ആ പാട്ട് ആകാശദൂതിലേതല്ല; മാജിക് പോലെ വന്ന വരികൾ; ‘ഗബ്രിയേൽ’ തന്ന ക്രിസ്മസ് ‘സർപ്രൈസും’
തെരുവുകൾ നിറയെ ക്രിസ്മസ് അലങ്കാരങ്ങൾ കൺതുറന്നു. ആടിയും പാടിയും ക്രിസ്മസിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. നക്ഷത്രങ്ങളും താളമേളങ്ങളുമായി കാരൾ സംഘങ്ങൾ വീടുവീടാന്തരം കയറി ഇറങ്ങുമ്പോൾ അവരുടെ ചുവടുകൾക്ക് പശ്ചാത്തലമായി ഈയടുത്ത കാലത്ത് കയറിക്കൂടിയ പാട്ടാണ് ഗപ്പിയിലെ 'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്' എന്ന ഗാനം. നാടൻ കാരൾ ഗാനമെന്നു പറയുമ്പോൾ മുൻപൊക്കെ മലയാളികളുടെ നാവിലെത്തിയിരുന്നത് 'ദൈവം പിറക്കുന്നു' എന്നു തുടങ്ങുന്ന പാട്ടായിരുന്നു. ഇപ്പോൾ ആ പാട്ടിനൊപ്പമോ അതിനു മുകളിലോ ‘റിപ്പീറ്റ് മോഡി’ൽ ആഘോഷിക്കപ്പെടുന്ന പാട്ടായി മാറിയിരിക്കുന്നു ഗപ്പിയിലേത്. ഈ രണ്ടു പാട്ടുകളെയും കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശും പാട്ടെഴുത്തുകാരനായ വിനായക് ശശികുമാറും...
തെരുവുകൾ നിറയെ ക്രിസ്മസ് അലങ്കാരങ്ങൾ കൺതുറന്നു. ആടിയും പാടിയും ക്രിസ്മസിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. നക്ഷത്രങ്ങളും താളമേളങ്ങളുമായി കാരൾ സംഘങ്ങൾ വീടുവീടാന്തരം കയറി ഇറങ്ങുമ്പോൾ അവരുടെ ചുവടുകൾക്ക് പശ്ചാത്തലമായി ഈയടുത്ത കാലത്ത് കയറിക്കൂടിയ പാട്ടാണ് ഗപ്പിയിലെ 'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്' എന്ന ഗാനം. നാടൻ കാരൾ ഗാനമെന്നു പറയുമ്പോൾ മുൻപൊക്കെ മലയാളികളുടെ നാവിലെത്തിയിരുന്നത് 'ദൈവം പിറക്കുന്നു' എന്നു തുടങ്ങുന്ന പാട്ടായിരുന്നു. ഇപ്പോൾ ആ പാട്ടിനൊപ്പമോ അതിനു മുകളിലോ ‘റിപ്പീറ്റ് മോഡി’ൽ ആഘോഷിക്കപ്പെടുന്ന പാട്ടായി മാറിയിരിക്കുന്നു ഗപ്പിയിലേത്. ഈ രണ്ടു പാട്ടുകളെയും കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശും പാട്ടെഴുത്തുകാരനായ വിനായക് ശശികുമാറും...
തെരുവുകൾ നിറയെ ക്രിസ്മസ് അലങ്കാരങ്ങൾ കൺതുറന്നു. ആടിയും പാടിയും ക്രിസ്മസിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. നക്ഷത്രങ്ങളും താളമേളങ്ങളുമായി കാരൾ സംഘങ്ങൾ വീടുവീടാന്തരം കയറി ഇറങ്ങുമ്പോൾ അവരുടെ ചുവടുകൾക്ക് പശ്ചാത്തലമായി ഈയടുത്ത കാലത്ത് കയറിക്കൂടിയ പാട്ടാണ് ഗപ്പിയിലെ 'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്' എന്ന ഗാനം. നാടൻ കാരൾ ഗാനമെന്നു പറയുമ്പോൾ മുൻപൊക്കെ മലയാളികളുടെ നാവിലെത്തിയിരുന്നത് 'ദൈവം പിറക്കുന്നു' എന്നു തുടങ്ങുന്ന പാട്ടായിരുന്നു. ഇപ്പോൾ ആ പാട്ടിനൊപ്പമോ അതിനു മുകളിലോ ‘റിപ്പീറ്റ് മോഡി’ൽ ആഘോഷിക്കപ്പെടുന്ന പാട്ടായി മാറിയിരിക്കുന്നു ഗപ്പിയിലേത്. ഈ രണ്ടു പാട്ടുകളെയും കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശും പാട്ടെഴുത്തുകാരനായ വിനായക് ശശികുമാറും...
തെരുവുകൾ നിറയെ ക്രിസ്മസ് അലങ്കാരങ്ങൾ കൺതുറന്നു. ആടിയും പാടിയും ക്രിസ്മസിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. നക്ഷത്രങ്ങളും താളമേളങ്ങളുമായി കാരൾ സംഘങ്ങൾ വീടുവീടാന്തരം കയറി ഇറങ്ങുമ്പോൾ അവരുടെ ചുവടുകൾക്ക് പശ്ചാത്തലമായി ഈയടുത്ത കാലത്ത് കയറിക്കൂടിയ പാട്ടാണ് ഗപ്പിയിലെ 'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്' എന്ന ഗാനം.
നാടൻ കാരൾ ഗാനമെന്നു പറയുമ്പോൾ മുൻപൊക്കെ മലയാളികളുടെ നാവിലെത്തിയിരുന്നത് 'ദൈവം പിറക്കുന്നു' എന്നു തുടങ്ങുന്ന പാട്ടായിരുന്നു. ഇപ്പോൾ ആ പാട്ടിനൊപ്പമോ അതിനു മുകളിലോ ‘റിപ്പീറ്റ് മോഡി’ൽ ആഘോഷിക്കപ്പെടുന്ന പാട്ടായി മാറിയിരിക്കുന്നു ഗപ്പിയിലേത്. ഈ രണ്ടു പാട്ടുകളെയും കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശും പാട്ടെഴുത്തുകാരനായ വിനായക് ശശികുമാറും...
∙ ‘ആ പാട്ട് ആകാശദൂതിലേതല്ല’
ക്രിസ്മസ് പശ്ചാത്തലത്തിലുള്ള ക്ലൈമാക്സിലൂടെ പ്രേക്ഷകരെ കരയിപ്പിച്ച സിനിമയാണ് ആകാശദൂത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. സിനിമയിലെ ക്ലൈമാക്സിൽ കാരൾ സംഘം വരുന്നൊരു സീക്വൻസുണ്ട്. അവിടെയാണ് പണ്ടു മുതലെ കരോൾ സംഘങ്ങൾ പാടാറുള്ള 'ദൈവം പിറക്കുന്നു' എന്ന പാട്ടു വരുന്നത്. ഇപ്പോഴത്തെ പോലെ തലകുത്തി മറിയുന്ന സാന്താക്ലോസും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ട്രെൻഡി ചുവടു വയ്ക്കുന്ന ഫ്രീക്കന്മാരും ഇല്ലാത്ത കാലത്ത്, തനി നാടൻ ചുവടുകൾക്ക് പശ്ചാത്തലമായിരുന്നത് ഈ പാട്ടായിരുന്നു.
സിനിമയിൽ കാരൾ സംഘം വരുന്ന ഭാഗത്ത് ഒരു പാട്ടു വേണമെന്നു പറഞ്ഞപ്പോൾ ആദ്യം ഓർമ വന്നത് ഈ പാട്ടാണെന്നു പറയുകയാണ് ആകാശദൂതിന്റെ നിർമാതാവ് പ്രേം പ്രകാശ്. ‘‘ദൈവം പിറക്കുന്നു എന്നു തുടങ്ങുന്ന പാട്ട് ആകാശദൂത് എന്ന സിനിമയ്ക്കു വേണ്ടി ചെയ്തതല്ല. ആ പാട്ട് സിനിമയിൽ ഉപയോഗിച്ചെന്നേയുള്ളൂ. കേട്ടു പരിചയമുള്ള കാരൾ ഗാനമെന്ന രീതിയിൽ ആ പാട്ട് ആ രംഗത്ത് ഉപയോഗിക്കുകയായിരുന്നു. അന്നത്തെ കാലത്ത് ഈ പകർപ്പവകാശ പ്രശ്നം ഒന്നും ഇല്ലല്ലോ. 1993ലാണ് ആകാശദൂത് ഇറങ്ങുന്നത്.’’
ആകാശദൂതിൽ പ്രേക്ഷകർ കേട്ട ശബ്ദം പ്രേം പ്രകാശിന്റെയും ഫ്രാങ്കോയുടെയുമാണ്. ആ രണ്ടു പേർ ചേർന്നാണ് സിനിമയ്ക്കു വേണ്ടി പാട്ട് പാടിയത്. സംഗീതസംവിധായകൻ ഔസേപ്പച്ചന്റെ സഹോദരന്റെ മകനാണ് ഫ്രാങ്കോ. അദ്ദേഹം പിന്നീട് പ്രശസ്തനായ ഗായകനായി.
ആ പാട്ടിനു പിന്നിലുള്ള മറ്റൊരു കൗതുകവും പ്രേംപ്രകാശ് പങ്കുവച്ചു. ‘‘ആകാശദൂതിൽ പ്രേക്ഷകർ കേട്ട ശബ്ദം എന്റെയും ഫ്രാങ്കോയുടെയുമാണ്. ഞങ്ങൾ രണ്ടു പേർ ചേർന്നാണ് സിനിമയ്ക്കു വേണ്ടി ആ പാട്ട് പാടിയത്. സംഗീതസംവിധായകൻ ഔസേപ്പച്ചന്റെ സഹോദരന്റെ മകനാണ് ഫ്രാങ്കോ. അദ്ദേഹം പിന്നീട് പ്രശസ്തനായ ഗായകനായി. ആ ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്യുമ്പോൾ ഈ പാട്ടില്ല. പിന്നീട് റീറിക്കോർഡിങ് ചെയ്യുന്ന സമയത്ത് ക്രിസ്മസ് കാരൾ വരുന്നിടത്ത് ഒരു പാട്ടു വേണമല്ലോ എന്നു പറഞ്ഞപ്പോൾ പെട്ടെന്നു പാടിയതാണ് ഇത്.
ആകാശദൂതിലെ പാട്ടാണെന്നു കരുതി ഔസേപ്പച്ചന്റെയും ഒൻഎൻവി കുറുപ്പിന്റെയും പേരിൽ ഈ പാട്ടിന്റെ ക്രെഡിറ്റ് തെറ്റായി പോകാറുണ്ട്. ഒരിക്കലും അതല്ല’’, പ്രേം പ്രകാശ് പറയുന്നു. സത്യത്തിൽ, സ്നേഹപ്രവാഹം എന്ന കസെറ്റിനു വേണ്ടി ബ്രദർ ജോസഫ് പാറാംകുഴി എഴുതി ഫാ.ജസ്റ്റിൻ പനയ്ക്കൽ ഈണം പകർന്ന് യേശുദാസാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അതേ കസെറ്റിലെ മറ്റൊരു ഹിറ്റ് ഗാനമാണ് ‘പൈതലാം യേശുവേ’. പാട്ടിന്റെ അണിയറപ്രവർത്തകരെ ആരും ഓർത്തില്ലെങ്കിലും ഈ പാട്ട് ഓരോ ക്രിസ്മസ് കാലത്തും കാരൾ സംഘങ്ങൾക്ക് ആവേശമായി പാടിക്കൊണ്ടേയിരിക്കുന്നു.
∙ ഗപ്പിയിലെ പാട്ടില്ലാതെ എന്തു ക്രിസ്മസ്!
റീലും ഷോർട്സും ക്രിസ്മസ് ഡാൻസുമെല്ലാം ട്രെൻഡായപ്പോൾ അതിനൊപ്പം ക്രിസ്മസ് കാലത്ത് ആഘോഷിക്കപ്പെടുന്ന പാട്ടാണ് വിഷ്ണു വിജയ് ഈണം പകർന്ന് വിനായക് ശശികുമാർ എഴുതിയ ഗപ്പിയിലെ 'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്' എന്ന ഗാനം. മലയാളികളുടെ ക്രിസ്മസ് പ്ലേലിസ്റ്റ് തുറന്നാൽ, ഒന്നാം സ്ഥാനത്ത് ഈ പാട്ടാകും. സിനിമ ഇറങ്ങിയ സമയത്ത് ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ പാട്ട് പിന്നീട് വലിയൊരു ആഘോഷമായി മാറിയ കഥയാണ് പാട്ടെഴുത്തുകാരൻ വിനായകിന് പറയാനുള്ളത്.
‘‘മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കുന്ന സമയത്താണ് ഈ പാട്ട് സംഭവിക്കുന്നത്. ഞാൻ അന്ന് പിജിക്ക് പഠിക്കുകയാണ്. ഡിഗ്രി ചെയ്തത് ചെന്നൈ ലൊയോള കോളജിലായിരുന്നു. അവിടെ ക്രിസ്മസ് വലിയ ആഘോഷമാണ്. സീനിയേഴ്സും ജൂനിയേഴ്സും ചേർന്നു ക്രിസ്മസ് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കാരളിനു വേണ്ടി നിന്നനിൽപിൽ പാട്ടുകളൊക്കെ ഉണ്ടാക്കും. അന്നൊന്നും ഒരു സിനിമയ്ക്കു വേണ്ടി കാരൾ ഗാനം എഴുതേണ്ടി വരുമെന്ന ചിന്ത പോലുമില്ല. ഗപ്പിയിൽ ഒരു കാരൾ ഗാനം വേണമെന്നു പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ആ മൂഡ് കണക്ട് ചെയ്യാൻ പറ്റിയത് ലൊയോള കോളജിലെ എന്റെ പഠനകാലം മൂലമാണ്. തമാശയ്ക്ക് പാരഡി പാട്ടുകളൊക്കെ അന്ന് ചെയ്യാറുണ്ടായിരുന്നു.’’ വിനായക് പറയുന്നു.
‘‘ഒരു ഗിറ്റാറിന്റെ പോലും ബാക്കിങ് ഇല്ലാതെ ഈ പാട്ട് പാടാൻ പറ്റുമെന്നതാണ് മറ്റൊരു കാര്യം. ചുമ്മാ പാടിയാലും ആ ഓളം കിട്ടും. ഈ പാട്ടിറങ്ങിയതിനു ശേഷം കോളജിലെ എന്റെ ജൂനിയേഴ്സിന്റെ വീട്ടിലുള്ളവർ വിളിക്കുമ്പോൾ പലരും എന്നോടു സംസാരിക്കാൻ ഫോൺ കൈമാറാറുണ്ട്. ഈ പാട്ട് ഞാനെഴുതിയതാണെന്ന് അറിയുമ്പോഴുള്ള സന്തോഷത്തിലാണ് അവർ സംസാരിക്കുന്നത്. അങ്ങനെ കുറേ നല്ല ഓർമകൾ ഈ പാട്ടുമായിട്ടുണ്ട്. നീയെങ്ങനെ ഇത് എഴുതിയെന്ന് അദ്ഭുതപ്പെട്ടവരായിരുന്നു കൂടുതലും. ചിലർക്ക്, ‘പൊട്ടാസ് പൂക്കുറ്റി കമ്പിത്തിരി ... മത്താപ്പ് റോക്കറ്റ് ചെമ്പൂത്തിരി’ എന്ന വരിയാണ് കൂടുതലിഷ്ടം.
മറ്റു ചിലർക്ക് പാട്ടിലെ ബിബ്ലിക്കൽ റഫറൻസിനോടാണ് ഇഷ്ടം. രസമെന്താണെന്നു വച്ചാൽ, ഈ പാട്ടു നല്ലതാണെന്നു പറയാൻ വിളിക്കുന്നവരൊക്കെ വരികളടക്കം പാടിയാണ് അവരുടെ സന്തോഷം പങ്കുവയ്ക്കുക. അവർക്ക് ഇതിന്റെ വരികൾ മനഃപാഠമാണ്. ഞാൻ ഈ പാട്ടിനെ കുറിച്ച് ഓർത്തില്ലെങ്കിലും ഓരോ ഡിസംബർ കാലത്തും നമ്മൾ പോലും അറിയാത്ത ഒരുപാടു പേർ ഈ പാട്ട് ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതു കാണുമ്പോൾ വളരെ സന്തോഷമാണ്’’, വിനായകിന്റെ വാക്കുകളിൽ പൂത്തിരി കത്തുന്ന തെളിച്ചം.
∙ മാജിക് പോലെ സംഭവിച്ച പാട്ട്
ഒട്ടേറെ ക്രിസ്മസ് പാട്ടുകളുണ്ടെങ്കിലും ആദ്യ കേൾവിയിൽതന്നെ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടാൻ കഴിയുന്നൊരു മാജിക് ഉണ്ട് ഗപ്പിയിലെ ഗാനത്തിന്. ഗബ്രിയേലിന്റെ എന്ന തുടക്കമാണ് ഈ പാട്ടിനെ വേറിട്ടു നിറുത്തുന്നതെന്ന് തോന്നിയിട്ടുണ്ടെന്ന് വിനായക് പറയുന്നു. ‘‘വിഷ്ണു ചേട്ടൻ (വിഷ്ണു വിജയ്) ഒരു സിനിമാപ്പാട്ട് ട്രീറ്റ് ചെയ്യുന്ന രീതിയിൽ അല്ല ആ പാട്ട് ചെയ്തിരിക്കുന്നത്. പക്കാ കാരൾ ഗാനത്തിന്റെ ഓർക്കസ്ട്രേഷനും മൂഡുമാണ് ആ പാട്ടിലുള്ളത്. അത് റിയൽ ആയി തോന്നി. അതുകൊണ്ട്, അതിഭാവുകത്വമില്ലാത്ത എഴുത്ത് മതിയെന്നു മനസ്സിലായി. നല്ലൊരു വാക്കു വച്ച് തുടങ്ങണമല്ലോ. അങ്ങനെ ആലോചിച്ചപ്പോൾ ഒരു മാജിക് പോലെ ‘ഗബ്രിയേലിന്റെ ദർശനസാഫല്യമായ്’ എന്ന വരി തെളിഞ്ഞു വന്നു.
പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ആ വാക്ക്, ഈ പാട്ടിനെ മറ്റു പാട്ടുകളിൽനിന്ന് വേറിട്ടു നിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. അടുത്ത വരികളെല്ലാം വളരെ ലളിതമാണ്. ‘അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട് കുഞ്ഞിക്കാലിട്ടടിക്കുകയായ്’, സത്യത്തിൽ ക്രിസ്മസിൽ ഇതാണല്ലോ ആഘോഷിക്കുന്നത്. വേറെ ഒന്നും പറയാനില്ലല്ലോ. പതിനായിരം കാരൾ പാട്ടുകൾ ഉണ്ടാക്കിയാലും ഇതൊക്കെത്തന്നെയല്ലേ എഴുതാൻ പറ്റൂ. പല രീതിയിൽ എഴുതുന്നുവെന്ന് മാത്രം. എന്തായാലും ലാളിത്യത്തിലും ക്യൂട്ട്നെസിലുമാണ് ഞാൻ ഫോക്കസ് ചെയ്തത്. ആന്റണി ദാസനെക്കൊണ്ട് പാടിക്കുക എന്നു പറയുന്നതും ഔട്ട് ഓഫ് ദ് ബോക്സ് ചിന്തയായിരുന്നു. നല്ല രീതിയിൽ ജോണേട്ടൻ അതു ഷൂട്ട് ചെയ്തിരുന്നു’’. വിനായക് ഗപ്പി ദിനങ്ങൾ ഓർത്തെടുത്തു.
∙ ഇവിടെ മാത്രമല്ല, അങ്ങ് യൂറോപ്പിലുമുണ്ട് ആരാധകർ
ഗപ്പി എന്ന സിനിമയോ അതിലെ ഈ പാട്ടോ സിനിമ ഇറങ്ങിയ സമയത്ത് ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീടാണ് പാട്ട് വൈറലായത്. നല്ല പാട്ടു ചെയ്താൽ ഇറങ്ങുന്ന സമയത്ത് വർക്ക് ആയില്ലെങ്കിലും വേറൊരു സമയത്ത് ആഘോഷിക്കപ്പെട്ടേക്കാം എന്നതിനുള്ള തെളിവാണ് ഈ പാട്ടെന്ന് വിനായക് പറയുന്നു. സിനിമ ഇറങ്ങി ഒരു വർഷത്തിനു ശേഷമാണ് പാട്ട് ക്ലിക്കായത്. ഓരോ വർഷം ചെല്ലുന്തോറും പാട്ടിനുള്ള ആരാധകർ കൂടി വരികയാണ്. ഈ വർഷം അത്തരത്തിലൊരു സർപ്രൈസ് വിഡിയോ സംഭവിച്ചിട്ടുണ്ട്. വിനായക് ആ സർപ്രൈസ് വെളിപ്പെടുത്തി.
‘‘ഈ പാട്ടിന്റെ പല വെറൈറ്റികൾ കണ്ടിട്ടുണ്ട്. ഈ ക്രിസ്മസ് സീസണിൽ രസകരമായൊരു വിഡിയോ കണ്ടു. യൂറോപ്പിലെ ഒരു വലിയ ഓർക്കെസ്ട്ര ഇരുന്ന് ഈ പാട്ട് പെർഫോം ചെയ്യുന്നു. അതിന്റെ ഒരു ത്രില്ലിലാണ് ഞാൻ. ‘വിന്തം ഓൺസെംപിൾ’ എന്നൊരു ഓർക്കസ്ട്രയാണ് ഈ പാട്ട് വായിക്കുന്നത്. സംവിധായകൻ ജോൺ പോൾ ജോർജും പിന്നെ മറ്റു ചില സുഹൃത്തുക്കളും ആ വിഡിയോ അയച്ചു തന്നു. ഞങ്ങളെല്ലാവരും ശരിക്കും ഞെട്ടിപ്പോയി. അവർ ഇരുന്ന് വായിക്കുന്നതു കേൾക്കുമ്പോൾ അവരുടെ ഒരു പാട്ടായി തോന്നും. ഭാഷയുടെ അതിരുകൾ ഭേദിച്ചുകൊണ്ട് ആ പാട്ട് യാത്ര ചെയ്യുന്നു എന്നറിയുമ്പോൾ വലിയ സന്തോഷമാണ്.’’