു ഫോൺകോളുറപ്പാണ്’’ അദ്ദേഹം പറയുന്നു.
∙ കൊടി പിടിച്ചെത്തി, പിന്നെ കൊടി മടക്കിപ്പോയി
സിനിമയുടെ ലൊക്കേഷനു വേണ്ടിയുള്ള തിരച്ചിലായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയത്. മാടമ്പള്ളിയും അതിനകത്തെ തെക്കിനിയും ഗംഗ നൃത്തം ചെയ്യുന്ന രാജസദസ്സുമെല്ലാം ഒരിടത്തുതന്നെ കിട്ടാൻ ഒരു വഴിയുമില്ല. കലാ സംവിധായകൻ മണി സുചിത്രയും പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് പി.എ.ലത്തീഫും ഒരു കാറുമെടുത്ത് കേരളമാകെ അലഞ്ഞു. തമിഴ്നാട്ടിലും പോയി. പഴയകാലത്തെ കൊട്ടാരം വേണം, വീടു വേണം, അതിനെല്ലാം ഒരു ഭീകരാന്തരീക്ഷം തോന്നിപ്പിക്കുകയും വേണം. ഏറെ അലച്ചിലിനൊടുവിലാണ് പത്മനാഭപുരം കൊട്ടാരം തിരഞ്ഞെടുത്തത്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ പ്രത്യേക അനുമതിയോടെയായിരുന്നു ചിത്രീകരണം. സാംസ്കാരിക മന്ത്രി ടി.എം.ജേക്കബ് വഴിയായിരുന്നു അനുമതി തേടിയത്.
പക്ഷേ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ചില പ്രാദേശിക തമിഴ് രാഷ്ട്രീയക്കാർ മുദ്രാവാക്യം വിളികളുമായെത്തി. പുരാവസ്തുക്കളെ നശിപ്പിക്കാൻ സമ്മതിക്കില്ലെന്നും ചിത്രീകരണം നിർത്തിവയ്ക്കണമെന്നുമായിരുന്നു ആവശ്യം. ഇനിയെന്തു ചെയ്യും? അങ്ങനെ നടത്തിയ അന്വേഷണമാണ് ഷൂട്ടിങ് സംഘത്തെ തൃപ്പൂണിത്തുറ ഹിൽ പാലസിലെത്തിച്ചത്. ചിത്രത്തിന്റെ ഓപണിങ് സീനുകൾ ഉൾപ്പെടെ അവിടെയാണ് ചിത്രീകരിച്ചത്. പക്ഷേ നാഗവല്ലിയുടെയും ശങ്കരൻ തമ്പിയുടെയും മുറികൾ മാത്രം എവിടെയും കിട്ടാനില്ല. ഒരു മുറിയിൽനിന്ന് മറ്റൊന്നിലേക്ക് തുറക്കുന്ന തരം രണ്ടു മുറികളുള്ള ഒരിടമായിരുന്നു വേണ്ടിയിരുന്നത്.
അങ്ങനെ ആരോ പറഞ്ഞറിഞ്ഞു, ജെമിനി സ്റ്റുഡിയോസിന്റെ ഉടമ എസ്.എസ്. വാസന്റെ ചെന്നൈയിലെ വീട് ഷൂട്ടിങ്ങിനു വാടകയ്ക്കു കൊടുക്കാറുണ്ടെന്ന്. അവിടെ പോയി നോക്കുമ്പോഴുണ്ട് ഫാസിൽ മനസ്സിൽ കണ്ട മുറികൾ വാതിൽ തുറന്നു കാത്തിരിക്കുന്നു! മുറിയിൽ നാഗവല്ലിയുടെയും ശങ്കരൻ തമ്പിയുടെയും ഓരോ വലിയ ഛായാചിത്രങ്ങൾ കൂടി വച്ച് മാറാലയും പൊടിയുമാക്കിക്കഴിഞ്ഞപ്പോൾ ഭീതി തളംകെട്ടി നിൽക്കുന്ന തെക്കിനി ഒരുങ്ങി. പത്മനാഭപുരം കൊട്ടാരം പൂർണമായും വിട്ടുകളയാൻ പക്ഷേ അപ്പോഴും ഫാസിൽ തയാറായിരുന്നില്ല. ടി.എം.ജേക്കബിനെ വീണ്ടും കണ്ടു. ‘‘നിങ്ങളാ രാഷ്ട്രീയക്കാരോട് ഒന്നു സംസാരിച്ചു നോക്കൂ’’ എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ അവരെ പോയി കണ്ടു. മയത്തിൽ കാര്യം പറഞ്ഞപ്പോൾ അവരും കൊടിമടക്കി വീട്ടിൽപ്പോയി!
∙ സംവിധായകന്‍ ഒന്നല്ല, അഞ്ച്!
സിനിമയുടെ ചിത്രീകരണത്തിലുമുണ്ടായിരുന്നു ഏറെ കൗതുകം. മണിച്ചിത്രത്താഴിന്റെ ടൈറ്റിൽ കാർഡ് ശ്രദ്ധിച്ചാലറിയാം, സെക്കൻഡ് യൂണിറ്റ് സംവിധായകരായി നാലു പേരുണ്ട്– സിദ്ദീഖ്, ലാൽ, സിബി മലയിൽ, പ്രിയദർശൻ. നാലു പേർക്കും ഫാസിലെന്നാൽ ഗുരുസ്ഥാനീയനാണ്. വിഷു റിലീസായി ‘മണിച്ചിത്രത്താഴ്’ പൂർത്തിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് 1993ലെ ക്രിസ്മസ് ദിനത്തിലേക്കു മാറി. അതോടെ ചിത്രീകരണം വേഗത്തിൽ പൂർത്തിയാക്കേണ്ടി വന്നു. അങ്ങനെയാണ് ആ പരീക്ഷണത്തിന് അദ്ദേഹം മുതിർന്നത്.
ഫാസിലിന്റെ തിരക്കഥകളെല്ലാം ശിഷ്യര്‍ കൂടിയായ സിദ്ദീഖ് ലാലും സിബി മലയിലുമൊക്കെ വായിക്കാറുണ്ടായിരുന്നു. അതിനാൽത്തന്നെ മണിച്ചിത്രത്താഴിനെപ്പറ്റി അവർക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. തക്കല പത്മനാഭപുരം കൊട്ടാരത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. എല്ലാ നടീ നടന്മാരും അവിടെയുണ്ട്. ഫാസിൽ ഒരു രംഗമെടുക്കുമ്പോൾ ബാക്കിയുള്ള നടീനടന്മാർ വെറുതെയിരിക്കുകയാണ്. വിശാലമായ കൊട്ടാരത്തിലാകട്ടെ എവിടെ വേണമെങ്കിലും ഷൂട്ട് ചെയ്യാമെന്ന അവസ്ഥയും. അങ്ങനെയാണ് തക്കല കൊട്ടാരത്തിൽ ആ സമയത്തുണ്ടായിരുന്ന സിദ്ദീഖ്, ലാൽ, സിബി മലയിൽ, പ്രിയദർശൻ എന്നിവർക്ക് പല രംഗങ്ങളായി വീതിച്ചു നൽകുന്നത്. അവർക്കെല്ലാം ഓരോ സഹ സംവിധായകരെയും നൽകി.
ഒരു കോടിയോളം രൂപയിറക്കിയാണ് സർഗചിത്ര അപ്പച്ചൻ മണിച്ചിത്രത്താഴൊരുക്കിയത്. എന്നാൽ എ, ബി ക്ലാസ് തീയറ്ററുകളിൽനിന്ന് ചിത്രം വാരിയത് ഏഴുകോടിയോളം രൂപ. അന്നു വരെയുണ്ടായിരുന്ന കലക്‌ഷൻ റെക്കോർഡുകളെയെല്ലാം ചിത്രം തകർത്തു.
ഫാസിലിനൊപ്പമായിരുന്നു ആ സമയത്ത് ഛായാഗ്രാഹകൻ വേണു. അദ്ദേഹത്തെ മറ്റുള്ളവർക്ക് വിട്ടുകൊടുത്തു. സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായ ആനന്ദക്കുട്ടനെ വച്ച് മറ്റു രംഗങ്ങളും പൂർത്തിയാക്കി. സണ്ണി ജോസഫും ചിത്രത്തിലെ ഛായാഗ്രാഹകനായിരുന്നു. 60 ദിവസത്തിൽ ചിത്രീകരണം പൂർത്തിയായി. ഈ ദൃശ്യങ്ങളെല്ലാം എഡിറ്റിങ് ടേബിളിലെത്തുമ്പോൾ അവിടെ എഡിറ്റർ ടി.ആർ. ശേഖറിനൊപ്പം ഫാസിലുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃത്യതയാര്‍ന്ന ഇടപെടലിൽ പല സംവിധായകരെടുത്ത രംഗങ്ങൾ ഒരു മാജിക്കിലെന്ന പോലെ ഒരുമിച്ചു ചേർന്നു. ഇന്നും മണിച്ചിത്രത്താഴിലെ ഏതെല്ലാം രംഗങ്ങൾ ആരെല്ലാമാണു ചെയ്തതെന്നു ചോദിച്ചാൽ വ്യത്യാസം പോലും കണ്ടെത്താനാകില്ല.
∙ ക്ലൈമാക്സും കോടികളും
ചിത്രത്തിന്റെ ക്ലൈമാക്സിലായിരുന്നു അടുത്ത വെല്ലുവിളി കാത്തിരുന്നത്. രക്തദാഹിയായ നാഗവല്ലി ശങ്കരന്‍ തമ്പിയുടെ കഴുത്തിൽ വാളുകൊണ്ട് വെട്ടി ചോര കുടിക്കുന്നതാണ് രംഗം. ശങ്കരൻ തമ്പിയായും നകുലനായും സുരേഷ് ഗോപിയാണെത്തുന്നത്. ശങ്കരന്‍ തമ്പിയെ കൊല്ലണം, നകുലനെ രക്ഷിക്കണം. എങ്ങനെ സാധിക്കും? ഗ്രാഫിക്സ് സാധ്യതകളെപ്പറ്റി ചിന്തിക്കാൻ വയ്യ, കാരണം സിനിമ അതുവരെ അത്രയേറെ ഒറിജിനാലിറ്റിയോടെയാണ് ഒരുക്കിയിരിക്കുന്നത്.
അവിടെയും രക്ഷയായത് സുരേഷ് ഗോപിയാണ്. ‘‘ഒരു പലക വച്ച്, അപ്പുറവും ഇപ്പുറവുമായി ശങ്കരൻ തമ്പിയുടെ ഡമ്മിയും യഥാർഥ നകുലനെയും കിടത്തി ഒന്നു കറക്കിയാൽ പോരേ’’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു മുന്നിൽ ക്ലൈമാക്സിലെ ആ ടെൻഷന്റെ ‘ബാധ’യുമൊഴിഞ്ഞു. സിനിമയിൽ ഗംഗയിൽനിന്ന് നാഗവല്ലിയും വിജയകരമായിത്തന്നെ ഒഴിഞ്ഞുപോയി, തീയറ്ററിൽ ഒരു കൂവലിനു പോലും ഇടകൊടുക്കാതെ, പ്രേക്ഷകന്റെ നെഞ്ചിടിപ്പേറ്റുന്ന നിമിഷങ്ങളിലൂടെയായിരുന്നു ആ ഒഴിഞ്ഞുപോക്ക്.
ഒരു കോടിയോളം രൂപയിറക്കിയാണ് സർഗചിത്ര അപ്പച്ചൻ മണിച്ചിത്രത്താഴൊരുക്കിയത്. എന്നാൽ എ, ബി ക്ലാസ് തീയറ്ററുകളിൽനിന്ന് ചിത്രം വാരിയത് ഏഴുകോടിയോളം രൂപ. അന്നു വരെയുണ്ടായിരുന്ന കലക്‌ഷൻ റെക്കോർഡുകളെയെല്ലാം ചിത്രം തകർത്തു. മണിച്ചിത്രത്താഴിനൊപ്പം ഇറങ്ങിയ ‘കളിപ്പാട്ട’വും ‘ഗോളാന്തര വാർത്ത’യുമെല്ലാം അന്ന് തീയറ്ററുകളിൽ തണുത്തുറഞ്ഞ അവസ്ഥയിലായിരുന്നു. മികച്ച ചിത്രങ്ങളായിട്ടും അവയെല്ലാം നാഗവല്ലിയുടെ നിഴലിൽപ്പെട്ടു പോയെന്നു ചുരുക്കം. പക്ഷേ അപ്പോഴും ചിത്രത്തിന്റെ തിരക്കഥാകൃത്തിന് ആകെ കിട്ടിയത് 18,000 രൂപയാണ്. അതും ചെക്കായിട്ട്. അതു മാറ്റിയെടുക്കാൻ പോകണമെങ്കില്‍ യാത്രാക്കൂലി വേണം. അതിനുള്ള 19 രൂപയും വാങ്ങിയാണ് അന്ന് മധു മുട്ടം ഫാസിലിനോടു യാത്ര പറഞ്ഞത്.
സിനിമയുടെ കഥയുടെ മൂല്യം അറിയാവുന്നതുകൊണ്ടുതന്നെ അതിന്റെ അവകാശം നേടിയെടുക്കണമെന്ന് ഫാസിൽ മധുവിനോടു പറഞ്ഞിരുന്നു. പകർപ്പവകാശം നേടിയെടുക്കാൻ അപേക്ഷിക്കാനുള്ള രേഖകളും നല്‍കി. പക്ഷേ ‘ഈ കഥ മറ്റു ഭാഷകളിലും ചെയ്യാൻ ഫാസിലിന് അവകാശം നൽകുന്നു’ എന്ന് ഒരു കടലാസിലെഴുതി ഒപ്പിട്ട് ഫാസിലിനെ ഏൽപിക്കുകയാണ് മധു മുട്ടം ചെയ്തത്. ഈ കഥയുടെ പകർപ്പവകാശം സർഗചിത്ര അപ്പച്ചനും ഫാസിലും ചേർന്ന് 20 ലക്ഷത്തോളം രൂപയ്ക്ക് തെലുങ്ക് നിർമാതാവായ രാമറാവുവിന് വിറ്റു. പിന്നീട് രാമറാവുവിൽനിന്ന് സർഗചിത്ര കഥ തിരിച്ചുവാങ്ങുകയും ചെയ്തു.
എന്നാൽ രാമറാവു വീണ്ടും മുക്കാൽ കോടിയോളം മുടക്കി അപ്പച്ചനിൽനിന്ന് കഥ വീണ്ടെടുത്തു. പിന്നീട് രാമറാവുവിൽനിന്ന് ഹിന്ദി റീമേക്കിനു വേണ്ടി ടി–സീരിസ് കഥ വാങ്ങിയപ്പോൾ വില ഒന്നരക്കോടിയോളം ഉയർന്നു. ഇതൊന്നുംപക്ഷേ മധു അറിഞ്ഞില്ല. തന്റെ കഥ മറ്റു ഭാഷകളിൽ, മറ്റുള്ളവരുടെ പേരിൽ ഇറങ്ങുന്നതു പോലും അദ്ദേഹം അറിഞ്ഞത് വളരെ വൈകിയാണ്. മലയാള സിനിമ മറ്റു ഭാഷകളിലേക്ക് വൻതോതിൽ റീമേക്ക് ചെയ്യുന്നതിന് തുടക്കം കുറിച്ചതു പോലും മണിച്ചിത്രത്താഴിലൂടെ ആയിരുന്നു. തമിഴിൽ ചന്ദ്രമുഖിയായും കന്നഡയിൽ ആപ്‌തമിത്രയായും തെലുങ്കില്‍ നാഗവല്ലിയായും ബംഗാളിയില്‍ രാജ്മൊഹലായും ഹിന്ദിയിൽ ഭൂൽ ഭുലയ്യയായും ചിത്രമിറങ്ങി. ചിത്രത്തിന്റെ കഥയുടെ അവകാശത്തിനു വേണ്ടി പിന്നീട് മധു മുട്ടത്തിന് കോടതി കയറേണ്ടിയും വന്നു. ആ വിവാദങ്ങളെല്ലാം പക്ഷേ പതിയെപ്പതിയെ കെട്ടടങ്ങി.
എന്നാൽ ‘മണിച്ചിത്രത്താഴ്’ മറ്റു ഭാഷകളിൽ റീമേക്ക് ചെയ്‌തപ്പോൾ അതിന്റെ മേന്മ നഷ്‌ടപ്പെട്ടെന്നാണു ഫാസിൽ ഒരിക്കൽ പറഞ്ഞത്. ‘‘ഭ്രാന്തെന്നു പറയുന്നത് ലോകം മുഴുവൻ തിരിച്ചറിയുന്ന, മനസ്സിലാക്കുന്ന യാഥാർഥ്യമാണ്. ഓരോ വാർഡിലും ഓരോ മാനസികരോഗിയെ കാണാം. അതുകൊണ്ട് ആ കഥ പറയുന്ന ചിത്രങ്ങൾ ഏതു ഭാഷയിലായാലും ഓടും. എന്നാൽ മറ്റു ഭാഷകളിൽ എടുത്തപ്പോൾ മണിച്ചിത്രത്താഴിന്റെ ഒരു ക്ലാസി ടച്ച് കൊടുക്കാൻ കഴിഞ്ഞിട്ടില്ല...’’ എന്നാണ് ഫാസിൽ അതിനെപ്പറ്റി പറഞ്ഞത്. താൻ ചെയ്ത ഇത്രയേറെ സിനിമകളെപ്പറ്റിയുള്ള ഓർമകളുമായി ഒരു പുസ്തകം എഴുതിയപ്പോൾ അതിന് ‘മണിച്ചിത്രത്താഴും മറ്റ് ഓർമകളും’ എന്ന് ഫാസിൽ പേരിട്ടതും വെറുതെയല്ല. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന് ആ സിനിമ. മലയാളികള്‍ക്കും...
ആരായിരുന്നു ഉമ്മിണിത്തങ്ക?
വേണാട് ഭരിച്ചിരുന്ന രാമവർമ രാജാവിന്റെ 3 മക്കളിൽ ഒരാളായിരുന്നു നീലമ്മപ്പിള്ള എന്ന ഉമ്മിണിത്തങ്ക. രാമവർമ നാടുനീങ്ങിയപ്പോള്‍ മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് അനിഴം തിരുനാൾ മാർത്താണ്ഡ വർമ മഹാരാജാവായി. എന്നാൽ രാമവർമയുടെ പുത്രന്മാരും ഉമ്മിണിത്തങ്കയുടെ സഹോദരങ്ങളുമായ പപ്പുത്തമ്പിയും രാമൻ തമ്പിയും ഇതിനെ എതിർത്തു. രാജാവിനെതിരെ കലാപം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. മരണവാർത്തയറിഞ്ഞ തമ്പിമാരുടെ മാതാവും അമ്മാവനും. ആത്മഹത്യ ചെയ്തു. ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ ഉമ്മിണിത്തങ്ക മാർത്താണ്ഡവർമയെയും നാടിനെയും ശപിച്ചു. പിന്നീട്, സ്വന്തം മണ്ണിനെ ശപിച്ച സങ്കടത്തിൽ നാവു പിഴുതെറിഞ്ഞ് ആത്മഹത്യ ചെയ്തെന്നാണ് ഒരു കഥ.